139.BACKYARD ASHES(ENGLISH,2013),|Comedy|Sports|,Dir:-Mark Grentell,*ing:-Sarah Burnell,Damian Callinan.
1882 ല്‍ ഓസ്ട്രേലിയന്‍ ടീമിനോട് ഏറ്റ പരാജയത്തില്‍ നിരാശരായ ഇംഗ്ലീഷ് മാധ്യമങ്ങള്‍ ഇംഗ്ലീഷ് ക്രിക്കറ്റ് മരിച്ചു എന്നും ചാരം ഓസ്ട്രേലിയയിലേക്ക് കൊണ്ട് പോയി എന്നും എഴുതി.അടുത്ത തവണ തങ്ങള്‍ ആ ചാരം തിരിച്ചു ഇംഗ്ലണ്ടില്‍ തന്നെ എത്തിക്കും എന്ന് ശപഥം എടുത്ത ഇവോ ബ്ലി എന്ന ഇംഗ്ലീഷ് ക്യാപ്റ്റന്‍ തന്‍റെ ശപഥം പൂര്‍ത്തീകരിച്ചപ്പോള്‍ മെല്‍ബര്നിലെ കുറച്ചു വനിതകള്‍ അദ്ദേഹത്തിന് നല്‍കിയ സ്റ്റംപുകളുടെ അടച്ചു വച്ച ചാരം ആണ് പിന്നീട് വിശ്വ വിഖ്യാതമായ ആഷസ് പരമ്പരയ്ക്ക് തുടക്കം കുറിച്ചത്.പ്രതീകാത്മകമായ ആ ചരമ-ഉയിര്‍ത്തെഴുന്നേല്‍പ്പ് പുതിയ ഭാവത്തില്‍ എത്തുകയാണ് "Backyard Ashes" എന്ന ഓസ്ട്രേലിയന്‍ സിനിമയില്‍. ഇത്തവണയും രണ്ടു ഭാഗത്തും ഉള്ളത് ഓസി-ഇംഗ്ലണ്ട് ടീമുകള്‍ തന്നെയാണ്.എന്നാല്‍ മത്സരം ടെന്നീസ് പന്തിലും മൈതാനം വീടിന്‍റെ പുറകു വശവും ആണെന്ന് മാത്രം.ടഗ്ഗി വാട്ടെര്സും കൂട്ടുകാരും ഒഴിവുദിനങ്ങള്‍ ആഘോഷിച്ചിരുന്നത് ടഗ്ഗിയുടെ വീടിന്‍റെ പുറകു വശത്ത് തിന്നും കുടിച്ചും കൂടെ ക്രിക്കറ്റ് കളിച്ചും ആണ്.നമ്മള്‍ പറമ്പുകളില്‍ കളിച്ചിരുന്ന അതേ നിയമങ്ങള്‍ ഉള്ള ക്രിക്കറ്റ്..സിക്സ് അടിച്ചു പുറത്തു പോയാല്‍ ഔട്ട്,ഒറ്റക്കയ്യില്‍ കുത്തിപൊങ്ങി വരുന്ന പന്ത് പിടിച്ചാല്‍ ഔട്ട് എന്ന് വേണ്ട മിക്ക നിയമങ്ങളും പഴയ കുട്ടിക്കളികളെ ഓര്‍മിപ്പിക്കും.
ഒരു ഫാക്റ്റരിയിലെ തൊഴിലാളികള്‍ ആണ് ടഗ്ഗിയും കൂട്ടരും.അവരില്‍ ഏഷ്യക്കാര്‍ ഉണ്ട്,സായിപ്പന്മാര്‍ ഉണ്ട്...അങ്ങനെ ഓസ്ട്രേലിയയിലെ കുടിയേറ്റക്കാരും സാധാരണ മനുഷ്യരും അവരുടെ കുടുംബങ്ങളും കളിച്ചും ചിരിച്ചും സന്തോഷമായി ജീവിക്കുന്നു.എന്നാല്‍ ഒരു ദിവസം അവരുടെ കമ്പനി നഷ്ടം കുറയ്ക്കാന്‍ വേണ്ടി കുറച്ചു മാറ്റങ്ങള്‍ വരുത്തുന്നു.അതില്‍ ദാഗ്ഗിയുടെ ഉറ്റ സുഹൃത്തും സഹപ്രവര്‍ത്തകനും ആയ നോര്‍മിനു ജോലി നഷ്ടപ്പെടുന്നു.അതിനു കാരണക്കാരനായ ഇംഗ്ലീഷുകാരന്‍ ആയ ലോര്‍ഡ്സ് എന്ന മാനേജരെ അവര്‍ വെറുക്കുന്നു.എന്നാല്‍ ടഗ്ഗിയുടെ സന്തോഷങ്ങള്‍ വീണ്ടും കാറ്റില്‍ പരത്തി ലോര്‍ഡ്സ് നോര്മിന്റെ വീട് വാങ്ങി അവിടെ ഭാര്യയുമായി താമസിക്കുവാന്‍ വരുന്നു.പൊതുസമൂഹത്തില്‍ അധികം ഇടപ്പഴകാന്‍ ഇഷ്ടം ഇല്ലാത്ത ലോര്‍ഡ്സ് അവരില്‍ നിന്നും അകലം പാലിക്കുന്നു.എന്നാല്‍ ലോര്‍ദ്സിന്റെ ഭാര്യയ്ക്ക് അതില്‍ അമര്‍ഷം ഉണ്ട്.ലോര്‍ഡ്സ് കൂടുതല്‍ നേരവും തന്റെ പൂച്ചയായ ടെക്സ്ട്ടര്‍ക്ക് ഒപ്പം ചിലവഴിക്കുന്നു.പലപ്പോഴും ടഗ്ഗിയുടെയും കൂട്ടരുടെയും ഒത്തു ചേരലുകള്‍ ലോര്‍ഡ്സിന് അരോചകം ആകുന്നും ഉണ്ട്.അവര്‍ തമ്മില്‍ വലിയ മതിലുകള്‍ വീടുകള്‍ തമ്മില്‍ തീര്‍ത്തു.എന്നാല്‍ ചരിത്രത്തിന്‍റെ ബാക്കിയെന്നോണം ഒരു ആഷസ് അവരുടെ ജീവിതത്തിലും വരുന്നു.വളരെയധികം രസകരമായ ഒരു ആഷസ് കളി.രണ്ടു രാജ്യങ്ങള്‍ തമ്മില്‍ ഉള്ള മത്സരം ആയി അത് മാറുന്നു.എന്നാല്‍ അതിന്‍റെ കാരണമോ??കൂടുതല്‍ അറിയാന്‍ സിനിമ കാണുക.
ഒരു സിനിമ എന്ന നിലയില്‍ അത്ര വലിയ സംഭവം ഒന്നുമല്ല ഈ ചിത്രം.എന്നാല്‍ ക്രിക്കറ്റ് കളിയില താല്‍പ്പര്യം ഉള്ളവര്‍ക്ക് പലപ്പോഴും മനസ്സിലാകുന്ന ചിലതൊക്കെ ഈ സിനിമയില്‍ ഉണ്ട്.പ്രത്യേകിച്ചും പല ഇതിഹാസ താരങ്ങളെ കുറിച്ചും ഉള്ള പരാമര്‍ശങ്ങളും സ്ലെട്ജിങ്ങും എല്ലാം.റേറ്റിംഗ് ഒന്നും നോക്കാതെ ചിത്രം മനസ്സിനെ ഇഷ്ടപ്പെടുത്തുമോ എന്ന് ചോദിച്ചാല്‍,അതിനു ഉള്ള സാധ്യതകള്‍ ഈ സിനിമയ്ക്കും ഉണ്ട്.ഒരിക്കലും ഉപേക്ഷിക്കാന്‍ ആവാത്ത ചിത്രം എന്നൊന്നും പറയാന്‍ കഴിയില്ലെങ്കിലും ഒരു തവണ കണ്ടിരിക്കാവുന്ന ചിത്രം എന്ന് ഇതിനെ പറയാം.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment