Thursday 28 January 2016

602.THE CORPSE OF ANNA FRITZ(SPANISH,2015)

602.THE CORPSE OF ANNA FRITZ(SPANISH,2015),|Drama|Thriller|,Dir:-Hèctor Hernández Vicens,*ing:-Daniel Aser, Albert Carbó, Belén Fabra.


    Necrophilia-വല്ലാത്ത  ഒരു  അവസ്ഥ  ആയാണ്  തോന്നിയിട്ടുള്ളത്.ജീവനില്ലാത്ത  ശരീരങ്ങളോട് തോന്നുന്ന  ലൈംഗികമായ  ആസക്തി.പരിഷ്കൃത  സമൂഹത്തിന്‍റെ  നിര്‍വചനങ്ങളെ  കുറിച്ച്  വ്യത്യസ്തമായ  അഭിപ്രയങ്ങള്‍  ഉണ്ടെങ്കിലും  ഇത്തരം  ഒരു  ആസക്തിയെ ഭൂരിപക്ഷം  ആളുകളും  എതിര്‍ക്കുന്നുണ്ട്  എന്ന്  തന്നെയാണ്  വിശ്വാസം.മനുഷ്യ ചരിത്രത്തിന്റെ ആരംഭ ഘട്ടങ്ങളില്‍ ,ഇജിപ്റ്റില്‍  ഒക്കെ  സുന്ദരികളായ  സ്ത്രീകളുടെ  മൃതദേഹം മൂന്നു  നാല്  ദിവസം  അഴുകിയതിനു  ശേഷം  മാത്രം  ആയിരുന്നു  Embalm ചെയ്തിരുന്നതത്രേ!!ജോസഫ് ഗിസ്‌ലാന്‍ രൂപം  നല്‍കിയ ഈ വാക്കാണ്‌   വൈകൃത  പ്രണയത്തെ സൂചിപ്പിക്കുന്നത്.അതിനെ ആസ്പദം ആക്കിയാണ്   The Corpse of Anna Fritz അവതരിപ്പിച്ചിരിക്കുന്നത്.

   അന്ന ഫ്രിട്സ് അതീവ സുന്ദരി  ആണ്.അവള്‍  നടി  ആണ്.ചെറുപ്പക്കാരുടെ സ്വപ്ന കാമുകിയും .എന്നാല്‍  ഒരു  ദിവസം അവള്‍  മരിക്കുന്നു.വളരെ  ചെറിയ  പ്രായത്തില്‍  തന്നെ  പ്രശസ്തിയുടെ  കൊടുമുടിയില്‍ നില്‍ക്കുന സമയത്ത് ഒരു പാര്‍ട്ടിക്കിടെ  ആയിരുന്നു  മരണം.മൃതദേഹം  മോര്‍ച്ചറിയില്‍  സൂക്ഷിച്ചിരുന്നു.മോര്‍ച്ചറി  സൂക്ഷിപ്പുക്കാരന്‍  ആയ പോ ഒരു  പാവത്താന്‍  ആണെങ്കിലും  അവന്റെ  മനസ്സിലെ  അവനെക്കുറിച്ചു  ആരും  കരുതാത്ത  പ്രവര്‍ത്തികള്‍  ചെയ്തിട്ടുള്ള  ആള്‍  ആണ്.അര്‍ദ്ധരാത്രി അവനെ  ഒരു പാര്‍ട്ടിക്കായി കൊണ്ട്  പോകാന്‍  സുഹൃത്തായ  ജാവിയും ഇവാനും  എത്തുന്നു.

  മദ്യം,മയക്കുമരുന്ന്  എന്നിവ അന്ന് രാത്രി  ആ ചെറുപ്പക്കാരുടെ  മാനസിക  നില  മാറ്റി  എന്ന്  വേണമെങ്കില്‍  പറയാം.ആരും ഒരിക്കലും  അറിയരുത്  എന്ന്  കരുതിയ  ആ രഹസ്യ  പ്രവര്‍ത്തി ചെയ്യാന്‍  അവരില്‍  ത്വര  ഉണ്ടാകുന്നു.എന്നാല്‍  ആ തീരുമാനം  അവരുടെ  ജീവിതത്തിലെ ഏറ്റവും  അപകടകരമായ  അവസ്ഥയില്‍  അവരെ  കൊണ്ടെത്തിക്കുന്നു.ഒരു  തരം  മുഷിപ്പോടെ  ചിത്രത്തിന്റെ  തുടക്കം  കാണുന്ന പ്രേക്ഷകന്‍  പിന്നീട്  ചിത്രം  ഒരു  ത്രില്ലര്‍  ആയി  മാറുമ്പോള്‍  കൂടുതല്‍  ത്രില്ലിംഗ്  ആകുന്നു.മനുഷ്യ  മനസ്സിന്റെ  ക്രൂരതകളും കാപട്യങ്ങളും എല്ലാം  ഒരിക്കല്‍  പ്രവര്‍ത്തിയില്‍ ദോഷം  ആയി  മാറും  എന്ന്  മനസ്സിലാക്കി തരുന്നു  ഈ ചിത്രം.Karma ഒക്കെ  പോലെ  ഒന്ന്...

More movie  suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)