Wednesday 11 March 2020

1156. Vantage Point (English, 2008)


1156. Vantage Point (English, 2008)
            Thriller

     ആഗോള തീവ്രവാദത്തിനെതിരെ അമേരിക്ക ഉൾപ്പെടുന്ന രാജ്യങ്ങളും മറ്റു അറബ് രാജ്യങ്ങളും തമ്മിൽ ഉള്ള ചർച്ചകൾക്കും ഉടമ്പടികൾക്കും ലോകം തയ്യാറാകുന്ന ദിവസം.ചരിത്രപരമായ പ്രാധാന്യം ഉണ്ടാകേണ്ട ആ ദിവസം എന്നാൽ സംഭവിക്കുന്നത് എല്ലാം അപ്രതീക്ഷിതം ആയ കാര്യങ്ങളാണ്.അന്ന് എന്താണ് നടന്നത്?അപരിചിതരായ 8 പേർ. അവരുടെ കാഴ്ചകളിലൂടെ ഉള്ള 8 കാഴ്ചപ്പാടുകൾ.എന്നാൽ മുന്നിൽ ഉള്ളത് ഒരേ ഒരു സത്യവും.അതെന്താണ് എന്നതാണ് സിനിമ.

 ഏറ്റവും സന്തോഷം തോന്നുന്ന കാര്യം ആണ് പണ്ട് കണ്ട സിനിമകളുടെ re-watch.വർഷങ്ങൾക്കു മുൻപ് ചില സിനിമകൾ കണ്ടത് പോലെ ഉള്ള മനസ്ഥിതി ആകില്ല ഇപ്പോൾ കാണുമ്പോൾ ഉണ്ടാവുക.മൊത്തത്തിൽ കഥ ഓർമ ഉണ്ടാകും എന്നല്ലാതെ സൂക്ഷ്മമായി ഉള്ള കാര്യങ്ങളിലൂടെ കഥ ഓർമിക്കുക പോലും ഉണ്ടാകില്ല.ലോക്കൽ ടി വി ചാനലിൽ ഇപ്പോൾ പഴയ സിനിമ ഒക്കെ കാണാൻ കഴിയുന്നുണ്ട്.പലതും പഴയ കിടിലം പടങ്ങളും.

   അങ്ങനെ ആണ് ഇന്ന് Vantage Point ഒന്ന് കൂടി കാണാൻ പറ്റിയത്. ഏറ്റവും മികച്ച രീതിയിൽ ഒരു കാഴ്ച കാണാൻ കഴിയുന്നതിനാണ് Vantage Point എന്നു പറയുക. അത്തരത്തിൽ ഒരു സംഭവത്തിന്റെ പിന്നാലെ ഉള്ള നിഗൂഢത പലരുടെയും കാഴ്ചപ്പാടിലൂടെ, അവരുടെ നിരീക്ഷണത്തിലൂടെ പ്രേക്ഷകന്റെ മുന്നിൽ അവതരിപ്പിക്കുകയാണ് ചിത്രത്തിൽ.

  ശരിക്കും ആദ്യ തവണ കണ്ടതിലും ത്രിൽ അടിച്ചു പോയി.ഒരു സംഭവം വീണ്ടും വീണ്ടും അവതരിപ്പിക്കുന്നുണ്ടെങ്കിലും, അതു ഓരോ കഥാപാത്രങ്ങളുടെയും കാഴ്ചപ്പാടിലൂടെ ആണ്.അതു കൊണ്ടു തന്നെ കാഴ്ചകളും വ്യത്യസ്തം ആകുന്നു.

  ഇത്തരത്തിൽ ഒരു കഥ അവതരിപ്പിക്കുമ്പോൾ നല്ല കഷ്ടപ്പാട് ഉണ്ടാകും എന്ന് ഉറപ്പാണ്.പ്രത്യേകിച്ചും കണ്ണികൾ കൂട്ടി ചേർക്കുമ്പോൾ ചെറിയ കാര്യങ്ങൾ പോലും ശ്രദ്ധിച്ചില്ലെങ്കിൽ പാളി പോകാൻ ഉള്ള അവസരം കൂടുതലാണ്.സിനിമ പ്രമേയം രാഷ്ട്രീയം ആണെങ്കിലും അവതരണത്തിൽ അതിലും കൂടുതൽ ശ്രദ്ധിച്ചിരുന്നു അന്നത്തെ സംഭവങ്ങളുടെ കാഴ്ചപ്പാടിലേക്കു ആണ്.അതാകട്ടെ മികച്ച ഒരു ത്രില്ലറിന്റെ രൂപത്തിലും.


  ചിത്രം കാണാത്തവർ കുറവായിരിക്കും.കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ ശ്രമിക്കുക.

 ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews

No comments:

Post a Comment

1835. Oddity (English, 2024)