Thursday 5 May 2016

655.LIFE IS BEAUTIFUL(ITALIAN,1997)

655.LIFE IS BEAUTIFUL(ITALIAN,1997),|Comedy|Drama|,Dir:-Roberto Benigni,*ing:-Roberto Benigni, Nicoletta Braschi, Giorgio Cantarini .


   നാസി  ഭീകരത   മനുഷ്യ  രാശിക്ക്  ഏല്‍പ്പിച്ച   ആഘാതങ്ങള്‍  പലപ്പോഴും  സിനിമകളിലൂടെ  അവതരിപ്പിക്കപ്പെട്ടിടുണ്ട്.ശരിക്കും  ഒരു പക്ഷെ  ആണ്  നടന്നേക്കവുന്നതിന്റെ  അത്ര  തീവ്രത  അതെപ്പടി  അവതരിപ്പിക്കാന്‍  ആര്‍ക്കും  കഴിയും  എന്ന്  തോന്നുന്നില്ല.Schindler's List  പോലെ  ഒക്കെ ഉള്ള  ചിത്രങ്ങളെ  ഒന്നും മാറ്റി  നിര്‍ത്തി  അല്ല  ഇത്  പറയുന്നത്.മരണം  യഥാര്‍ത്ഥത്തില്‍  ആ  സിനിമ  ഫ്രെയിമുകളില്‍  ഉള്ളതിലും  ഭീകരം  ആകും.ആ  ഭീകരതകള്‍ക്ക്  അപ്പുറം  പ്രതീക്ഷ  നല്‍കുന്ന  ഒന്നും  ഇല്ലാതിരുന്ന  ജനതയില്‍  വ്യത്യസ്തന്‍  ആയി  മാറിയ  ഗിഡോയുടെ  കഥയാണ്  Life  Is Beautiful അവതരിപ്പിക്കുന്നത്‌.

   സംവിധായകന്‍  ആയ റോബര്‍ട്ടോ  ബെനിനി  ആണ്  ഈ  ചിത്രത്തിലെ  നായകകഥാപാത്രം  ആയ  ഗിഡോയെ  അവതരിപ്പിച്ചിരിക്കുന്നത്.ഗിഡോ  രസികന്‍  ആയിരുന്നു.അയാളുടെ  പ്രണയം,ജീവിതം,പ്രശ്നങ്ങള്‍  എല്ലാം  സരസമായി.രസകരമായി  നോക്കി  കണ്ട  ഒരാള്‍.ശരിക്കും  അങ്ങനെ  ഒരു  മനുഷ്യനായി  ജീവിക്കുന്നത്  ആണ്  ഏറ്റവും സുഖം  എന്ന് പ്രേക്ഷകന്   പലപ്പോഴും  തോന്നിപ്പോകും.തന്റെ  പ്രണയത്തില്‍  പോലും  അയാള്‍  ഈ  രീതി  ആണ്  സ്വീകരിച്ചത്.ഗിഡോ  എന്നാല്‍  ഒരു  ദിവസം  തന്റെ  ജീവിതത്തിലെ  ഏറ്റവും  വലിയ  പ്രതിസന്ധിയെ  അഭിമുഖീകരിക്കുന്നു.മനുഷ്യനായി  ജനിച്ച  ആരും  പതറി  പോകുന്ന  നിമിഷം.മനുഷ്യന്  നേരെ  വന്ന  ഏറ്റവും  വലിയ  ഭീഷണിയുടെ  ഇരയാകാന്‍  അയാള്‍ക്കും  അയാളുടെ  കുടുംബത്തിനും  സാഹചര്യം  വരുന്നു.ആ  അവസ്ഥയെ  അയാള്‍  എങ്ങനെ  നേരിട്ടു  എന്നതാണ്  ചിത്രം  അവതരിപ്പിക്കുന്നത്‌.

    ചെറിയ  കള്ളങ്ങള്‍,ഉപദ്രവകരമല്ലാത്ത  ചില  കള്ളങ്ങള്‍ക്ക്‌  പ്രതീക്ഷകളുടെയും  ഒപ്പം  അസ്തമിക്കാത്ത  പുഞ്ചിരിയുടെയും  നിറങ്ങള്‍  നല്‍കാന്‍  സാധിക്കും.ഗിഡോയുടെ കാര്യവും  അങ്ങനെ  ആയിരുന്നു.അയാളെ  ആ കാര്യത്തില്‍  പെരുങ്കള്ളന്‍  എന്ന്  വിളിക്കാം.കാരണം  ഗിഡോ  അതില്‍  സമര്‍ത്ഥന്‍  ആയിരുന്നു.ചിത്രത്തിന്റെ  അവസാനം  പ്രേക്ഷകന്റെ  മനസ്സില്‍  ഉണ്ടാകുന്ന   ആ  വികാരം  ഒരു  സിനിമ എന്ന  നിലയില്‍  നിന്നും  മറ്റെന്തൊക്കെയോ  ആയി  മാറ്റുന്നു.ചില  സിനിമകള്‍  അങ്ങനെയാണ്.രസിപ്പിക്കുക  മാത്രമല്ല  അവയുടെ  ധര്‍മം  എന്ന്  ചിലര്‍ക്കെങ്കിലും  തോന്നിപ്പിക്കും. മികച്ച  അഭിനേതാവിനും,മികച്ച  വിദേശ  ഭാഷ  ചിത്രത്തിനും,മികച്ച  പശ്ചാത്തല  സംഗീതത്തിനും ഓസ്ക്കാര്‍  പുരസ്ക്കാരം  ഈ  ചിത്രത്തിന്  ലഭിച്ചിരുന്നു.ഇറ്റാലിയന്‍  സിനിമയിലെ  ഏറ്റവും  മികച്ച  സിനിമകളില്‍ ഒന്ന്  തന്നെയാണ്  Life Is Beautiful.

More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)