Saturday 21 March 2020

1166. The Platform (Spanish, 2019)


​​1166. The Platform (Spanish, 2019)
           Thriller, Fantasy.


     ഭീതി നിറഞ്ഞ, സ്വാർത്ഥന്മാരുടെ, മരണം കാത്തിരിക്കുന്ന The Platform

   എത്ര ദിവസം ഭക്ഷണം കഴിക്കാതെ ഇരിക്കാൻ സാധിക്കും? ഭക്ഷണം തീരെ ഇല്ലാതെ വരുമ്പോൾ മറ്റുള്ളവരുടെ ഉച്ഛിഷ്ടം കഴിക്കാൻ തയ്യാറാകുമോ?അതിനും അപ്പുറം പട്ടിണി ആണെങ്കിൽ എന്തും തിന്നാൻ തയ്യാറാകുമോ?അതു മനുഷ്യ ശരീരം ആണെങ്കിൽ പോലും?

  ഒരിക്കലെങ്കിലും ഇതു പോലെ ഒരു അവസ്ഥ ഉണ്ടായാൽ എന്താകും ചെയ്യുക?മനുഷ്യത്വം ഒക്കെ എത്ര ദിവസം ഒപ്പം നിൽക്കും?സ്വന്തം നിലനിൽപ് മുഖ്യം ആയി വരില്ലേ?തീർത്തും സങ്കീർണമായ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളും ഉത്തരങ്ങളും ആകും പ്രേക്ഷകനു The Platform എന്ന സിനിമയിലൂടെ കാണാൻ സാധിക്കുക.

  ഗോരെങ് ആറു മാസങ്ങൾക്ക് അപ്പുറം ലഭിക്കുന്ന ഡിപ്ലോമയ്ക്കു വേണ്ടി ആണ് ആ Vertical ജയിലിൽ താമസിക്കാൻ സമ്മതിച്ചത്.ഈ ജയിലിന്റെ പ്രത്യേകത എന്താണെന്ന് വച്ചാൽ ,ധാരാളം നിലകൾ ഉള്ള ഈ ജയിലിൽ ഭക്ഷണം ഒരു വലിയ platform ൽ ആക്കി മുകളിൽ നിന്നും താഴേക്ക്  പോകുന്നു.ആദ്യത്തെ നിലകളിൽ ഉള്ളവർക്ക് നല്ല ഭക്ഷണവും പിന്നെ ഉള്ളവർക്ക് മുകളിൽ ഉള്ളവരുടെ ഉച്ഛിഷ്ടവും അങ്ങനെ താഴേക്കു പോകയി പോയി അവസാനം ഭക്ഷണം ഇല്ലാതെ ആവുകയും ചെയ്യുന്നു.ഓരോ മാസവും അവിടെ ഉള്ളവരെ പല നിലകളിലേയ്ക്കു മാറ്റും.

  ഇവിടെ ഉള്ള പ്രശ്നം എന്താണെന്ന് വച്ചാൽ തുടക്കം ഉള്ള ആളുകൾ ഭക്ഷണം ശ്രദ്ധിയ്ക്കാതെ ഉപയോഗിക്കുന്നത് കൊണ്ടു താഴെ ഉള്ളവർ ഒന്നും കിട്ടില്ല എന്നതാണ്.പലരും മലമായും, മൂത്രമായും തുപ്പലയും അവരുടെ വെറുപ്പും, മനസികനിലയിലെ വൈകൃതവും എല്ലാം ഈ ഭക്ഷണം പോകുന്ന വഴികളിൽ ഉള്ളവർ അതിലേക്കു ചേർക്കുന്നുണ്ട്.

  പ്‌ളെയിൻ ആയി പറഞ്ഞു പോകുന്ന കഥ.എന്നാൽ ഇതിന് വ്യത്യസ്ത അർത്ഥ തലങ്ങൾ.ഉണ്ട്.ഒരു പക്ഷെ Parasyte ൽ ഉള്ളത് പോലെയോ അതിനും അപ്പുറമോ ഉള്ള ഒരു സാമൂഹിക അന്തരീക്ഷം.മുകളിൽ ഉള്ളവനോട് അവരെ താഴെ ഉള്ളവരോടുള്ള വെറുപ്പ്,പുച്ഛം എന്നിവ.ഒരു പക്ഷെ Parasyte നേക്കാളും ഈ വിഷയം ഭംഗിയായി അവതരിപ്പിച്ച ചിത്രം ആയി തോന്നി The Platform.

  ചിത്രം നല്ലത് പോലെ ഭയപ്പെടുത്തുന്ന ഒന്നാണ്.പ്രത്യേകിച്ചും മേൽപ്പറഞ്ഞ സീനുകളുടെ രംഗാവിഷ്‌ക്കാരം.Horror, haunting എന്നൊക്കെ നിസംശയം പറയാം ഈ സീനുകളെ.പലപ്പോഴും അതു കൊണ്ടു തന്നെ disturbing ആയിരുന്നു പല സീനുകളും.ചില സീൻ ഒക്കെ ഭക്ഷണം കഴിക്കുമ്പോൾ ആണ് കാണുന്നത് എങ്കിൽ പെട്ട് പോകും.

  കഥയെ കുറിച്ചു പറയാൻ ആയി ഒറ്റ വരിയിൽ എഴുതാവുന്ന ഒന്നും ഇല്ല.പലതും സംഭവങ്ങളെ ആസ്പദം ആക്കിയും ഒപ്പം പുതുതായി വരുന്ന കഥാപാത്രങ്ങളെ ആധാരമാക്കിയും ആണ്.

   Saw Series, Cube Trilogy, Escape പോലുള്ള confined space ൽ ഉള്ള ധാരാളം സിനിമകൾ ഉണ്ട്.അവയൊന്നും പോലെ ഉള്ള സിനിമ അല്ല The Platform. പറയാൻ ശ്രമിച്ചതും പറഞ്ഞു വച്ചതും വലിയ കാര്യങ്ങൾ ആണ്. സ്വന്തം കഴിവനുസരിച്ചു അതിനു എത്ര ഭാഷ്യങ്ങൾ വേണമെങ്കിലും രചിച്ചോളൂ.

  കുട്ടികളുടെ കൂടെ ഇരുന്നു കാണാൻ ശ്രമിക്കാതെ ഇരിക്കുക.അവർക്ക് മനസ്സിലാവുന്നതിനും അപ്പുറമാണ് പലതും.പ്രത്യേകിച്ചും cannibalism ഒക്കെ വിശദീകരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായേക്കാം.

 സിനിമയുടെ content, അവതരണ രീതി ഒക്കെ കാരണം ഒറ്റ ഇരുപ്പിന് കണ്ടു തീർത്തൂ.വല്ലാത്ത ഒരു അനുഭവം ആയിരുന്നു.

MH Views Rating: 4/4


സിനിമ Netflix ൽ ലഭ്യമാണ്.

  സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് t.me/mhviews or @mhviews ൽ ലഭ്യമാണ്.

1 comment:


  1. ഭീതി നിറഞ്ഞ, സ്വാർത്ഥന്മാരുടെ, മരണം കാത്തിരിക്കുന്ന The Platform

    ReplyDelete

1835. Oddity (English, 2024)