138.RUNNING MAN(KOREAN,2013),|Action|Thriller|,Dir:-Dong -oh Jo,*ing:-Sin Ha Gyoon,Eun Ji Jo.
മാറുന്ന കൊറിയന്‍ സിനിമയുടെ മുഖങ്ങളില്‍ ഒന്നാണ്, നമ്മുടെ നാട്ടില്‍ വന്നിരുന്നു എങ്കില്‍ ഒരു കൊമേര്‍ഷ്യല്‍ ത്രില്ലര്‍ എന്ന് വിളിക്കാവുന്ന "Running Man" എന്ന സിനിമ.കൂടുതല്‍ ജനകീയവും വിശാലവുമായ ഒരു മാര്‍ക്കറ്റ് അവര്‍ പ്രതീക്ഷിക്കുന്നുണ്ടാകും.പതിഞ്ഞ താളത്തില്‍ മഴയില്‍ നനഞ്ഞ കൊറിയന്‍ ത്രില്ലര്‍ സിനിമകള്‍ അവരുടെ മുഖമുദ്ര ആയിരുന്നു.എന്നാല്‍ ഒരു മാറ്റം വരണം എന്ന് തോന്നിയത് കൊണ്ടാകാം തമാശയും ആക്ഷനും ഒക്കെ കലര്‍ന്ന ചിത്രങ്ങള്‍ ഈ അടുത്തായി ഇറങ്ങുന്നത്.കൊറിയയില്‍ ആദ്യമായി നൂറു ശതമാനം നിക്ഷേപവവും ഒരു ഹോളിവുഡ് സ്റ്റുഡിയോ നിര്‍വഹിച്ചു എന്ന പ്രത്യേകത ഈ സിനിമയ്ക്കുന്ന്ട്.20 th Century Fox ആയിരുന്നു ആ നിര്‍മാതാക്കള്‍."Secretly Greatly","Phsychometry" മുതലായ സിനിമകള്‍ എല്ലാം കച്ചവടത്തിന്‍റെ ഒരു ഉദ്ദേശം വച്ച് പുലര്‍ത്തുന്നു എന്നും തോന്നുന്നു."Running Man" അവിചാരിതമായി ഒരു വലിയ രഹസ്യത്തിന്റെ കാവല്‍ക്കാരന്‍ ആകേണ്ടി വന്ന ജോണ്‍ വൂ എന്ന സാധാരണക്കാരന്റെ കഥയാണ് ഈ ചിത്രം അവതരിപ്പിക്കുന്നത്.
ജോണ്‍ വൂ ഒരു പഴയ കുറ്റവാളി ആണ്.സ്കൂളില്‍ പഠിക്കുമ്പോള്‍ തന്നെ അച്ഛന്‍ ആകേണ്ടി വന്ന ജോണ്‍ വൂ മകനായ ചാ ഗി ഹുക്കിന്റെ ഒപ്പമാണ് താമസം.പകല്‍ സമയങ്ങളില്‍ വണ്ടികള്‍ നന്നാക്കുകയും,രാത്രി സമയങ്ങളില്‍ ടാക്സി ഓടിച്ചുമാണ് അയാള്‍ ജീവിച്ചിരുന്നത്.കൌമാരക്കാരനായ സ്ക്കൂള്‍ വിദ്യാര്‍ഥി ആയ മകന്‍ അച്ഛന്റെ കുട്ടിക്കളികളില്‍ അമര്‍ഷം ഉള്ള ആളാണ്.മുന്ക്കോപം കാരണം അവന്‍ പലപ്പോഴും പ്രശ്നങ്ങളില്‍ ചെന്ന് ചാടാറും ഉണ്ട്.അച്ഛനും മകനും തമ്മില്‍ പ്രായവ്യത്യാസത്തില്‍ ഉള്ള കുറവ് കാരണം പലപ്പോഴും വഴക്ക് കൂടാറും ഉണ്ട്.ഒരു ദിവസം ഒരു ഹോട്ടലില്‍ ഒരാളെ കൊണ്ട് വിട്ടിട്ടു പോകാന്‍ ഇറങ്ങിയ ജോണ്‍ വൂവിന്റെ കാറില്‍ കൂടുതല്‍ കാശ് തരാം എന്നും പറഞ്ഞു ഒരാള്‍ കയറുന്നു.അയാള്‍ പറഞ്ഞ സ്ഥലത്തെത്തിച്ച ശേഷം പിന്നെയും കാത്തു നിന്ന് അടുത്ത സ്ഥലത്ത് കൊണ്ട് പോയാല്‍ പിന്നെയും കാശ് തരാമെന്ന് പറഞ്ഞ അയാള്‍ക്ക് വേണ്ടി ജോണ്‍ വൂ കാത്തു നില്‍ക്കുന്നു.അയാള്‍ വണ്ടിയില്‍ കയറിയതിനു ശേഷം യാത്ര തുടര്‍ന്ന ജോണ്‍ എന്നാല്‍ അയാള്‍ പറഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ അയാള്‍ മരണപ്പെട്ടതായി കാണുന്നു.അവിടെ ഉണ്ടായിരുന്ന സെക്ക്യൂരിറ്റി അയാളെ ശ്രദ്ധിച്ചതോടെ ആ കൊലപാതകം ജോണിന്‍റെ മേല്‍ ചാര്‍ത്തുന്നു എല്ലാവരും.ജോണ്‍ അവിടെ മുതല്‍ ഓട്ടം തുടങ്ങുന്നു..ആ സമയത്ത് ആദ്യം ഉള്ള ഹോട്ടലിന്‍റെ അടുത്ത് മറ്റൊരാളും കൊല്ലപ്പെടുന്നു.പോലീസില്‍ നിന്നും മറ്റും രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോള്‍ ജോണിന്‍റെ മൊബൈല്‍ ഫോണ്‍ തന്നാല്‍ അയാളെ രക്ഷിക്കാം എന്ന് പറഞ്ഞു കൊണ്ട് അടുത്ത ആളുകള്‍ വരുന്നു.എന്നാല്‍ അവര്‍ക്കും ജോണിന്‍റെ ജീവന്‍ വേണമായിരുന്നു.അതിനു പുറകെ നാഷണല്‍ ഇന്വസ്സ്ടിഗേശന്‍ ഏജന്‍സി കൂടി ജോണിന്‍റെ കേസ് അന്വേഷിക്കാന്‍ വരുന്നു.ഇവരില്‍ നിന്നും എല്ലാം രക്ഷപ്പെടാന്‍ ഓടുകയാണ് ജോണ്‍.എന്നാല്‍ ഇവര്‍ക്കെല്ലാം വേണ്ടത് ജോണിന് അറിയാത്ത ഒരു രഹസ്യം ആയിരുന്നു..എന്നാല്‍ അത് ജോണിന്‍റെ ഒപ്പം ഉണ്ടായിരുന്നു താനും.തന്ത്രപ്രധാനമായ ആ രഹസ്യം തേടി പോകുന്ന ജോണിനെ കാത്തിരുന്നത് കുറച്ചുകൊലപാതകങ്ങളും ജീവന് ആപകടം ഉണ്ടാക്കുന്ന സംഭവങ്ങളും ആയിരുന്നു.എന്തായിരുന്നു ആ രഹസ്യം?ജോണ് എങ്ങനെ അതില്‍ നിന്നും രക്ഷപ്പെടും?ജോണിന്റെ ഓട്ടത്തിന്റെ ആ കഥയാണ് ബാക്കി ചിത്രം.
കഥയില്‍ ദുരൂഹത ഉണ്ടെങ്കിലും തമാശ കലര്‍ത്തി അവതരിപ്പിച്ചിരിക്കുന്നത് കൊണ്ട് സ്ഥിരം കൊറിയന്‍ സിനിമകളില്‍ നിന്നും പ്രതീക്ഷിക്കുന്ന ഒരു ത്രില്ലര്‍ മൂഡ് കിട്ടുന്നില്ല.ഒരു ഹോളിവുഡ് സിനിമയുടെ രീതിയില്‍ ആണ് ഈ ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.കൊറിയന്‍ സിനിമകളില്‍ ഉള്ളത് പോലെ പ്രേക്ഷകനെ വരിഞ്ഞു മുറുക്കുന്ന ഒരു തിരക്കഥയുടെ അഭാവം ഉള്ളത് പോലെ തോന്നിയിരുന്നു ഈ ചിത്രം.
More reviews @www.movieholicviews.blogspot.com

No comments:
Post a Comment