184.STONEMAN MURDERS(HINDI,2009),|Thriller|Mystery|,Dir:-Manish Gupta,*ing:-Kay Kay Menon,Arbaaz Khan.
"ചുരുളഴിയാത്ത Stoneman Murders ന്‍റെ മുംബൈ പതിപ്പ്"
"സഞ്ജയ്" എന്ന മുംബൈ പോലീസിലെ SI ആരെയും കൂസാത സ്വഭാവക്കാരന്‍ ആണ്.ഒരു രാത്രി മുംബയിലെ തെരുവോരത്ത് രാത്രിയില്‍ വഴിയില്‍ കിടന്നുറങ്ങിയ ഒരു ബാലനെ ആരോ തലയ്ക്കടിച്ചു കൊല്ലപ്പെടുത്തിയതായി കാണപ്പെട്ടു.അന്വേഷണം ആരംഭിച്ചത് സഞ്ജയ് ആയിരുന്നു.എന്നാല്‍ അന്വേഷണത്തിന്റെ ഇടയ്ക്ക് ഹാജി മസ്താന്റെ ഗുണ്ടകളില്‍ ഒരാളെ അറസ്റ്റ് ചെയ്തപ്പോള്‍ അയാള്‍ സഞ്ജയെ പ്രകോപിപ്പിച്ചു.സഞ്ജയ് തന്‍റെ ചൂടന്‍ സ്വഭാവം അയാളുടെ നേര്‍ക്ക് എടുക്കുന്നു.അയാള്‍ ജയിലില്‍ വച്ച് കൊല്ലപ്പെടുന്നു.സഞ്ജയ് സസ്പന്ഷനില്‍ ആകുന്നു.സഞ്ജയുടെ ഒപ്പം ഉള്ള മറ്റൊരു SI ആയിരുന്നു "കേദാര്‍".കേദാറിനെ അന്വേഷണ ചുമതല ഏല്‍പ്പിക്കുന്നു.എന്നാല്‍ സഞ്ജയ് തന്നെ സസ്പണ്ട് ചെയ്യുന്നതിന് മുന്‍പ് അതൊരു പരമ്പര കൊലപാതകത്തിന്റെ തുടക്കം ആണെന്നും ഇനിയും ഇത്തരം കൊലപാതകങ്ങള്‍ സംഭവിക്കാം എന്നും തന്‍റെ മേധാവിയെ അറിയിക്കുന്നു.എന്നാല്‍ അവര്‍ സഞ്ജയുടെ വാക്കുകള്‍ മുഖവിലയ്ക്ക് എടുക്കുന്നില്ല.
എന്നാല്‍ മുംബൈ നഗരത്തെ ഞെട്ടിച്ചു കൊണ്ട് തുടരെ അഞ്ചു കൊലപാതകങ്ങള്‍ സമാനമായ രീതിയില്‍ നടക്കുന്നു.പോലീസ് തുമ്പ് കിട്ടാതെ വലയുന്നു.ആ സമയത്താണ് സഞ്ജയ് തന്റെ മേലധികാരിയെ വീണ്ടും കാണാന്‍ ചെല്ലുന്നത്.താന്‍ പറഞ്ഞത് സത്യമായെന്നും അതിനാല്‍ ആ കേസ് തന്നെ കൊണ്ട് അന്വേഷിപ്പിക്കണം എന്നും അയാള്‍ പറയുന്നു.എന്നാല്‍ സസ്പന്ഷനില്‍ ആയ സഞ്ജയെ തിരിച്ചെടുക്കാന്‍ സാധിക്കില്ല എന്നും പറ്റുമെങ്കില്‍ സ്വതന്ത്രനായി കേസ് അന്വേഷണം നടത്താനും അയാള്‍ ആവശ്യപ്പെടുന്നു.കേദാര്‍ അന്വേഷിക്കുന്ന കേസില്‍ സമാന്തരമായ ഒരു അന്വേഷണം.കേസ് ആദ്യം സഞ്ജയ് തെളിയിക്കുകയാണെങ്കില്‍ അയാളെ വീണ്ടും സര്‍വീസില്‍ എടുക്കാം എന്ന ഉറപ്പും നല്‍കുന്നു.സഞ്ജയ് തന്റെ അന്വേഷണം ആരംഭിക്കുന്നു.സഹായത്തിനായി കോന്‍സ്ട്ടബില്‍ "കാംബ്ലയുടെ" സഹായവും തേടുന്നു.അയാള്‍ സഞ്ജയ്ക്ക് ആവശ്യമുള്ള വിവരങ്ങള്‍ കൈ മാറുന്നു.പാതയോരത്ത് ഉറങ്ങുന്നവര്‍ "മുഹമ്മദ്" എന്ന ടാക്സി ഡ്രൈവറെ ആണ് കൊലയാളി ആയി സംശയിക്കുന്നത്.സഞ്ജയ് അയാളുടെ അടുക്കല്‍ ചെല്ലുന്നു.പക്ഷേ അയാള്‍ രക്ഷപ്പെടുന്നു.പിന്നീടും കൊലപാതകങ്ങള്‍ നടക്കുന്നു സമാനമായ രീതിയില്‍.സഞ്ജയോടു വിരോധം ഉള്ള കേദാരിന്റെ മനസ്സില്‍ വേറെ ചിന്തകള്‍ ആയിരുന്നു.ഈ സമയത്ത് സഞ്ജയ് ആ പരമ്പര കൊലപാതകത്തിലെ ക്രമം കണ്ടെത്തുന്നു.എന്നാല്‍ പിന്നീട് നടന്ന സംഭവങ്ങള്‍ സഞ്ജയ്ക്ക് ആപത്താകുന്നു.രഹസ്യങ്ങളുടെ ചുരുളഴിയുമോ?കൂടുതല്‍ അറിയാന്‍ ബാക്കി ചിത്രം കാണുക.
കൊറിയന്‍.സ്പാനിഷ് ത്രില്ലറുകളുടെ ഒരു മൂഡില്‍ ആണ് ഈ യഥാര്‍ത്ഥത്തില്‍ നടന്ന കൊലപാതകങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്."22 ബൈസെ ശ്രാഭന്‍" എന്ന ബംഗാളി ചിത്രത്തിന്‍റെ ആദ്യ ഭാഗമായി വേണമെങ്കില്‍ ഈ ചിത്രത്തെയും കണക്കാക്കാം.ക്ലൈമാക്സ് ഒക്കെ വ്യത്യസ്തം ആയിരുന്നു എങ്കിലും മുംബയില്‍ നടന്ന ഈ കൊലപാതകങ്ങളുടെ മാതൃകയില്‍ പിന്നീട് ബംഗാളിലും കൊലപാതകങ്ങള്‍ നടന്നിരുന്നു.നമ്മുടെ നാട്ടിലും നിലവാരം ഉള്ള ത്രില്ലര്‍ സിനിമകള്‍ ഉണ്ടാക്കാം എന്ന് "മനീഷ് ഗുപ്ത" ഈ ചിത്രത്തിലൂടെ കാണിച്ചു തരുന്നു.തീര്‍ച്ചയായും ത്രില്ലര്‍ പ്രേമികള്‍ക്ക് ആവശ്യമായ ട്വിസ്റ്റുകള്‍ എല്ലാം ഉള്ള ചിത്രം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment