Thursday, 21 April 2016

654.ITS's A WONDERFUL LIFE(ENGLISH,1946)

654.ITS's A WONDERFUL LIFE(ENGLISH,1946),|Drama|Comedy|Fantasy|,Dir:-Frank Capra,*ing:-James Stewart, Donna Reed, Lionel Barrymore



"ജോര്‍ജ് ബെയ്‌ലിയും  നമ്മളും  ഇല്ലാത്ത  ലോകം"


   It's A Wonderful Life -ജോര്‍ജ്  ബെയ്‌ലിയുടെ  ജീവിതം  തിരശീലയില്‍  വരുമ്പോള്‍ പ്രേക്ഷകനിലേക്ക് ആ  കഥ  സ്വന്തം  കഥയാണ്  എന്ന്  തോന്നിപ്പിക്കാന്‍  കഴിഞ്ഞ ഫ്രാങ്ക്  കാപ്രയുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്നാണ്.ജോര്‍ജ് ബെയ്ലി  പ്രതിനിധീകരിക്കുന്നത്  പലരെയും  ആണ്.കുടുംബത്തിനു  വേണ്ടി  അവര്‍  ആവശ്യപ്പെടാതെയും  ആവശ്യപ്പെട്ടും തന്റെ  സ്വപ്‌നങ്ങള്‍  ഒക്കെ  അവര്‍ക്ക്  വേണ്ടി  ചിലവക്കിയവന്‍.അതിലും  കൂടുതല്‍  പറയാന്‍  ഉണ്ട്  ജോര്‍ജ്  ബെയ്ലിയെ  കുറിച്ച്.വലിയ  ലാഭം  ഒന്നും  ഇല്ലാതെ  ആ  ചെറിയ  പട്ടണത്തിലെ  ജനങ്ങളുടെ സ്വന്തമായ  ഒരു  വീട്  എന്ന  സ്വപ്നം  തന്റെ  പിതാവില്‍  നിന്നും  തന്റെ  തോളത്ത്  കയറ്റി അവരുടെ  സ്വപ്നങ്ങളെ  നില നിര്ത്തിയവാന്‍.

   ജോര്‍ജ്  ബെയ്ലിയ്ക്ക്   ഉണ്ടായിരുന്നത്  ഒരേ  ഒരു  ശത്രു  ആയിരുന്നു.ജോര്‍ജിന്‍റെ  പ്രവര്‍ത്തികള്‍  തന്റെ  ലാഭ  വിഹിതത്തില്‍  ഇടിവ്  ഉണ്ടാക്കുന്നു  എന്ന്  മനസ്സിലായ പോട്ടര്‍  ആയിരുന്നു.സമ്പന്നന്‍  ആയിരുന്നെങ്കിലും  ആരും   ഇല്ലാതെ   ജീവിക്കുന്ന  ആള്‍,അത്  കൊണ്ട്  തന്നെ  മറ്റുള്ളവരുടെ  സന്തോഷത്തോടു  അയാള്‍ക്ക്‌  വെറുപ്പ്‌  ആയിരുന്നു.ബെയ്‌ലി  കുട്ടിക്കാലം  മുതല്‍  ചെയ്ത  പ്രവര്‍ത്തികള്‍...നിസാരം  എന്ന്  തോന്നുന്നവ.എന്നാല്‍  ഒരു  ദിവസം  ജീവിതത്തിലെ  ഏറ്റവും  വലിയ  പ്രതിസന്ധി  അയാള്‍  നേരിട്ടപ്പോള്‍  ഭൂമിയില്‍  നിന്നും  ഒരാള്‍ക്ക്‌  വേണ്ടി  വരുന്ന  പ്രാര്‍ത്ഥനകള്‍  ശ്രദ്ധിച്ച  ദൈവം  ചിറകുകള്‍  ഇല്ലാത്ത  മാലാഖയെ  വിളിച്ചു  വരുത്തി  ബെയ്‌ലിയുടെ  അടുക്കലേക്കു  അയക്കുന്നു.

   ഈ  യാത്ര  കൊണ്ട്  മാലഖയ്ക്കും  ബെയലിയ്ക്കും  ഗുണം  ഉണ്ട്.മാലാഖയ്ക്ക്  തന്റെ  ഏറ്റവും  വലിയ  സ്വപ്നം  ആയ ചിറകുകള്‍  ലഭിക്കും.ബെയ്‌ലി  നശിപ്പിക്കാന്‍  തീരുമാനിച്ച  ജീവിതത്തെ  കുറിച്ച്,അല്ലെങ്കില്‍  അയാള്‍  ഇല്ലാത്ത   ലോകം  എങ്ങനെ  ഉണ്ടാകും  എന്ന്  കാണാന്‍  ഉള്ള  അവസരവും.തീര്‍ച്ചയായും  അതിമനോഹരമായ  ഒരു  Concept ആണ്  ഈ  ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നത്.നമ്മള്‍  ഇല്ലായിരുന്നെങ്കില്‍  ഈ ലോകം  എങ്ങനെ  ഉണ്ടാകുമായിരുന്നു  എന്നത്.നമുക്ക്  ഇപ്പോള്‍  പ്രിയപ്പെട്ടവര്‍,അവരുടെ  അവസ്ഥ..അവരുടെ  ജീവിതം.തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളില്‍  ഒന്നാണ്  It's A Wonderful Life.1947 ല്‍  അഞ്ചു  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച  ഈ ചിത്രം  concept  കൊണ്ട്  മാത്രം  മികച്ച  ചിത്രം  ആയി  എന്ന്  പറയാം.അത്രയ്ക്കും  ശക്തമായ  Fantasy  ചിത്രം  ആയിരുന്നു.


More movie suggestions @www.movieholicviews.blogspot.com

Tuesday, 19 April 2016

653.EL CUERPO/THE BODY(SPANISH,2012)

653.EL CUERPO/THE BODY(SPANISH,2012),|Thriller|Mystery|,Dir:-Oriol Paulo,*ing:-José Coronado, Hugo Silva, Belén Rueda.


      രഹസ്യങ്ങള്‍  ചിലപ്പോള്‍  അങ്ങനെയാണ്.രഹസ്യങ്ങള്‍  സൂക്ഷിക്കുന്നു  എന്ന്  കരുതുന്ന  ആള്‍  പോലും  അയാള്‍  അറിയാതെ  വലിയ  രഹസ്യങ്ങള്‍  അയാളെ  പിന്തുടരുന്നുണ്ടാകും.ഒരു  Thriller/Mystery  ചിത്രത്തിന്  ചേര്‍ന്ന  ഏറ്റവും  മികച്ച  പ്രമേയങ്ങളില്‍  ഒന്നായിരിക്കും  ഇത്.പ്രേക്ഷകന്റെ  മുന്നില്‍  ഉള്ള  കഥയുടെ  പിന്നില്‍  അതിലും  ത്രസിപ്പിക്കുന്ന  മറ്റൊരു  കഥ.അലക്സിന്റെ  ഭാര്യ ഹൃദയാഘാതം  മൂലം  മരിക്കുന്നു.അന്ന്  രാത്രി  മോര്‍ച്ചറി  കാവല്‍ക്കാരന്‍  ആയ ടോറസ്  എന്തോ  കണ്ടു  പേടിച്ചു  ഓടി  അപകടത്തില്‍പ്പെടുന്നു.അപകടം  ഉണ്ടാകുന്നതിനു  മുന്‍പ്  അയാള്‍  അപകടത്തെ  കുറിച്ച്  സൂചന  നല്‍കിയിരുന്നു.എന്നാല്‍  അത്  എന്താണെന്ന്   പറയുന്നും  ഇല്ല.

   പോലീസ്  അന്വേഷണം  തുടങ്ങി.വിചിത്രമായ  ഒരു  കാര്യം  ആണ്  അവര്‍  കണ്ടെത്തിയത്.അന്ന്  മരിച്ച  മയ്ക്കയുടെ   ശവശരീരം  മോഷണം  പോയിരിക്കുന്നു.സാധാരണ  ഗതിയില്‍  അവയവങ്ങള്‍  വില്‍ക്കുന്ന  മാഫിയകള്‍  ശവങ്ങള്‍  മോഷ്ടിക്കാറുണ്ട്.എന്നാല്‍  ഇവിടെ  അതിനുള്ള  സാധ്യത  വളരെയധികം  കുറവായിരുന്നു.പല കാരണങ്ങള്‍  കൊണ്ടും.മയ്ക്ക  സമ്പന്നയായ  ബിസിനസ്സുകാരി  ആയിരുന്നു.അവരുടെ  ഭര്‍ത്താവ്  അലക്സ്  മായ്ക്കയുടെ  ഉടമസ്ഥതയില്‍  ഉള്ള  ലാബില്‍  റിസേര്‍ച്  നടത്തുന്നു.കേസ്  അന്വേഷണം  ഏറ്റെടുക്കാന്‍  അന്ന്  രാത്രി  തന്നെ ഇന്‍സ്പെക്ട്ടര്‍  ജയ്മി പെന   വരുന്നു.


   അന്വേഷണത്തിന്റെ  ആദ്യ  ഘട്ടങ്ങളില്‍  ഒരു  തെളിവും  ഇല്ലാതെ  കുഴയുന്ന  അന്വേഷണ  സംഘത്തിനു  ഒന്നും  കണ്ടെത്താന്‍  സാധിക്കുന്നില്ല.എന്നാല്‍  കേസില്‍  ചില  നിര്‍ണായകമായ  തെളിവുകള്‍  കിട്ടുന്നു.ശവശരീരം  എവിടെ  പോയി?അതോ മയ്ക്കയ്ക്ക്  മരണത്തെ  അതിജെവിക്കാന്‍  കഴിഞ്ഞോ?കൂടുതല്‍  ഉത്തരങ്ങള്‍    ചിത്രം  നല്‍കും.നല്ല  മഴ  ഉള്ള  ഒരു  രാത്രിയില്‍  ഇരുണ്ട  വെളിച്ചത്തില്‍   നടക്കുന്ന  അന്വേഷണങ്ങളും  പിന്നെ  കഥപാത്രങ്ങളുടെ  ഫ്ലാഷ്  ബാക്ക്  ഒക്കെ  ഇത്തരം  ഒരു  ചിത്രത്തിന്  പറ്റിയ  മികച്ച  പശ്ചാത്തലം  ആണ്.Mystery/Thriller  സിനിമ  പ്രേമികള്‍  കണ്ടിരിക്കണ്ട  ചിത്രം  ആണ്  El  Cuerpo!!


More movie suggestions @www.movieholicviews.blogspot.com

Monday, 18 April 2016

652.11.22.63(ENGLISH,2016)

652.11.22.63(ENGLISH,2016),|Mystery|Thriller|Sci-F,Dir:-Various,*ing:-James Franco, Sarah Gadon, George MacKay .

  “You fuck with the past, and the past fucks with you.”

    ഒരു  കാലത്തില്‍  നിന്ന്  കൊണ്ട്  മറ്റു   കാലങ്ങളിലേക്ക്  യാത്ര  ചെയ്യുന്ന  Time Travelling  എന്ന concept  അതീവ  സങ്കീര്‍ണം  ആയി  തോന്നുമെങ്കിലും  ശരിക്കും  അത്  വിഭാവനം  ചെയ്യുന്ന  കാര്യങ്ങള്‍   രസകരം  ആണ്.പ്രത്യേകിച്ചും തിരുത്തലുകള്‍  ഏറെ  സാധ്യമാകും  ഈ  യാത്രയില്‍.പിഴവ്  ഉണ്ടായ ജീവിതത്തിലെ  സമയങ്ങള്‍,ദുരന്തങ്ങള്‍  എല്ലാം  എഴുതി  വച്ച  രേഖകളിലൂടെ  എത്തി  ചേര്‍ന്നാല്‍  ഒരു  പക്ഷെ  അവയെ  മാറ്റാന്‍  സാധിക്കുക  എന്നത്  ശരിക്കും  മനുഷ്യനെ   സംബന്ധിച്ച്  വലിയ  കാര്യം  ആണ്.ഒരു  പക്ഷെ  ലോകത്തിന്റെ  ഇന്നുള്ള  ഗതി  പോലും  മാറാവുന്ന  ഒന്ന്.

    അമേരിക്കയില്‍  22 നവംബര്‍ 1963  എന്ന തീയതി  അവരെ  സംബന്ധിച്ച്  വളരെ  പ്രധാനപ്പെട്ട  ഒരു  ദിവസം  ആണ്.അവരുടെ  ജനകീയന്‍  ആയ  പ്രസിഡന്‍റ്മാരില്‍  ഒരാള്‍  ആയിരുന്നു  John Fitzgerald "Jack" Kennedy ഒസ്വാള്‍ടിന്റെ  തോക്കില്‍  നിന്നും  ഉതിര്‍ന്ന  വെടിയുണ്ടയില്‍ കൊല്ലപ്പെടുന്നത്  ആ ദിവസം  ആണ്.പലരും  വിശ്വസിക്കുന്നത്  അന്ന്  ആ  കൊലപാതകം   നടന്നിരുന്നില്ലെങ്കില്‍  ലോകം  വേറെ  ഒന്നായി  മാറിയേനെ  എന്നാണു.സ്റ്റീഫന്‍  കിംഗ്  എഴുതിയ  നോവല്‍  ആയ  11.22.63  ആ  പ്രമേയത്തെ  ആസ്പദം  ആക്കിയാണ്.ആ  നോവല്‍  ടി വി മിനി  സീരിയല്‍  ആയി  മാറി.ജേക്  എപ്പിംഗ്  എന്ന  അദ്യാപകന്‍  അയാളുടെ  സുഹൃത്തായ  Al Templeton ല്‍  നിന്നും ടൈം  ട്രാവല്‍  സാധ്യമാകുന്ന  ഒരു  വഴി  മനസ്സിലാക്കുന്നു.പലപ്പോഴും  Templeton  നടത്തിയ  യാത്രയുടെ  ലക്‌ഷ്യം  പൂര്‍ത്തീകരിക്കാന്‍  ജേക്കിനോട്  അയാള്‍  ആവശ്യപ്പെടുന്നു.1960ലേക്ക്  ടൈം  ട്രാവല്‍  ചെയ്തു  പോയി 1963 ല്‍  നടന്ന  JFK യുടെ കൊലപാതകം  തടയാന്‍  ജേക്കിനോട്  ആവശ്യപ്പെടുന്നു.

   ജേക്  കാലങ്ങള്‍  പുറകോട്ടു  സഞ്ചരിച്ച് JFK  യുടെ  കൊലപാതകം  തടയാന്‍  നടത്തുന്ന  യാത്ര  ആണ്  8 എപിസോഡ്  ഉള്ള  ഈ  ടി വി മിനി  സീരീസില്‍  അവതരിപ്പുക്കുന്നത്.കാലം പിന്നിലോട്ടു  പോയി  കാര്യങ്ങള്‍  മാറ്റുമ്പോള്‍  അതിന്റെ പ്രതിഫലനം  കാലങ്ങളില്‍  മാറ്റം  ഉണ്ടാക്കും.ആ  സംഭവങ്ങള്‍   ആണ്   സീരീസില്‍  അവതരിപ്പിക്കുന്നത്‌.രാഷ്ട്രീയം  ആയ  കാര്യങ്ങള്‍  പ്രതിപാദിക്കുന്ന,JFK  മരിച്ചില്ലായിരുന്നെങ്കില്‍  ലോകം  എങ്ങനെ  ആകും  എന്ന്  അവസാനം  കാണിക്കുന്നുണ്ട്   സ്റ്റീഫന്‍  കിംഗിന്റെ  കാഴ്ച്ചപ്പാടില്‍.JFK യുടെ  മരണത്തിലെ  വിവാദങ്ങള്‍  എക്കാലവും  നില നില്‍ക്കുമ്പോള്‍  ഫിക്ഷണല്‍  രീതിയില്‍  അവതരിപ്പിച്ച  ഈ  മിനി  സീരീസ് നന്നായി  തോന്നി.ജേക്  ആയി  ജെയിംസ്  ഫ്രാങ്കോ  ആണ്  അഭിനയിച്ചത്.അഞ്ചോളം  സംവിധായകര്‍  ആണ്  ഈ  8  എപിസോഡുകള്‍  അവതരിപ്പിച്ചത്.ജെയിംസ്  ഫ്രാങ്കോയും അവരില്‍  ഒരാള്‍  ആയിരുന്നു.


More movie  suggestions @www.movieholicviews.blogspot.com

Sunday, 17 April 2016

651.MAIGRET SETS A TRAP(ENGLISH,2016)

651.MAIGRET SETS A TRAP(ENGLISH,2016),|Crime|Mystery|,Dir:-Ashley Pearce,*ing:-Rowan Atkinson, Leo Staar, Shaun Dingwall.


  Rowan Atkinson-ഒരു  പക്ഷെ  ഒരാളുടെ  മുഖം  കാണുമ്പോള്‍  തന്നെ  ആളുകള്‍  ചിരിക്കുന്നത്  ആട്കിന്സന്റെ  മിസ്റ്റര്‍  ബീന്‍  കഥാപാത്രത്തെ  കാണുമ്പോള്‍  ആണ്.ആട്കിന്സനെ  ഗൌരവ പൂര്‍ണമായ  ഒരു  വേഷത്തില്‍  അവതരിപ്പിക്കുകയാണ്  മൈഗ്രറ്റ്  എന്ന  ഡിട്ടക്ട്ടീവ്  ആയി.ജോര്‍ജസ് സിമിയോനിന്റെ അതിപ്രശസ്തം  ആയ  കഥാപാത്രം  ആണ്  ഫ്രഞ്ച്  പോലീസ്  ഓഫീസര്‍  ആയ  മൈഗ്രറ്റ്.ഷര്‍ലോക്  ഹോമസ്,പോയിറോറ്റ്  തുടങ്ങിയവരുടെ  ഗണത്തില്‍  ഉള്‍പ്പെടുത്താവുന്ന  അന്വേഷണ  ഉദ്യോഗസ്ഥന്‍ ആണ്  മൈഗ്രറ്റും.

      Marcel Guillaume  എന്ന യഥാര്‍ത്ഥ   പോലീസ്  ഓഫീസറുടെ ജീവിതത്തെ  ആസ്പദം  ആക്കിയാണ് കഥാപാത്രത്തെ  രൂപപ്പെടുത്തിയിട്ടുള്ളത്."Maigret Sets  A Trap" എന്ന  ടെലിവിഷന്‍  സിനിമ  പരമ്പര മൈഗ്രറ്റ്  പരമ്പരയിലെ  ആദ്യ  ചിത്രം  ആണ്.ഫ്രാന്‍സില്‍  നടക്കുന്ന  സ്ത്രീകളുടെ  ദാരുണം  ആയ  കൊലപാതകം  ആണ്  ചിത്രത്തിന്‍റെ  പ്രമേയം. പ്രത്യേകിച്ച്  തെളിവ്  ഒന്നും  പോലീസിനു  ലഭിക്കുന്നില്ല.മരിച്ച  സ്ത്രീകളുടെ  മുടിയുടെ  നിറം  മാത്രം  ആയിരുന്നു  ആകെ  ഉണ്ടായിരുന്ന  സാമ്യം.

  ജനങ്ങളുടെ  ഇടയിലും  മാധ്യമങ്ങളും  മൈഗ്രറ്റിന്റെ  നിശബ്ദതയില്‍ രോഷാകുലര്‍  ആകുന്നു.ആ  സമയം  ആണ്  മൈഗ്രറ്റ്  ഈ  കേസിന്  തുമ്പുണ്ടാക്കാന്‍  ഒരു   തന്ത്രം  ആവിഷ്ക്കരിക്കുന്നത്‌.മൈഗ്രറ്റിന്റെ ആ  തന്ത്രത്തിന്റെ  കഥയാണ്  ഈ  ചിത്രം  അവതരിപ്പിക്കുന്നത്‌.ആട്കിന്സന്റെ   ഗൌരവപൂര്‍ണമായ   വേഷം  ആണ്  പടത്തിന്റെ  ഹൈലയിറ്റ്.അത്യാവശ്യം  നിലവാരം  ഉള്ള  കുറ്റാന്വേഷണ  ചിത്രം  ആണ്  Maigret Sets A Trap.

More movie suggestions @www.movieholicviews.blogspot.com

650.JUNGLE BOOK(ENGLISH,2016)



 650.JUNGLE BOOK(ENGLISH,2016),|Action|Adventure|,Dir:-Jon Favreau,Voices:-Neel Sethi, Bill Murray, Ben Kingsley.

     D-Box Motion നെ  കുറിച്ച്  ആദ്യമായി  കേള്‍ക്കുമ്പോള്‍   ഇത്  അനുഭവിക്കാന്‍  എന്നെങ്കിലും  കഴിയുമോ  എന്നൊരു  സംശയം  ഉണ്ടായിരുന്നു.എന്തായാലും  ജംഗിള്‍  ബുക്കിലൂടെ  തന്നെ  അത്  ആദ്യമായി  അനുഭവിക്കാന്‍  സാധിച്ചു.അമ്യൂസ്മെന്റ് പാര്‍ക്കില്‍  ഒക്കെ  ഉള്ളത്  പോലെ  തന്നെ   സാഹചര്യങ്ങള്‍ക്ക്  അനുസരിച്ചുള്ള  പ്രകമ്പനം ഒക്കെ  3 D  യുടെ  അകമ്പടിയോടെ  വല്ലാത്ത  ഒരു  അനുഭവം  ആയിരുന്നു  Scotaibank Cineplex VIP തിയറ്ററില്‍  നിന്നും  ഉണ്ടായത്.മികച്ച  തിയറ്റര്‍  Experience.ഇനി  സിനിമയിലേക്ക്  കടക്കാം.


  Rudyard Kipling എന്ന എഴുത്തുകാരനെ അറിയാവുന്നതിലും അധികം അദ്ദേഹം രൂപം നല്‍കിയ കഥാപാത്രത്തെ ആയിരിക്കും എല്ലാവര്‍ക്കും  അറിയുക.പ്രത്യേകിച്ചും തൊണ്ണൂറുകളില്‍   ബാല്യം ചിലവഴിച്ച ഇന്ത്യക്കാരുടെ  വീടുകളില്‍ ഒരു പ്രത്യേക അതിഥി തന്നെ ആയിരുന്നു ദൂരദര്‍ശനില്‍  സീരിയല്‍ ആയി വന്നിരുന്ന  ജംഗിള്‍ ബുക്ക്.സാഹിത്യത്തിനുള്ള  നോബല്‍  സമ്മാനം  ലഭിച്ച  കിപ്ലിങ്ങിന്റെ  ജംഗിള്‍  ബുക്ക്  വീണ്ടും  സ്ക്രീനില്‍  എത്തുമ്പോള്‍   വലിയ  ഒരു  അനുഭവം  ആയി   മാറുകയാണ്  പ്രേക്ഷകര്‍ക്ക്‌.പ്രത്യേകിച്ചും  പരിചിതമായ  കഥാപാത്രങ്ങള്‍  അത് പോലെ  തന്നെ മുന്നില്‍  നില്‍ക്കുന്ന  പോലെ.മൌഗ്ലിയുടെയും  കൂട്ടരുടെയും  കഥയെക്കുറിച്ച്  പ്രത്യേകിച്ച്  ഒന്നും  പറയേണ്ടതില്ല.എല്ലാവര്‍ക്കും  അറിയാവുന്ന  കഥ.എന്നാല്‍  മികച്ച  ടെക്നോളജിയുടെ  സഹായത്തോടെ  മികച്ച  ചിത്രം  ആയി  മാറുന്നു.

   1967,1994  എന്നീ  വര്‍ഷങ്ങളില്‍  ഡിസ്നി  അവതരിപ്പിച്ച ചിത്രം  ജോണ്‍ ഫെവ്ര്യുവിന്റെ  സംവിധാനത്തില്‍  വലിയ  ഹിറ്റ്  ആയി  മാറിക്കൊണ്ടിരിക്കുന്നു.മൌഗ്ലി,ബഗീര,ഷേര്‍ഖാന്‍  എന്നിവരെ  കാണാന്‍  ഒരിക്കല്‍  കൂടി  തിയറ്ററില്‍  പോയാല്‍  ഒരിക്കലും  നഷ്ടം  ഉണ്ടാകില്ല.കാരണം  ചില  കഥാപാത്രങ്ങള്‍  അങ്ങനെയാണ്  നമ്മളെ   പഴയ  കാലത്തിലേക്ക്  കൊണ്ട്  പോകുന്ന  ടൈം മഷീന്‍  ആണ്  അവയൊക്കെ.ജംഗിള്‍  ബുക്ക്  നമ്മളില്‍  പലരെ  സംബന്ധിച്ചും

 "ചെപ്പടികുന്നിൽ ചിന്നി ചിണങ്ങും ചക്കര പൂവേ
ചെന്നായ മമ്മീം അങ്കിൾ ബഗീരെം തേടുന്നു നിന്നെ ...!!  എന്ന്  തുടങ്ങുന്ന  വരികളോട്  അത്രയധികം  ഇഴ  ചേര്‍ന്നിരിക്കുന്നു.

More movie  suggestions @www.movieholicviews.blogspot.com

649.ZOOTOPIA(ENGLISH,2016)

649.ZOOTOPIA(ENGLISH,2016),|Animation|Crime|Mystery|,Dir:-Byron Howard, Rich Moore ,Voices:-Ginnifer Goodwin, Jason Bateman, Idris Elba .


     നമ്മള്‍  ജീവിക്കുന്ന  ലോകം  വളരെയാധികം  വൈവിധ്യങ്ങള്‍  നിറഞ്ഞതാണ്‌.പല  ഭാഷ  സംസാരിക്കുന്നവര്‍,തൊലിയുടെ  നിറം  വ്യത്യസ്തം  ആയവര്‍  അങ്ങനെ  തുടങ്ങി  പല  ആശയങ്ങള്‍  വരെ പ്രതിധാനം  ചെയ്യുന്നവര്‍.ഈ  വ്യത്യസ്തതകള്‍  തന്നെ  ആളുകളെ സമൂഹത്തിന്റെ  പല  തട്ടിലേക്കും  വിഭജിച്ചു.സൂട്ടോപ്പിയ  അത്തരത്തില്‍  നമ്മളെ  എല്ലാം  പ്രതിധാനം  ചെയ്യുന്ന  ഒരു  സാങ്കല്‍പ്പിക  ലോകം  ആണ്.ഭൂമിയിലെ  സ്വര്‍ഗം  എന്ന്  അവിടെ  താമസിക്കുന്ന  ആളുകള്‍  വിശ്വസിച്ചിരുന്ന  ഒരു  സ്വപ്ന സമാനമായ  പട്ടണം.ഈ  പട്ടണം  ഏതും  ആകാം.എന്നാലും  അമേരിക്ക  എന്ന  രാജ്യത്തിന്റെ  മറ്റൊരു  ഫിക്ഷണല്‍  രൂപം  ആകാനും  സാധ്യത  ഉണ്ട്  വാള്‍ട്ട്  ഡിസ്നി  അവതരിപ്പിച്ച  ഈ  പട്ടണം.

   പറയാന്‍  വിട്ടു  പോയ  ഒരു  കാര്യം  ഉണ്ട്.ഈ  രാജ്യത്ത്  "മൃഗാധിപത്യം"  ആണ്.അതായത്  മനുഷ്യരുടെ ലോകത്ത്  ഉള്ളത്  പോലത്തെ  നിയമങ്ങളും  ജീവിതവും  എല്ലാം  ഉള്ള  ഒരു  സമാന്തര  ലോകം.ജൂഡി  ഹോപ്സ്  ഒരു  മുയല്‍  ആണ്.ചെറുപ്പത്തില്‍  തന്നെ  സൂറ്റൊപിയയിലെ  പോലീസ് വിഭാഗമാ  ആയ  ZPD  യില്‍  അംഗം  ആകാന്‍  അവള്‍  ആഗ്രഹിച്ചിരുന്നു.എന്നാല്‍   മുയലിനെ  പോലെ  ഒരു  ചെറിയ  ജീവിക്ക്  അവളുടെ  ഈ ആഗ്രഹം  സ്വപ്നങ്ങള്‍ക്കും  അപ്പുറം  ആയിരുന്നു.പ്രത്യേകിച്ചും  വലിയ ജീവികള്‍ക്ക്  തമാശ  ആയി  തോന്നാവുന്ന  ഒന്ന്.എന്നാല്‍  അവള്‍ എല്ലാവരുടെയും പ്രതീക്ഷകളെ  തകിടം  മറിച്ചു കൊണ്ട്  പോലീസില്‍  ചേരുന്നു.വലിയ  മൃഗങ്ങള്‍  അവരുടെ  ആക്രമണ  സ്വഭാവം  എല്ലാം കാലാന്തരത്തില്‍  ഉണ്ടായ  പരിണാമത്തിന്റെ  ഭാഗമായി  ഉപേക്ഷിചിരുന്നെങ്കിലും  ജൂഡി  ഹോപ്സ്  പോലീസില്‍  കയറിയപ്പോള്‍  അവളെ  കുറിച്ചുള്ള  മുന്‍വിധികള്‍  കാരണം  വെറും  ഒരു  ട്രാഫിക്  പോലീസ്  ആയി  അവള്‍  മാറി.

   സങ്കടം  തോന്നിയെങ്കിലും  അവളെ  ഏല്‍പ്പിച്ച  ജോലി  ഭംഗിയായി   ചെയ്തു  തുടങ്ങുമ്പോള്‍  ആണ് അവള്‍ക്കു  അവിചാരിതമായി  ആ കേസ്  ലഭിക്കുന്നത്.തട്ടിക്കൊണ്ടു പോയ  മൃഗങ്ങളുടെ  എണ്ണം  കൊടിയപ്പോള്‍  അത്  അന്വേഷിക്കാന്‍  ആയുള്ള  അവസരം.എന്നാല്‍  അവള്‍ക്കു  കടമ്പകള്‍  കടക്കാന്‍  ഏറെ  ഉണ്ടായിരുന്നു.ജൂഡി  അവളുടെ  ആ  സാഹചര്യങ്ങളെ   എങ്ങനെ  നേരിട്ടു  എന്നാണു  ബാക്കിചിത്രം  അവതരിപ്പിക്കുന്നത്‌.കുറ്റകൃത്യങ്ങള്‍ അല്‍പ്പം  സസ്പന്‍സ്  ,ട്വിസ്റ്റ് എല്ലാം  ഉള്‍പ്പെടുത്തിയ ഒരു  നല്ല ചിത്രം  ആണ്  Zootopia.

  More movie suggestions @www.movieholicviews.blogspot.com

Saturday, 16 April 2016

648.10 CLOVERFIELD LANEENGLISH,2016)

648.10 CLOVERFIELD LANEENGLISH,2016),|Action|Adventure|,Dir:-Dan Trachtenberg,*ing:-John Goodman, Mary Elizabeth Winstead, John Gallagher Jr..


    Cloverfield Lane എന്ന  വിജയ  ചിത്രത്തിന്  ശേഷം അടുത്ത  ഭാഗം  ഇറങ്ങുന്നതായി  പലപ്പോഴും  കേട്ടിരുന്നെങ്കിലും  അവസാനം   ഒരെണ്ണം  ഇറങ്ങുന്നത്  2016 ആണ്.ആദ്യ  സിനിമയുടെ  രണ്ടാം  ഭാഗം  എന്ന്  പൂര്‍ണ  രൂപത്തില്‍ പറയാന്‍ സാധിക്കില്ലെങ്കിലും ആ  സിനിമ  അവതരിപ്പിച്ച  അതെ   രീതിയില്‍,അതായത്  കഥ  അവതരിപ്പിച്ച  രീതിയില്‍  തന്നെ  ആണ്  അവതരിപ്പിച്ചിരിക്കുന്നത്.ആദ്യ  ചിത്രത്തിന്റെ  ആത്മീയാംശം  ഉള്ള  രണ്ടാം  ഭാഗം  എന്ന്  പറയാം  ഈ ചിത്രത്തെ.

    ആദ്യ  ചിത്രത്തിലെ ഭീകര  ജീവികളെ  പോലെ  തന്നെ ഈ  ചിത്രത്തിലെ  ഉപയോഗിച്ചിരിക്കുന്നത്  സമാനമായ  ഒരു  ,സാധാരണമായ  ഒരു പ്രമേയം  ആണ്.താന്‍  വിവാഹം  കഴിക്കാന്‍ പോകുന്ന  ബെന്നുമായി  മിഷേല്‍  കാര്‍  ഓടിക്കുന്ന  സമയം  ഫോണിലൂടെ  വഴക്ക്  ഉണ്ടാക്കുന്നു.അവരുടെ  വാഗ്വാദങ്ങള്‍ക്കിടയില്‍  കാറിലെ  റേഡിയോയില്‍ നഗരത്തില്‍  നടക്കുന്ന  പ്രശ്നങ്ങളെ  കുറിച്ചുള്ള സൂചനകള്‍ക്കിടയില്‍  ആണ്  മിഷേലിന്റെ  കാര്‍  അപകടത്തില്‍പ്പെടുന്നത്.പിന്നീട്  കണ്ണ്  തുറന്നു  നോക്കിയ  അവള്‍  ബന്ധിക്കപ്പെട്ട  നിലയില്‍  ആയിരുന്നു.

   ആകെ  ഭയന്ന്  പോയ  മിഷേല്‍  അവിടെ  ഒരാളെ  കാണുന്നു.അപകടത്തില്‍പ്പെട്ട  മിഷേലിനെ  അയാള്‍  രക്ഷപ്പെടുത്തി  എന്നും ലോകം  മുഴുവന്‍  ഒരു  വലിയ  അപകടത്തില്‍പ്പെട്ടിരിക്കുക  ആണെന്നും  പറയുന്നു.എന്നാല്‍  മിഷേലിന്  അയാളുടെ  പ്രവൃത്തികള്‍  അവളെ  കിട്നാപ്  ചെയ്തത്  ആയാണ്  തോന്നിക്കുന്നതു.എന്താണ്  സത്യം?അയാള്‍  പറഞ്ഞതില്‍  എന്തെങ്കിലും  വാസ്തവം  ഉണ്ടോ?അതോ  മിഷേലിന്റെ ഭയം  സത്യം  ആകുമോ?കൂടുതല്‍  അറിയാന്‍  ചിത്രം  കാണുക.ആദ്യ  ഭാഗം  പോലെ  തന്നെ  അവതരണത്തില്‍  ഉള്ള  പുതുമയും മറ്റും  നിരൂപകരുടെ  ഇടയിലും  പ്രേക്ഷകരുടെ  ഇടയിലും  നല്ല  പേര്  സമ്പാദിച്ചു  കൊടുത്തൂ.ഈ  രണ്ടാം  ഭാഗവും  പ്രേക്ഷകന്‍  എന്ന  നിലയില്‍  കൂടുതല്‍  ആളുകള്‍ക്കും  ഇഷ്ടപ്പെടാന്‍  സാധ്യത  ഉണ്ട്.

MOre movie suggestions @www.movieholicviews.blogspot.com

1995. Drop ( English, 2025)