Thursday, 18 July 2013

THE BAND'S VISIT(2007,ARABIC,ENGLISH,HEBREW)


THE BAND'S VISIT(2007,ARABIC), |Comedy | Drama | Music,Dir:- Eran Kolirin,*ing:-Sasson Gabai, Ronit Elkabetz, Saleh Bakri

മനുഷ്യന്‍റെ ജീവിതം അവര്‍ ജീവിക്കുന്ന രാജ്യങ്ങളുടെ രീതികള്‍ക്ക് അനുസൃതമായി വളരെയധികം വ്യത്യാസം വരാറുണ്ട്..ചിന്തകളിലും,സംഗീതത്തിലും എന്തിനേറെ ചിരിയില്‍ വരെ ആ വ്യത്യാസം കാണാറുണ്ട്...എന്നാല്‍ ഇവരെയെല്ലാം ഒരു പരിധി വരെ ബന്ധിപ്പിക്കുന്ന ഒരു കണ്ണി ഉണ്ട്...തീര്‍ച്ചയായും അത് മറ്റൊന്നും അല്ല...മനുഷ്യന്‍ ആണെന്ന വികാരം.സഹ ജീവിയോടു മനുഷ്യത്വം പ്രകടിപ്പിക്കാന്‍ കഴിയുന്ന അവസ്ഥയില്‍ തീര്‍ച്ചയായും എല്ലാ വ്യത്യാസങ്ങളും മറന്ന് അവര്‍ ഒന്നാകുന്നു..ഇന്നത്തെ ലോകത്തില്‍ ഇത്തരം ചിന്തകള്‍ക്ക് പ്രസക്തി ഉണ്ടെന്ന് ഞാന്‍ ഉറപ്പായും കരുതുന്നു..വിശ്വാസങ്ങളും ജീവിത രീതികളും ഓരോരുത്തരുടെയും സ്വാതന്ത്ര്യം ആണ്..അതിനെ പരസ്പരം ബഹുമാനിക്കുന്നതിലൂടെ നേടാവുന്നത് പരസ്പര വിദ്വേഷത്തില്‍ നേടുന്നതിലും കൂടുതലാണ്...അറബ്-ജൂത വിരോധം ചരിത്രത്താളുകളില്‍ ചുവന്ന രേഖയാല്‍ അടയാളപ്പെടുത്തിയ അദ്ധ്യായം ആണ്..രാഷ്ട്രീയ കാരണങ്ങള്‍ ചിട്ടപ്പെടുത്തിയ ഈ വിരോധം അവിടത്തെ ജനങ്ങളുടെ രക്തത്തില്‍ വരെ അലിഞ്ഞു ചേര്‍ന്നിരിക്കുന്നു...The Band's Visit കൈകാര്യം ചെയ്യുന്നത് ഇത്തരം ഒരു വിഷയമാണ്..

കഥ ഇങ്ങനെ..ഇജിപ്റ്റില്‍ നിന്നും ഇസ്രയേലിലേക്ക് ,പുതുതായി തുടങ്ങുന്ന അറബ് കള്‍ച്ചര്‍ സെന്ററിന്റെ ഉദ്ഘാടനത്തിന് എത്തി ചേരുന്ന അലക്സാണ്ട്രിയ പോലീസ് സംഗീത സംഘം വഴി തെറ്റി പോകുന്നു...എയര്‍ പോര്‍ട്ടില്‍ എത്തുന്ന അവര്‍ പോകേണ്ട വഴി ചോദിക്കുമ്പോള്‍ അറബിയിലെയും മറ്റു ഭാഷകളിലെയും ഉച്ചാരണ വ്യത്യാസം കാരണം മറ്റൊരു സ്ഥലത്തെത്തി ചേരുന്നു..എട്ടു പേര്‍ അടങ്ങുന്ന ആ സംഘം എത്തി ചേരുന്നത് ഗതാഗത സൌകര്യങ്ങള്‍ പോലും വല്ലപ്പോഴും ഉള്ള ഒരു കൊച്ചു നാട്ടിലാണ്..അവിടെ ഒരു ചെറിയ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിക്കുന്ന ആ സംഘത്തോട് പിറ്റേ ദിവസം മാത്രമേ അടുത്ത ബസ് ഉള്ളു എന്ന് അതിന്‍റെ ഉടമയായ ഡിന പറയുന്നു..ജന്മ ശത്രുക്കളായി കാണുന്ന അറബ് വംശജര്‍ക്ക് അന്ന് അവര്‍ അഭയം കൊടുക്കാന്‍ തയ്യാറാകുന്നു...മടിയോടെ ആണെങ്കിലും സംഗീത സംഘം അതിനു സമ്മതിക്കുന്നു...കുറച്ച പേര്‍ ആ ചെറിയ ഹോട്ടലിലും,തലവനായ തൌഫീക്കും സംഘത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ഹലെദ് എന്നിവര്‍ ഡിനയുടെ കൂടെ താമസിക്കുന്നു..മറ്റുള്ളവര്‍ ജോലിയില്ലാത്ത ഡിനയുടെ സുഹൃത്തിന്‍റെ കൂടെയും...പരസ്പര വിദ്വേഷം കൊണ്ട് നടന്ന അവര്‍ക്കെല്ലാം ആ രാത്രി തങ്ങളുടെ ജീവിതത്തെ കുറിച്ചുള്ള അഭിപ്രായങ്ങള്‍ മാറാന്‍ ഉള്ള കാരണമായി മാറുന്നു...രാഷ്ട്രീയം പതിച്ചു കൊടുത്ത അവരുടെ വിരോധങ്ങള്‍ എല്ലാം വെറുതെ ആണെന്ന് അവര്‍ക്ക് മനസ്സിലാകുന്നു...പരസ്പരം മനസ്സിലാക്കുന്നതോട് കൂടി തങ്ങളുടെ ജീവിതത്തില്‍ ഒരു രാത്രിയ്ക്കുള്ള വില അവര്‍ക്ക് മനസ്സിലാകുന്നു...ദേശങ്ങള്‍ ചാര്‍ത്തി കൊടുത്ത ഈ വെറുപ്പ്‌ തെറ്റാണെന്നും..മാനസികമായി എല്ലാവരും ഒന്നാണെന്ന് അവര്‍ക്ക് മനസ്സിലാകുന്നു...അതിലേക്കു അവരെ നയിച്ച സംഭവങ്ങള്‍ ആണ് ബാക്കി ഉള്ള ചിത്രം...

തന്‍റെ മുന്‍കോപം കാരണം നഷ്ട്ടമായ ജീവിതം,വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച ക്ലാരിനെറ്റ് കോമ്പോസിഷന്‍ തീര്‍ക്കാന്‍ ബുദ്ധിമുട്ടുന്ന സിമോണ്‍ ,പെണ്‍കുട്ടികളോട് സംസാരിക്കാന്‍ ബുദ്ധിമുട്ടുള്ള യുവാവ്,കാമുകിയുടെ ഫോണ്‍ വിളിക്കായി കാത്തു നില്‍ക്കുന്ന മറ്റൊരു യുവാവ് ..ഒറ്റക്കിരുന്നു പാട്ട് പാടുന്ന സംഘത്തിലെ മുതിര്‍ന്ന ആള്‍ എന്നിവരെല്ലാം അന്നത്തെ രാത്രിയില്‍ ആനന്ദം കണ്ടെത്തുന്നു..ഭക്ഷണം കഴിക്കാന്‍ ഇരിക്കുമ്പോള്‍ ആ ഇസ്രായേലി ഹോട്ടലില്‍ ഉള്ള ഇസ്രായേലി ഫോട്ടോയുടെ മുകളില്‍ തന്‍റെ തൊപ്പി വച്ച് മറയ്ക്കുന്ന ദേശിയവാദി സംഗീതജ്ഞനില്‍ തുടങ്ങുന്ന വിരോധം സ്നേഹത്തില്‍ എത്തി ചേരുന്ന മനോഹരമായ അന്ത്യം ആണ് ഈ ചിത്രത്തിനുള്ളത്...എടുത്തു പറയേണ്ടതാണ് ഇതിലെ കോമഡി..തുടക്കം മുതല്‍ എല്ലാ രംഗങ്ങളിലും ചൂഴ്ന്നു നില്‍ക്കുന്ന തമാശ ഈ ചിത്രത്തിന്‍റെ പ്രത്യേകത ആണ്...അതൊരിക്കലും പിന്നില്‍ നിന്നുള്ള പൊട്ടി ചിരികളില്‍ നിന്നും വരുന്നവ അല്ല എന്നുള്ളതും ശ്രദ്ധേയം ആണ്..ഓരോ രംഗവും മികവുള്ളതാക്കുവാന്‍ സംവിധായകന്‍ ഏറാന്‍ കോളിരിന്‍ ശ്രമിച്ചിട്ടുണ്ട്..ഒരു ചെറിയ കഥ...അത് ചരിത്രം ആകുന്നു The Band's Visit എന്ന ചിത്രത്തില്‍...

സങ്കീര്‍ണമായ കഥ പ്രത്യക്ഷത്തില്‍ ഈ ചിത്രം പറയുന്നില്ലെങ്കിലും...സങ്കീര്‍ണമായ ഒരു രാഷ്ട്രീയം ഈ ചിത്രം അവതരിപ്പിക്കുന്നുണ്ട്...എക്കാലവും പ്രസക്തമായ ഒരു രാഷ്ട്രീയം..എന്നാല്‍ ഈ രാഷ്ട്രീയ ഭിന്നതകളുടെ ഇടയിലും പരസ്പരം മനസ്സിലാക്കുവാന്‍ മനുഷ്യ മനസ്സുകള്‍ക്ക് കഴിയുന്നുണ്ട് എന്ന് ഈ ചിത്രം പറയുന്നു...സംഗീതം എന്നും ഭാഷ,ദേശം എന്നിവയ്ക്ക് അതീതമായി നിലക്കൊള്ളുന്ന ഒന്നാണ്...അതാകും ഈ മനസ്സുകളെ ഒന്നിപ്പിക്കുന്നതും..ഇസ്രയേല്‍-അറബ് ചിത്രം എന്ന് കേട്ടപ്പോള്‍ വെടിയും പുകയും ഉള്ള ഒരു ചിത്രം ആണ് മനസ്സില്‍ വന്നത്...എന്നാല്‍ എനിക്ക് കിട്ടിയ മികച്ച ഒരു ദൃശ്യാനുഭവം ആയിരുന്നു The Band's Visit...ഓസ്കാറില്‍ മികച്ച വിദേശ ചിത്രങ്ങളുടെ മത്സരത്തില്‍ നിന്നും അയോഗ്യരാക്കപ്പെട്ട ചരിത്രവും ഈ ചിത്രത്തിനുണ്ട്..അമ്പത് ശതമാനത്തില്‍ കൂടുതല്‍ എങ്കിലും പ്രാദേശിക ഭാഷ വേണം ഒരു ചിത്രത്തില്‍ ഈ വിഭാഗത്തില്‍ മത്സരിക്കാന്‍..എന്നാല്‍ അമ്പതു ശതമാനം ഇംഗ്ലിഷ് സംസാരിച്ച ഈ ചിത്രം അങ്ങനെ പുറന്തള്ളപ്പെട്ടു...

A nice,simple movie without any twists and turns..just life..pure and simple souls wandering in the road of life..One can't resist what the day has to offer in a short span of time...Indeed,the members of Orchestra never thought of them being the life changers for someone and for themselves...A real class is on the hands of The Band's Visit..A comical mirror to one of the oldest indifference between two races...I rate it by a 8.5/10....

More reviews @ www.movieholicviews.blogspot.com
 

No comments:

Post a Comment

1867. Juror #2 (English, 2024)