Thursday 21 April 2016

654.ITS's A WONDERFUL LIFE(ENGLISH,1946)

654.ITS's A WONDERFUL LIFE(ENGLISH,1946),|Drama|Comedy|Fantasy|,Dir:-Frank Capra,*ing:-James Stewart, Donna Reed, Lionel Barrymore



"ജോര്‍ജ് ബെയ്‌ലിയും  നമ്മളും  ഇല്ലാത്ത  ലോകം"


   It's A Wonderful Life -ജോര്‍ജ്  ബെയ്‌ലിയുടെ  ജീവിതം  തിരശീലയില്‍  വരുമ്പോള്‍ പ്രേക്ഷകനിലേക്ക് ആ  കഥ  സ്വന്തം  കഥയാണ്  എന്ന്  തോന്നിപ്പിക്കാന്‍  കഴിഞ്ഞ ഫ്രാങ്ക്  കാപ്രയുടെ  മികച്ച  ചിത്രങ്ങളില്‍  ഒന്നാണ്.ജോര്‍ജ് ബെയ്ലി  പ്രതിനിധീകരിക്കുന്നത്  പലരെയും  ആണ്.കുടുംബത്തിനു  വേണ്ടി  അവര്‍  ആവശ്യപ്പെടാതെയും  ആവശ്യപ്പെട്ടും തന്റെ  സ്വപ്‌നങ്ങള്‍  ഒക്കെ  അവര്‍ക്ക്  വേണ്ടി  ചിലവക്കിയവന്‍.അതിലും  കൂടുതല്‍  പറയാന്‍  ഉണ്ട്  ജോര്‍ജ്  ബെയ്ലിയെ  കുറിച്ച്.വലിയ  ലാഭം  ഒന്നും  ഇല്ലാതെ  ആ  ചെറിയ  പട്ടണത്തിലെ  ജനങ്ങളുടെ സ്വന്തമായ  ഒരു  വീട്  എന്ന  സ്വപ്നം  തന്റെ  പിതാവില്‍  നിന്നും  തന്റെ  തോളത്ത്  കയറ്റി അവരുടെ  സ്വപ്നങ്ങളെ  നില നിര്ത്തിയവാന്‍.

   ജോര്‍ജ്  ബെയ്ലിയ്ക്ക്   ഉണ്ടായിരുന്നത്  ഒരേ  ഒരു  ശത്രു  ആയിരുന്നു.ജോര്‍ജിന്‍റെ  പ്രവര്‍ത്തികള്‍  തന്റെ  ലാഭ  വിഹിതത്തില്‍  ഇടിവ്  ഉണ്ടാക്കുന്നു  എന്ന്  മനസ്സിലായ പോട്ടര്‍  ആയിരുന്നു.സമ്പന്നന്‍  ആയിരുന്നെങ്കിലും  ആരും   ഇല്ലാതെ   ജീവിക്കുന്ന  ആള്‍,അത്  കൊണ്ട്  തന്നെ  മറ്റുള്ളവരുടെ  സന്തോഷത്തോടു  അയാള്‍ക്ക്‌  വെറുപ്പ്‌  ആയിരുന്നു.ബെയ്‌ലി  കുട്ടിക്കാലം  മുതല്‍  ചെയ്ത  പ്രവര്‍ത്തികള്‍...നിസാരം  എന്ന്  തോന്നുന്നവ.എന്നാല്‍  ഒരു  ദിവസം  ജീവിതത്തിലെ  ഏറ്റവും  വലിയ  പ്രതിസന്ധി  അയാള്‍  നേരിട്ടപ്പോള്‍  ഭൂമിയില്‍  നിന്നും  ഒരാള്‍ക്ക്‌  വേണ്ടി  വരുന്ന  പ്രാര്‍ത്ഥനകള്‍  ശ്രദ്ധിച്ച  ദൈവം  ചിറകുകള്‍  ഇല്ലാത്ത  മാലാഖയെ  വിളിച്ചു  വരുത്തി  ബെയ്‌ലിയുടെ  അടുക്കലേക്കു  അയക്കുന്നു.

   ഈ  യാത്ര  കൊണ്ട്  മാലഖയ്ക്കും  ബെയലിയ്ക്കും  ഗുണം  ഉണ്ട്.മാലാഖയ്ക്ക്  തന്റെ  ഏറ്റവും  വലിയ  സ്വപ്നം  ആയ ചിറകുകള്‍  ലഭിക്കും.ബെയ്‌ലി  നശിപ്പിക്കാന്‍  തീരുമാനിച്ച  ജീവിതത്തെ  കുറിച്ച്,അല്ലെങ്കില്‍  അയാള്‍  ഇല്ലാത്ത   ലോകം  എങ്ങനെ  ഉണ്ടാകും  എന്ന്  കാണാന്‍  ഉള്ള  അവസരവും.തീര്‍ച്ചയായും  അതിമനോഹരമായ  ഒരു  Concept ആണ്  ഈ  ചിത്രത്തില്‍  അവതരിപ്പിച്ചിരിക്കുന്നത്.നമ്മള്‍  ഇല്ലായിരുന്നെങ്കില്‍  ഈ ലോകം  എങ്ങനെ  ഉണ്ടാകുമായിരുന്നു  എന്നത്.നമുക്ക്  ഇപ്പോള്‍  പ്രിയപ്പെട്ടവര്‍,അവരുടെ  അവസ്ഥ..അവരുടെ  ജീവിതം.തീര്‍ച്ചയായും  കാണേണ്ട  ചിത്രങ്ങളില്‍  ഒന്നാണ്  It's A Wonderful Life.1947 ല്‍  അഞ്ചു  ഓസ്ക്കാര്‍  നാമനിര്‍ദേശം  ലഭിച്ച  ഈ ചിത്രം  concept  കൊണ്ട്  മാത്രം  മികച്ച  ചിത്രം  ആയി  എന്ന്  പറയാം.അത്രയ്ക്കും  ശക്തമായ  Fantasy  ചിത്രം  ആയിരുന്നു.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)