Saturday, 5 July 2014

132.TELL NO ONE(FRENCH,2006)

132.TELL NO ONE(FRENCH,2006),|Mystery|Thriller|,Dir:-Guillamme Canet,*ing:-Francois Cluzet,Marie Josse Croze

2006 ല്‍ ഇറങ്ങിയ ഫ്രഞ്ച് ത്രില്ലര്‍ ചിത്രം ആണ് "Tell No One" aka "Ne Le Dis A personne".ഹാര്‍ലന്‍ കോബെന്‍ രചിച്ച ഇതേ പേരില്‍ ഉള്ള നോവലിന്‍റെ ചലച്ചിത്രാവിഷ്ക്കാരം ആണ് ഈ ചലച്ചിത്രം.അലക്സാണ്ടര്‍ ബെക്ക് എന്ന ഡോക്റ്ററുടെ ജീവിതത്തില്‍ ഉണ്ടാകുന്ന ഒരു ദുരിതവും അതിനെ ചുറ്റിപ്പറ്റി ഉള്ള നിഗൂഡമായ സംഭവങ്ങളും ആണ് ചിത്രത്തിന്‍റെ പ്രമേയം.കുട്ടിക്കാലത്തെ സുഹൃത്തായ മാര്‍ഗറ്റിനെ ആണ് അലക്സാണ്ടര്‍ ബെക്ക് വിവാഹം ചെയ്യുന്നത്.സന്തോഷകരമായ ഒരു കുടുംബ ജീവിതം ആയിരുന്നു അവര്‍ക്ക്.എന്നാല്‍ ഒരു ദിവസം മാര്‍ഗറ്റ് അപ്രതീക്ഷമായി കൊല്ലപ്പെടുന്നു.അലക്സാണ്ടര്‍ കൊലപാതകിയുടെ ആക്രമണത്തില്‍ ബോധം കെടുന്നു.ഒരു പരമ്പര കൊലപാതകത്തിലെ ഇരയായി പോലീസ് മാര്‍ഗറ്റിന്റെ മരണത്തെ വിലയിരുത്തുന്നു.കൊലയാളി തന്‍റെ ഇരകളുടെ അടുത്ത് ചത്ത മൃഗങ്ങളെ കൊണ്ട് ഇടുന്ന പോലത്തെ തെളിവുകളും ലഭിക്കുന്നു.ആ സമയത്ത് എന്നാല്‍ മാര്‍ഗട്ടിനെ കൊന്നത് താന്‍ അല്ല എന്ന്‍ ആ പരമ്പര കൊലയാളി മൊഴി നല്‍കുന്നു.എന്നാല്‍ ഏഴു കൊലപാതകങ്ങളുടെ കൂടെ മാര്‍ഗട്ടിന്റെ കൊലപാതകം കൂടി എഴുതി ചേര്‍ക്കപ്പെടുന്നു.

  എട്ടു വര്‍ഷങ്ങള്‍ക്കു ശേഷം,അലക്സാണ്ടര്‍ തന്‍റെ ജീവിതത്തില്‍ മറ്റൊരു സ്ത്രീയെയും കൂട്ടാതെ മരണപ്പെട്ട ഭാര്യയുടെ ഓര്‍മകളില്‍ കഴിയുന്നു.മാര്‍ഗറ്റിന്റെ അമ്മയുടെ അഭിപ്രായത്തില്‍ അലക്സാണ്ടര്‍ പുതിയ ഒരു കൂട്ട് കണ്ടു പിടിക്കണം എന്നാണു.എന്നാല്‍ ഒരിക്കലും അലക്സാണ്ടര്‍ അതിനു തയ്യാറാകുന്നില്ല.ശിശുരോഗ വിദഗ്ദ്ധനായ അലക്സാണ്ടര്‍ തന്റെ ജോലികളും ആയി മുന്നോട്ടു പോകുന്നു.എന്നാല്‍ ഒരു ദിവസം മാര്‍ഗറ്റ് മരിച്ചു കിടന്നതിന്റെ അടുത്ത് നിന്നും ലഭിച്ച കൊല ചെയ്യപ്പെട്ട രണ്ടു മൃതദേഹങ്ങള്‍ വീണ്ടും പോലീസിനെ എട്ട് വര്ഷം മുന്‍പ് നടന്ന സംഭവങ്ങളെ കുറിച്ചുള്ള അന്വേഷണം നടത്താന്‍ പ്രേരിപ്പിക്കുന്നു.അലക്സാണ്ടര്‍ക്ക് എതിരെ ഉള്ള സുപ്രധാനമായ തെളിവുകള്‍ മൃതദേഹങ്ങളില്‍ നിന്നും ലഭിക്കുന്നു.അത് പോലെ തന്നെ മാര്‍ഗറ്റ് ജീവിച്ചിരിപ്പുണ്ടെന്ന് ഉള്ള തെളിവുകളും അലക്സണ്ടാരെ തേടി എത്തുന്നു.അലക്സാണ്ടര്‍ ആകെ മൊത്തം ആശയക്കുഴപ്പത്തില്‍ ആകുന്നു.മരിച്ചു എന്ന് കരുതിയ ഭാര്യ തിരിച്ചെത്തുന്നു.രണ്ടു കൊലപാതകങ്ങള്‍ക്ക് തനിക്കു എതിരെ ഉള്ള തെളിവുകള്‍ എല്ലാം കൂടി അയാളെ തളര്‍ത്തുന്നു.ആ ഇടയ്ക്ക് തന്നെ അലക്സണ്ടാരുടെ സുഹൃത്തായ ചാര്‍ലറ്റ് കൊല്ലപ്പെടുന്നു.വെടി ഉതിര്‍ന്നത് അലക്സണ്ടാരുടെ പിതാവിന്റെ പേരില്‍ ഉള്ള തോക്കില്‍ നിന്നും.ഇതിന്റെ ഇടയ്ക് പോലീസിനു മാര്‍ഗറ്റിന്റെ പേരില്‍ ഉള്ള സേഫിന്റെ താക്കോല്‍ ലഭിക്കുന്നു.അതില്‍ ശരീരം മുഴുവന്‍ മര്‍ദനം ഏറ്റ പാടുകളുമായി മാര്‍ഗറ്റ് നില്‍ക്കുന്ന ഫോട്ടോകളും.നിയമപാലകര്‍ അലക്സണ്ടാരുടെ പുറകെ അന്വേഷണം നടത്തുന്നു.തെളിവുകള്‍ എല്ലാം അലക്സാണ്ടര്‍ക്ക് എതിരെയും.അലക്സണ്ടരുടെ വക്കീല്‍ പോലും അയാളെ വിശ്വസിക്കുന്നില്ല.പോലീസിനു കുറ്റവാളിയെ പിടിക്കൂടിയെ തീരു.അലക്സിനു സ്വന്തം നിരപരാധിത്വം തെളിയിക്കുകയും വേണം.അലക്സിനു ഈ കൊലപാതകങ്ങളില്‍ എന്ത് പങ്കാണുള്ളത്?ഈ കൊലകളുടെ പുറകില്‍ ഉള്ള ദുരൂഹതകള്‍ എന്ത്?ഇതൊക്കെയാണ് ബാക്കി ചിത്രം അവതരിപ്പിക്കുന്നത്‌.

  ഇരയും വേട്ടക്കാരനും തമ്മില്‍ ഉള്ള സംഘര്‍ഷം ആണ് ചിത്രം മുഴുവനും.വേട്ടക്കാരന് തന്‍റേതായ ആവശ്യങ്ങള്‍ ധാരാളം ഉണ്ട്.എന്നാല്‍ ഇരയ്ക്ക് സ്വന്തം ജീവന്‍ രക്ഷിക്കുക എന്ന കര്‍ത്തവ്യം മാത്രം.അതാണ്‌ ഈ ചിത്രം.ചിത്രത്തിന്‍റെ തുടക്കത്തില്‍ ഉള്ള ഒരു ത്രില്ലര്‍ സ്വഭാവം ചിത്രം അവസാനിക്കുന്നത് വരെ നില നിര്‍ത്താന്‍ സാധിച്ചിട്ടുണ്ട് .ചിത്രത്തില്‍ ധാരാളം അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ട്.പ്രത്യേകിച്ചും സിനിമയുടെ ട്വിസ്റ്റ് ഇതാണ് എന്ന് കരുതി ഇരിക്കുന്ന സമയത്ത് വരുന്ന അവസാനത്തെ അപ്രതീക്ഷിത ട്വിസ്റ്റ്.ചിത്രം അവിടെ പൂര്‍ണമാകുന്നു.കൂടെ മികച്ച ഒരു ഫ്രഞ്ച് ക്രൈം ത്രില്ലറും.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment