Saturday 23 January 2016

594.NA MALOOM AFRAAD(URDU,2014)

594.NA MALOOM AFRAAD(URDU,2014),|Comedy|Thriller|,Dir:-Nabeel Qureshi,*ing:- Javed Sheikh, Fahad Mustafa, Mohsan Abbas Haider .


  പാക്കിസ്ഥാന്‍  സിനിമകളിലെ  ഏറ്റവും  വലിയ  ഹിറ്റുകളില്‍  ഒന്നാണ്  "Na Maloom Afraad".2007 നു  ശേഷം  ഏറ്റവും കൂടുതല്‍  ദിവസം  തിയറ്ററില്‍  ഓടിയ  പാക്കിസ്ഥാന്‍  ചിത്രവും  ആണിത്.പൊതുവേ  ഇന്ത്യന്‍  ഭാഷകളില്‍ മുഖ്യ  പ്രമേയം  ആയി  വരുന്ന  അനിശ്ചിതങ്ങളുടെയും  ആകസ്മികതകളുടെയും ട്വിസ്ട്ടുകളുടെയും സമ്മിശ്രണവും ഒരിക്കലും  വിചാരിക്കാതെ പണക്കാരാകുന്ന നായക  കഥാപാത്രങ്ങളുടെയും ഒക്കെ  പതിവ്  ഫോര്‍മാറ്റില്‍  ഉള്ള  രസികന്‍ ചിത്രം  ആയിരുന്നു ഇത്.മുഴുവനായും  പാക്കിസ്ഥാനില്‍  തന്നെ  ഷൂട്ട്‌  ചെയ്ത  അപൂര്‍വ്വം  ചിത്രങ്ങളില്‍  ഒന്നാണ്  ഇത്.

   എന്തിനും ഏതിനും  കലാപം ഉണ്ടാകുന്ന  പാക്കിസ്ഥാനില്‍  അത്തരം  ഒരു  അവസ്ഥ  ഉണ്ടായാല്‍  അതില്‍  നിന്നും  മുതലെടുക്കാന്‍  തീരുമാനിക്കുന്ന  മൂന്നു  കഥാപാത്രങ്ങള്‍  ആണ് പ്രധാന  വേഷങ്ങള്‍  അവതരിപ്പിക്കുന്നത്‌.ഫര്‍ഹാന്‍  ഇന്ഷുറന്സ്  എജന്റ്റ്  ആണ്.ഒരു  ബിസിനസ്സും ചെയ്യാന്‍  പറ്റാതെ  അവസാനം  ഒരെണ്ണം  വിറ്റപ്പോള്‍  അത്  അബദ്ധം  ആയി  മാറി  ജോലി  പോകുന്നു.മൂണ്‍ ബാന്‍ഡ്  മേളക്കാരുടെ  കുടുംബത്തില്‍  ജനിച്ചയാളാണ്.എന്നാല്‍  തന്റെ  സ്വപ്‌നങ്ങള്‍  അതിലും  വലുതാണ്‌  എന്ന്  മനസ്സിലാക്കിയ മൂണ്‍  ദുബായില്‍  പോകാനായി  വീട്ടില്‍  നിന്നും   ഇറങ്ങുന്നു.എന്നാല്‍  അബദ്ധം  പറ്റിയ  അവന്‍  കറാച്ചിയില്‍ കുടുങ്ങുന്നു.ഷക്കീല്‍ ഭായ്  ഒരു  സര്‍ക്കാര്‍  ഉദ്യോഗസ്ഥന്‍  ആണ്.സാധാരണ  ജീവിതം  നയിക്കുന്ന  അയാള്‍  ജോലിയില്‍  നിന്നും   വിരമിച്ചതിനു   ശേഷം  തന്‍റെ  സഹോദരിയുടെ  വിവാഹം  നടത്താന്‍  നെട്ടോട്ടം  ഓടുകയാണ്.

  ഷക്കീല്‍  ഭായുടെ  സഹോദരി   രഹസ്യമായി   ഫര്‍ഹാനും  ആയി  പ്രണയത്തിലാണ്.ഷക്കീല്‍  ഭായുടെ  വീട്ടില്‍  വാടകയ്ക്ക്  ജീവിക്കുന്ന ഫര്‍ഹാനും  മൂന്നും  അവരുടെ  മോശം  സമയത്ത്  ,പണത്തിനു  ആവശ്യം  വരുമ്പോള്‍  ഒരു  റിസ്ക്‌  എടുക്കാന്‍  തീരുമാനിക്കുന്നു.അപകടകരമായ  നടക്കുമോ  എന്ന്  ഉറപ്പില്ലാത്ത എന്നാല്‍  അവര്‍ക്ക്  ആത്മവിശ്വാസം ഉള്ള  ഒരു   വഴി.അതിന്‍റെ  കഥയാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.അതിന്റെ  ഇടയ്ക്കുള്ള  പ്രണയങ്ങളും,വിധിയുടെയും  മനുഷ്യന്‍റെയും  രൂപത്തില്‍ ഉള്ള  വില്ലന്മാരും  എല്ലാം  ഈ ചിത്രത്തില്‍  ഉണ്ട്.  തമിഴ്,മലയാളം  സിനിമകളില്‍  ഇത്തരം  കഥാപാത്രങ്ങളെയും  സാഹചര്യങ്ങളും  നമ്മള്‍  പലപ്പോഴും കണ്ടിട്ടുള്ളതാണ്.എന്നാലും  മോശമില്ലാത്ത  സിനിമ  തന്നെയാണ്  Na Maloom  Afraad.പാക്കിസ്ഥാനിലെ  Lux  പുരസ്ക്കരങ്ങളില്‍  ഏറ്റവും  അധികം  നാമനിര്‍ദേശം  ലഭിച്ച  ചിത്രം  എന്ന  ഖ്യാതിയും  Na  Maloom  Afraad  നു  ഉണ്ട്.


  More movie  suggestions @www,movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)