Friday 29 August 2014

165.PERUCHAZHI(MALAYALAM,2014)

165.PERUCHAZHI (MALAYALAM,2014),Dir:-Arun Vaidyanathan,*ing:-Mohanlal,Baburaj,Aju Varghese

 "SWITCH OFF YOUR CELL PHONES & LOGIC"-ലോജിക്കിന് ഈ സിനിമയില്‍ പ്രസക്തി ഇല്ല.അവിശ്വസനീയമായ ഒരു കഥ.ഒരു പ്രത്യേക കഥ എന്നതില്‍ ഉപരി ഈ ചിത്രത്തില്‍ ഉള്ളത് സ്ലാപ്സ്റ്റിക് കോമഡിയില്‍ അവതരിപ്പിച്ച രാഷ്ട്രീയ വിമര്‍ശനം ആണ്.കേരളത്തിലെ രാഷ്ട്രീയം അമേരിക്കയില്‍ പ്രാവര്‍ത്തികം ആക്കാന്‍ ഒരു അവസരം കിട്ടിയ ജഗന്നാഥനും കൂട്ടരും ആ അവസരം എങ്ങനെ ഉപയോഗിച്ചു എന്നാണു സിനിമ അവതരിപ്പിക്കുന്നത്‌.കാലിഫോര്‍ണിയയിലെ ഗവര്‍ണര്‍ തിരഞ്ഞെടുപ്പില്‍ ജഗന്നാഥന്‍ ഒരു അവിഭാജ്യ ഘടകം ആയി മാറുന്നതായി ഈ ചിത്രത്തില്‍ കാണാന്‍ സാധിക്കും.പ്രമേയം നല്ല രസമുണ്ട്.പ്രത്യേകിച്ചും ആദ്യ പകുതിയിലെ ചില സീനുകള്‍ പ്രതീക്ഷ വാനോളം ഉയര്‍ത്തുകയും ചെയ്തു.എന്നാല്‍ രണ്ടാം പകുതിയില്‍ കൂടുതലും സംവിധായകന്‍ തമിഴ് ,തെലുഗ് സിനിമകളുടെ രീതിയില്‍ നായകനായ മോഹന്‍ലാലിന്‍റെ ആരാധകരെ ചൂഷണം ചെയ്യാന്‍ ആണ് ശ്രമിച്ചിട്ടുള്ളത്.പലയിടത്തും സ്വയം പുകഴ്ത്തലുകള്‍ കാണാമായിരുന്നു ധാരാളമായി.രഞ്ജിത്ത് എന്ന ഇപ്പോഴത്തെ ബുദ്ധിജീവി സംവിധായകന്‍ ഒരു കാലത്ത് അവതരിപ്പിച്ച കഥാപാത്രങ്ങളുടെ ഒരു ഹാങ്ങ്‌ഓവര്‍ പ്രകടമായിരുന്നു.

  നായകന്മാരെ ദൈവങ്ങളെ പോലെ ആരാധിക്കുന്ന ഒരു പ്രവണത മലയാളം സിനിമയിലും ഇടയ്ക്കിടെ വരുന്നുണ്ട്.അത് കൊണ്ട് തന്നെ തീര്‍ച്ചയായും ഈ ചിത്രം മോഹന്‍ലാല്‍ ഫാന്‍സിനു വേണ്ടി മാത്രം അനിയിചോരുക്കിയത് പോലെ പലയിടത്തും തോന്നി.സിനിമ എന്താണ് പറയാന്‍ ഉദേശിച്ചത് എന്നത്തില്‍ നിന്നും ഒരു മാസ്സ് ഹീറോയിസത്തിലേക്ക് വഴി മാറി പോവുകയും ചെയ്തു.ആരാധകര്‍ അത് കൊണ്ട് തന്നെ സന്തോഷത്തില്‍ ആയിരിക്കുകയും ചെയ്യും.ചിലയിടങ്ങളില്‍ ചിത്രം ചിരിപ്പിക്കുന്നുണ്ട്.പ്രത്യേകിച്ചും ആദ്യ പകുതിയില്‍.എന്നാല്‍ നൊസ്റ്റാള്‍ജിയ വിറ്റ് കാശാക്കാന്‍ ഉള്ള ശ്രമം പലപ്പോഴും പാളിയതായി തോന്നി."അധികമായാല്‍ അമൃതും വിഷം" ആണല്ലോ.ടൈറ്റില്‍ എഴുതി കാണിച്ചപ്പോള്‍ അതില്‍ ഉണ്ടായിരുന്നത് മോഹലാലിന്റെ ഹിറ്റ്‌ ദയലോഗ്സ് ആയിരുന്നു.പിന്നെ തൂവാനത്തുമ്പികള്‍,ഏയ്‌ ഓട്ടോ ,തേന്മാവിന്‍ കൊമ്പത്ത് ഒക്കെ നിരനിരയായി വന്നപ്പോള്‍ അരോചകം ആയി മാറുകയും ചെയ്തു.സ്ലാപ്സ്റ്റിക് കോമഡി ഒക്കെ ഇതില്‍ അവതരിപ്പിച്ചത് കാണുമ്പോള്‍ ആണ് പ്രിയദര്‍ശന്‍ എന്ന സംവിധായകന്റെ ക്രിയേറ്റിവിറ്റിയെ കുറിച്ചോര്‍ത്തു അഭിമാനം കൊള്ളുന്നത്‌.സ്വാഭാവികമായി അത്തരം സീനുകള്‍ അവതരിപ്പിച്ച മോഹന്‍ലാല്‍ എന്ന നടന്റെ പഴയ നിഴല്‍ മാത്രം ആയി പോയി പലയിടത്തും/

  ഇപ്പോള്‍ മലയാള സിനിമയില്‍ കണ്ടു വരുന്ന ഒരു പ്രവണത ആണ് ആരാധകര്‍ക്ക് മാത്രം ആയുള്ള ചിത്രങ്ങള്‍.ആരാധകര്‍ വാനോളം പുകഴ്ത്തും അത്തരം ചിത്രങ്ങളെ.മമ്മൂട്ടിയുടെ "മംഗ്ലീഷ്" ഇറങ്ങിയപ്പോഴും സമാനമായ ഒരു അവസ്ഥ ആയിരുന്നു ഉണ്ടായിരുന്നു.ഇടയ്ക്കിടെ ഉള്ള നുറുങ്ങു തമാശകള്‍ എന്നാല്‍ ഈ സിനിമയെ അതില്‍ നിന്നും അല്‍പ്പം കൂടി മുന്നില്‍ നിര്‍ത്തി എന്നത് സത്യമാണ്.ആരാധകര്‍ക്ക് ഒരു സിനിമ,സാധാരണക്കാര്‍ക്ക് ഒരു സിനിമ എന്നൊക്കെ ഉണ്ടോ എന്നൊരു സംശയം ഇപ്പോഴും ബാക്കി ആണ്.ഓണം സിനിമകള്‍ ശരിക്കും ആളുകളെ രസിപ്പിക്കാന്‍ വേണ്ടി തന്നെ വരുന്നതാണ് നല്ലത്.അത് കൊണ്ട് തന്നെ നേരത്തെ പറഞ്ഞ ലോജിക്കിനെ മാറ്റി വച്ച് കാണാന്‍ ശ്രമിച്ചാലും ചിലപ്പോഴൊക്കെ നല്ലതു പോലെ ചളി ഉണ്ടായിരുന്നു ചിത്രത്തില്‍.പ്രത്യേകിച്ചും ആ സൂപ്പര്‍മാന്‍ രംഗം ഒക്കെ.തിയറ്ററില്‍ ആ സീനിനോന്നും ചലനം ഉണ്ടാക്കാന്‍ സാധിച്ചില്ല.ലോജിക്കില്ലായ്മ്മയുടെ അമ്മയെ കാണണം എങ്കില്‍ ഈ ചിത്രത്തിലെ ക്ലൈമാക്സ് കണ്ടാല്‍ മതി.മോഹന്‍ലാല്‍ എന്ന നടന്റെ മാനറിസങ്ങളും കഴിവുകളും ഒന്നും വേണ്ട വിധത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞതും ഇല്ല.അത് ഈ സിനിമയുടെ പോരായ്മ ആയി തോന്നി.എന്തായാലും ആരാധകര്‍ക്ക് വേണ്ടി മാത്രം എടുത്ത ഒരു ചിത്രം പോലെയായി പെരുച്ചാഴി എന്ന് തോന്നിപ്പോയി അവസാനം.ഒരു തവണ കണ്ടു കൊണ്ടിരിക്കാവുന്ന ഈ ചിത്രത്തിന് ഞാന്‍ നല്‍കുന്ന മാര്‍ക്ക് 2.5/5!!

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)