Showing posts with label Time Travel and Life Mulligan Movies. Show all posts
Showing posts with label Time Travel and Life Mulligan Movies. Show all posts

Saturday, 1 December 2018

982.Status Update(English,2018)


982.Status Update(English,2018)
       Fantasy,Comedy

     'അലാവുദ്ധീനും അത്ഭുതവിളക്കും' കഥ കേട്ടിട്ടില്ലേ?അത് പോലെ അത്ഭുതങ്ങള്‍ നിറഞ്ഞ ഒരു കഥ.പുതിയ ലോകത്തിനു അനുസരിച്ച് ഇവിടെ അത്ഭുത വിലക്ക് ഒരു അപ് ആണ്.ചിന്തകള്‍ എല്ലാം യാതാര്‍ത്ഥ്യം ആക്കുന്ന ആപ്.അന്ന് കയ്ലിനു നിര്‍ണായകമായ ദിവസമായിരുന്നു.എല്ലാത്തിലും മിടുക്കനായ അവനു അന്ന് ഒരു മേഖല തിരഞ്ഞെടുത്തേ പറ്റൂ.അതിനു പിന്നില്‍ പലതരം വൈകാരികതയും ഉണ്ട്.എന്നാല്‍ കുറച്ചു ദിവസം മുന്‍പ് അവന്‍ ഇങ്ങനെ അല്ലായിരുന്നു താനും.അവനു എല്ലാ സൌഭാഗ്യങ്ങളും വന്നത് അയാളിലൂടെ ആയിരുന്നു,അയാളുടെ ആപ്പിലൂടെ ആയിരുന്നു.അവന്‍ അതില്‍ ചെയ്യുന്ന പോസ്റ്റുകളിലൂടെ ആയിരുന്നു  കയ്ലിന്റെ ജിന്ന്!!

      Status Update എന്ന ടീനേജ് ഫാന്റസി ചിത്രം അവാതരിപ്പിക്കുന്നത് സരസമായ ഒരു ഫാന്റസി കഥയാണ്.മാതാപിതാക്കള്‍ വേര്‍പ്പിരിയലിന്റെ വക്കോളം എത്തി,അമ്മയോടും സഹോദരിയോടും ഒപ്പം പുതിയ സ്ഥലത്ത് താമസിക്കാന്‍ വന്ന,വലിയ കഴിവുകള്‍ ഒന്നുമില്ലാത്ത സാധാരണക്കാരന്‍ ആയ പയ്യന്‍ എന്ന് പറയാം കയ്ലിനെ.എന്നാല്‍ അവനും കിട്ടി ഒരിക്കല്‍ അവന്റെ ആഗ്രഹങ്ങള്‍ എല്ലാം സാധിക്കാന്‍ ഒരു എളുപ്പ വഴി.ഒരു ആപ്പ്.അതില്‍ ചെയ്യുന്ന പോസ്റ്റുകള്‍ എല്ലാം യാതാര്‍ത്ഥ്യം ആകും.

    ജീവിതത്തില്‍ നഷ്ടപ്പെടും എന്ന് വിചാരിച്ചതെല്ലാം നേടിയെക്കാനും അതോടൊപ്പം തനിക്കു ഇഷ്ടമുള്ളതെല്ലാം കൈപ്പിടിയില്‍ ആക്കാനും അവനു ഒരു പരിധി വരെ കഴിയുകയും ചെയ്യുന്നു.അവനു എന്ത് സംഭവിക്കും?അവന്റെ ജീവിതത്തില്‍ ആ  ആപ്പ് എന്ത് മാത്രം സ്വാധീനം ഉണ്ടാക്കും?കൂടുതല്‍ അറിയാന്‍ ചിത്രം കാണുക.ഇന്ത്യന്‍ സിനിമകളിലേതു പോലെ പാട്ടനുസരിച്ചു എല്ലാവരും ഒരേ സ്റ്റെപ്പില്‍ ഡാന്‍സ് ചെയ്യുക പോലുള്ള സംഭവങ്ങള്‍ ഒക്കെ ചിത്രത്തില്‍ ഉണ്ടായിരുന്നു.എന്നാല്‍ക്കൂടിയും ചെറിയ ഒരു വിഷയം നന്നായി തന്നെ എടുത്തിട്ടുണ്ട് ചിത്രത്തില്‍.ഒരു കൌമാര പ്രായക്കാരന്റെ ആവശ്യങ്ങള്‍,അവന്റെ ജീവിതം എല്ലാം രസകരമായി അവതരിപ്പിച്ചിട്ടുമുണ്ട്.സമയം ഉണ്ടെങ്കില്‍ കാണാന്‍ ശ്രമിക്കുക!!


  More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്‍റെ ടെലിഗ്രാം ലിങ്ക് എന്റെ ചാനലില്‍ ലഭ്യമാണ്

  MH Views telegram link

Saturday, 24 November 2018

976.If Only(English,2004)

976.If Only(English,2004)
        Fantasy,Romance


      തന്‍റെ ജീവിതത്തില്‍ നടക്കാന്‍ പോകുന്ന അപകടത്തെ കുറിച്ച് ഇയാന്‍ മനസ്സിലാക്കുന്നു.പിന്നീട്  രാവിലെ എഴുന്നേറ്റപ്പോള്‍ ആണ് താന്‍ അനുഭവിച്ച അപകടം നിറഞ്ഞ ആ ദിവസം ഒന്ന് കൂടി അനുഭവിക്കാന്‍ സാധ്യത ഉണ്ടെന്നു മനസ്സിലാക്കുന്നത്.അയാളുടെ മുന്നില്‍ ഒറ്റ വഴിയെ ഉള്ളൂ.അയാള്‍ മനസ്സിലാക്കിയ ആ ദിവസം മാറ്റാന്‍ ശ്രമിക്കുക.ഒരു രണ്ടാം അവസരം.അതിനു ഇയാന് സാധിക്കുമോ?


 Life Mulligan സിനിമകളില്‍ ജീവിതത്തില്‍ പ്രായോഗികം ആയി ഒരിക്കലും സാധിക്കാത്ത രണ്ടാമതൊരു അവസരം ആണ് പ്രമേയം ആയി വരുന്നത്.ജീവിതത്തില്‍ ഒരു രണ്ടാം അവസരം കിട്ടിയാല്‍ എന്ത് നന്നായിരിക്കും അല്ലെ?ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇങ്ങനെ ഒരു അവസരത്തിനായി കാത്തിരിക്കാത്തവര്‍ വിരളമായിരിക്കും.ഒരാള്‍ അനുഭവിച്ച കാര്യങ്ങള്‍,അതില്‍ നിന്നും സംഭവിക്കാന്‍ പോകുന്ന അപകടങ്ങള്‍ ഓക്കെ മുന്‍ക്കൂട്ടി മനസ്സിലാക്കി അതില്‍ tweak ചെയ്യുക എന്നത് തന്നെ മികച്ച ഒരു ഫാന്റസിയും ആണ്.

  ബ്രിട്ടീഷ് വംശജനായ ഇയാനും അയാളുടെ അമേരിക്കന്‍ ആയ ഗേള്‍ ഫ്രണ്ട് സമാന്തയും ഒരുമിച്ചു ആണ് ജീവിക്കുന്നതെങ്കിലും ജീവിതത്തില്‍ പല പ്രശ്നങ്ങളും ഉണ്ടാകുന്നു.പ്രണയം അവര്‍ക്കിടയില്‍ ഉണ്ടെങ്കിലും അത് ആഗ്രഹിക്കുന്ന അളവില്‍ അല്ല കിട്ടുന്നത് എന്ന് സമാന്തയ്ക്ക് തോന്നുന്നു.അവള്‍ സംഗീതത്തില്‍ ബിരുദം നേടുന്ന ദിവസത്തെ സംഭവങ്ങള്‍ ആണ് കഥയ്ക്ക്‌ ആസ്പദം.ജെനിഫര്‍ ലവ് ഹ്യുവിറ്റും പോല്‍ നിക്കൊല്‍സും ആണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.ഇതില്‍ ഫാന്റസി എന്ന element നു കൂടുതല്‍ വിശദീകരണം ഒന്നും നല്‍കുന്നില്ല.കാരണം പ്രധാനമായും പ്രണയ കഥ എന്ന നിലയില്‍ ആണ് അവതരിപ്പിച്ചിരിക്കുന്നത്.

  Predictable ആണ് കഥ.പക്ഷെ,ഇത്തരം പ്രമേയങ്ങളില്‍ മറ്റൊരു രീതിയിലേക്ക് മാറാന്‍ ഉള്ള അവസരം കുറവാണ്.ഒരു ഫാന്റസി/റൊമാന്‍സ് സിനിമ എന്ന നിലയില്‍ തരക്കേടില്ലാത്ത ചിത്രമാണ് If Only.

  More movie suggestions @www.movieholicviews.blogspot.ca

സിനിമയുടെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലില്‍ ലഭ്യമാണ്.

ടെലിഗ്രാം ചാനല്‍ ലിങ്ക്:  t.me/mhviews

1995. Drop ( English, 2025)