Saturday, 30 December 2023

1755. Parking (Tamil, 2023)

1755. Parking (Tamil, 2023)

         Streaming on Hotstar.



⭐⭐⭐⭐/5


ഇവ വർഷം ഇറങ്ങിയ സിനിമകളിൽ മിസ്സ്‌ ചെയ്യരുത് എന്ന് തോന്നിയ ഒന്നാണ് പാർക്കിങ് എന്ന ചിത്രം.ഈഗോ കാരണം പോരാടുന്ന മനുഷ്യരുടെ കഥകൾ പലപ്പോഴും സിനിമകൾക്ക് പ്രമേയം ആയിട്ടുണ്ട്‌. സാധാരണക്കാരായ രണ്ടു പേർ, ഒരു പക്ഷെ തീരെ ഗൗരവം തോന്നാത്ത ഒരു വിഷയത്തിൽ വഴക്കിടുന്നതും അത് അവരുടെ കയ്യിൽ നിന്നും മുഴുവനായി പോകുന്നതും ആണ് പാർക്കിങ് എന്ന സിനിമയുടെ കഥ.


ഐ റ്റി പ്രഫഷണൽ ആയ ഈശ്വറും സർക്കാർ ഉദ്യോഗസ്ഥനായ ഇളമ്പരുതിയും ഒരു വീടിന്റെ മുകളിലും താഴെയുമായി വാടകയ്ക്ക് താമസിക്കുക ആണ്. ഈശ്വർ ഒരു പുതിയ കാർ വാങ്ങുകയും അതിന്റെ പാർക്കിങ്ങിനെ ചൊല്ലി ഇളമ്പരുതിയും ആയി വഴക്കിടുകയും അത് അവരെ എവിടെ കൊണ്ടെത്തിക്കുന്നു എന്നതാണ് സിനിമയുടെ കഥ.


ചെറിയ ഒരു വിഷയം, സാധാരണക്കാരായ മനുഷ്യർ. എന്നാൽ അവരുടെ ഈഗോയ്ക്ക് പരിധി ഇല്ലായിരുന്നു. അമാനുഷിക കഥാപാത്രങ്ങൾ അല്ലായിരുന്നിട്ടു കൂടി അവരുടെ പരിധിയ്ക്കും അപ്പുറം ആയിരുന്നു അവർ പരസ്പ്പരം പണി കൊടുക്കാൻ ശ്രമിക്കുന്ന പല സംഭവങ്ങളും.അതവരുടെ ജീവിതത്തിന്റെ തന്നെ താളം തെറ്റിക്കുകയും ചെയ്യുന്നു. പലപ്പോഴും അവരുടെ രണ്ടു പേരുടെയും ജീവന് തന്നെ ഭീഷണി ആയി പരസ്പ്പരം മാറുകയും ചെയ്യുന്നു.


പതിയെ തുടങ്ങി, കഥാപാത്രങ്ങൾ പ്രേക്ഷകന് റെജിസ്റ്റർ ആയി കഴിയുന്നത് മുതൽ സിനിമ ത്രില്ലർ മൂഡിലേക്ക് മാറുകയാണ്. ധാർമികത പോലും നോക്കാതെ അവർ പരസ്പ്പരം പോരാടുകയാണ്. ഇടയ്ക്ക് ഒരാൾ താഴ്ന്നു കൊടുക്കാൻ ശ്രമിച്ചാൽ പോലും മറ്റുള്ള ആൾ അപകടകരമായ രീതിയിൽ തന്നെ നിലനിൽക്കുന്ന അവസ്ഥ.


കിടിലം സിനിമ ആയിട്ടാണ് എനിക്ക് തോന്നിയത്. കഴിയുമെങ്കിൽ കാണുക.എം എസ് ഭാസ്‌ക്കർ,ഹരീഷ് കല്യാൺ എന്നിവർ ഈ കഥാപാത്രങ്ങൾക്ക് തികച്ചും യോജിച്ചതായി തോന്നി. കണ്ടു നോക്കുക. സമയം നഷ്ടമാകില്ല.എനിക്ക് നന്നായി ഇഷ്ടപ്പെട്ടൂ.



Friday, 29 December 2023

1754. 12th Fail (Hindi, 2023)


1754. 12th Fail (Hindi, 2023)

         Streaming on Hostar



 ⭐⭐⭐⭐½ /5


  ജീവിതത്തിൽ തോൽക്കുമ്പോൾ മുന്നോട്ടു പോകാനുള്ള ഊർജം എവിടെ നിന്നാകും ലഭിക്കുക? പലർക്കും പല കാര്യങ്ങളും മുന്നിൽ വരും. വിജയിക്കാനുള്ള പ്രചോദനം Restart എന്നാണെങ്കിലോ? അതായത്,നേരിട്ട തോൽവിയെ കുറിച്ച് ഭയക്കാതെ ശ്രമങ്ങൾ വീണ്ടും ശൂന്യതയിൽ നിന്നും തുടങ്ങുക എന്ന സമീപനം.


അനുരാഗ് പതക്കിന്റെ ശ്രദ്ധേയമായ non- ഫിക്ഷൻ പുസ്തകത്തെ ആസ്പദം ആക്കി അവതരിപ്പിച്ച 12th Fail ഈ വർഷത്തെ ഇന്ത്യൻ ചിത്രങ്ങളിൽ മികച്ചത് എന്ന് നിരൂപകർ വാഴ്ത്തിയ ചിത്രമാണ്. കുപ്രസിദ്ധിയാർജിച്ച ചമ്പലിൽ നിന്നും വരുന്ന മനോജ്‌ കുമാർ ശർമ എന്ന യുവാവിന്റെ കഥയാണ് 12th Fail പറയുന്നത്. പരീക്ഷയിൽ കോപ്പി അടിച്ചിട്ടാണെങ്കിലും ജയിക്കാൻ പറയുന്ന അധ്യാപകർ പഠിപ്പിക്കുന്ന സ്കൂളിൽ നിന്നും ജയം നേടേണ്ടത് അങ്ങനെ അല്ല എന്ന് മനോജ്‌ കുമാർ മനസ്സിലാകുന്നിടത്തു നിന്നും ആണ് അയാളുടെ ജീവിതം യൂ പി എസ് സി പരീക്ഷയിലൂടെ ഐ പി എസ് എന്ന മോഹത്തിലേക്കു എത്തിക്കുന്നത്.


അയാൾ അതിലേക്കു എത്തി ചേരുവാൻ നിമിത്തം ആയവർ ധാരാളം ഉണ്ടായിരുന്നിരിക്കാം. എന്നാൽ സ്വന്തം ജീവിതത്തിലൂടെ ആർജിച്ച ഒരു ശക്തി ഉണ്ടായിരുന്നു അയാൾക്ക്‌. ചെറിയ ചെറിയ കാര്യങ്ങളിലൂടെ സ്വന്തം നാടിനെ നന്നാക്കണം എന്ന ദൃഢ നിശ്ചയം. ഒരു പക്ഷെ ഐ പി എസ് ആയില്ലെങ്കിലും അത് നടത്താൻ വേറെ വഴികൾ ഉണ്ടെന്നു ചിന്തിച്ച അയാളുടെ മനസ്സിന്റെ ശക്തി മാത്രം മതി അത്തരം ഒരു കഥാപാത്രത്തെ പ്രേക്ഷകന് ഇഷ്ടപ്പെടാൻ.


ഒരു പക്ഷെ താഴെക്കിടയിൽ നിന്നും പൊങ്ങി വരുന്ന കഥാപാത്രങ്ങൾ സിനിമയിൽ ക്ളീഷേ ആയിരിക്കാം. യഥാർത്ഥ സംഭവങ്ങൾ ആസ്പദം ആക്കി വരുന്ന ചിത്രങ്ങളിൽ പലതിലും കാണുന്ന ആത്മാർത്ഥത ഇതിലും ഉണ്ട്. പ്രേക്ഷകനെ വിക്രാന്ത് മാസേ അവതരിപ്പിച്ച മനോജിലേക്ക് കണക്റ്റ് ചെയ്യുന്നത് അയാൾ പഠനത്തോടൊപ്പം ജീവിക്കാൻ നടത്തിയ ശ്രമങ്ങളും ആണ്.


ക്ലാസിക് ഓൾഡ് സർവൈവൽ സ്റ്റോറി എന്ന് വിളിക്കാം അതിനെ. ഒരു പക്ഷെ ഇന്ത്യയിൽ അനേകം കോടി ജനങ്ങൾക്ക്‌ ഇടയിൽ നിന്നും ഇത്തരത്തിൽ രാകി മിനുക്കി എടുത്ത രത്നങ്ങൾ ആകും പലരും . ഒരു പക്ഷെ വിധു വിനോദ് ചോപ്ര ഇവ കഥാപാത്രത്തെ സാധാരണക്കാരിൽ സാധാരണക്കാരൻ ആയി അവതരിപ്പിച്ചപ്പോഴും അയാളുടെ ജീവിതത്തിലെ ഇത്തരം ഒരു ഘട്ടം വിശ്വസനീയം ആയ രീതിയിൽ പകർത്തിയിട്ടുണ്ട് സ്‌ക്രീനിൽ.


ഇടയ്ക്കൊക്കെ കണ്ണ് നനയിച്ച മികച്ച ഒരു മോട്ടിവേഷണൽ ചിത്രം ആണ് 12th Fail. കണ്ടു തീർന്നപ്പോൾ നല്ല സന്തോഷം ആണ് തോന്നിയത്. സിനിമയുടെ തുടക്കം ഭാഗത്തിൽ വിക്രമാദിത്യൻ എന്ന മലയാള സിനിമയിൽ നിവിൻ പോളി ദുൽക്കറിനെ കണ്ടു മുട്ടുന്നത് പോലെ ഒക്കെ തോന്നിയെങ്കിലും ഇതിൽ മനോജിന്റെ ജീവിതം അത്ര എളുപ്പം അല്ലായിരുന്നു. അയാളുടെ പ്രതികാരവും അങ്ങനെ അല്ലായിരുന്നു.


ഒരു പക്ഷെ ഇത്തരത്തിൽ ഉള്ള മനോജുമാർ ലോകത്തിന്റെ പല ഭാഗങ്ങളിലും കാണുമായിരിക്കും. അവരുടെ ചിന്തകളിലൂടെ ലോകത്തിൽ പല സ്ഥലങ്ങളും നന്നാകുന്നും ഉണ്ടായിരിക്കാം.




Wednesday, 27 December 2023

1753. Mangalavaaram (Telugu, 2023)

 1753. Mangalavaaram (Telugu, 2023)

        Streaming on Hotstar




⭐⭐⭐½ /5


ഒരു ട്വിസ്റ്റ്!!ദാ വീണ്ടും ട്വിസ്റ്റ്!!ധാ പിന്നെയും ട്വിസ്റ്റ്!!സിനിമയുടെ മൊത്തത്തിൽ ഉള്ള ജോൻറെ എന്താണ് എന്ന് മനസ്സിലാക്കാൻ ശ്രമിക്കുമ്പോൾ ആയിരുന്നു അപ്രതീക്ഷിതമായി ഇതെല്ലാം സ്‌ക്രീനിൽ വരുന്നത്.കാരണം വളരെയധികം ലെയറുകൾ ഉള്ള സിനിമയാണ് മംഗളവാരം എന്ന തെലുങ്ക് ചിത്രം.


ദുരൂഹത നിറഞ്ഞ സംഭവങ്ങളുമായി തുടങ്ങിയ ചിത്രം. ഒരു ഗ്രാമത്തിൽ പ്രത്യേക ദിവസങ്ങളിൽ നടക്കുന്ന കൊലപാതകങ്ങൾ. അതിന്റെ ഇടയ്ക്ക് പ്രണയം ആണോ വയലൻസ് ആണോ അതോ മറ്റെന്തെങ്കിലും ആണോ പറയാൻ ഉദ്ദേശിക്കുന്നത് എന്ന് മനസ്സിലാകാതെ പോയി. കാരണം, ഇവയെല്ലാം സ്‌ക്രീനിൽ ഓരോ സമയത്തും വരുകയാണ്.സിനിമയുടെ കഥ ധാരാളം കഥാപാത്രങ്ങളും ആയി അങ്ങ് നിവർന്നു കിടക്കുകയാണ്. ഇതിന്റെ ഇടയിൽ വരുന്ന കഥാപാത്രങ്ങളെ, അവരുടെ സ്വഭാവം രീതികളെ മനസ്സിലാക്കുവാനും പ്രേക്ഷകൻ കഷ്ടപ്പെടും.


  പിന്നെ സ്‌ക്രീനിൽ അജ്മൽ ഒഴികെ കണ്ടു പരിചയം ഉള്ള മുഖങ്ങൾ ഒന്നും ഇല്ലായിരുന്നു താനും. ഒരു പക്ഷെ ഇങ്ങനത്തെ ഒരു കഥയ്ക്കു കഥാപാത്രങ്ങളായി പുതു മുഖങ്ങൾ വരുന്നത് തന്നെ ആണ് നല്ലത്. അല്ലെങ്കിൽ ഒരു പക്ഷെ മുൻവിധിയോട് കൂടി സിനിമയെ സമീപിച്ചേനെ.


എന്തായാലും പലതരം ചിന്തകളിൽ പോയിക്കൊണ്ടിരുന്ന ഒരു സിനിമ അവസാന ഒരു അര മണിക്കൂറിൽ ട്രാക്കിലേക്ക് ആവുകയും നേരത്തെ പറഞ്ഞ ട്വിസ്റ്റുകളിലൂടെ തരക്കേടില്ലാത്ത സിനിമാനുഭവം ആയി മാറുക ആയിരുന്നു.


കഴിയുമെങ്കിൽ കണ്ടു നോക്കുക. അൽപ്പം ക്ഷമ വേണം എന്തായാലും. കാരണം ഇതിൽ കഥ ആയി പറയാൻ ധാരാളം കാര്യങ്ങൾ ഉണ്ട് എന്നത് തന്നെ.ആ കഥ മനസ്സിലാക്കിയാൽ മാത്രമേ സിനിമയുടെ ക്ലൈമാക്സ്‌ രംഗങ്ങൾ മനസ്സിലാവുകയുള്ളൂ.




Tuesday, 26 December 2023

1752. Adi (Malayalam, 2023)


1752. Adi (Malayalam, 2023)

         Streaming on Zee5

⭐⭐½ /5





   കല്യാണം കഴിഞ്ഞു വീട്ടിലേക്കു പോകുന്ന വഴിയിൽ വച്ച് സജീവൻ നായർക്കു അടി കിട്ടുകയാണ്. അയാൾക്ക്‌ അന്ന് കിട്ടുന്ന അടി പ്രവാസി ആയ അയാളുടെ ജീവിതത്തെ നല്ലത് പോലെ ബാധിച്ചു. പ്രത്യേകിച്ചും നവ വധുവിനെ മുന്നിൽ വച്ച് അടി കിട്ടിയതിന്റെ നാണക്കേട് ആയിരുന്നു അയാളുടെ ഈഗോയെ ഏറ്റവും അധികം വേദനിപ്പിച്ചത്. എന്നാൽ തിരികെ ഒന്നും ചെയ്യാൻ കഴിവില്ലാത്ത സജീവൻ ഈ സാഹചര്യത്തെ എങ്ങനെ നേരിട്ടൂ എന്നതാണ് അടി എന്ന സിനിമയുടെ ബാക്കി കഥ.


ആഹാനയുടെ ഗീതിക എന്ന കഥാപാത്രം നല്ല ഇറിറ്റേറ്റിങ് ആയി പലപ്പോഴും തോന്നി. സജീവന്റെ ജീവിതം ഗീതിക കൂടി കൂടുതൽ കോംപ്ലക്സ് ആക്കുന്നുണ്ടായിരുന്നു. ഇങ്ങനത്തെ ഒരു കഥയിൽ പ്രതീക്ഷിക്കുന്ന ക്ളീഷേ ക്ലൈമാക്സ്‌ അല്ല ഇവിടെ ഉള്ളത്.പക്ഷെ എന്നേ സംബന്ധിച്ച് ക്ലൈമാക്സ്‌ തൃപ്തികരം ആയി തോന്നിയില്ല. ക്ളീഷേ ക്ലൈമാക്സ്‌ ആയി വന്നില്ല എന്ന് സമ്മതിക്കുന്നുവെങ്കിലും അത് പ്രേക്ഷകൻ എന്ന നിലയിൽ എനിക്ക് ഇഷ്ടപ്പെട്ടില്ല.


പിന്നെ ഇത്തരം ഒരു കഥക്കു കുറച്ചു കൂടി ത്രിൽ അടിപ്പിക്കാൻ ഉള്ള സാഹചര്യം ഉണ്ടാക്കാമായിരുന്നിട്ടു കൂടി അതിനു ശ്രമിച്ചതായി തോന്നിയില്ല. തരക്കേടില്ലാത്ത അവറേജ് സിനിമ എന്ന് പറയാം 'അടി' യെക്കുറിച്ച്.




1751.Sajini Shinde Ka Viral Video (Hindi, 2023)

1751.Sajini Shinde Ka Viral Video (Hindi, 2023)

Streaming on Netflix


⭐⭐⭐/5



   ക്രൈം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ പോലീസ് നടത്തുന്ന കേസ് അന്വേഷണം ആണ്  Sajini Shinde Ka Viral Video എന്ന ചിത്രത്തിൽ ഉള്ളത്.ബാറിൽ വച്ചുള്ള ഒരു പ്രൈവറ്റ് വീഡിയോ ലീക്ക് ആയ അധ്യാപിക ആയ സജിനിയുടെ തിരോധനം ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു നോട്ട് എഴുതി വച്ചിട്ട് മറഞ്ഞു പോയ സജിനി മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നത് വലിയ വിഷയം ആയപ്പോൾ പോലീസ് അന്വേഷണം തുടങ്ങി. ബെല്ല എന്ന പോലീസ് ഉദ്യോഗസ്ഥക്കു ആയിരുന്നു അന്വേഷണ ചുമതല.


 സജിനി അവളുടെ മാതാപിതാക്കളും അവളെ കല്യാണം കഴിക്കാൻ പോകുന്ന സിദ്ധാന്തും ആണ് എല്ലാത്തിനും കാരണം എന്ന് എഴുതി വച്ചിട്ടാണ് ദുരൂഹമായി അപ്രത്യക്ഷം ആകുന്നതു.എന്നാൽ ഇതിനെല്ലാം പുറമെ യഥാർത്ഥത്തിൽ ഇവിടെ ക്രൈം നടന്നിട്ടുണ്ടോ എന്ന ചോദ്യം കൂടി വരുകയാണ്.


 ഒരു ചെറിയ പോലീസ് ഇൻവെസ്റ്റിഗേഷൻ ആണ് സിനിമയിൽ ഉള്ളത്. എല്ലാവരുടെയും ചായക്കപ്പ് ആണെന്ന് പറയുന്നില്ല. എങ്കിൽ കൂടിയും സിനിമ മൊത്തത്തിൽ സെറ്റ് ചെയ്ത ടോൺ വച്ച് നോക്കുമ്പോൾ ക്ലൈമാക്സ് അൽപ്പം അപ്രതീക്ഷിതമായിരുന്നു. വ്യക്തികൾക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങൾ പലപ്പോഴും ദുരൂഹമായ വഴികളിലേക്ക് ചിത്രത്തെ പലപ്പോഴും കൊണ്ട് പോകുന്നുണ്ട്.അതിൽ പലതിനും സാമൂഹികമായ ഒരു കാഴ്ചപ്പാടും കാണാൻ സാധിക്കും.


 തരക്കേടില്ലാത്ത ഒരു ചിത്രം ആയിട്ടാണ് Sajini Shinde Ka Viral Video അനുഭവപ്പെട്ടത്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കു.


1751.Sajini Shinde Ka Viral Video (Hindi, 2023)

       Streaming on Netflix


⭐⭐⭐/5


   ക്രൈം നടന്നിട്ടുണ്ടോ ഇല്ലയോ എന്ന് ഉറപ്പില്ലാതെ പോലീസ് നടത്തുന്ന കേസ് അന്വേഷണം ആണ്  Sajini Shinde Ka Viral Video എന്ന ചിത്രത്തിൽ ഉള്ളത്.ബാറിൽ വച്ചുള്ള ഒരു പ്രൈവറ്റ് വീഡിയോ ലീക്ക് ആയ അധ്യാപിക ആയ സജിനിയുടെ തിരോധനം ആണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. ഒരു നോട്ട് എഴുതി വച്ചിട്ട് മറഞ്ഞു പോയ സജിനി മരിച്ചോ അതോ ജീവിച്ചിരിപ്പുണ്ടോ എന്നത് വലിയ വിഷയം ആയപ്പോൾ പോലീസ് അന്വേഷണം തുടങ്ങി. ബെല്ല എന്ന പോലീസ് ഉദ്യോഗസ്ഥക്കു ആയിരുന്നു അന്വേഷണ ചുമതല.


 സജിനി അവളുടെ മാതാപിതാക്കളും അവളെ കല്യാണം കഴിക്കാൻ പോകുന്ന സിദ്ധാന്തും ആണ് എല്ലാത്തിനും കാരണം എന്ന് എഴുതി വച്ചിട്ടാണ് ദുരൂഹമായി അപ്രത്യക്ഷം ആകുന്നതു.എന്നാൽ ഇതിനെല്ലാം പുറമെ യഥാർത്ഥത്തിൽ ഇവിടെ ക്രൈം നടന്നിട്ടുണ്ടോ എന്ന ചോദ്യം കൂടി വരുകയാണ്.


 ഒരു ചെറിയ പോലീസ് ഇൻവെസ്റ്റിഗേഷൻ ആണ് സിനിമയിൽ ഉള്ളത്. എല്ലാവരുടെയും ചായക്കപ്പ് ആണെന്ന് പറയുന്നില്ല. എങ്കിൽ കൂടിയും സിനിമ മൊത്തത്തിൽ സെറ്റ് ചെയ്ത ടോൺ വച്ച് നോക്കുമ്പോൾ ക്ലൈമാക്സ് അൽപ്പം അപ്രതീക്ഷിതമായിരുന്നു. വ്യക്തികൾക്ക് ഇടയിൽ ഉള്ള പ്രശ്നങ്ങൾ പലപ്പോഴും ദുരൂഹമായ വഴികളിലേക്ക് ചിത്രത്തെ പലപ്പോഴും കൊണ്ട് പോകുന്നുണ്ട്.അതിൽ പലതിനും സാമൂഹികമായ ഒരു കാഴ്ചപ്പാടും കാണാൻ സാധിക്കും.


 തരക്കേടില്ലാത്ത ഒരു ചിത്രം ആയിട്ടാണ് Sajini Shinde Ka Viral Video അനുഭവപ്പെട്ടത്. താൽപ്പര്യം ഉള്ളവർ കണ്ടു നോക്കു.



       

Monday, 25 December 2023

1750. Premonition ( English, 2007)

1750. Premonition ( English, 2007)

          Mystery, Fantasy



⭐⭐⭐/5


  ലിൻഡ, അവളുടെ ഭർത്താവായ ജിം ഒരു കാർ അപകടത്തിൽ കൊല്ലപ്പെടുന്നത് മുതൽ കുറെ അധികം സംഭവങ്ങളിലൂടെ മുന്നോട്ടു പോകുന്നു. എന്നാൽ ഒരു സമയത്തിൽ ലിൻഡ മനസ്സിലാക്കുന്നു, ആ സംഭവങ്ങൾ നടന്നിട്ടില്ല എന്ന്. എന്നാൽ പിന്നീട് അവളുടെ യഥാർത്ഥ ജീവിതത്തിൽ നേരത്തെ കണ്ടതും അനുഭവപ്പെട്ടതും ആയ കാര്യങ്ങൾ വീണ്ടും അനുഭവിക്കുന്നു.



ഈ കാര്യങ്ങൾ ഇങ്ങനെ ലിൻഡയുടെ ജീവിതത്തിൽ സംഭവിക്കുക ആണ്. നടക്കാൻ പോകുന്ന കാര്യങ്ങൾ നേരത്തെ തന്നെ മനസ്സിലാക്കാൻ ലിൻഡയ്ക്ക് സാധിക്കുകയും അത് അവളുടെ ജീവിതത്തിൽ എന്തെല്ലാം മാറ്റങ്ങൾ കൊണ്ട് വരുന്നു എന്നതും ആണ് ചിത്രത്തിന്റെ കഥ.


സങ്കീർണമായ ഒരു കഥ, അത് അവതരിപ്പിക്കുന്നതും അങ്ങനെ ആകുമ്പോൾ കഥാപാത്രങ്ങൾ ഭാവി കാലത്ത് ആണോ അതോ ഇപ്പോൾ ഉള്ള അവരുടെ അവസ്ഥ ആണോ എന്ന് പ്രേക്ഷകന് സംശയം ഉണ്ടാവുക സാധാരണ കാര്യം ആണ് ഈ ചിത്രത്തിൽ. Premonition ഇടയ്ക്ക് ബോർ അടിപ്പിക്കുന്നത് ഇവിടെയാണ്‌.


സിനിമ കഥാപരമായി നോക്കുമ്പോൾ മികവ് പുലർത്തുന്നുണ്ട്.ഇടയ്ക്ക് അൽപ്പം കൺഫ്യൂസിങ് ആകുന്നു എന്നതൊഴിച്ചാൽ സിനിമ അവതരിപ്പിക്കുന്ന പ്രമേയത്തോട് നീതി പുലർത്തി എന്ന് പറയാം.


സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.




1749. Back In Crime (French, 2013) Mystery /Fantasy/Crime


1749. Back In Crime (French, 2013)

         Mystery /Fantasy/Crime

 ⭐⭐⭐½ /5




 ഹെലൻ രാവിലെ ഓടാൻ ഇറങ്ങിയപ്പോൾ ആണ് പാലത്തിന്റെ അടുത്തായി ഒരു മൃതദേഹം കണ്ടത്. അവർ ഉടനെ പോലീസിനെ വിവരം അറിയിക്കുന്നു. ഇരുപതു വർഷങ്ങളായി തന്റെ ഇരകളെ കൊലപ്പെടുത്തുന്ന ഇയർഡ്രം സ്ലാഷർ എന്നറിയപ്പെടുന്ന കൊലപാതകിയുടെ പുതിയ ഇര ആണ് അത് എന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ആയ റിച്ചാർഡ് കെമ്പ് മനസ്സിലാക്കുന്നു. എന്നാൽ അയാളുടെ അന്വേഷണം മുന്നോട്ടു പോകവെ അയാൾക്ക്‌ ഒരു അപകടം ഉണ്ടാകുന്നു. അതയാളെ കൊണ്ടെത്തിക്കുന്നത് ഇരുപതു വർഷങ്ങൾക്കു മുന്നേ ഉള്ള ടൈം ലൈനിൽ ആണ്.


അതെ. അയാൾ ടൈം ട്രാവൽ ചെയ്തിരിക്കുന്നു. ഇരുപതു വർഷങ്ങൾക്കു മുന്നേ ആ കേസ് അന്വേഷണം നടത്തുന്ന റിച്ചാർഡ് കെമ്പിനെ അയാൾ കാണുന്നു. അതിനുശേഷം അയാൾക്ക്‌ ആ കേസിൽ എന്താണ് ചെയ്യാൻ കഴിഞ്ഞിരിക്കുക? അതാണ്‌ Back In Crime എന്ന ഫ്രഞ്ച് ചിത്രത്തിന്റെ ബാക്കി കഥ.


രസകരമായ ഒരു പ്ലോട്ട് ആണ് ചിത്രത്തിന് ഉള്ളത്. അതിനൊപ്പം ചില ചെറിയ ദുരൂഹതകൾക്ക് കൂടി ഉത്തരം പറയുന്ന ചിത്രത്തിൽ എന്നാൽ സീരിയൽ കില്ലർക്കു നമ്മൾ പ്രതീക്ഷിക്കുന്ന അത്ര പ്രാധാന്യം ഇല്ല എന്ന് തോന്നിയേക്കാം. എന്നാൽ ഈ കഥയിൽ ഒരാൾ അയാളുടെ ചെറുപ്പക്കാലത്തിലേക്കു പോവുകയും അയാൽ അവിടെ ഒരിക്കലും കാണാൻ സാധ്യത ഇല്ലാത്ത ആളുമായി ബന്ധം ഉണ്ടാവുകയും, അതിനു കാരണം അയാളുടെ ഭാവിക്കാലം ആയി മാറുകയും ചെയ്യുന്ന പോലെ ഉള്ള കുറച്ചു ടൈം wrinkle സംഭവങ്ങൾ എല്ലാം സിനിമയിൽ ഉണ്ട്.


എന്തായാലും കണ്ടിരിക്കാൻ കഴിയുന്ന ഒരു നല്ല മിസ്റ്ററി /ഫാന്റസി /ക്രൈം ചിത്രം ആണ് Back In Crime എന്ന ഫ്രഞ്ച് ചിത്രം.


സിനിമയുടെ ലിങ്ക്

t.me/mhviews1 ൽ ലഭ്യമാണ്.



1995. Drop ( English, 2025)