Friday 28 January 2022

1442. The Box (English, 2009)

 1442. The Box (English, 2009)

          Thriller/ Sci- Fi



  ഒരു ബട്ടൺ അമർത്തിയാൽ കുറെയേറെ പണം തരാം എന്ന് പറഞ്ഞാൽ എന്താകും പ്രതികരണം?എളുപ്പം ഉള്ള കാര്യം ആണത്.കുറെ കാശും കിട്ടുമല്ലോ എന്നതായിരിക്കും ചിന്ത.അതിനൊപ്പം ഈ ഓഫർ തന്ന ആൾക്ക് എന്തെങ്കിലും പ്രശ്നം ഉണ്ടോ എന്നും ചിന്തിക്കും.എന്നാൽ ആ ബട്ടൺ അമർത്തിയാൽ മറ്റൊരാൾ മരിക്കും എന്ന് കൂടി ഇതിൻ്റെ ഒപ്പം പറഞ്ഞാലോ?ഒന്ന് ആലോചിക്കും എന്തായാലും എന്ത് തീരുമാനം എടുക്കാൻ. അതും ആളുകളുടെ മനഃസാക്ഷി അനുസരിച്ച് ഇരിക്കും അല്ലേ?


   ഇവിടെ അങ്ങനെ ഒരു അവസ്ഥയിൽ ആണ് നോർമ- ആർതർ ദമ്പതികൾ.സാമ്പത്തികമായും പ്രത്യേകിച്ച് പ്രശ്നങ്ങൾ ഇല്ലാത്ത കുടുംബം ആണെന്ന് പുറമെ തോന്നുമെങ്കിലും, അവർക്കും അവരുടേതായ പ്രശ്നങ്ങൾ ഉണ്ട്. സമർത്ഥനായ NASA എഞ്ചിനീയർ ആണ് ആർതർ എങ്കിലും അയാളുടെ പ്രതീക്ഷക്കൊത്ത് കരിയറിൽ മാറ്റങ്ങൾ ഉണ്ടാകുന്നില്ല. ഒരു സ്കൂളിലെ താൽക്കാലിക ടീച്ചർ ആയ നോർമയുടെ അവസ്ഥയും അത് തന്നെ. ഈ സമയം ആണ് ഒരു ബട്ടൺ അമർത്തിയാൽ 1 മില്യൺ ഡോളർ നൽകാം എന്ന് പറഞ്ഞു ഒരു അജ്ഞാതൻ വരുന്നത്. ഈ സംഭവങ്ങൾ നടക്കുന്ന വർഷം 1976.


  ആർതർ - നോർമ ദമ്പതികൾ ഈ ഓഫർ സ്വീകരിച്ചോ? ആരായിരുന്നു ഓഫറും കൊണ്ട് വന്ന അജ്ഞാതൻ?ഈ സംഭവങ്ങളുടെ അനന്തര ഫലം എന്താണ്? അതാണ് The Box ൻ്റെ ബാക്കി ഉള്ള കഥ.


 Richard Matheson ൻ്റേ Button, Button എന്ന ചെറുകഥയെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്. സിനിമയിൽ പല കാര്യങ്ങളിലും വ്യക്തത ഇല്ല എന്ന് പറഞ്ഞു ക്രിട്ടിക്സ് വിമർശിച്ച ചിത്രമാണ്.എന്നാൽ ഒരു പ്രേക്ഷകൻ എന്ന നിലയിൽ നല്ല രീതിയിൽ ത്രില്ലർ ആയി തുടങ്ങി അതിൻ്റെ മറു ഭാഗം ആയ സയൻസ് ഫിക്ഷൻ ആയി മാറുമ്പോൾ ചില conspiracy theory കൾ സിനിമ ആയി കാണുന്ന അനുഭവം ആയിരുന്നു.തികച്ചും വ്യക്തിപരമായ അഭിപ്രായം ആണ്. ഈ ഒരു കാഴ്ചപ്പാടിൽ under - rated ആയ ഒരു ത്രില്ലർ ചിത്രം ആയാണ് The Box അനുഭവപ്പെട്ടത്.


 കണ്ടവർ ഉണ്ടെങ്കിൽ എന്താണ് അഭിപ്രായം?കാണാത്തവർ ഉണ്ടെങ്കിൽ കണ്ടു നോക്കി പറയൂ.


@mhviews rating : 3/4


 കൂടുതൽ സിനിമ/സീരീസുകളെ കുറിച്ച് വായിക്കുവാൻ https://www.facebook.com/mhviewsms/ സന്ദർശിക്കുക.

No comments:

Post a Comment

1835. Oddity (English, 2024)