Wednesday, 2 July 2014

128.LOS CRONOCRIMENES(SPANISH,2007)

128.LOS CRONOCRIMENES(SPANISH,2007),|Mystery|Thriller|Sci-fi|,Dir:-Nacho Vigolondo,*ing:-Karra Elejalde,Candela Fernandez.

                               "സമയ ചക്രതത്തിലേറി Los Cronocrimenes"
മനുഷ്യന്‍റെ എക്കാലത്തെയും വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ് വര്‍ത്തമാന കാലത്ത് നിന്നും ഭാവി-ഭൂതക്കാലങ്ങളിലേക്കുള്ള യാത്രകള്‍.നോവലുകളായും സിനിമകളായും പരീക്ഷണങ്ങള്‍ ആയും എല്ലാം മനുഷ്യന്‍ ഈ ആഗ്രഹം സഫലമാക്കുവാന്‍ ശ്രമിക്കുന്നും ഉണ്ട്.എന്നാല്‍ ഈ ഒരു ആഗ്രഹം കിട്ടാക്കനി പോലെ നിലനില്‍ക്കുന്നു എന്നത് ഒരു സത്യമായി അവശേഷിക്കുന്നു.ടൈം ലൂപ് അടിസ്ഥാനമാക്കി ഉള്ള ഒരു സിനിമയാണ് "ലോ ക്രോനോക്രിമിനെസ്" എന്ന സ്പാനിഷ്‌ ചിത്രം.ടൈം ലൂപ്പില്‍ അകപ്പെടുന്ന ആള്‍ തുടര്‍ച്ചയായി ഒരു ചക്രം എന്ന പോലെ ആദ്യം തുടങ്ങിയ അതെ അവസ്ഥയില്‍ എത്തുന്ന സ്ഥിതിവിശേഷം ആണ് ഈ സിനിമയിലും ഉള്ളത്.വര്‍ത്തമാനക്കാലത്ത് നിന്നും ഏകദേശം ഒരു മണിക്കൂര്‍ മാത്രം മാറി നടക്കുന്ന ഈ പ്രക്രിയ എന്നാല്‍ അതി സങ്കീര്‍ണം ആകുന്നു.പ്രധാന കാരണം സമയത്തില്‍ ഉള്ള മാറ്റങ്ങളില്‍ അകപ്പെട്ടവര്‍ എല്ലാം തമ്മില്‍ ഒരു മണിക്കൂറിന്റെ പരിചയവും അത് പോലെ വര്‍ത്തമാന കാലത്ത് അവര്‍ ജീവിക്കുന്നവരും ആണ്.അത് കൊണ്ട് തന്നെ ഈ ഒരു ലൂപ്പില്‍ അകപ്പെടുന്നവര്‍ തമ്മില്‍ കാണേണ്ടി വരുന്നും ഉണ്ട്.ഹെക്റ്റര്‍ എന്ന മധ്യവയസ്ക്കന്‍ ഭാര്യയോടൊപ്പം കഴിയുകയായിരുന്നു.ഒരു നാള്‍ ഹെക്റ്റര്‍ ഒഴിവുസമയത് തന്‍റെ വീട്ടിലിരുന്നു ബൈനോക്കുലറിലൂടെ നോക്കുമ്പോള്‍ ഒരു യുവതി കാട്ടിനുള്ളില്‍ വസ്ത്രം മാറുന്നത് കാണുന്നു.തന്റെ ഭാര്യ പുറത്തു പോയതിനു ശേഷം അയാള്‍ അവളെ തേടി നടക്കുന്നു.എന്നാല്‍ ഹെക്റ്റര്‍ അവിടെ എത്തുമ്പോള്‍ നഗ്നയാക്കപ്പെട്ട യുവതി ബോധം ഇല്ലാതെ കിടക്കുന്നത് കാണുന്നു.പെട്ടന്ന് മുഖം ഒരു പിങ്ക് നിറത്തിലുള്ള ബാന്ടെജില്‍ ആവരണം ചെയ്യപ്പെട്ട രൂപം ഹെക്ട്ടരിന്റെ കയ്യില്‍ ഒരു കത്രിക വച്ച് കുത്തുന്നു.

  ഭയന്ന് പോയ ഹെക്ടര്‍ അവിടെ നിന്നും ഓടി രക്ഷപ്പെടുന്നു.അയാള്‍ ഓടി എത്തിയ സ്ഥലത്ത് കണ്ട വാക്കി ടോക്കിയില്‍ അയാള്‍ സംസാരിക്കുന്നു.മറു വശത്തുള്ള ആളോട് കാര്യം പറയുന്നു.അതിനു മറുപടിയായി അയാള്‍ ഹെക്ട്ടരെ കൊല്ലാന്‍ വന്ന രൂപം പുറകെ ഉണ്ടെന്നു ഓടി രക്ഷപ്പെട്ടു താന്‍ ഇരിക്കുന്ന സ്ഥലത്ത് വരാനും ആവശ്യപ്പെടുന്നു.ഭയചകിതനായ ഹെക്റ്റര്‍ ഓടി ആ സ്ഥലത്തെത്തുന്നു.അവിടെ കണ്ട ആള്‍ ഹെക്ട്ടരോട് ഒരു വലിയ തളികയില്‍ ഒളിക്കാന്‍ ആവശ്യപ്പെടുന്നു.ഹെക്റ്റര്‍ എതിര്‍ത്തെങ്കിലും അയാള്‍ ആ തളിക അടയ്ക്കുന്നു.അല്‍പ്പസമയത്തിനു ശേഷം തളിക തുറക്കുമ്പോള്‍ എന്തൊക്കെയോ മാറ്റങ്ങള്‍ ഉണ്ടായത് പോലെ ഹെക്ട്ടരിനു മനസ്സിലാകുന്നു.അയാള്‍ ഹെക്റ്റര്‍ സമയത്തിലൂടെ സഞ്ചരിച്ചു എന്ന് പറയുന്നു.കൃത്യമായി ഒരു മണിക്കൂര്‍ പുറകോട്ട് ഹെക്റ്റര്‍ സഞ്ചരിച്ചു എന്ന്.അത് കൊണ്ട് തന്നെ ആദ്യം തളികയില്‍ കയറിയാ ആളെ ഹെക്റ്റര്‍ 1 എന്നും രണ്ടാമത്തെ ആളെ ഹെക്റ്റര്‍ 2 എന്നും അയാള്‍ വിളിക്കുന്നു.ആ ശാസ്ത്രജ്ഞന്റെ വാക്കുകള്‍ കേള്‍ക്കാതെ പുറത്തിറങ്ങിയ ഹെക്റ്റര്‍ അയാളുടെ കാറും എടുത്തു പോകുന്നു.വഴിയില്‍ വച്ച് ഒരു കാര്‍ വന്നു ഇടിച്ച് അപകടം ഉണ്ടാകുന്നു.ഹെക്റ്റര്‍ കാറില്‍ ഉണ്ടായിരുന്ന ബാന്ദേജ് എടുത്തു മുഖം മറയ്ക്കുന്നു.ബാന്ദേജ് രക്തത്തില്‍ കുതിര്‍ന്നു പിങ്ക് നിറമാകുന്നു.പിന്നീട് ഹെക്റ്റര്‍ 2 നു നേരിടേണ്ടി വന്നത് ഭീകരമായ അവസ്ഥ ആയിരുന്നു.ഒരു ചക്രം പോലെ അയാളുടെ ജീവിതം കറങ്ങി തുടങ്ങി.കൂടെ അവിചാരിതമായ കഥാപാത്രങ്ങളും.ഹെക്ട്ടരുടെ സങ്കീര്‍ണമായ ബാക്കി കഥ മനസ്സിലാക്കുവാന്‍ സിനിമ കാണുക.ഹെക്ട്ടര്‍ക്ക് പിന്നെ എന്ത് സംഭവിച്ചു?അഥവാ സംഭവിച്ചുകൊണ്ടിരിക്കുന്നു?

   ഒരു സയന്‍സ് ഫിക്ഷന്‍ സിനിമ പശ്ചാത്തലം ആയി വന്നുവെങ്കിലും ഒരു നല്ല ത്രില്ലര്‍ എന്ന് പറയാം ഈ ചിത്രത്തെ.ഒരു ചക്രം കറങ്ങുന്നത് കാണുമ്പോള്‍ ഉണ്ടാകുന്ന ഒരു തരം ആശയക്കുഴപ്പം ഇല്ലേ?ഏതു കാലാണ് എപ്പോഴാണ് കറങ്ങുന്നത് എന്ന്?അത്തരത്തില്‍ ഒരു ആശയക്കുഴപ്പം ആണ് ഈ ചിത്രത്തിലും സംവിധായകന്‍ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുന്നത്‌.ജൂറി പുരസ്ക്കാരങ്ങള്‍ അന്താരാഷ്‌ട്ര നിലവാരത്തില്‍ ഉള്ളവ നേടിയ ഇ ചിത്രം മികച്ച ത്രില്ലറുകളുടെ പട്ടികയില്‍ ഉറപ്പായും പെടുത്താം.

More reviews @ www.movieholicviews.blogspot.com

No comments:

Post a Comment