1637. Shefeekkinte Santhosham (Malayalam, 2022)
Streaming on Simply South.
ഷെഫീഖിന്റെ മൂലക്കുരു ആണ് സിനിമയിലെ മുഖ്യ പ്രമേയം എന്നാണ് കരുതിയത്. മൂലക്കുരു ഉള്ള യുവാവിന്റെ പ്രാരാബ്ദം, പ്രശ്നങ്ങൾ എന്നിവയൊക്കെ പ്രതീക്ഷിച്ചു ആണ് സിനിമ കണ്ടത്. എന്നാൽ, വലിയ കുഴപ്പമില്ലാത്ത, ഒരു ചെറിയ കഥ സിനിമയിൽ വേറെ ഉണ്ടായിരുന്നു. ആദ്യ പകുതി വളരെയധികം നിരാശപ്പെടുത്തിയത് കൊണ്ടായിരിക്കാം രണ്ടാം പകുതി നന്നായി തോന്നിയത്.
വീണ്ടും പറയുകയാണ്. മികച്ച സിനിമ ആണെന്നുള്ള അഭിപ്രായം ഷഫീഖിന്റെ സന്തോഷത്തെ കുറിച്ചില്ല. എന്നാൽ കണ്ടിരിക്കാവുന്ന ഒരു ചെറിയ സിനിമ ആയിട്ടാണ് തോന്നിയത്. സിനിമയിൽ ഏറ്റവും ഇഷ്ടപ്പെട്ടത് മനോജ് കെ ജയന്റെയും കൃഷ്ണപ്രസാദിന്റെയും കഥാപാത്രങ്ങൾ ആയിരുന്നു. കുറച്ചു നിസ്സഹായതയിൽ ചെറിയ തമാശകൾ ഉണ്ടായിരുന്നു മനോജിന്റെ കഥാപാത്രത്തിൽ. ഒരു പിതാവ് അത്തരം ഒരു അവസ്ഥയിൽ മകനോട് എങ്ങനെ പെരുമാറണം എന്ന് കൃഷ്ണപ്രസാദിന്റെ റോൾ കാണിച്ചു തന്നിട്ടുണ്ട്. ഉണ്ണിയുടെ ഷഫീക്കും മോശമായില്ല. ബാലയുടെ സിഗ്നേച്ചർ ഡയലോഗും കഥാപാത്രത്തിനു അവസാനം വന്ന മാറ്റവും സിനിമയുടെ കഥയിൽ നല്ലതായി തോന്നി . സിനിമയിലെ ഈ ചെറിയ ട്വിസ്റ്റ് എവിടെ അവസാനിപ്പിക്കും എന്ന് കരുതിയ സിനിമയ്ക്ക് ഗുണമേ ചെയ്തുള്ളൂ.
തീർച്ചയായും കണ്ടിരിക്കേണ്ട സിനിമ ആണെന്നുള്ള അഭിപ്രായം ഒന്നുമില്ല. മോശവും അല്ല . പക്ഷെ ടൈം പാസ് ആയി കണ്ടു പോകാവുന്ന സിനിമയാണ് എന്ന് മാത്രം.
എന്റെ റേറ്റിങ് : 2.5/5
No comments:
Post a Comment