Friday 1 January 2016

573.3 (TAMIL,2012)

573.3 (TAMIL,2012),|Drama|Romance|,Dir:-Aishwarya R. Dhanush,*ing:-Dhanush,Sruthi Hassan.

  2012 ലെ യൂടൂബ് തരംഗം ആയിരുന്നു "Why This Kolaveri Di"എന്ന ഗാനം.  അനിരുധ് -ധനുഷ് കൂട്ടുക്കെട്ടില്‍ വന്ന ആ പാട്ട് തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ അനിരുധിനു തമിഴ് സംഗീത ലോകത്തില്‍ ഒരു സ്ഥാനം നേടി കൊടുത്തൂ."കൊലവറി" ഗാനം സോണിയുടെ മികച്ച മാര്‍ക്കറ്റിംഗ് കൂടി ആയപ്പോള്‍ ശരിക്കും വൈറല്‍ ആയി മാറി.ചിത്രം റിലീസ് ആയപ്പോള്‍ സമ്മിശ്രം  ആയ പ്രതികരണങ്ങള്‍ ആണ് ലഭിച്ചത്.പക്ഷെ എനിക്ക് ഇഷ്ടപ്പെട്ട സിനിമകളില്‍ ഓണായി മാറി അന്ന് 3 എന്ന ഈ ചിത്രം.

   Personal ആയി ഈ ചിത്രം വളരെയധികം relate ചെയ്യുന്നത് കൊണ്ട് ഈ ചിത്രത്തിനോട് ഒരു ഇഷ്ട കൂടുതല്‍ ഉണ്ട് .പ്രത്യേകിച്ചും രാമും ജനനിയും തമ്മില്‍ ഉള്ള പ്ലസ് ടൂ പ്രണയം ഒക്കെ നല്ല നോസ്ടാല്ജിയ ആയിരുന്നു.ഓരോ പ്രാവശ്യവും സിനിമ കാണുമ്പോള്‍ ആ ഒരു കാലഘട്ടത്തിലേക്ക് ഉള്ള മടങ്ങി പോക്കായി തോന്നും ചിത്രം.ഐശ്വര്യ ധനുഷ് സംവിധാനം ചെയ്ത ചിത്രം  ധനുഷിന്‍റെ കരിയറില്‍ ഒരു പാട്ടുകാരന്‍ എന്ന നിലയിലും തനിക്കു മികവു ഉണ്ടെന്നു തെളിയിച്ചു.അനിരുധിന്റെ പാട്ടുകള്‍ എല്ലാം തന്നെ മികച്ചു നിന്നൂ.പ്രണയ  സിനിമകള്‍ അധികം ഇഷ്ടപ്പെടില്ലെങ്കിലും ഈ ചിത്രത്തിന്‍റെ ആ ഭാഗങ്ങള്‍ ഒക്കെ ഹൃദ്യം ആയിരുന്നു.

  എന്നാല്‍ രാമിന്റെ ജീവിതത്തില്‍ അവന്‍ പോലും അറിയാതെ സംഭവിക്കുന്ന മാറ്റം അവന്റെ സ്വപ്നങ്ങളുടെയും പ്രതീക്ഷകളുടെയും മേല്‍ കരി നിഴല്‍ വീഴ്ത്തുന്നു.റാമിനു വേണ്ടി തനിക്കു ലഭിച്ച അമേരിക്കന്‍ വിസയുള്ള പാസ്പോര്‍ട്ട് പോലും കത്തിച്ചു കളഞ്ഞ ജനനിക്ക്, അവനു സംഭവിച്ച മാറ്റം അറിയുമ്പോള്‍ അവള്‍ക്കു അവനോടുള്ള പ്രണയത്തിനു പകരം ഭയം ഉണ്ടാകും റാമിനെ കൊണ്ട് ചില തീരുമാനങ്ങള്‍ എടുക്കാന്‍ പ്രേരിപ്പിക്കുന്നു.ആദ്യ പകുതിയില്‍ കാമുകിക്ക് പ്രാധാന്യം നല്‍കിയ ചിത്രം എന്നാല്‍ പിന്നീട് സുഹൃത്ത് ബന്ധത്തിന്‍റെ നല്ല നിമിഷങ്ങള്‍ സമ്മാനിക്കുന്നു.സെന്തില്‍ എന്ന കഥാപാത്രം റാമിന്‍റെ തണല്‍ ആയി അവസാനം വരെ കൂടെ നിന്നൂ.സിനിമയുടെ തുടക്കം മുതല്‍ റാമിന്റെ ജീവിതത്തില്‍ സംഭവിച്ചത് ഒരു ദുരൂഹത ആയി ആണ് അവതരിപ്പിച്ചിരിക്കുന്നത്.ഒരു സാധാരണക്കാരന്‍ ആയ കഥാപാത്രവും അവന്റെ സുഹൃത്തും ആ രഹസ്യം അവരില്‍ തന്നെ നിര്‍ത്താന്‍ ശ്രമിക്കുന്നത്  വളരെ ദുഷ്ക്കരം ആയ ഒന്നായി മാറിയിരുന്നു.കാരണം ജനനിയുടെ സാമീപ്യം തന്നെ.ട്രാജഡി ആയുള്ള  ക്ലൈമാക്സ് ശരിക്കും depressive ആയിരുന്നെങ്കിലും എന്റെ സ്വന്തം അഭിപ്രായത്തില്‍ ഏറ്റവും ഇഷ്ടപ്പെട്ട ചിത്രങ്ങളില്‍ ഒന്നായി ഇത് എന്നും കാണും.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)