151.THE GRAND BUDAPEST HOTEL(ENGLISH,2014),|Comedy|Drama|,Dir:-Wes Anderson,*ing:-Ralph Fiennes,Murray Abraham,Mathiew Almaric.
വളരെയധികം നല്ല അഭിപ്രായങ്ങള്‍ കേട്ടെങ്കിലും കാണാന്‍ വൈകി പോയി "The Grand Budapest Hotel".ഈ വര്‍ഷം ഇറങ്ങിയ മികച്ച ചിത്രം എന്ന് ഉറപ്പായും പറയാം ഈ ചിത്രത്തെ കുറിച്ച്.അവതരണ ശൈലിയുടെ പ്രത്യേകത ഒന്ന് മതി ഈ ചിത്രം മനസ്സില്‍ തങ്ങി നില്‍ക്കാന്‍."Bottle Rocket","Moonrise Kingdom" തുടങ്ങിയ സിനിമയുടെ സംവിധായകന്‍ ആയ "Wes Anderson" ആണ് ഇതിന്റെയും സംവിധായകന്‍.ഒരു കഥയ്ക്കുള്ളിലെ കഥ എന്ന് പറയാം ഈ ചിത്രത്തെ.ഒരു കഥ എങ്ങനെ ഉണ്ടാകുന്നു എന്ന് പറഞ്ഞു കൊണ്ട് "The Grand Budapest Hotel" എന്ന പുസ്തകത്തിന്‍റെ രചയിതാവ് ഈ സിനിമയുടെ തുടക്കം കുറിക്കുന്നു.അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ ഒരാള്‍ കഥാകൃത്ത് ആണെങ്കില്‍ അയാളെ തനിക്കുള്ള കഥകള്‍ അന്വേഷിച്ചു എത്തും എന്നാണ്.അത്തരത്തില്‍ അയാളെ തേടി എത്തിയ കഥയാണ് "The Grand Budapest Hotel".1985 ല്‍ തുടങ്ങുന്ന ഈ സിനിമ നമ്മളെ 1968 ലേക്ക് കൂട്ടിക്കൊണ്ടു പോകുന്നു.സാങ്കല്‍പ്പിക രാജ്യമായ "റിപബ്ലിക് ഓഫ് സുബ്രോവ്ക്ക" എന്ന രാജ്യത്ത് എത്തുന്ന അയാള്‍ അവിടെ വ്യത്യസ്തന്‍ ആയ ഒരു മനുഷ്യനെ "Grand Budapest Hotel" ല്‍ വച്ച് പരിചയപ്പെടുന്നു.ഒരു വൃദ്ധനായ അയാള്‍ ആ ഹോട്ടലിന്‍റെ ഉടമയാണെന്നും എന്നാല്‍ അവിടത്തെ ജോലിക്കാര്‍ക്ക് താമസിക്കാന്‍ ഉള്ള കൊച്ചു മുറിയിലും സൌകര്യത്തിലും ആണ് കഴിഞ്ഞു കൂടുന്നതെന്നും മനസ്സിലാകുന്നു."മുസ്തഫ സീറോ" എന്ന്‍ പേരുള്ള വൃദ്ധനെ കൂടുതല്‍ അറിയാന്‍ അയാള്‍ക്ക് അവസരം ലഭിക്കുന്നു.സീറോ അയാളെ അന്ന് വൈകിട്ട് ഉള്ള അത്താഴത്തിനു ക്ഷണിക്കുന്നു.അവിടെ വച്ച് അയാളുടെ കഥ എഴുത്തുകാരനോട് പറയുന്നു.ഒരു ലോബി ബോയ് എങ്ങനെ ഈ ഹോട്ടലിന്‍റെ ഉടമ ആയി എന്ന കഥ.
കഥ 1932 ലേക്ക് പോകുന്നു.ഉടമ ആരാണെന്ന് പരാമര്‍ശിക്കാതെ ആ ഹോട്ടലിന്‍റെ നടത്തിപ്പുക്കാരന്‍ ആയ "ഗുസ്താവ്" എന്നയാളിലൂടെ ആണ് കഥ പുരോഗമിക്കുന്നത്.അയാള്‍ അവിടെ എല്ലാവര്ക്കും പ്രിയങ്കരന്‍ ആണ്.ആ ഹോട്ടലിന്റെ പ്രതാപക്കാലത്ത് അവിടെ വന്നിരുന്ന അതിഥികള്‍ പലരും ഗുസ്താവിനെ കാണുന്നതിനു വേണ്ടി മാത്രം വന്നവരായിരുന്നു.പ്രായമായ സ്ത്രീകള്‍ക്ക് വേണ്ടപ്പെട്ടവന്‍ ആയിരുന്നു ഗുസ്താവ്.ഗുസ്താവിന്റെ മേല്‍നോട്ടത്തില്‍ നല്ല രീതിയില്‍ പോയ ഹോട്ടലില്‍ ഒരു ലോബി ബോയ് ട്രെയിനീ ആയി വന്ന മുസ്തഫ സീറോയുടെ ഗുരു ആയി ഗുസ്ഥാവേ മാറുന്നു.ഒരു ലോബി ബോയുടെ ജോലികള്‍ എന്തെല്ലാം ആണെന്ന് അയാള്‍ സീരോയെ പഠിപ്പിക്കുന്നു.അധികം താമസിക്കാതെ തന്നെ അറബ് വംശജന്‍ ആയ മുസ്ഥാഫ ഗുസ്താവയുടെ വിശ്വസ്തന്‍ ആയി മാറുന്നു.ഗുസ്താവയുടെ ഒറ്റയ്ക്കുള്ള ജീവിതത്തില്‍ അയാളുടെ രഹസ്യങ്ങള്‍ പങ്കു വയ്ക്കാവുന്ന അത്ര വിശ്വസ്തന്‍ ആയി മുസ്തഫ മാറുന്നു.സുബ്രോക്ക ഒരു യുദ്ധത്തെ അഭിമുഖികരിക്കുന്ന കാലമായിരുന്നു അത്.ഒരു ദിവസം തന്‍റെ പ്രത്യേക അതിഥിയായി വന്നിരുന്ന വൃദ്ധയുടെ മരണം പത്രത്തില്‍ നിന്നും കാണാന്‍ ഇടയായ ഗുസ്ഥാവേ സീറോയെ കൂട്ടി കൊണ്ട് അവരുടെ വീട്ടില്‍ പോകുന്നു.കോടീശ്വരിയായ അവരുടെ സ്വത്തുക്കള്‍ക്ക് വേണ്ടി നോക്കി ഇരുന്ന അവരുടെ മകനായ "ദിമിത്രി",പെണ്‍മക്കള്‍ ,മറ്റു ബന്ധുക്കള്‍ എന്നിവരെ ഞെട്ടിച്ചു കൊണ്ട് അവരുടെ സ്വത്തില്‍ ഉണ്ടായിരുന്ന അമൂല്യമായ "The Boy with an Apple" എന്ന ചിത്രം അവര്‍ ഗുസ്താവയുടെ പേരില്‍ എഴുതി വയ്ക്കുന്നു.എന്നാല്‍ ഗുസ്താവ എല്ലാവരുടെയും എതിര്‍പ്പിനെ വക വയ്ക്കാതെ ആ ചിത്രം അവിടെ നിന്നും മോഷ്ടിക്കുന്നു.എന്നാല്‍ ഗുസ്താവയെ കാത്തിരുന്നത് ഒരു വലിയ അപകടം ആയിരുന്നു.കൂടെ അപകടത്തില്‍ പങ്കു പറ്റാന്‍ മുസ്തഫ സീറോയും.അവരുടെ സാഹസിക ജീവിതം കൂടുതല്‍ അറിയാന്‍ ആയി ചിത്രം കാണുക.
വില്ലിയം ടെഫോ,ഓവന്‍ വിത്സണ്‍,എഡ്വാര്‍ഡ് നോര്‍ട്ടന്‍ തുടങ്ങിയവര്‍ ചെറിയ റോളുകളില്‍ ഈ സിനിമയില്‍ വരുന്നുണ്ട്.ബെര്‍ലിന്‍ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിലെ ഉദ്ഘാടന ചിത്രം ആയിരുന്നു "The Grand Budapest Hotel".കൂടാതെ അവിടത്തെ ജൂറിയുടെ പ്രത്യേക അവാര്‍ഡും ലഭിച്ചിരുന്നു.സിനിമയുടെ അവതരണ രീതി വളരെയധികം വ്യത്യസ്തം ആയിരുന്നു.ഒരു ഫാന്റസി കഥ പോലെ അവതരിപ്പിക്കപ്പെട്ട ഈ കഥ പറച്ചിലില്‍ കാലഘട്ടത്തിനനുസരിച്ച് സിനിമകള്‍ അവതരിപ്പിക്കപ്പെട്ട രീതിയില്‍ തന്നെ ആയിരുന്നു വെള്ളിത്തിരയിലും ഈ കാലഘട്ടങ്ങള്‍ അവതരിപ്പിച്ചത്.ഒരു കഥ ഉണ്ടായ കഥയാണ് "The Grand Budapest Hotel".
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment