142.THE TENANT(FRENCH,1976),|Mystery|Thriller|,Dir:-Roman Polanski,*ing:-Roman Polanski,Isabella Adjani,Melvyn Douglas.
റോമന്‍ പോളന്‍സ്കിയുടെ "The Apartment" സീരീസില്‍ മൂന്നാമതായി ഇറങ്ങിയ ചിത്രം ആണ് "The Tenant".ഈ പരമ്പരയിലെ മറ്റു രണ്ടു ചിത്രങ്ങള്‍ "Repulsion"(1965),"Rosemarys's Baby "(1968) എന്നിവയാണ്.ഒരു സൈക്കോ ത്രില്ലര്‍ ആണ് ഈ ചിത്രം.റോമന്‍ പോലന്‍സ്കി തന്നെ മുഖ്യ കഥാപാത്രമായ ട്രക്കോല്‍വ്സ്ക്കിയെ അവതരിപ്പിക്കുന്നു.ട്രക്കൊല്‍വ്സ്കി താമസിക്കാനായി ഒരു സ്ഥലം തേടി "Zy" എന്നയാളുടെ അടുക്കല്‍ എത്തുന്നു.വൃദ്ധനായ അയാള്‍ ട്രക്കൊല്‍വ്സ്ക്കിയോടു അവിടെ താമസിക്കാന്‍ ചില നിബന്ധനകള്‍ വയ്ക്കുന്നു.ഒരു ബാച്ചിലര്‍ ആയ ട്രക്കൊല്‍വ്സ്ക്കിയോടു അയാളുടെ സ്ത്രീ സുഹൃത്തുക്കളെ അവിടെ കൊണ്ട് വരരുതെന്നും കൂടാതെ അവിടെ ഒരു തരത്തില്‍ ഉള്ള ശബ്ദ കോലാഹലങ്ങള്‍ അനുവദനീയം അല്ല എന്ന് പറയുന്നു.നല്ല ഒരു തുക മുന്‍ക്കൂര്‍ ആയി വാങ്ങുകയും ചെയ്യുന്നു.ട്രക്കൊല്‍വ്സ്ക്കിയ്ക്ക് കിട്ടിയ മുറി "സിമോണ്‍ ഷൂല്‍" എന്ന യുവതി താമസിച്ച മുറി ആയിരുന്നു.സൈമണ്‍ ഷൂല്‍ ആ മുറിയുടെ ജനലില്‍ നിന്നും താഴേക്ക് ചാടി അപകട നിലയില്‍ ആശുപത്രിയില്‍ കിടക്കുന്ന സമയം ആണ് ട്രക്കൊല്‍വ്സ്ക്കി അവിടെ എത്തുന്നത്.അത് കൊണ്ട് തന്നെ അവര്‍ക്ക് എന്ത് സംഭവിക്കും എന്നറിഞ്ഞതിനു മാത്രമേ അയാള്‍ക്ക് അങ്ങോട്ട് മാറാന്‍ സാധിക്കുമായിരുന്നുള്ളൂ.ട്രക്കൊല്‍വ്സ്ക്കി ഷൂളിനെ കാണാന്‍ ആശുപത്രിയില്‍ പോകുന്നു.
ഒരു ഇജിപ്ഷ്യന്‍ മമ്മിയെ മൂടി വച്ചത് പോലെ ആയിരുന്നു അവര്‍ അവിടെ കിടന്നിരുന്നത്.ഷൂളിന്റെ സുഹൃത്തായ സ്റ്റെല്ലയെ അയാള്‍ അവിടെ വച്ച് പരിചയപ്പെടുന്നു.അടുത്ത ദിവസം ഷൂള്‍ മരിച്ചു എന്ന് മനസ്സിലാക്കിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി ആ മുറിയിലേക്ക് മാറുന്നു.ടോയിലറ്റ് ബന്ധിപ്പിചിട്ടില്ലായിരുന്നു അവിടെ ഉള്ള മുറികളും ആയി.ട്രക്കൊല്‍വ്സ്ക്കി താമസിക്കുന്ന മുറിയുടെ തൊട്ട് എതിര്‍ വശത്താണ് ആ ടോയിലറ്റ്.അയാള്‍ക്ക് ജനാലയിലൂടെ നോക്കിയാല്‍ അവിടം കാണാമായിരുന്നു.ട്രക്കൊല്‍വ്സ്ക്കിയുടെ സുഹൃത്തുക്കള്‍ ഒരു ശനിയാഴ്ച രാത്രി അവിടെ ചിലവഴിക്കുന്നു.എന്നാല്‍ അത് അയാള്‍ വക്കത്ത് ഉള്ളവരെയും കെട്ടിട ഉടമയേയും അലോസരപ്പെടുത്തുന്നു.അയാള്‍ ട്രക്കൊല്‍വ്സ്ക്കിയ്ക്ക് താകീത് നല്‍കുന്നു.തീരെ സൗഹൃദപരം ആയിരുന്നില്ല അയല്‍വാസികളുടെ പെരുമാറ്റം.പലപ്പോഴും അവര്‍ പരസ്പ്പരം കുറ്റപ്പെടുത്താനും അത് പോലെ ശബ്ദം ഉണ്ടാക്കുന്നതിന്‍റെ പേരില്‍ അങ്ങോട്ടുമിങ്ങോട്ടും പോലീസ് പരാതി കൊടുക്കുന്നതും പതിവായിരുന്നു.ഒരു ദിവസം ഒരു സ്ത്രീ തന്‍റെ കാലൈന് സ്വാധീനക്കുറവു ഉള്ള മകളുമായി ട്രക്കൊല്‍വ്സ്ക്കിയുടെ മുറിയില്‍ എത്തുന്നു.അവരുടെ പേരില്‍ മറ്റൊരു സ്ത്രീ പരാതി കൊടുത്തിട്ടുണ്ട് എന്നും,അതിനു ഒപ്പിടാന്‍ അയാളെ സമീപിക്കും എന്നും പറയുന്നു.പിന്നീട് ഒപ്പിടീക്കാന്‍ വേണ്ടി മറ്റൊരു സ്ത്രീ എത്തിയപ്പോള്‍ ട്രക്കൊല്‍വ്സ്ക്കി അതിനു തയ്യാര്‍ ആകുന്നില്ല.തന്റെ മുറിയിലെ ജനലിലൂടെ നോക്കുമ്പോള്‍ നിശ്ചലരായി മണിക്കൂറുകളോളം നില്‍ക്കുന്ന തന്‍റെ അയല്‍വാസികളെ അയാള്‍ കാണാന്‍ തുടങ്ങുന്നു.അത് പോലെ തന്നെ റൂമിന്റെ താഴെ ഉള്ള കോഫീ ഷോപ്പില്‍ മരണപ്പെട്ട ഷൂളിന്റെ ശീലങ്ങള്‍ എല്ലാം തന്നില്‍ അടിച്ചേല്‍പ്പിക്കാന്‍ അവര്‍ ശ്രമിക്കുന്നതായി അയാള്‍ക്ക് തോന്നുന്നു.ട്രക്കൊല്‍വ്സ്ക്കിയെ കാത്തിരിക്കുന്നത് ഒരു വലിയ അപകടം ആയിരുന്നു.അയാള്‍ ആ അപകടത്തെ എങ്ങനെ അതിജീവിക്കാന്‍ ശ്രമിച്ചു എന്നും അയാള്‍ അതില്‍ വിജയിച്ചോ എന്നതും ആണ് ബാക്കി ചിത്രം.
പോലന്‍സ്ക്കിയുടെ ചില ചിത്രങ്ങള്‍ എങ്കിലും സംഘടിതരായ ആളുകള്‍ക്ക് എതിരെ ഉള്ള പോരാട്ടങ്ങള്‍ ആയി കാണാന്‍ കഴിയും.ഒരു ജീവിതാന്തരീക്ഷം നല്‍കുന്ന പോസിറ്റീവ്/നെഗറ്റീവ് എനര്‍ജികള്‍ ഒരാളുടെ ജീവിതത്തെ എങ്ങനെ ഒക്കെ ബാധിക്കും എന്നും ഈ ചിത്രം പറയുന്നു.ചിലപ്പോഴൊക്കെ ഒരു ഹൊറര്‍ ചിത്രം കാണുന്ന പോലെ ഉള്ള ഒരു അനുഭവം ഈ ചിത്രം നല്‍കും.എന്നാല്‍ ഒരു പ്ലെയിന്‍ ആയുള്ള കാഴ്ചയില്‍ ഒരു സൈക്കോ ത്രില്ലര്‍ ആയി തോന്നും എങ്കിലും ചിത്രം അവസാനിക്കുമ്പോള്‍ ചില സംശയങ്ങള്‍ നമ്മില്‍ അവസാനിപ്പിക്കും.പ്രത്യേകിച്ചും ചുവരിലെ ദ്വാരത്തില്‍ കണ്ട പല്ലുകള്‍.ഒളിപിച്ചു വയ്ക്കുന്ന പല്ലുകള്‍ പണമായി തീരുമോ??അത് പോലെ ടോയിലറ്റില്‍ കാണുന്ന ഇജിപ്ഷ്യന്‍ ചുവര്‍ ചിത്രങ്ങളും.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment