Monday, 15 July 2013

GROUNDHOG DAY (1993,ENGLISH)


GROUNDHOG DAY (1993,ENGLISH),Comedy | Drama | Fantasy | Romance,Dir:- Harold Ramis,*ing:- Bill Murray, Andie MacDowell, Chris Elliott

ഒരു മികച്ച ഫാന്റസി ചിത്രം എന്ന് നിരൂപകര്‍ വാഴ്ത്തുന്ന Groundhog Day കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു ചെറിയ സംശയം.. മനുഷ്യനും ദൈവവും തമ്മിലുള്ള വ്യത്യാസം എന്താണ്??ചെറുപ്പം മുതല്‍ ഉള്ള അറിവ് വച്ച് നമ്മള്‍ പലപ്പോഴും ദൈവം തെറ്റുകള്‍ക്ക് അതീനനാണ് എന്ന് കരുതുന്നു..ദൈവത്തിന് നമുക്ക് വേണ്ടത് എന്താണെന്ന് അറിയാം എന്ന് പറഞ്ഞു പലപ്പോഴും പ്രശ്നങ്ങള്‍ വന്നു ചേരുമ്പോള്‍ കുറച്ചു പേരെങ്കിലും ആശ്വസിക്കാറുണ്ട് ..ഈ ചിത്രം കണ്ടപ്പോള്‍ എനിക്കൊരു സംശയം ..ദൈവം Trial and Error പ്രക്രീയയിലൂടെ ആണോ ഈ മേധാവിത്വം മനുഷ്യന്‍റെ മേലെ നേടിയതെന്ന്..ചിലപ്പോള്‍ ആയിരിക്കാം തെറ്റുകള്‍ സംഭവിക്കുമ്പോള്‍ മാത്രമേ പലപ്പോഴും നമ്മള്‍ അതില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള പോംവഴി നോക്കു..ആലെങ്കില്‍ ആ തെറ്റുകള്‍ വീണ്ടും സംഭവിക്കാതെ ഇരിക്കാന്‍ എങ്കിലും ചുരുക്കം ചിലര്‍ ശ്രമിക്കും..ഞാന്‍ പറഞ്ഞു വരുന്ന ഈ ചിത്രം ഒരിക്കലും ദൈവത്തെ ചുറ്റി പറ്റി ഉള്ള ഒന്നല്ല..പക്ഷെ കണ്ടപ്പോള്‍ എനിക്ക് തോന്നിയ ഒരു സംശയം മാത്രമാണ്..

ഇനി കഥയിലേക്ക്..ഫില്‍ കോളിന്‍സ് ഒരു കാലാവസ്ഥ അവതാരകന്‍ ആണ് ടി വി ചാനലില്‍..സ്വന്തം കാര്യം സിന്ദാബാദ് എന്ന് പറഞ്ഞു നടക്കുന്ന മനുഷ്യന്‍..ആരോടും അയാള്‍ക്ക് മൃദുല വികാരങ്ങള്‍ ഇല്ല.. ..ഫെബ്രുവരി രണ്ടാം തീയതി Punxsutawney യില്‍ നടക്കുന്ന ഗ്രൌണ്ട് ഹോഗ് ദിവസത്തില്‍ നടക്കുന്ന സംഭവങ്ങള്‍ റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ഫില്‍ തന്‍റെ producer ആയ റിത്തയും ക്യാമറ മാന്‍ ലാറിയും ആയി യാത്ര തിരിക്കുന്നു..ഗ്രൌണ്ട് ഹോഗ് ദിവസത്തിന്‍റെ പ്രത്യേകത എന്തെന്ന് വച്ചാല്‍ ഗ്രൌണ്ട് ഹോഗ് എന്ന ബീവര്‍ വര്‍ഗ്ഗത്തില്‍ ഉള്ള ജീവി നിഴല്‍ നോക്കി വസന്ത കാലം എന്ന് വരുമെന്ന് പ്രവചിക്കും എന്നതാണ് വിശ്വാസം..പതിവ് പോലെ റിപ്പോര്‍ട്ടിംഗ് കഴിഞ്ഞു തിരിച്ചു പോകുന്ന വഴിക്ക് കൊടും ശൈത്യം കാരണം അവര്‍ യാത്ര പാതി വഴിക്ക് ഉപേക്ഷിച്ച് തിരിച്ചു പോകുന്നു...എന്നാല്‍ രാത്രി ഉറങ്ങി രാവിലെ എഴുന്നേറ്റ ഫില്ലിന്റെ ജീവിതം തികച്ചും അസാധാരണം ആയി മാറി..തലേ ദിവസത്തെ കാര്യങ്ങള്‍ അത് പോലെ തന്നെ ആവര്‍ത്തിക്കപ്പെടുന്നു..രാവിലെ ആര് മണിക്ക് റേഡിയോ സംഗീതം "I Got you Babe" എന്ന തലേ ദിവസത്തെ പാട്ടില്‍ തുടങ്ങി പിന്നീട് അതിലെ സംസാരവും ഹോട്ടലിലെ സ്ത്രീ പതിവ് ചോദ്യങ്ങളായും ,വഴിയില്‍ കാണുന്ന പ്രായം ചെന്ന ഭിക്ഷക്കാരനും സ്കൂളില്‍ കൂടെ പഠിച്ച ഇന്‍ഷുറന്‍സ് എജന്റ്റും എന്ന് വേണ്ട കൂടെ വന്ന റീത്തയും ലാറിയും വരെ ഫെബ്രുവരി രണ്ടില്‍ നില്‍ക്കുന്നു...ഫില്‍ ആകെ മൊത്തം ആശയകുഴപ്പത്തില്‍ ആകുന്നു..ഇത് പിന്നീടുള്ള ദിവസങ്ങളിലും ആവര്‍ത്തിക്കുന്നു..ഫില്‍ രാവിലെ ആര് മണിക്ക് എഴുനേല്‍ക്കുന്നു...പതിവായി ഇവരെ എല്ലാം കാണുന്നു..ഗ്രൌണ്ട് ഹോഗ് ദിവസം റിപ്പോര്‍ട്ട് ചെയ്യുന്നു..ഫില്‍: ടൈം ലൂപ് എന്ന സങ്കീര്‍ണമായ അവസ്ഥയില്‍ എത്തി ചേരുന്നു..ഒരു ദിവസം തന്നെ ആവര്‍ത്തിക്കപ്പെടുന്ന സങ്കീര്‍ണമായ അവസ്ഥ ...ഇവിടെ ഫില്ലിനു മാത്രമേ ഇത് അനുഭവിക്കാന്‍ കഴിയുന്നുള്ളൂ..ചുറ്റും ഉള്ളവര്‍ക്കെല്ലാം എന്നും ഫെബ്രുവരി രണ്ടു തന്നെ..

അടുത്ത ദിവസം വീണ്ടും പഴയത് പോലെ തന്നെ ആകും എന്ന് മനസ്സിലാക്കിയ ഫില്‍ മനുഷ്യ സഹജമായ ധാരാളം വികൃതികള്‍ ചെയുന്നു..തന്‍റെ ഗൌരവം നിറഞ്ഞ സ്വഭാവം മാറ്റി വച്ചിട്ട് അയാള്‍ മദ്യപിക്കാന്‍ പോയിട്ട് പോലീസുകാരെ കളിപ്പിക്കുന്നു,ഗ്രൌണ്ട് ഹോഗിനെ മോഷ്ട്ടിച്ചു ആത്മഹത്യ ചെയുന്നു.അങ്ങനെ പലതും..രീത്തയോട് പറയുന്ന കഥ അവള്‍ വിശ്വസിക്കുന്നുമില്ല...വിശ്വസിച്ചാല്‍ തന്നെ പിറ്റേ ദിവസം അത് മറന്നു പോവുകയും ചെയ്യുന്നു.എന്നാല്‍ ഈ അവസ്ഥ ഫില്ലിനെ പുതിയ മനുഷ്യന്‍ ആക്കുന്നു ..സ്വതവേ അഹങ്കാരിയും സ്വന്തം കാര്യം മാത്രം നോക്കുന്ന ഫില്ലിനു പുതിയ സംഭവവികാസങ്ങള്‍ എങ്ങനെ ഒക്കെ ബാധിക്കുന്നു എന്നുള്ളതാണ് ബാക്കി കഥ..

പണ്ട് ഞാന്‍ ഈ ചിത്രം കണ്ടിരുന്നെങ്കിലും ഇത്രയും മനോഹരമായി തോന്നിയിരുന്നില്ല...കഥ മറന്നു പോവുകയും ചെയ്തു..എന്നാല്‍ ഈ തവണ പഴയ ഓര്‍മയും സിനിമ കാഴ്ചയും പുതുമ ആണ് സമ്മാനിച്ചത്‌.. തീര്‍ച്ചയായും നല്ലൊരു സിനിമാനുഭവം ആയിരുന്നു ഈ ചിത്രം..തികച്ചും വ്യത്യസ്തമായ കഥ..നമുക്ക് ജീവിതത്തില്‍ രണ്ടാമതൊരു അവസരം കൂടി കിട്ടിയിയിരുന്നെങ്കില്‍ എന്തെല്ലാം ചെയ്തേനെ എന്ന് തീര്‍ച്ചയായും ഈ ചിത്രം കാണുമ്പോള്‍ ആലോചിക്കും..മേല്‍ പറഞ്ഞ ദൈവത്തിനെ കുറിച്ചുള്ള സംശയവും അതാണ്.തെറ്റുകള്‍ പുതിയ അറിവ് ആണ് നല്‍കുന്നത്..അത് മായ്ക്കുവാന്‍ നമുക്ക് വേറൊരു ദിവസം കിട്ടുകയുമില്ല..ഇവിടെ ഫില്ലിനു ആ അവസരം ലഭിച്ചു..ബില്‍ മുറൈയുടെ മികച്ച അഭിനയം തന്നെ ആണ് ഈ കഥയുടെ മുതല്‍ക്കൂട്ട്...തമാശ കലര്‍ന്ന രംഗങ്ങള്‍ എല്ലാം തന്നെ അദ്ദേഹം മനോഹരമാക്കിയിട്ടുണ്ട്...പിന്നെ എടുത്തു പറയേണ്ടത് കഥ ആണ്..മികച്ച കഥ ഈ ചിത്രത്തെ അനശ്വരമാക്കി എന്ന് തന്നെ പറയാം...ഇറങ്ങിയ സമയത്ത് അധികം അംഗീകാരങ്ങള്‍ കിട്ടിയില്ലെങ്കില്‍ പോലും ഈ അടുത്തായി സൂക്ഷിച്ചു വയ്ക്കണ്ട സിനിമകളുടെ കൂട്ടത്തില്‍ ഈ ചിത്രത്തെ ഉള്‍പ്പെടുത്തിയത് ഈ ചിത്രത്തിന്‍റെ മികവിന് ലഭിച്ച അംഗീകാരം തന്നെ ആണ്.ഫില്‍ എന്നാ കഥാപാത്രതിനുണ്ടാകുന്ന മാറ്റങ്ങള്‍ മനോഹരമായി അവതരിപ്പിച്ചിരിക്കുന്നു...തീര്‍ച്ചയായും ഫാന്റസി ചിത്രങ്ങളുടെ ആരാധകര്‍ക്ക് ഇഷ്ട്ടപെടും ഈ ചിത്രം..


This is considered as one of the best comedy movies released in Hollywood..Bill Murray really lived as Phill in the movie.The alterations he provided to his life to overcome the situation was amazing. This is a case of true classic movie which is entertaining and tickles your bones at times..The repeated daily deeds are a worth to watch..For me ,this is rated as a 9/10 ...A nice watch flick!!

No comments:

Post a Comment

1867. Juror #2 (English, 2024)