Saturday 7 March 2020

1151. Psycho (Tamil,2020)



1151. Psycho (Tamil,2020)
           Crime

       തലയറുക്കപ്പെട്ട നിലയിൽ കണ്ടെത്തുന്ന മൃതദേഹങ്ങൾ. ഒരു പരമ്പര കൊലയാളിയുടേത് എന്നു കരുതുന്ന ലക്ഷണങ്ങൾ പല മരണങ്ങളിലും ഉണ്ടായിരുന്നു.പോലീസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും ഒരിക്കലും കൊലപാതകിയുടെ അടുത്തേക്ക് എത്താൻ പോലും കഴിയുന്നില്ല.ഒരു ട്രോഫി പോലെ താൻ കൊലപ്പെടുത്തുന്ന സ്ത്രീകളുടെ തലകൾ ശേഖരിക്കുന്ന സൈക്കോ കൊലയാളി.അയാൾ കൊല്ലുന്ന സ്ത്രീകളെ ഒന്നും ലൈംഗികമായി അയാൾ ഉപയോഗിച്ചിരുന്നുമില്ല. അയാളുടെ ഉദ്ദേശ്യം എന്തായിരുന്നു?

  അങ്ങനെ ധാരാളം പ്രത്യേകതകൾ ഉള്ള കൊലയാളി.ഒരു സീരിയൽ കൊലയാളിയെ, അതിനെ സംബന്ധിച്ചു ഉള്ള കഥയ്ക്കുള്ള എല്ലാ പശ്ചാത്തലവും ഉണ്ടായിരുന്നു സൈക്കോ എന്ന മിഷക്കിന് സിനിമയ്ക്ക്.പക്ഷെ സിനിമ പ്രേക്ഷകന്റെ പ്രതീക്ഷയ്ക്ക് ഒത്തു ഉയർന്നോ?
 
  ഇല്ല എന്നാണ് സിനിമ കണ്ടപ്പോൾ തോന്നിയത്.തുടക്കം നൽകിയ promising ആയ അന്തരീക്ഷത്തെ ഉപയോഗപ്പെടുത്താൻ ഒരിക്കലും കഴിഞ്ഞില്ല.ഉദയ നിധി സ്റ്റാലിന്റെ മികച്ച അഭിനയം ഉള്ള സിനിമ എന്ന നിലയിൽ അയാൾക്ക്‌ മാത്രം ആണ് സിനിമ ഉപയോഗപ്പെട്ടത്.അഭിനയം അയാളുടെ സ്ഥിരം സിനിമകൾ വച്ചു മികച്ചതായിരുന്നു.എന്നാൽ ഒരു identity യും ഇല്ലാത്ത കഥാപാത്രങ്ങൾ.ആരോടും ഒരു അനുകമ്പയോ താല്പര്യമോ തോന്നിയില്ല.

  സിനിമയിൽ പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ഒരു X-factor എപ്പോഴും ഉണ്ടാകാറുണ്ട് എന്നു വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.ഈ സിനിമയിൽ അങ്ങനെ ഒന്നുണ്ടായില്ല.പ്രത്യേകിച്ചും മിഷക്കിന് സിനിമകളുടെ ആരാധകൻ എന്ന നിലയിൽ എല്ലാ സിനിമയും ആ ഒരു അനുഭവം നൽകിയിരുന്നു, സൈക്കോ ഒഴികെ.

  ആരോ ചെയ്ത ഒരു സീരിയൽ കില്ലർ സിനിമ എന്നു പറഞ്ഞു കണ്ടു നോക്കിയാൽ ശരാശരിയിൽ ഒതുങ്ങുന്ന ഒരു ചിത്രമാണ് സൈക്കോ.ഇളയരാജയുടെ സംഗീതം ആയിരുന്നു പറയാവുന്ന ഒരു മികച്ച ഭാഗം.ബാക്കി എല്ലാം എന്തോ കുറവുകൾ ഉള്ളത് പോലെ തോന്നി.

  ക്ളൈമാക്സിൽ സിനിമ കൊണ്ടു പോയ വഴി ഒക്കെ തീരെ ബാലിശം ആയി തോന്നി.ഇത്തരത്തിൽ ഒരു സിനിമയ്ക്ക്, അതും വിഖ്യാതമായ സൈക്കോ സിനിമയ്ക്ക് homage പോലെ അവതരിപ്പിച്ച സിനിമയിൽ ഒന്നും ശരിയായില്ല എന്നു തോന്നി.വളരെയധികം നന്നാക്കാമായിരുന്ന സിനിമ ഈ രീതിയിൽ അവതരിപ്പിച്ചതിൽ നിരാശ മാത്രം.

ശരാശരി സിനിമ അനുഭവം.

MH Views Rating 1.5/4

  More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : t.me/mhviews

3 comments:

  1. Ningal google ads kittiyo blogspot.comil
    Ad service kittan domainte aavishyam ille..?

    ReplyDelete
    Replies
    1. എന്റെ അക്കൗണ്ട് സസ്‌പെൻഡ് ചവയതിരിക്കുക ആണ്..പണ്ട് ചെയ്തതാണ് അവർ...ഡൊമൈൻ വേണം adsense ഉപയോഗിക്കാൻ

      Delete
  2. വളരെയധികം നന്നാക്കാമായിരുന്ന സിനിമ
    ഈ രീതിയിൽ അവതരിപ്പിച്ചതിൽ നിരാശ മാത്രം.

    ReplyDelete

1835. Oddity (English, 2024)