Friday 8 April 2016

646.BLOODY INNOCENT(KOREAN,2010)

646.BLOODY INNOCENT(KOREAN,2010),|Mystery|Thriller|,Dir:-Daehyun Kim,*ing:-In-young Hwang, Cho-Hee Kang, Da-hyeon Kim.


 ഒരു  ചിത്രം  കാണുമ്പോള്‍,പ്രത്യേകിച്ചും  അത്  ഒരു  കൊലപാതകത്തെ പിന്തുടര്‍ന്ന്  ഉള്ള  കഥ  ആകുമ്പോള്‍  അതില്‍ പ്രേക്ഷകന്‍  അവസാനം  വരെ  കാത്തിരിക്കുന്നത്.Who?Why? എന്നീ  ചോദ്യങ്ങളുടെ  ഉത്തരത്തിനു  വേണ്ടി  ആയിരിക്കും.ഭൂരിഭാഗം  ചിത്രങ്ങളും  പ്രേക്ഷകന്  ആ  ചോദ്യങ്ങളുടെ  ഉത്തരം  നല്‍കി  ആയിരിക്കും  അവസാനിക്കുക.എന്നാല്‍  ചില  ചിത്രങ്ങള്‍  ഉണ്ട്,അജ്ഞാതരായ കൊലയാളികളില്‍  അവസാനിക്കുന്നവ.കൊറിയന്‍  സിനിമകളില്‍  പലപ്പോഴും  ഉപയോഗിക്കുന്ന ഒരു  രീതി  ആണിത്.എന്നാല്‍  മൂന്നാമത്  ഒരു  തരം  സിനിമ  ഉണ്ട്..Bloody  Innocent ഈ  മൂന്നാമത്തെ  വിഭാഗത്തില്‍  പെടുന്നു.എന്താണ് ആ  മൂന്നാമത്തെ  വിഭാഗം  എന്ന് ഈ  ചിത്രം  കാണുമ്പോള്‍  മനസ്സിലാകും.

 ഒരു  കൊലപാതകത്തിന്റെ  പശ്ചാത്തലത്തില്‍ നടന്ന  സംഭവങ്ങള്‍  ബാധിക്കുന്ന  ഒരു  കൂട്ടം  ആളുകള്‍  അവരുടെ  ഉള്ളില്‍   ഒരു  മുറിപ്പാടായി  അത്  സൂക്ഷിക്കുകയും അവര്‍  വളരുന്നതിനോടൊപ്പം   ആ  മുറിപ്പാട്  വലുതാവുകയും  ചെയ്യുന്നു  ചെയ്യുന്നു.1985 ല്‍ മ്യൂംഗ് ഹീ എന്ന  സ്ക്കൂള്‍  വിദ്യാര്‍ത്ഥിനി  ആ  രാത്രി  കൊല്ലപ്പെടുമ്പോള്‍  സംശയത്തിന്റെ  മുള്‍മുനയില്‍  ധാരാളം  ആളുകള്‍  ഉണ്ടായിരുന്നു.അതില്‍ പ്രധാനികള്‍  ആയിരുന്നു  അവളോട്‌  കൌമാരത്തിലെ  ആദ്യ  പ്രണയം തോന്നി  തുടങ്ങിയ സിയൂംഗ്  ഹോ,ഡോംഗ് സിക്ക് എന്നിവര്‍.പഠനത്തില്‍  മിടുക്കന്‍  ആയ സിയൂംഗ് ഹോ  അന്ന്  സ്ക്കൂളിലെ  ലീഡര്‍  ആയിരുന്നു.


   കുറ്റാന്വേഷണം  നടക്കുമ്പോള്‍ അതിന്റെ  ശാസ്ത്രീയ  വശങ്ങള്‍  തിട്ടപ്പെടുത്താന്‍  കഴിയാതെ  ഇരുന്ന  പോലീസ്  ഉദ്യോഗസ്ഥര്‍  തെളിവുകള്‍ക്കായി  മുടിയുടെ  നീളം  പോലും   അളന്നു  കുറ്റവാളിയെ  തീരുമാനിക്കുന്ന  കാലഘട്ടം.അവിടെ  ആണ്  ഈ  അന്വേഷണം  നടക്കുന്നതും.ഒരു  കൊലപാതകിയെ  കണ്ടെത്തുക  എന്ന്  മാത്രം  ആണ്  അവരുടെ  ലക്‌ഷ്യം.അവര്‍  അതില്‍  വിജയിക്കുകയും  ചെയ്യുന്നു.എന്നാല്‍  ദുരൂഹതകള്‍  എന്നും  അവശേഷിക്കുന്നു.കാലങ്ങള്‍  കടന്നു പോയി.സംശയങ്ങള്‍  പലരിലും  ഇപ്പോഴും  ഉണ്ട്.ഈ  അവസരത്തില്‍  ആണ്  ആ  കൊലപാതകത്തെ  കുറിച്ച്  മറ്റൊരു  സ്ഥിരീകരണം  ഉണ്ടാകുന്നത്.അതിനെ  പിന്തുടര്‍ന്ന്  വരുന്നത്  നിര്‍ണായകമായ  മറ്റൊരു  സംഭവം  ആണ്.ഇവിടെ  ആണ്  നേരത്തെ  പറഞ്ഞ മൂന്നാമത്തെ  വിഭാഗം  ആയി  ഈ ചിത്രം  മാറുന്നത്.റോക്കറ്റ്  സയന്‍സ്  അറിയണം  എന്നില്ല  ഈ  ചിത്രത്തിന്റെ  അവസാനം  നടക്കുന്നത്  മനസ്സിലാക്കുവാന്‍.അത്  കൊണ്ട്  തന്നെ കൊറിയന്‍  കൊലപാതക സിനിമകളുടെ  പ്രേക്ഷകര്‍ക്ക്‌ ഇഷ്ടപ്പെടുന്ന  ഒന്നാകും  ഈ  ചിത്രം എന്ന്  തോന്നുന്നു.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)