Saturday 6 July 2013

TRANCE (2013,ENGLISH)





TRANCE (2013,ENGLISH), Crime | Drama | Mystery ,
Dir:Danny Boyle,Stars: James McAvoy, Vincent Cassel, Rosario Dawson

മനുഷ്യ മനസ്സിന്‍റെ നിഗൂഡത എന്നും സിനിമകള്‍ക്ക്‌ വിഷയം ആയിരുന്നു .Fight Club,Memento,The Sixth Sense,Inception,Machinist തുടങ്ങി ധാരാളം ചിത്രങ്ങള്‍ ആ ശ്രേണിയില്‍ വന്നിട്ടുമുണ്ട്..അവയുടെ എല്ലാം തീം ചിത്രത്തിന്‍റെ അവസാനം വരെ പലപ്പോഴും പ്രേക്ഷകനെ ആകാംക്ഷയുടെ മുള്‍ മുനയില്‍ നിര്‍ത്തിയിട്ടും ഉണ്ട്..ആ കൂട്ടത്തില്‍ പെടുത്താവുന്ന ഒരു മികച്ച ചിത്രം ആണ് Trance..സങ്കീര്‍ണതകള്‍ നിറഞ്ഞ മനുഷ്യ മനസ്സിന്‍റെ ഉള്ളില്‍ ചിന്തകളുടെയും ഓര്‍മയുടെയും ഒരു പേടകം തീര്‍ച്ചയായും കാണും..എന്നാല്‍ ആ പേടകം ആര്‍ക്കും തുറക്കാന്‍ ആകാത്ത രീതിയില്‍ മൂടപ്പെട്ടാലോ??പലതരം വികാരങ്ങളുടെ സമ്മര്‍ദം മൂലം അത്തരം ഒരു അവസ്ഥയില്‍ വരുന്ന കഥാപാത്രം ആണ് Trance ലെ നായകന്‍.....
.ആ ഓര്‍മ്മകള്‍ പലര്‍ക്കും വേണ്ടത് കൂടി ആകുമ്പോള്‍ അത് തുറക്കുന്നതില്‍ അതിന്‍റെ പ്രാധാന്യം പലപ്പോഴും അവിചാരിതമായ സംഭവങ്ങളില്‍ അവരെ കൊണ്ടെത്തിക്കും..ചുരുക്കത്തില്‍ Trance കൈ കാര്യം ചെയ്യുന്നത് അത്തരമൊരു പ്രമേയം ആണ്..

കഥ ഇങ്ങനെ...ലണ്ടനില്‍ നടക്കുന്ന ഒരു ചിത്ര വില്‍പ്പനയില്‍ അവിടത്തെ സുരക്ഷാ ക്രമീകരണങ്ങള്‍ ചെയ്യുന്ന " സൈമണ്‍ ന്യൂട്ടണ്‍ " തന്‍റെ കുത്തഴിഞ്ഞ ജീവിതത്തിന്‍റെ ഫലമായി വന്ന സാമ്പത്തിക ബാധ്യതകള്‍ മറികടക്കുവാനായി ഫ്രാങ്ക് എന്ന കള്ളനു വേണ്ടി വിലയേറിയ ഒരു ചിത്രം മോഷ്ട്ടിക്കുന്നു..എന്നാല്‍ അതിന്‍റെ ഇടയ്ക്ക് ഫ്രാങ്കിന് ആ ചിത്രം കയ്യില്‍ കിട്ടുന്നതിനു മുന്‍പ് കാണാതാകുന്നു..അതെവിടെ ആണുള്ളതെന്ന് അറിയാവുന്നത് സൈമണിന്റെ ഓര്‍മകള്‍ക്ക് മാത്രം..എന്നാല്‍ മോഷണ ശ്രമത്തിന്‍റെ ഇടയില്‍ നടന്ന ഒരു അപകടത്തില്‍ സൈമണിന്റെ ഓര്‍മ ശക്തി നഷ്ട്ടപ്പെടുന്നു..ഓര്‍മ എപ്പോള്‍ തിരിച്ചു കിട്ടും എന്ന് അറിയാതെ കുഴയുന്ന ഫ്രാങ്കിന്‍റെ മുന്നിലേക്ക്‌ എലിസബത്ത്‌ ലാംബ് എത്തുന്നു..അവര്‍ സൈമണിന്റെ ഓര്‍മയുടെ ചെപ്പു തുറക്കാം എന്ന് ഫ്രാങ്കിന് ഉറപ്പു കൊടുക്കുന്നു...എന്നാല്‍ ആ ചിത്രം എവിടെ ആണെന്ന് പറയുന്ന നിമിഷം തന്‍റെ അന്ത്യം ഉണ്ടാകാം എന്ന് സൈമണ്‍ വിശ്വസിക്കുന്നു..അതിന്‍റെ ഫലമായി സ്വയം തീര്‍ത്ത ഓര്‍മയുടെ അടച്ചിട്ട പേടകത്തില്‍ ആണ് സൈമണ്‍....

എന്നാല്‍ സൈമണ്‍ ആ ഓര്‍മ ചെപ്പു തുറക്കാന്‍ ആകാതെ വിഷമിക്കുന്നു...മനുഷ്യ മനസ്സിനെ ഹിപ്നോട്ടിസം ചെയ്തു തന്‍റെ വരുതിയില്‍ വരുത്തുന്ന എലിസബത്ത്‌ തന്‍റെ ജോലി ആരംഭിക്കുന്നു...ഭയത്താല്‍ അടയ്ക്കപെട്ട ഓര്‍മയുടെ ആ ചെപ്പ്‌ തുറക്കാനുള്ള ശ്രമത്തിന്റെ ഇടയില്‍ നടക്കുന്നത് അതിലും സങ്കീര്‍ണമായ സംഭവങ്ങള്‍ ആണ്...ഓരോ നിമിഷവും മാറി മറിഞ്ഞു കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ അവരുടെ അന്വേഷണത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു..പലപ്പോഴും നമ്മള്‍ ചിന്തിക്കുന്നതിന്റെ അപ്പുറം കഥ മാറി മറിയുന്നു...ഈ മൂന്നു കഥാപാത്രങ്ങളും നേരിടേണ്ടി വരുന്ന അവസ്ഥകള്‍ ആണ് Trance കൈ കാര്യം ചെയ്യുന്നത്...

സാധാരണ ഒരു മോഷണത്തിന്റെ കഥയില്‍ ആരംഭിക്കുന്ന Trance പിന്നീട് ആസ്വാദനത്തിന്റെ മറ്റൊരു മേഖലയിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നു...തീര്‍ച്ചയായും അടുത്തത് എന്ത് എന്ന് നമ്മള്‍ സങ്കല്‍പ്പിച്ചു എടുക്കുമ്പോഴേക്കും കഥ മറ്റൊരു രീതിയിലേക്ക് മാറിയിട്ടുണ്ടാകും...ഒറ്റ ഇരുപ്പിന് കാണാന്‍ പറ്റിയ ചിത്രo എന്ന് പറയാം...ഒരു നിമിഷം പോലും മടുപ്പിക്കാതെ അടുത്ത രംഗങ്ങളില്‍ നിഗൂഡത ഒളിപ്പിച്ചു വച്ചിട്ടുണ്ട് Trance എന്ന ചിത്രത്തില്‍...

ഭാരതത്തിനു അഭിമാനമായി ഓസ്കാര്‍ അവാര്‍ഡുകള്‍ വാരി കൂട്ടിയ Danny Boyle സംവിധാനം ചെയ്തിരിക്കുന്ന ഈ ചിത്രം Slumdog Millionaire ന്‍റെ പതിവ് മസാലകള്‍ ഇല്ലാതെ Danny യുടെ പഴയകാല ചിത്രങ്ങളുടെ (28 days later,127 Hours) ചടുലതയോടാണ് ഉപമിക്കാന്‍ കഴിയുക...A R Rahmante സംഗീതം ഇല്ലാതെ ആണ് ഈ തവണ ബോയല്‍ എത്തിയിരിക്കുന്നത്...പക്ഷെ Rick Smith ലണ്ടന്‍ ഒളിമ്പിക്സിനു ശേഷം ബോയലിന്റെ കൂടെ കൂടി ചെയ്ത സംഗീതം ശരിക്കും ഞെട്ടിക്കും..തിയേറ്ററില്‍ ഈ സിനിമ കാണാന്‍ പറ്റിയില്ലല്ലോ എന്ന് പലപ്പോഴും വിഷമിച്ചു...അത്രയ്ക്കും സ്വാധീനം ഉണ്ട് സംഗീതത്തിനു ഈ ചിത്രത്തില്‍..ഒരു പക്ഷെ കഥയുടെ വേഗം പലപ്പോഴും സംഗീതം ആയിരുന്നു നിയന്ത്രിച്ചു കൊണ്ടിരുന്നത്...District B13 പരമ്പരയില്‍ BGM കൊണ്ട് വന്ന വേഗത ഈ ചിത്രത്തിലും ഉണ്ട്..പിന്നീട് എടുത്തു പറയേണ്ടത് അഭിനേതാക്കളെ ആണ്.Oceans 13 ലെ വില്ലനെ അവതരിപ്പിച്ച Vincent Cassel ഫ്രാങ്കായും ,Wanted ലെ James McAvoy സൈമണ്‍ ആയും Seven Pounds ലെ Rosario Dawson എലിസബത്തിനെയും അവതരിപ്പിക്കുന്നു..Vincent Casselന്‍റെ കഥാപാത്രത്തിന് തുടക്കം Oceans 13 ലെ കഥാപാത്രത്തോട് സാമ്യം തോന്നിയെങ്ങിലും പിന്നീട് അത് മാറി.. James McAvoy യും Rosario Dawson ഉം വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ആയി തകര്‍ത്തു.. .എന്‍റെ അഭിപ്രായത്തില്‍ അമാനുഷികര്‍ അരങ്ങുവാണ 2013 ഇല്‍ എനിക്ക് വളരെയേറ ഇഷ്ട്ടപെട്ട ചിത്രമാണ് Trance...ഉറപ്പായും സൈക്കോ-ത്രില്ലര്‍ സിനിമകള്‍ ഇഷ്ട്ടപ്പെടുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് Trance..നിഗൂഡതകള്‍ നിറഞ്ഞ ഒരു സിനിമ കാണാന്‍ താല്‍പ്പര്യം ഉണ്ടെങ്കില്‍ ഇത് അവര്‍ക്കുള്ളതാണ്‌.....

This is a sexy,suspenseful and a dazzling brain scrambling mystery...Danny Boyle back to his usual way of film making in this thriller..Truly, for me this the best picture released in English flicks for the year 2013...There may be better ones..but I might have missed them...My rating is 9/10 for the movie

No comments:

Post a Comment

1835. Oddity (English, 2024)