193.PRINCESS AURORA(KOREAN,2005),|Crime|Mystery|,Dir:-Eun Jin pang,*ing:-Jeong Hwa Eom,Seong Kum Mun.
"പരമ്പര കൊലയാളിയും അറോറ രാജകുമാരിയുടെ സ്റ്റിക്കറും"
രണ്ടാനമ്മയുടെ ക്രൂരതയില്‍ വിഷമിക്കുന്ന കൊച്ചു പെണ്‍ക്കുട്ടിയുടെ ആശ്വാസം ആയാണവള്‍ നമ്മുടെ മുന്നില്‍ ആദ്യം എത്തുന്നത്.ടോയിലറ്റില്‍ വച്ച് അതി ക്രൂരമായി തന്നെ അവള്‍ ദുഷ്ടയായ ആ രണ്ടാനമ്മയെ കൊന്നു.മരിച്ച സ്ത്രീയുടെ ശവശരീരത്തിന്റെ അടുക്കല്‍ നിന്നും "അറോറ രാജകുമാരി" എന്ന സാങ്കല്‍പ്പിക കഥാപാത്രത്തിന്റെ സ്റ്റിക്കര്‍ പോലീസിനു ലഭിക്കുന്നു.കേസ് അന്വേഷിക്കുന്നത് "ഒഹ് സോംഗ് ഹോയും" കൂട്ടരും ആണ്.ശരിയായ ട്രെയിനിംഗ് ലഭിക്കാത്തവര്‍ ആണ് അയാളുടെ കൂടെ ഉള്ളവര്‍ പലരും.അത് കൊണ്ട് തന്നെ കേസില്‍ തെളിവുകള്‍ ഒന്നും ലഭിക്കുന്നില്ല.ഓഹ് സോംഗ് ഹോ ഒരു പാസ്റ്റര്‍ ആകാന്‍ വേണ്ടി ഉള്ള ശ്രമത്തിലും ആണ്.എന്നാല്‍ തന്‍റെ ജോലിയില്‍ സാമര്‍ത്ഥ്യം പ്രകടിപ്പിക്കുന്ന അയാള്‍ ആദ്യ കൊലപാതകം നടന്ന സ്ഥലത്തെ സി സി ടി വി ദൃശ്യങ്ങളില്‍ ഒരു സ്ത്രീയെ കാണുന്നു.എന്നാല്‍ അയാള്‍ അത് ആരെയും അറിയിക്കുന്നില്ല.
അല്‍പ്പ ദിവസത്തിന് ശേഷം ഒരു ബ്യൂട്ടി പാര്‍ലര്‍ ഉടമയായ സ്ത്രീയും അവരുടെ കാമുകനായ മറ്റൊരു ഹോട്ടല്‍ ഉടമയും കൊല്ലപ്പെടുന്നു.സമാനമായ ഒരു രീതി ഈ രണ്ടു കൊലപാതകങ്ങള്‍ക്കും ആദ്യത്തേതില്‍ നിന്നും ഇല്ലായിരുന്നു.ആദ്യം കൊല ചെയ്യപ്പെട്ട സ്ത്രീയുമായി രണ്ടാമത് കൊല്ലപ്പെട്ടവര്‍ക്ക് ഒരു ബന്ധവും ഇല്ലായിരുന്നു അവിടെ കണ്ട അറോറ രാജകുമാരിയുടെ സ്റ്റിക്കര്‍ ഒഴികെ.കൊലപാതകങ്ങള്‍ എല്ലാം നടത്തുന്നത് ഒരു സ്ത്രീയാണ്.അവരെ തുടക്കം മുതല്‍ പ്രേക്ഷകന്റെ മുന്നില്‍ സസ്പന്‍സ് ഒന്നും ഇല്ലാതെ കാണിച്ചു കൊടുക്കുന്നുണ്ട്.എന്നാല്‍ ഈ ചിത്രത്തിലെ പ്രധാന സംഭവം എന്താണെന്ന് വച്ചാല്‍ ഈ കൊലപാതകങ്ങള്‍ അവള്‍ ചെയ്യുന്നത് എന്തിനു വേണ്ടി ആണ് എന്ന് അറിയുവാന്‍ ഉള്ള വിവരങ്ങള്‍ അവതരിപ്പിക്കുന്നതിലൂടെ ആണ്.പ്രത്യേകിച്ചും നമ്മള്‍ ആദ്യം ചിത്രം കാണുമ്പോള്‍ തോന്നുന്ന ലൂപ് ഹോള്‍സ്.അത് സിനിമയുടെ മൊത്തത്തില്‍ ഉള്ള ഒരു ത്രില്ലര്‍ മൂഡ് നശിപ്പിക്കുന്നു.എന്നാല്‍ പിന്നീട് സിനിമയുടെ കഥയും സാഹചര്യങ്ങളും ആളുകളുടെ വിവരണവും എല്ലാം കൂടി കഴിയുമ്പോള്‍ ചിത്രം മറൊരു തലത്തിലേക്ക് എത്തി ചേരുന്നു.കൊലപാതകങ്ങള്‍ വീണ്ടും തുടരുന്നു;അറോറ രാജകുമാരിയുടെ സ്ടിക്കറുകള്‍ പതിപ്പിച്ച സ്ഥലങ്ങളില്‍.എന്താണ് അതിന്റെ രഹസ്യം?കൊലയാളി ആയ സ്ത്രീ യഥാര്‍ത്ഥത്തില്‍ ആരാണ്? ബാക്കി അറിയാന്‍ ചിത്രം കാണുക.
കൊലയാളിയെ മറയ്ക്കാതെ ആരംഭിച്ച ചിത്രം എന്നാല്‍ അവസാന രംഗങ്ങളിലേക്ക് അടുക്കുമ്പോള്‍ ചിത്രത്തിന് മൊത്തത്തില്‍ ഒരു പൂര്‍ണത നല്‍കുന്നു.പ്രത്യേകിച്ചും കാരണങ്ങള്‍ ഒന്നും അവതരിപ്പിക്കാതെ ആളുകളെ കൊല്ലുന്നത് കണ്ടപ്പോള്‍ അന്ന്യന്‍ സിനിമയുടെ രീതിയില്‍ ഉള്ള ചിത്രം ആയിരിക്കുമോ എന്ന് കരുതി.സാമൂഹിക സുരക്ഷയാണ് വിഷയം എന്നും വിചാരിച്ചു.എന്നാല്‍ ഓരോ കൊലപാതകത്തിനും അതിന്‍റേതായ കാരണങ്ങള്‍ അവതരിപ്പിക്കപ്പെടുമ്പോള്‍ ചിത്രം ആസ്വാദ്യകരം ആയി തോന്നി.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment