Monday, 31 January 2022

1447. Superman: Red Son (English, 2020)

 1447. Superman: Red Son (English, 2020)

         Animation




 കമ്യൂണിസ്റ്റുകാരൻ ആയ റഷ്യയിൽ ജനിച്ച ആളായിരുന്നു സൂപ്പർ മാൻ എങ്കിലോ?ഉടോപ്യൻ ആശയങ്ങൾ ഉള്ള ഈ സൂപ്പർമാൻ പിന്നീട് കമ്യൂണിസ്റ്റ് ഏകാധിപതി ആയ സ്റ്റാലിനെ വധിച്ചു റഷ്യയുടെ ഭരണം പിടിച്ചെടുക്കുന്ന ആളായി മാറിയെങ്കിൽ? ലെക്സ് ലൂഥർ അമേരിക്കൻ പ്രസിഡൻ്റ് ആയി വരുകയും ചെയ്താൽ?


 തികച്ചും സൂപ്പർമാൻ എന്ന concept re - work ചെയ്ത് അവതരിപ്പിച്ച അനിമേഷൻ ചിത്രം അണ് കമ്യൂണിസ്റ്റ് സൂപ്പർ മാൻ. വണ്ടർ വുമൻ, ബൂർഷ്വാ ആയ ബാറ്റ്മാൻ ഒക്കെ ഈ പാരലൽ വേൾഡിൽ വ്യത്യസ്തരാണ്. അങ്ങനെ സൂപ്പർ മാൻ കെന്നഡിയുടെ കാലഘട്ടത്തിൽ നിന്നും അമേരിക്കയുടെ എതിരാളി ആയി മാറുകയും, എന്നാൽ അമേരിക്ക ആയുള്ള യുദ്ധത്തിന് തയ്യാറാകാതെ ഭരണം നടത്തുകയും ചെയ്യുന്നു. എന്നാൽ ചെറിയ ഒരു ട്വിസ്റ്റിൽ ആ ഒരു ഘട്ടത്തിലേക്ക് എത്തി ചേരുകയും, പിന്നീട് കഥ മാറുകയും ചെയ്യുന്നു.


  പ്രമേയം കൊണ്ട് നല്ല വ്യത്യസ്തം ആയിരുന്നു കമ്യൂണിസ്റ്റുകാരൻ ആയ സൂപ്പർമാൻ. പല ആശയങ്ങളും എങ്ങനെ ആകും റിയാലിറ്റിയിൽ ഉണ്ടാവുക എന്നത് കൂടി ഈ സിനിമയിൽ ചർച്ച ചെയ്യുന്നുണ്ട്.


 താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാവുന്നതാണ്.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

 



1446. Ice Age: Adventures of Buck Wild (English, 2022)

 1446. Ice Age: Adventures of Buck Wild (English, 2022)

          Animation: Streaming on Disney +



 Ice Age സീരീസിൻ്റെ ഫാൻ ആയതു കൊണ്ട് തന്നെ ആണ് സ്പിൻ - ഓഫ് ആയി Buck Wild ൻ്റെ stand alone ചിത്രം കാത്തിരുന്നത്.എന്നാൽ കണ്ടു തീർന്നപ്പോൾ തീർത്തും നിരാശ നൽകിയ ചിത്രമായി മാറി. Home Alone ൻ്റെ പുതിയ സിനിമയ്ക്ക് ശേഷം ഫ്രാഞ്ചൈസി എന്ന നിലയിൽ നിരാശ ആണ് ഈ ചിത്രം നൽകിയത്. ഇങ്ങനെ ഒരു സിനിമയുടെ ആവശ്യം പോലും ഇല്ല എന്ന് തോന്നി.


  തീരെ നിലവാരം ഇല്ല എന്ന് തോന്നിപ്പിക്കുന്ന രീതിയിൽ ഉള്ള അനിമേഷൻ തന്നെ ആണ് ഏറ്റവും പ്രശ്നവും.കുട്ടികളും ഐസ് ഏജ് ഫാൻസ് ആയത് കൊണ്ട് കൂടെ ഇരുന്നു കണ്ടൂ.പക്ഷേ യൂടൂബിൽ വരുന്ന ചില അമച്വർ വർക് പോലെ തോന്നി ഡിസ്നിയുടെ അവതരണം. ഇതിലും നന്നായി ചെയ്യാമായിരുന്നു അവർക്ക്.


  കഥ തീരെ മോശം അല്ലെങ്കിലും, പേരിൽ ഉള്ള പോലെ തന്നെ Buck Wild നാണ് പ്രാധാന്യം എങ്കിലും പഴയ കഥാപാത്രങ്ങൾ സ്ക്രീനിൽ ഒന്ന് കൂടി കണ്ടതാണ് ആകെ ഉള്ള സന്തോഷം . എന്നാലും avoidable എന്ന് പറയാവുന്ന ഒരു സിനിമ ആണ് ഐസ് ഏജ് ഫാൻ അല്ലെങ്കിൽ.


 @mhviews rating:  1.5/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

Friday, 28 January 2022

1442. The Box (English, 2009)

 1442. The Box (English, 2009)

          Thriller/ Sci- Fi



  ഒരു ബട്ടൺ അമർത്തിയാൽ കുറെയേറെ പണം തരാം എന്ന് പറഞ്ഞാൽ എന്താകും പ്രതികരണം?എളുപ്പം ഉള്ള കാര്യം ആണത്.കുറെ കാശും കിട്ടുമല്ലോ എന്നതായിരിക്കും ചിന്ത.അതിനൊപ്പം ഈ ഓഫർ തന്ന ആൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും ചിന്തിക്കും.എന്നാൽ ആ ബട്ടൺ അമർത്തിയാൽ മറ്റൊരാൾ മരിക്കും എന്ന് കൂടി ഇതിൻ്റെ ഒപ്പം പറഞ്ഞാലോ?ഒന്ന് ആലോചിക്കും എന്തായാലും എന്ത് തീരുമാനം എടുക്കാൻ. അതും ആളുകളുടെ മനഃസാക്ഷി അനുസരിച്ച് ഇരിക്കും അല്ലേ?


   ഇവിടെ അങ്ങനെ ഒരു അവസ്ഥയിൽ ആണ് നോർമ- ആർതർ ദമ്പതികൾ.സാമ്പത്തികമായും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം ആണെന്ന് പുറമെ തോന്നുമെങ്കിലും, അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. സമർത്ഥനായ NASA എഞ്ചിനീയർ ആണ് ആർതർ എങ്കിലും അയാളുടെ പ്രതീക്ഷക്കൊത്ത് കരിയറിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ഒരു സ്കൂളിലെ താൽക്കാലിക ടീച്ചർ ആയ നോർമയുടെ അവസ്ഥയും അത് തന്നെ. ഈ സമയം ആണ് ഒരു ബട്ടൺ അമർത്തിയാൽ 1 മില്യൺ ഡോളർ നൽകാം എന്ന് പറഞ്ഞു ഒരു അജ്ഞാതൻ വരുന്നത്. ഈ സംഭവങ്ങൾ നടക്കുന്ന വർഷം 1976.


  ആർതർ - നോർമ ദമ്പതികൾ ഈ ഓഫർ സ്വീകരിച്ചോ? ആരായിരുന്നു ഓഫറും കൊണ്ട് വന്ന അജ്ഞാതൻ?ഈ സംഭവങ്ങളുടെ അനന്തര ഫലം എന്താണ്? അതാണ് The Box ൻ്റെ ബാക്കി ഉള്ള കഥ.


 Richard Matheson ൻ്റേ Button, Button എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ പല കാര്യങ്ങളിലും വ്യക്തത ഇല്ല എന്ന് പറഞ്ഞു ക്രിട്ടിക്സ് വിമർശിച്ച ചിത്രമാണ്.എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നല്ല രീതിയിൽ ത്രില്ലർ ആയി തുടങ്ങി അതിൻ്റെ മറു ഭാഗം ആയ സയൻസ് ഫിക്ഷൻ ആയി മാറുമ്പോൾ ചില conspiracy theory കൾ സിനിമ ആയി കാണുന്ന അനുഭവം ആയിരുന്നു.തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്. ഈ ഒരു കാഴ്ചപ്പാടിൽ under - rated ആയ ഒരു ത്രില്ലർ ചിത്രം ആയാണ് The Box അനുഭവപ്പെട്ടത്.


 കണ്ടവർ ഉണ്ടെങ്കിൽ എന്താണ് അഭിപ്രായം?കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കി പറയൂ.


@mhviews rating : 3/4


 കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1441. Midnight (Korean, 2021)

 1441. Midnight (Korean, 2021)

         Thriller.



   അത് ഒരു ഭീകര രാത്രി ആയി മാറും എന്ന് അവർ 4 പേരും പ്രതീക്ഷിച്ചിരുന്നില്ല. ജിൻ, കിം, പാർക് ഹൂന്, ഹെയൂൺ എന്നിവർ ആയിരുന്നു അവർ നാല് പേർ. അന്ന് അവർക്ക് നേരിടേണ്ടി വന്നത് ഒരാളെ ആയിരുന്നു. ഒരു സീരിയൽ കില്ലർ .തൻ്റെ ഇരയെ തേടി ഇറങ്ങിയ ഹാ - ജൂണിൻ്റെ മുന്നിലേക്ക് ഇവർ പലരും എത്തി ചേരുക ആയിരുന്നു. പരസ്പരം ബന്ധമോ പരിചയമോ ഇല്ലാതെ ഇരുന്നവർ പരസ്പരം ജീവൻ രക്ഷിക്കാൻ ശ്രമിക്കുന്നു

  

 തൻ്റെ ഇരകളെ ക്രൂരമായി കൊലപ്പെടുത്തുന്ന ഹാ- ജൂൺ തൻ്റെ ഇരകൾ സ്ത്രീകൾ ആകുമ്പോൾ അവരെ ക്രൂരമായി ബലാൽസംഘം ചെയ്യും.ചിലപ്പോൾ അവരെ കൊലപ്പെടുത്തുകയും ചെയ്യും .


   എന്നാൽ അന്ന് രാത്രി സംഗതികൾ ആകെ കുഴഞ്ഞു മറിയുകയാണ്.തൻ്റെ സഹോദരി വീട്ടിൽ എത്താൻ വൈകിയതിന് അവളെ അന്വേഷിക്കുന്ന പാർക് ഹൂൺ, ഹെയൂണ് - ജൂന് എന്നിവരെ കണ്ടു മുട്ടുന്നു . ജീവന് വേണ്ടി ഓടുന്നവരും , ഓടുന്നവരുടെ ജീവൻ എന്തോ വാശിയോടെ എടുക്കാൻ നടക്കുന്നവൻ്റെയും കഥ ആണ് ബാക്കി സിനിമ.

   

 കൊറിയൻ സിനിമയിൽ സീരിയൽ കില്ലർ സിനിമകൾ ഇറങ്ങുന്നത് കുറവാണ് ഇപ്പൊൾ.അങ്ങനെ ഇരിക്കുമ്പോൾ അപ്രതീക്ഷിതമായി വന്ന ആ വിഭാഗത്തിൽ ഉള്ള തരക്കേടില്ലാത്ത ചിത്രം ആണ് Midnight.  നല്ല ഒരു ക്ലൈമാക്സ് കൂടി ആയപ്പോൾ സിനിമ നന്നായി ഇഷ്ടപ്പെട്ടു. അത് പോലെ പണ്ട് ചേസർ (2008) സിനിമ കണ്ടപ്പോൾ ഏറെ ഇഷ്ടപ്പെട്ട ധാരാളം കയറ്റങ്ങളും ഇറക്കങ്ങളും ഉള്ള തെരുവിലൂടെ ഉള്ള ഓട്ടം അനുസ്മരിപ്പിക്കുന്ന വിധത്തിൽ ഉള്ള ചേസിങ് സീനുകളും നന്നായിരുന്നു.

 

   കൊറിയൻ സിനിമയുടെ ഡാർക് ആയ, വയലൻസ് ഏറെ ഉള്ള രംഗങ്ങൾ കുറവായിരുന്നു എങ്കിലും ഒരു തവണ കാണാൻ ഉള്ളത് ചിത്രത്തിലുണ്ട്.


@mhviews rating:3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.



 

Thursday, 27 January 2022

1440. Hanna ( English, 2011)

 1440. Hanna ( English, 2011)

          Action, Mystery: Streaming in Amazon Prime



     ഹന്ന കുട്ടിക്കാലം മുതൽ ആൾ താമസം ഇല്ലാത്ത ഒരു രഹസ്യ സ്ഥലത്ത് പരിശീലനത്തിൽ ആണ്.ആയുധങ്ങൾ ഉപയോഗിക്കാൻ, വേട്ടയാടാൻ, ഭാഷകൾ പഠിക്കാൻ എന്തിന് ഏറെ പറയുന്നു ഒരാളെ കൊല്ലാൻ വരെയുള്ള പരിശീലനം അവൾ നേടുന്നുണ്ട്. അവളുടെ അച്ഛനാണ് അവൾക്ക് ട്രെയ്നിങ് നൽകുന്നത്. എന്നാൽ ഒരു ദിവസം അവളുടെ അത് വരെ ഉള്ള ജീവിതം മാറുന്നു. 

     ഹന്നയുടെ ജീവിതത്തിൽ അവൾ അറിയാത്ത ധാരാളം സത്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കുന്നു. ഹന്നയുടെ ജനനത്തിന് പിന്നിൽ പോലും രഹസ്യങ്ങൾ ഉണ്ടെന്ന് മനസ്സിലാക്കിയ അവൾ  എല്ലാത്തിൻ്റെയും പിന്നിൽ ഉള്ള വിവരങ്ങൾ കണ്ടെത്താൻ തീരുമാനിക്കുന്നു.എന്ത് ആണ് അവൾ ഇത് വരെ അറിയാത്ത രഹസ്യം? അതാണ് സിനിമയുടെ ബാക്കി കഥ.

     നല്ലൊരു ആക്ഷൻ സിനിമ ആണ് ഹന്ന. ട്വിസ്റ്റ് ആയി വരുന്നതോക്കെ ഒരു സമയം കഴിയുമ്പോൾ സിനിമയിൽ തന്നെ reveal ചെയ്യുന്നുണ്ട്.അത് കൊണ്ട് അതിനു വലിയ സ്ഥാനം ഇല്ല.

     ഹന്ന ആയി സയോർസെ രോനാനും മറ്റൊരു മുഖ്യ കഥാപാത്രമായി എറിക് ബാനയും അഭിനയിക്കുന്നു.സിനിമയുടെ തുടക്കം മുതൽ ഉള്ള ആക്ഷൻ ചിത്രത്തിൻ്റെ മൂഡ് അവസാനം വരെ നില നിർത്തിയിട്ടു ഉണ്ട്.ആക്ഷൻ ചിത്രങ്ങൾ ഇഷ്ടം ആണെങ്കിൽ കണ്ടു നോക്കാം.


  ഇതേ പേരും കഥാപാത്രങ്ങളുമായി 3 സീസൺ ഉള്ള ഹന്ന എന്ന സീരീസും ഉണ്ട് ആമസോൺ പ്രൈമിൽ.


@mhviews rating: 3/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1439. Kiss The Girls (English, 1997)

 1439. Kiss The Girls (English, 1997)

          Mystery, Thriller.




  നോർത്ത് കരോലിനയിൽ ഉള്ള സഹോദരിയുടെ മകൾ നവോമിയെ കാണാതായതിനെ കുറിച്ച് കൂടുതൽ അന്വേഷിക്കാൻ ആണ് വാഷിംഗ്ടണിൽ നിന്നും ഫോറൻസിക് സൈക്കോളജിസ്റ്റ് ആയ അലക്സ് ക്രോസ് യാത്ര തിരിക്കുന്നത്. എന്നാൽ അവിടെ എത്തിയ അലക്സ് മനസ്സിലാക്കുന്നത് നവോമി മാത്രമല്ല വേറെയും സമാന പ്രായം ഉള്ള യുവതികളും അവിടെ നിന്നും അപ്രത്യക്ഷരായി എന്ന്.


  അലക്സ് അവിടെ എത്തുന്ന ദിവസം തന്നെ അങ്ങനെ കാണാതായ ഒരു യുവതിയുടെ ശവ ശരീരം ലഭിക്കുകയും ചെയ്യുന്നു. മുഖമൂടി അണിഞ്ഞ ഒരു സീരിയൽ കില്ലർ, അയാൾ സ്വയം പരിചയപ്പെടുത്തുന്നത് കാസനോവ എന്ന പേരിൽ എന്നാണ്. പ്രണയത്തിൻ്റെ പ്രതിരൂപം ആയി വാഴ്ത്തപ്പെടുന്ന കാസനോവ എന്നാൽ ഇവിടെ യുവതികളെ തട്ടി കൊണ്ടു പോയി, വിചിത്ര കാരണങ്ങളാൽ അവരെ കൊലപ്പെടുത്തുന്ന ഒരാൾ ആണ്. ആരാണ് അയാൾ?എന്തിനാണ് അയാൾ ഇങ്ങനെ ചെയ്യുന്നത്? ആ ചോദ്യത്തിൻ്റെ ഉത്തരം ആണ് സിനിമ നൽകുന്നത്.


  ജെയിംസ് പാറ്റർസൻ്റെ വിഖ്യാതമായ അലക്സ് ക്രോസ് എന്ന കഥാപാത്രത്തെ ആധാരമാക്കിയാണ് സിനിമ അവതരിപ്പിച്ചിരിക്കുന്നത്. ഇത്തരം സിനിമകളിൽ സാധാരണ കാണുന്നത് പോലെ കഥാപരമായും, കഥാപാത്രങ്ങൾ ആയും ത്രിൽ അടിപ്പിക്കൻ പാകത്തിൽ ആണ് തയ്യാറാക്കിയിരിക്കുന്നത്. ക്ലൈമാക്സ് രംഗം ആദ്യം കണ്ടപ്പോൾ ത്രിൽ അടിക്കുകയും, പിന്നീട് അങ്ങനെ സംഭവിക്കുമോ എന്നൊക്കെ ആലോചിച്ചിരുന്നു.

  

  ഇതിലെ ക്ലൈമാക്സ് സീൻ ഒരു ഹിറ്റ് മലയാള സിനിമയിൽ പലരും കണ്ടതും ആകും. വർഷങ്ങൾക്ക് മുന്നേ കണ്ടപ്പോൾ edge-of-the- seat ത്രില്ലർ ആയി അനുഭവപ്പെട്ട ചിത്രമാണ്.പ്രത്യേകിച്ച് കാസനോവ ആരാണെന്ന് കണ്ടെത്തുന്നത് ഒക്കെ. മോർഗൻ ഫ്രീമാൻ്റെ തരക്കേടില്ലാത്ത ഒരു കഥാപാത്രമാണ് ഇതിലെ അലക്സ് ക്രോസ്. ഇതിന് ഒരു രണ്ടാം ഭാഗവും വന്നിരുന്നു. 2001 ൽ റിലീസ് ആയ Along Came A Spider.

Download Link @ t.me/mhviews1


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.


@mhviews rating: 3/4


1438. Ratatouille (English, 2007)

 1438. Ratatouille (English, 2007)

         Animation: Streaming on Disney+



Anyone can cook എന്നായിരുന്നു ഫ്രാൻസിലെ ഏറ്റവു മികച്ച ഷെഫ് ആയ ഗുസ്താവിൻ്റെ വിശ്വാസം.അതിനായി അദ്ദേഹം എഴുതിയ പുസ്തകം ബെസ്റ്റ് സെല്ലർ ആയി മാറുകയും ചെയ്തു.എന്നാല് ഇതിൽ വിശ്വസിക്കാത്ത ആൻ്റൺ ഈഗോയെ പോലുള്ള ഫൂഡ് ക്രിട്ടിക്സ് ഉണ്ടായിരുന്നു.


  എന്നാൽ ഗുസ്താവ് വിശ്വസിച്ചിരുന്ന കാര്യം അക്ഷരാർത്ഥത്തിൽ സത്യമായി മാറുക ആണുണ്ടായത്. അതിനു ഉദാഹരണം റെമി എന്ന എലി ആയിരുന്നു.അവൻ ഗുസ്താവിൻ്റെ പാചക ഷോകളുടെ ഫാൻ ആയിരുന്നു.ഒളിച്ചു കുടുംബമായി ജീവിക്കുന്ന വീട്ടിലെ ടീ വിയിൽ കൂടി അവൻ പലതും പഠിച്ചെടുത്തു. അവൻ്റെ ജീവിതത്തിൽ ഒരിക്കൽ മനുഷ്യരുടെ ഒപ്പം കൂടേണ്ടി വന്നപ്പോൾ അവനു ആ   കഴിവുകൾ പുറത്തെടുക്കേണ്ടി വന്നു.ഒരു സാധാരണ എലി ആയ അവൻ എങ്ങനെ അത് ചെയ്തു എന്നതാണ്  ബാക്കി കഥ.


  ഇറങ്ങിയ വർഷം മികച്ച അനിമേഷൻ ചിത്രത്തിനുള്ള അക്കാദമി പുരസ്കാരം നേടിയ ചിത്രം ആയിരുന്നു Ratatouille. ഇന്നലെ വീട്ടിൽ മക്കളോട് ഒപ്പം ഉള്ള നൈറ്റ് മൂവി ടൈം എന്ന് അവർ വിളിക്കുന്ന സിനിമ കാഴ്ചയിൽ ഇതായിരുന്നു കണ്ടത്. സിനിമ ഇറങ്ങിയ സമയം കണ്ടു ഇഷ്ടപ്പെട്ടത് കൊണ്ട് ആണ് ഈ സിനിമ വച്ചത്. 7 വയസ്സുകാരൻ ആയ മകനും 3 വയസ്സുകാരി ആയ മകളോടും ഒപ്പം ഞാനും നല്ലത് പോലെ ആസ്വദിച്ചു Ratatouille യുടെ രണ്ടാം കാഴ്ചയിൽ.


  കുട്ടികളുടെ ഒപ്പം ഇരുന്നു കാണാൻ പറ്റിയ നല്ല സിനിമ ഏതാണ് എന്ന് ചോദിച്ചാൽ, അതിൽ ഉൾപ്പെടുത്താൻ കഴിയുന്ന ഒന്നാണ് Ratatouille. പണ്ട് കോളേജ് കഴിഞ്ഞ സമയത്ത് ആണ് ഞാൻ കാണുന്നത്. അന്നും ഇന്നും ഇഷ്ടമായി ചിത്രം എല്ലാവർക്കും ഇഷ്ടമാകുന്ന Universal content ആണ് സിനിമയ്ക്ക് ഉള്ളത്.തീർച്ചയായും കാണാൻ ശ്രമിക്കുക.മികച്ച അനിമേഷൻ സിനിമകളിൽ ഒന്ന് ആണിത്.


@mhviews rating: 4/4


കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

1995. Drop ( English, 2025)