Saturday, 13 July 2013

CONFESSION OF MURDER (2012,KOREAN)


CONFESSION OF MURDER (2012,KOREAN), Action | Thriller,Dir:- Byeong-gil Jeong,*ing:- Won-yeong Choi, Gwang Jang, Jae-yeong Jeong

നിയമത്തിന്‍റെ പരിരക്ഷ ലഭിക്കുന്ന കുറ്റവാളികള്‍ പലപ്പോഴും സമൂഹത്തിനു ബാധ്യത ആകാറുണ്ട്...ചിലര്‍ അവരെ വീര നായകന്മാരായും മറ്റു ചിലര്‍ അവരെ വെറുക്കുകയും ചെയ്യുന്നു..കുറ്റം ചെയ്തവര്‍ക്ക് അവരുടേതായ ന്യായങ്ങള്‍ പലതും ഉണ്ടാകും.എന്നാല്‍ കൂടി ഒരു സമൂഹം നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത് സങ്കീര്‍ണമായ നിയമ സംഹിതകള്‍ ഒരുക്കിയാണ്...ഇവ പലതും നിരപരാധി ആയ ഒരാള്‍ ശിക്ഷിക്കപ്പെടരുത്‌ എന്നാ ഉദ്ദേശ്യത്തോടെ ആണ്..എന്നാല്‍ കുറ്റം ചെയ്തവര്‍ക്കും രക്ഷപ്പെടാന്‍ ഒരു നിയമം ഉണ്ട്..അതിനു "Statute of Limitations" എന്ന് പറയുന്നു.. കുറ്റം ചെയ്തതിനു ശേഷം ഒരു പ്രത്യേക കാലാവധിക്ക് ശേഷവും നിയമത്തിന്‍റെ മുന്നില്‍ തെളിവുകളോടെ കുറ്റവാളിയെ നിര്‍ത്താന്‍ സാധിച്ചില്ല എങ്കില്‍ പിന്നീട് അയാള്‍ക്ക്‌ ശിക്ഷ ലഭിക്കില്ല ,അത് ആ സമയ പരിധിക്കപ്പുറം ലഭിക്കുന്ന തെളിവുകള്‍ നിരത്തിയാല്‍ പോലും..ഇത് ഇന്ത്യയില്‍ ഉണ്ടോ എന്നറിയില്ല ..എന്നാല്‍ ഇത്തരം ഒരു സന്ദര്‍ഭത്തെ ചുറ്റി പറ്റി കൊറിയയില്‍ നടക്കുന്ന സംഭവ വികാസങ്ങള്‍ ആണ് "Confession of Murder" കൈകാര്യം ചെയ്യുന്നത്..നിയമത്തിന്‍റെ പഴുതുകളിലൂടെ സുന്ദരമായി രക്ഷപ്പെട്ട ഒരു കുറ്റവാളി തിരിച്ചെത്തുമ്പോള്‍ എന്ത് സംഭവിക്കുന്നു എന്നതാണ് പ്രമേയം...

കഥ ഇങ്ങനെ..ചോയി ഒരു കുറ്റാന്വേഷകന്‍ ആണ്..കഥ തുടങ്ങുമ്പോള്‍ പത്തോളം സ്ത്രീകളെ കൊലപ്പെടുത്തിയ കുറ്റവാളിയെ പിടിക്കുവാന്‍ ചോയി ശ്രമിക്കുന്നു..എന്നാല്‍ അതില്‍ പരാജയപ്പെടുകയും കുറ്റവാളി ചോയിയെ പരുക്കേല്‍പ്പിച്ചു രക്ഷപ്പെടുന്നു..അതിന്‍റെ ഭാഗമായി മുഖത്ത് ഉണ്ടായ മുറിവ് ചോയി തന്‍റെ പകയുടെ അടയാളമായി കൊണ്ട് നടക്കുന്നു..കൊല്ലപ്പെട്ട ഒരു സ്ത്രീയുടെ മകന്‍ പിന്നീട് ആത്മഹത്യ ചെയ്യുന്നു..ഇതിനെല്ലാം ചോയി സാക്ഷി ആകുന്നു..സ്വന്തം കഴിവില്‍ നിരാശനായ ചോയി അതിന്‍റെ എല്ലാം സങ്കടം ഉള്ളിലൊതുക്കി ജീവിക്കുന്നു..അങ്ങനെ Statute of Limitations ന്‍റെ ദിവസ പരിധി കഴിയുമ്പോള്‍ താന്‍ ആണ് കൊലപാതകി എന്നും അവകാശപ്പെട്ടു കൊണ്ട് ഒരാള്‍ പ്രത്യക്ഷപ്പെടുന്നു..അയാള്‍ തന്‍റെ കൊലപാതകങ്ങളുടെ കഥ "I am the Murderer" എന്നൊരു പുസ്തകത്തിലൂടെ അവതരിപ്പിക്കുന്നു...സുമുഖനായ ആ കൊലപാതകിയുടെ പുസ്തകം വളരെയധികം വായനക്കാരെ ആകര്‍ഷിക്കുന്നു...ആ പുസ്തകം അയാളെ പ്രശസ്തിയുടെ കൊടുമുടിയില്‍ എത്തിക്കുന്നു..കൊലപാതകത്തിന്റെ എല്ലാം വിവരണങ്ങള്‍ ഉണ്ടെങ്കില്‍ പോലും നിയമത്തിന്‍റെ പഴുതുകളിലൂടെ അയാള്‍ അജയന്‍ ആകുന്നു..സുമുഖന്‍ ആയ ആ എഴുത്തുകാരനെ ആരാധിക്കാന്‍ വരെ ആളുകള്‍ ഉണ്ടായി..പതിവ് പോലെ പ്രതിഷേധവുമായി ബാധിക്കപ്പെട്ടവരുടെ കുടുംബങ്ങളും..പലരും അയാളെ വധിക്കാന്‍ ശ്രമിക്കുന്നു..എന്നാല്‍ അയാള്‍ അതില്‍ നിന്നെല്ലാം വിദഗ്ദ്ധമായി രക്ഷപ്പെടുന്നു..പ്രശസ്തിയുടെ കൊടുമുടിയില്‍ അയാള്‍ നില്‍ക്കുമ്പോള്‍ താനാണ് യഥാര്‍ത്ഥ കൊലപാതകി എന്നും അവകാശപ്പെട്ടു കൊണ്ട് മൂന്നാമതൊരാള്‍ വരുന്നു..തന്‍റെ അവകാശവാദം ചോയിയും എഴുത്തുകാരനും പങ്കെടുത്ത ഒരു ടി വി ചാറ്റ് ഷോയുടെ സമയത്ത് അയാള്‍ ഫോണിലൂടെ അവതരിപ്പിക്കുന്നു..പിന്നീട് മാധ്യമങ്ങള്‍ അയാളെ തേടി യാത്രയാകുന്നു..J എന്ന ആ അജ്ഞാതന്റെ അവകാശവാദങ്ങളെ എഴുത്തുകാരന്‍ തള്ളി കളയുന്നു.കൊലപാതകം ചെയ്ത തനിക്കു മാത്രം ആണ് അത് പോലെ ഒരു പുസ്തകം എഴുതാന്‍ സാധിക്കൂ എന്ന് അയാള്‍ അവകാശവാദം ഉന്നയിക്കുന്നു ..കഥ കൂടുതല്‍ സങ്കീര്‍ണം ആകുന്നു...എഴുത്തുകാരനെ വധിക്കാന്‍ നടന്ന കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ആശയകുഴപ്പത്തില്‍ ആകുന്നു..ചോയിയും എന്താണ് സംഭവിക്കുന്നത്‌ എന്നറിയാതെ കുഴയുന്നു..ആരാണ് യഥാര്‍ത്ഥ കുറ്റവാളി??നിയമത്തിനു മുകളില്‍ നില്‍ക്കുന്ന ആ കുറ്റവാളി ആരാണ്??അവകാശവാദം ഉന്നയിച്ചു വന്ന പുതിയ ആളുടെ ഉദ്ദേശ്യം എന്ത് എന്നുള്ളതൊക്കെ ആണ് കഥയുടെ ബാക്കി...

കുറ്റവാളി താന്‍ ആണെന്ന് അവകാശപ്പെട്ടു രണ്ടു പേര്‍ വന്നിട്ടും...അതിനു പത്തോളം പേര്‍ ഇര ആയിട്ടും നോക്കുക്കുത്തി പോലെ നില്‍ക്കേണ്ടി വരുന്ന ഒരു സമൂഹത്തിന്‍റെ അവസ്ഥ ആണ് ഇവിടെ ചിത്രീകരിക്കുന്നത്..Confession of Murder എന്ന ചിത്രത്തിന്‍റെ വിജയവും അവിടെ ആണ്..സാധാരണ ഒരു ആക്ഷന്‍ ചിത്രം പോലെ തുടങ്ങുകയും..പിന്നീട് എഴുത്തുകാരന്റെ വരവോടു കൂടി ഒരു ക്ലിഷേ കുറ്റാന്വേഷണ കഥ ആകും എന്ന് കരുതിയ സ്ഥലത്ത് രണ്ടാമതൊരു കുറ്റവാളിയെ അവതരിപ്പിക്കുന്നതോട് കൂടി കഥ പുതിയ ഒരു തലത്തില്‍ എത്തുന്നു...തുടക്കം ഉള്ള ആക്ഷന്‍ രംഗങ്ങള്‍ ഒരു സാധാരണ ഇംഗ്ലീഷ് ആക്ഷന്‍ സിനിമ പോലെ തോന്നിച്ചു എങ്കിലും പിന്നീട് ഈ ചിത്രം പതിവ് കൊറിയന്‍ ചിത്രങ്ങളുടെ നിലവാരത്തിലേക്ക് എത്തുന്നു..Chaser (2008)ഇല്‍ ഉള്ളത് പോലെ കുറ്റവാളിക്ക് നിയമത്തിന്‍റെ പരിരക്ഷ മാനുഷിക കാരണങ്ങളാല്‍ ലഭിക്കുന്ന അവസ്ഥ ആണ് ഇവിടെയും..അത് നിയമപാലകരുടെ ജോലി കഠിനം ആക്കുകയും ..പലപ്പോഴും അവര്‍ കുറ്റവാളിയെ പിടിക്കുന്നതില്‍ പരാജയപ്പെടുകയും ചെയ്യുന്നു... തീര്‍ച്ചയായും മടുപ്പിക്കും എന്ന ഒരു അവസ്ഥയില്‍ പ്രേക്ഷകനെ കൊണ്ട് എത്തിക്കുകയും ..പ്രത്യേകിച്ച് ഒന്നും ഈ ചിത്രത്തില്‍ ഇല്ലാ എന്നാ തോന്നലില്‍ നിന്നും ആകാംക്ഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഒരു തലത്തിലേക്ക് ഈ ചിത്രം തീര്‍ച്ചയായും കൊണ്ട് പോകും..

NB:-(ഞാന്‍ Statute of Limitations എന്ന നിയമത്തെ കുറിച്ച് വിവരണം തുടക്കം തന്നത് എന്ത് കൊണ്ടെന്നാല്‍ ചിത്രത്തിന്‍റെ തുടക്കം എനിക്ക് ആ നിയമത്തെ കുറിച്ച് അറിവില്ലാത്തത്‌ കൊണ്ട് ഒന്നും മനസ്സിലായില്ല ..പിന്നീട് വിക്കിപീഡിയയില്‍ നിന്നും ചുരണ്ടി എടുത്തപ്പോഴാണ് സംഭവം മനസ്സിലായത്‌..ചിത്രം കാണുന്ന ആര്‍ക്കെങ്കിലും ഉപയോഗം ആകും എന്ന് പ്രതീക്ഷിക്കുന്നു )

Like the Chaser Movie,surely this flick will also catch the eyes of Hollywood and will be having a re-make later for sure..The plot of story might be some times unfamiliar to us,but the reveals that the story exhibits at the end provides us one of the best thrillers to watch...My rating will be 7.5/10..It would have been better if the action sequels picturized as a Hollywood flick be avoided and be in with the standard Korean patterns..But a smart thrilling story line saved the day for "Confession of Murder"

More at www.movieholicviews.blogspot.com

No comments:

Post a Comment

1867. Juror #2 (English, 2024)