Sunday 10 August 2014

158.JIGARTHANDA(TAMIL,2014)

158.JIGARTHANDA(TAMIL.2014),Dir:-Karthik Subbaraj,*ing:-Sidharth,Bobby Simha

   ഒരു കാലഘട്ടത്തില്‍ റിലീസ് ചെയ്യപ്പെടുന്ന സിനിമകളുടെ പൊതുവേ ഉള്ള അമാനുഷിക നായക കഥാപാത്രങ്ങളുടെയും കഥാ തന്തുവിന്റെയും പേരില്‍ വളരെയധികം വിമര്‍ശനങ്ങള്‍ നേരിട്ടതാണ് തമിഴ് സിനിമ .പ്രധാനമായും ഒരേ അച്ചില്‍ വാര്‍ത്ത ഫോര്‍മുല ചിത്രങ്ങള്‍ ആയിരുന്നു അവരുടെ പോരായ്മ.ഒരു പക്ഷേ അക്കാലത്തെ കൊമേര്‍ഷ്യല്‍ സിനിമയുടെ ഭാഗമായി ഇറങ്ങുന്ന ചിത്രങ്ങള്‍ എല്ലാം തന്നെ ഈ ഒരു രൂപരേഖ പിന്തുടര്‍ന്നിരുന്നു.പ്രത്യേകിച്ചും ഭാരത സിനിമയുടെ ദക്ഷിണ മേഖല ഇത്തരം സിനിമകളുടെ ഒരു വലിയ മാര്‍ക്കറ്റ് ആയിരുന്നു.ചില ഒറ്റപ്പെട്ട ശ്രമങ്ങള്‍ ഒഴിച്ചാല്‍ വ്യത്യസ്തതയ്ക്കായി ആരും ശ്രമിച്ചില്ല എന്നതാണ് വാസ്തവം.എന്നാല്‍ ഇത്തരം സിനിമകള്‍ ഒരു പരിധിക്കപ്പുറം ആയപ്പോള്‍ സിനിമ വ്യവസായം പലയിടത്തും പരാജയപ്പെട്ടു തുടങ്ങി.ഒറ്റപ്പെട്ട ശ്രമങ്ങള്‍ മാത്രം നടന്നിരുന്ന കന്നഡ സിനിമ വ്യവസായം ഇന്നത്തെ അവസ്ഥയില്‍ ആയതിന് പുറകില്‍ അവിടത്തെ സിനിമ പ്രവര്‍ത്തകര്‍ക്ക് വളരെ പ്രധാനമായ ഒരു പങ്കുണ്ട്.സമാന സാഹചര്യങ്ങളില്‍ ആയ തെലുഗ് സിനിമ എന്നാല്‍ പ്രേക്ഷകനെ നായക പരിവേശങ്ങളില്‍ പ്രതീക്ഷയൂന്നി മാത്രം അവതരിപ്പിച്ചു.അതില്‍ കുറെ വിജയിച്ചു എങ്കിലും പ്രേക്ഷകന്‍റെ ആസ്വാദനത്തെ അത് ബാധിച്ചു.എന്നാല്‍ ഇതിനും അപ്പുറം ചിന്താശേഷി ഉള്ള ഒരു കൂട്ടം ആളുകള്‍ തമിഴ്,മലയാളം സിനിമകളെ ഒരു പരിധി വരെ സംരക്ഷിച്ചു.തമിഴ്, എങ്കിലും കൊമേര്‍ഷ്യല്‍ സിനിമകള്‍ക്ക്‌ ലഭിച്ച വന്‍ മാര്‍ക്കറ്റ് അവരെ കുറച്ചു കൂടി വിശാലമായ് ക്യാന്‍വാസില്‍ സിനിമ എടുക്കാന്‍ പ്രേരിപ്പിച്ചു.അതിന്റെ ഇടയ്ക്ക് തന്നെ ചെറിയ മുടക്ക് മുതല്‍ ഉള്ള തമിഴ് സിനിമകളും വന്നിരുന്നു.അവയ്ക്ക് അത്രയധികം സ്ക്രീന്‍ സ്പേസ് കിട്ടിയില്ലെങ്കില്‍ പോലും ചിലതൊക്കെ നമ്മളും അംഗീകരിച്ചു.എന്നാല്‍  കുറച്ചു വര്‍ഷങ്ങളായി തമിഴ് സിനിമ കടന്നു പോകുന്നത് വലിയ മാറ്റങ്ങളിലൂടെ ആണ്.അത്തരം ഒരു സിനിമയാണ് "ജിഗര്‍ തണ്ട".

  തമിള്‍ നാടില്‍ "മധുര" ഭാഗത്ത്‌ വളരെയധികം പ്രശസ്തമായിരുന്ന ജിഗര്‍ തണ്ട അത് നല്‍കുന്ന കുളിര്‍മയും സ്വാദും കാരണം പ്രശസ്തമായിരുന്നു.അത്തരം ഒരു കുളിര്‍മ ആണ് ഈ ചിത്രവും നമുക്ക് നല്‍കുന്നത്.കഥ ആരംഭിക്കുന്നത് ഒരു റിയാലിറ്റി ഷോയുടെ ഭാഗങ്ങള്‍ കാണിച്ചു കൊണ്ടാണ്.മികച്ച സംവിധായകനെ തിരഞ്ഞെടുക്കാന്‍ ഉള്ള ആ മത്സരത്തില്‍ എന്നാല്‍ കാര്‍ത്തിക് എന്ന യുവാവിന്റെ സിനിമ മോശം ആണെന്ന് ജഡ്ജ് ആയ സീനിയര്‍ സംവിധായകന്‍  പറയുന്നു.അയാള്‍ കാര്‍ത്തിക്കിനെ മത്സരത്തില്‍ നിന്നും പുറത്താക്കുന്നു.എന്നാല്‍ മറ്റൊരു വിധികര്‍ത്താവായ നിര്‍മാതാവ് കാര്‍ത്തിക് ആ മത്സരത്തില്‍ നിന്ന് പുറത്തായാലും താന്‍ അടുത്ത് നിര്‍മ്മിക്കാന്‍ പോകുന്ന സിനിമയുടെ സംവിധായകന്‍ കാര്‍ത്തിക് ആണെന്ന് വാക്ക് കൊടുക്കുന്നു.എന്നാല്‍ പ്രതീക്ഷയോടെ പിറ്റേ ദിവസം നിര്‍മ്മാതാവിനെ കഥ പറഞ്ഞു കേള്‍പ്പിക്കാന്‍ പോയ കാര്‍ത്തിക്കിന്റെ കഥ ഒന്നും അയാള്‍ക്ക്‌ ഇഷ്ടപ്പെട്ടില്ല.അയാള്‍ തനിക്കു വേണ്ടത് രക്തം ചിന്തുന്ന ഗുണ്ടകളുടെ ജിവിത കഥ ആണെന്ന് പറയുന്നു.കാര്‍ത്തിക്കിനെ ഒഴിവാക്കാന്‍ അയാള്‍ അങ്ങനെ പറഞ്ഞതാണെങ്കിലും കാര്‍ത്തിക് അതില്‍ വിശ്വസിച്ച് ഒരു പുതിയ കഥ ചെയ്യാന്‍ തീരുമാനിക്കുന്നു.ഒരു യഥാര്‍ത്ഥ ഗുണ്ടയുടെ കഥ എഴുതാന്‍ കാര്‍ത്തിക് നിശ്ചയിക്കുന്നു.കഥ എഴുതാന്‍ പറ്റിയ ഗുണ്ടയെ അന്വേഷിച്ചു നാടന്നപ്പോള്‍ മധുരയില്‍ ഉള്ള അസാല്‍റ്റ്‌ സേതു എന്ന ഗുണ്ടയെ കുറിച്ച് കേള്‍ക്കുന്നത്.രക്തം കണ്ടു അരുപ്പു വരാത്ത അയാളുടെ ജീവിതം പഠിക്കാന്‍ കാര്‍ത്തിക് മധുരയിലേക്ക് തിരിക്കുന്നു.ഊരണി എന്ന പഴയ സുഹൃത്തിന്‍റെ കൂടെ കാര്‍ത്തിക് താമസിക്കുന്നു.കാര്‍ത്തിക് കഥ എഴുതി തുടങ്ങുന്നു.എന്ത് സഹായത്തിനായി ഊരണിയും കൂടെ ഉണ്ട്.എന്നാല്‍ സേതുവിനെ കുറിച്ച് കൂടുതല്‍ അറിയാന്‍ കാര്‍ത്തിക്കിന് കൂടുതല്‍ മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടി വരുന്നു.എന്നാല്‍ കാര്‍ത്തിക്കും ഊരണിയും ആ ശ്രമത്തില്‍ നേരിടേണ്ടി വരുന്ന പ്രശ്നങ്ങളും സാഹചര്യങ്ങളും പ്രതീക്ഷകള്‍ക്കും അപ്പുറം ആയിരുന്നു.ഒരു ജിവിത പരിണാമം എന്ന് വേണമെങ്കില്‍ പറയാം അതിനെ.അതറിയാന്‍ സിനിമ കാണുക.

  ചില ഇടങ്ങളില്‍ ഇടയ്ക്ക് "ഉദയനാണ് താരം" (ഇംഗ്ലീഷില്‍ "ബോ ഫിംഗര്‍"),"ബെസ്റ്റ് ആക്ട്ടര്‍" തുടങ്ങിയ സിനിമകളെ ഓര്‍മിപ്പിച്ചു എങ്കിലും സിനിമ അവിടെ നിന്നും ഒക്കെ വളരെയധികം മുന്നോട്ടു പോകുന്നുണ്ട്."പിസ്സ" എന്ന ആദ്യ ചിത്രത്തിലൂടെ ഒരു ശരാശരി സിനിമ പ്രേക്ഷകനെ ഞെട്ടിച്ച കാര്‍ത്തിക് സുബ്ബരാജ് ഇത്തവണയും പ്രേക്ഷകന് വേണ്ടതെല്ലാം നല്‍കാന്‍ സാധിച്ചു എന്ന് പറയാം.നായക കഥാപാത്രം ചെയ്യുന്ന സിദ്ധാര്‍ത് ആയിരുന്നു എങ്കിലും "നേരം" സിനിമയിലെ വറ്റി രാജ ,"സൂധു കവ്വും" സിനിമയില്‍ നയന്‍താരയ്ക്ക് അമ്പലം പണിയുന്ന "പഗല്‍വാന്‍" എന്നീ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റിയ "ബോബി സിംഹ" ആയിരുന്നു ഈ ചിത്രത്തിലെ യഥാര്‍ത്ഥ നായകന്‍ എന്ന് വേണമെങ്കില്‍ പറയാം.മുഖ്യധാര സിനിമയിലെ ഒരു നായകന്‍ ഒരു വില്ലന്‍ കഥാപാത്രത്തിന് പ്രാധാന്യമുള്ള സിനിമയില്‍ അഭിനയിച്ചതിന് സിദ്ധാര്‍ത്ഥനെ അഭിനന്ദിക്കാം.പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുന്ന വിജയ്‌ സേതുപതി ചെയ്ത ചെറിയ വേഷവും മികച്ചതായി.എന്നാല്‍ ബോബി സിംഹയുടെ അഭിനയവും കഥാപാത്രവും എല്ലാവരില്‍ നിന്നും മുന്നില്‍ നിന്ന്.അപരാമായ റേഞ്ച് ഉള്ള നടന്‍ ആണ് അയാള്‍.അയാളുടെ അടുക്കല്‍ നിന്നും ഇനിയും നല്ല അഭിനയ മുഹൂര്‍ത്തങ്ങള്‍ പ്രതീക്ഷിക്കാം.പരീക്ഷണ സംഗീത സംവിധാനം നടത്തിയ സന്തോഷ്‌ നാരായണനും മികച്ചു നിന്നു.നായികയായ ലക്ഷ്മി മേനോന് അധികം ചെയ്യാന്‍ ഒന്നും ഉണ്ടായിരുന്നില്ല.ചുരുക്കത്തില്‍ ആര്‍ക്കും അധികം വേഷം ഇല്ലായിരുന്നു വില്ലന്‍ കഥാപാത്രത്തിന് ഒഴികെ.കഥാപാത്രങ്ങളുടെ വ്യക്തവും അപ്രതീക്ഷിതവും ആയ പരിണാമങ്ങള്‍ ആണ് ഈ സിനിമയുടെ കാതല്‍.എല്ലാ തരാം പ്രേക്ഷകനെയും രസിപ്പിക്കാന്‍ ഈ ചിത്രത്തിന് കഴിയും എന്ന് പ്രതീക്ഷിക്കുന്നു.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)