Tuesday 26 January 2016

597.SE7EN(ENGLISH,1995)

597.SE7EN(ENGLISH,1995),|Mystery|Crime|Thriller|,Dir:-David Fincher,*ing:-Morgan Freeman, Brad Pitt, Kevin Spacey .


"'The world is a fine place, and worth fighting for'...I agree with the second part."

   Se7en- ഏതൊരു  മിസ്റ്ററി/ത്രില്ലര്‍ സിനിമ  പ്രേമിയുടെയും  ഇഷ്ട സിനിമകളുടെ  ലിസ്റ്റില്‍  ആദ്യം  വരുന്ന  പേരുകളില്‍  ഒന്നാണ് Se7en എന്ന്  നിസ്സംശയം  പറയാം.ഈ ചിത്രത്തെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ആദ്യം  മനസ്സില്‍  വരുന്നത് അതിന്റെ  പശ്ചാത്തലം  ആണ്.നിഗൂഡമായ എന്തോ  പ്രേക്ഷകനെ  കാത്തിരിക്കുന്നു  എന്ന തോന്നല്‍ ഉണ്ടാക്കാന്‍ കഴിയുന്ന  പശ്ചാത്തലം.ഡേവിഡ് ഫിഞ്ചര്‍ ഉപയോഗിച്ച ഈ രീതി പല  കൊറിയന്‍  സിനിമകളിലും ഉപയോഗിക്കാറുണ്ട്.മഴയും ഇരുട്ടും  നിറഞ്ഞ രക്തം പോലും  ഭയം  മൂലം  ഉറയുന്ന  അവസ്ഥ.സിനിമയുടെ  കഥയും ആ ഒരു   ഫീല്‍  കൊണ്ട്  വരുന്നു.

   നായക  കഥാപാത്രങ്ങളായ ഡിറ്റക്റ്റീവ് സോമര്‍സെറ്റ്‌,മില്‍സ്  എന്നിവരുടെ സ്വകാര്യ  ജീവിതത്തെ  കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ചിത്രത്തിന് ഒരു  മിസ്റ്ററി  .ത്രില്ലര്‍  എന്നതില്‍ നിന്നും  കൂടുതല്‍  സങ്കീര്‍ണം  ആയ  ഒരു  മുഖം  നല്‍കുന്നുണ്ട്.ജീവിതത്തെ  കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ചിത്രത്തില്‍  പ്രാധാന്യം  വഹിക്കുന്നും  ഉണ്ട്.ഇവിടെ Se7en  എന്ന്  സൂചിപ്പിക്കുന്നത്  എന്താണ്  എന്നുള്ളത്  എന്നത്  ചിത്രത്തിന്റെ  മൊത്തം  കഥയും  ഒറ്റ  വാക്കില്‍  സൂചിപ്പിക്കുന്നുണ്ട്.പ്രേക്ഷകന്  ചിത്രത്തിന്റെ  അവസാനം  ആകുമ്പോള്‍  പൂര്‍ണമായും  മനസ്സിലാകുന്ന  ഒന്ന്  ആണത്.പേരില്ലാത്ത  ആ  നഗരം  വളരെയധികം  അലോസരം  ആയിരുന്നു  ട്രേസിക്ക്.ഭര്‍ത്താവായ മില്‍സിനു  അവള്‍  പറയുന്നത്  കേള്‍ക്കാന്‍  ഉള്ള  മനസ്സ്  ഉണ്ടാകുമോ  എന്നൊരു  സംശയം  അവള്‍ക്കു   ഉണ്ടായിരുന്നു താനും.

   നഗരത്തില്‍  നടക്കുന്ന  രണ്ടു  കൊലപാതകങ്ങള്‍ .അതിക്രൂരമായി  കൊല്ലപ്പെട്ട  രണ്ടു  ആളുകള്‍ ,അവരുടെ  മൃതദേഹത്തിന്‍റെ  അടുക്കല്‍  നിന്നും  കിട്ടിയ  രണ്ടു  വാക്കുകള്‍ "gluttony","greed" എന്നെ  വാക്കുകള്‍ ഒരു  പരമ്പര കൊലയാളിയുടെ  സാമീപ്യത്തെ  സൂചിപ്പിക്കുന്നു.സോമര്‍സെറ്റ്‌,മില്‍സ് എന്നിവര്‍ അവര്‍  നേരിടുന്ന സംഭവം  എന്താണെന്ന്  മനസ്സിലക്കുന്നതോട്  കൂടി  ചിത്രം  ഹൊറര്‍ ആയി  മാറുന്നോ  എന്ന്  സംശയിക്കും.കാരണം  പലപ്പോഴും ഈ ചിത്രം  പ്രേക്ഷകനെ   ഭയപ്പെട്ടും.Best Film Editing  വിഭാഗത്തില്‍  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച  ഈ ചിത്രം   എന്നാല്‍  കഥാഘടനയിലും അവതരണ  രീതിയിലും  എല്ലാം  ഹോളിവുഡ് സിനിമ  ചരിത്രത്തിലെ  തന്നെ  മികച്ച  മിസ്റ്ററി  /ത്രില്ലര്‍  ആയി  കണക്കാക്കുന്നു.ബ്രാഡ് പിറ്റ്,മോര്‍ഗന്‍  ഫ്രീമാന്‍  എന്നിവരുടെ  സിനിമ  ജീവിതത്തിലെ  തന്നെ  ഏറ്റവും  മികച്ച  കഥാപാത്രങ്ങളില്‍  ഒന്നാണ്  മില്‍സ്,സോമര്‍സെറ്റ്‌ എന്നിവര്‍.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഒന്ന്  തന്നെയാണ്  Se7en.

More Movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)