130.MISSING(KOREAN,2009),|Crime|Thriller|,Dir:-Sung-Hong Kim,*ing:-Ja-Hyeon Chu,Min-hee Ha
2007 ല്‍ കൊറിയയില്‍ നടന്ന 4 സ്ത്രീകളുടെ കൊലപാതകത്തെ ആസ്പദമാക്കി എടുത്ത ചിത്രമാണ് Missing (Sil-Jong).ആ സംഭവങ്ങളുടെ ചലച്ചിത്രാവിഷ്ക്കാരത്തില്‍ കഥാപാത്രങ്ങളും പശ്ചാത്തലവും എല്ലാം മാറിയിരിക്കുന്നു.യഥാര്‍ത്ഥ സംഭവങ്ങളില്‍ 70 വയസ്സുള്ള ഒരു മീന്ക്കാരന്‍ ആയിരുന്നു പ്രതി .ചില ഹോളിവുഡ്/സെര്‍ബിയന്‍/കൊറിയന്‍ സിനിമകളില്‍ കാണുന്നത് പോലെ ഉള്ള സാഡിസം അതിന്‍റെ എല്ലാ അര്‍ത്ഥത്തിലും അന്വര്‍ഥമാക്കുന്ന ഒരു പരമ്പര കൊലപാതകി ഇതില്‍ ഉണ്ട്.നാട്ടുകാരുടെ മുന്നില്‍ ഒരു പാവത്താന്‍ പരിവേഷം ഉള്ള അയാള്‍ എന്നാല്‍ ഉള്ളില്‍ ഒരു ചെകുത്താന്‍ ഉള്ള മനുഷ്യനായിരുന്നു.സിനിമയുടെ മുന്നോട്ടു ഉള്ള ഗതിയില്‍ പലയിടത്തും അയാളുടെ ക്രൂരതകള്‍ വെളിവാകുന്നും ഉണ്ട്.
സിയോളിലെ ഒരു ഗ്രാമത്തിലേക്ക് തന്‍റെ സുഹൃത്തായ ഹോങ്ങിന്റെ കൂടെ ഒരു പെണ്‍ക്കുട്ടി യാത്ര തിരിക്കുന്നു.യാത്രയുടെ ഇടയില്‍ അവര്‍ ഭക്ഷണം കഴിക്കാനായി വീടിനോട് ചേര്‍ന്ന് നടത്തുന്ന ഒരു ഭക്ഷണശാലയില്‍ ഇറങ്ങുന്നു.മൊബൈല്‍ ഫോണിന് റേഞ്ച് ശരിയായി കിട്ടാത്ത ആ സ്ഥലത്ത് ഭക്ഷണ ശാല നടത്തുന്ന വൃദ്ധന്‍റെ തന്‍റെ ശരീരത്തോടുള്ള നോട്ടം കണ്ട ആ പെണ്‍ക്കുട്ടി അയാളുടെ നോട്ടത്തെ കുറിച്ച് ഹോങ്ങിനോട് പറയുന്നു.മൊബൈലിനു റേഞ്ച് അന്വേഷിച്ചു അവള്‍ നടന്നു പോകുന്നു.അവള്‍ അവസാനം അല്പ്പദൂരം മാറി കിട്ടിയ സിഗ്നല്‍ ഉപയോഗിച്ച് തന്‍റെ സഹോദരിയായ ഹിയോന്‍ ജിയോങ്ങിനോട് സംസാരിക്കുന്നു.താന്‍ എത്തിയ സ്ഥലത്തെ കുറിച്ചും മറ്റും അവള്‍ സംഭാഷണത്തില്‍ സൂചിപ്പിക്കുന്നും ഉണ്ട്.സംസാരിച്ചതിന് ശേഷം തിരികെ വന്ന പെണ്‍ക്കുട്ടി തന്റെ കൂടെ വന്ന ഹോങ്ങിനെ അന്വേഷിച്ചു നടക്കുന്നു.എന്നാല്‍ അവളെ അവിടെ കാത്തിരുന്നത് ഭയാനകമായ കാര്യങ്ങള്‍ ആയിരുന്നു.ജീവിതത്തില്‍ ഏറ്റവും ദുരിതം പിടിച്ച ദിവസങ്ങള്‍ അവള്‍ക്ക് ആരംഭിക്കുകയായിരുന്നു അവിടെ.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം തന്‍റെ സഹോദരിയെ കാണാതെ വിഷമിച്ച ഹിയോന്‍ അവളെ അന്വേഷിച്ച് ആ ഗ്രാമത്തില്‍ എത്തുന്നു.പോലീസിന്‍റെ സഹായം ആദ്യം ചോദിച്ചു എങ്കിലും അവര്‍ അതിനു ചെവി കൊടുക്കുന്നില്ല.വ്യക്തമായ എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ അന്വേഷിക്കാം എന്നവര്‍ പറയുന്നു.ഹിയോന്‍ സ്വയം അന്വേഷണം നടത്താന്‍ തീരുമാനിക്കുന്നു.അവള്‍ സഹോദരി പറഞ്ഞ ആ ഗ്രാമത്തില്‍ എത്തിപ്പെടുന്നു.അവിടെ വച്ച് അവള്‍ക്ക് ഒരു പെണ്‍ക്കുട്ടിയില്‍ നിന്നും പ്രധാനപ്പെട്ട സൂചനകള്‍ തന്റെ സഹോദരിയെ കുറിച്ച് ലഭിക്കുന്നു.എന്നാല്‍ ഹിയോന്‍ ജിയോങ്ങിനെ കാത്തിരുന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ ആയിരുന്നു.അവളുടെ പ്രതീക്ഷകള്‍ക്കും അപ്പുറം ഉള്ള കാര്യങ്ങള്‍.ഹിയോന്‍ ജിയോങ്ങിനും സഹോദരിക്കും കൂടെ വന്ന ഹോങ്ങിനും ഒക്കെ എന്ത് സംഭവിച്ചു?ബാക്കി അറിയുവാന്‍ ചിത്രം കാണുക.
ഇരയില്‍ സാടിസ്ടിക് മനോഭാവത്തില്‍ കാമാവേശം തീര്‍ക്കാന്‍ ശ്രമിക്കുന്ന ,തന്‍റെ ജീവിതത്തെ കുറച്ചു കാണിക്കുന്ന ആളുകളോടുള്ള പ്രതികാര മനോഭാവം വച്ച് പുലര്‍ത്തുന്ന കഥാപാത്രങ്ങളുടെ ഇടയില്‍ ഇയാള്‍ക്കും സ്ഥാനം ഉണ്ട്.ചിത്രം അവസാനിക്കുന്ന സ്ഥലത്ത് യഥാര്‍ത്ഥത്തല്‍ നടന്ന സംഭവങ്ങളുടെ തുടക്കവും അവതരിപ്പിച്ചിരിക്കുന്നു.മരണത്തിന്‍റെ ദൂതനില്‍ നിന്നും ജീവിതത്തിലേക്കുള്ള ദൂരം കണ്ടെത്താന്‍ ശ്രമിക്കുന്ന കുറച്ചധികം മനുഷ്യരുടെ കഥ അവതരിപ്പിക്കുകയാണ് Missing aka സില്‍-ജോംഗ്.
More reviews @ www.movieholicviews.blogspot.com

No comments:
Post a Comment