Saturday 14 March 2020

1159. Anveshanam (Malayalam,2020)



1159. Anveshanam (Malayalam,2020)

      വ്യക്തമായി കാര്യങ്ങൾ വിവരിക്കാതെ വന്ന ഒരു ഫോണ് കോളിൽ നിന്നാണ് പോലീസ് അന്വേഷണം തുടങ്ങുന്നത്.ബാല പീഡനത്തിന്റെ പരിധിയിൽ വരുന്ന കേസ്.എന്നാൽ വ്യക്തതകൾ അധികം ഇല്ലായിരുന്നു.പോലീസ് അന്വേഷണം തുടങ്ങുമ്പോൾ തന്നെ അവർക്ക് ആവശ്യത്തിന് സംശയങ്ങൾ ഉണ്ടായി തുടങ്ങി കേസിൽ.എന്നാൽ അവിടെ ഒരു കുറ്റകൃത്യം നടന്നിട്ടുണ്ടോ എന്നു പോലും പൊലീസിന് ഉറപ്പില്ലായിരുന്നു. പലപ്പോഴും നൂല് പൊട്ടിയ പട്ടം പോലെ ആയിരുന്നു അന്വേഷണം.ആരൊക്കെയോ എന്തൊക്കെയോ ഒളിക്കുന്നത് പോലെ.

   ഒരു മിസ്റ്ററി സസ്പെൻസ് ചിത്രം എന്നു കരുതാവുന്ന തുടക്കം.എന്നാൽ സിനിമയുടെ ഗതി വേഗം പിന്നീട് മാറി അന്വേഷണത്തിൽ നിന്നും മറ്റൊരു തലത്തിലേക്ക് എത്തുകയാണ്.കുടുംബ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ടതും എന്നാൽ അധികം പ്രാധാന്യത്തോടെ കാണുന്ന ഒന്നു.അവിടെ ആണ് സിനിമ പ്രതീക്ഷിച്ചതിലും വ്യത്യസ്തം ആയി മാറുന്നത്.

  സിനിമ കണ്ടു കഴിഞ്ഞപ്പോൾ ചെറുതായി കണ്ണുനീര് വന്നൂ എന്നതാണ് സത്യം.കാരണം സ്വന്തമായി രണ്ടു കുട്ടികൾ ഉണ്ട്.അതു കൊണ്ടു തന്നെ.നേരത്തെ പറഞ്ഞതു പോലെ അധികം ശ്രദ്ധിക്കപ്പെടാതെ പോകുന്ന ഒരു കാര്യത്തെ ഈ വിധത്തിൽ അവതരിപ്പിച്ചത് തന്നെ നല്ല ഒരു കാര്യമായി തോന്നി.ഒരു മെസേജ് കൊടുക്കാൻ ആയി നന്മ മരം ആയി അല്ല ചിത്രത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.പകരം സാധാരണ മനുഷ്യരുടെ ദൗർബല്യവും അതിനെ തുടർന്ന് അവർ ചെയ്യുന്ന പ്രവർത്തികളും എല്ലാം ആയിരുന്നു അവതരിപ്പിച്ചത്.

  സസ്പെൻസ് എന്നു കരുതിയ രംഗങ്ങൾ ഒക്കെ ശരിക്കും വിഷമം വന്നൂ.ഭീകരം ആയിരുന്നു ആ രംഗങ്ങൾ ഒക്കെ.ലില്ലിയിൽ തുടങ്ങിയത് പ്രശോഭ് ഈ സിനിമയിലും തുടർന്നൂ എന്നു വേണം പറയാൻ.നായകൻ-നായിക എന്ന പതിവ് ഫോര്മുലകൾ സിനിമയിൽ അധികം ഉപയോഗിച്ചും കണ്ടില്ല. ഗർഭിണികൾ പ്രശോഭിന്റെ സിനിമയിൽ ഇനിയും വരുകയാണെങ്കിൽ അതു പ്രശോഭ് ബ്രില്യൻസ് ആയി വാഴ്ത്തപ്പെടും.

   എന്തായാലും സിനിമയ്ക്ക് തിയറ്ററിൽ എന്താണ് സംഭവിച്ചത് എന്നറിയില്ല.പക്ഷെ ടി വി കാഴ്ചയിൽ സിനിമ മികച്ചതായി തന്നെ തോന്നി.ഒരു പക്ഷെ കുട്ടികൾ ഉള്ള മാതാപിതാക്കൾ കണ്ടിരിക്കേണ്ട സിനിമ ആണെന്ന് പറയാം അന്വേഷണം.അവസരം കിട്ടിയാൽ കാണുക.

ചിത്രം Amazon Prime ൽ ലഭ്യമാണ്.

No comments:

Post a Comment

1835. Oddity (English, 2024)