1662. Ocean's Eight (English, 2018)
Crime- Heist/ Comedy
Ocean's Trilogy കഴിഞ്ഞതിനു ശേഷം ഡാനിയ്ക്കും കൂട്ടർക്കും സ്റ്റീവൻ സോഡർബർഗ് വിശ്രമം നല്കിയിരുന്നു. എന്നാൽ വർഷങ്ങൾക്ക് അപ്പുറം ഗാരി റോസ് സംവിധാനം ചെയ്യുകയും, സോഡർബർഗ് നിർമാതാക്കളിൽ ഒരാളായി വരുകയും ചെയ്ത ചിത്രമാണ് Ocean's Eight.
ഡാനിയുടെയും കൂട്ടരുടെയും കഥയുടെ തുടർച്ച ആണ് Ocean's Eight എന്നു പറയാം. അതേ പോലെ തന്നെ ഡാനിയുടെ സഹോദരി ഡെബി ഓഷ്യൻ മുഖ്യ കഥാപാത്രം ആയി വരുന്നത് കൊണ്ട് ഒരു സ്പിൻ ഓഫ് ആയും കൂട്ടാം. ഡാനിയും കൂട്ടരും സിനിമയിൽ പലയിടത്തും പരമാർശിക്കുന്നുണ്ട് .
അത് പോലെ ഇത്തവണ മൊത്തം സ്ത്രീകളുടെ ടീം ആയാണ് ഡെബി വരുന്നത്. ഒരു തരക്കേടില്ലാത്ത മോഷണം നടത്താൻ ആണ് ഉദ്ദേശിച്ചതും. അങ്ങനെ നോക്കുമ്പോൾ തരക്കേടില്ലാത്ത ഒരു സിനിമ ആണ് Ocean's Eight . എന്നാൽ, 2018 ആയപ്പോഴേക്കും ധാരാളം Heist സിനിമകൾ വരുകയും പഴയ ഡാനിയുടെ ടീമിന്റെ excitement തരാൻ ഈ ഭാഗത്തിന് കഴിഞ്ഞില്ല എന്നു തോന്നി.
എന്നാൽ , മൂന്നാം ഭാഗത്തിനെക്കാളും നന്നായി തോന്നുകയും ചെയ്തു. രണ്ടും വര്ഷങ്ങളുടെ ഇടവേളയിൽ കണ്ടത് കൊണ്ടുള്ള excitement ഉണ്ടായിരുന്നു ആദ്യം കണ്ടപ്പോൾ.
(Ocean's Trilogy യും മറ്റ് ഭാഗങ്ങളും നേരത്തെ കണ്ടിട്ടുണ്ടെങ്കിലും, ഈ അടുത്ത് ഫാമിലി ആയി കാണാൻ കഴിഞ്ഞു ഒന്ന് കൂടി. അത് കൊണ്ടാണ് ഈ സിനിമകളെ കുറിച്ച് ചെറുതായി കുറിപ്പുകൾ എഴുതി ഇടാം എന്നു കരുതിയത്).
#Ocean's_Series
ചിത്രം കാണാൻ താൽപ്പര്യം ഉള്ളവർക്ക് വേണ്ടി ലിങ്ക് t.me/mhviews1 ൽ ഇടാം.
എന്റെ റേറ്റിംഗ് :3.5/5
No comments:
Post a Comment