1644. Connect (Tamil, 2022)
കണ്ടു പഴകിയ ലോക സിനിമയിലെ എല്ലാ ബാധ ഒഴിപ്പിക്കലുകളും ഓർമ വരും Connect കാണുമ്പോൾ. ആകെ ഒരു വ്യത്യാസം, റിമോട്ട് ലൊക്കേഷനിൽ ഇരുന്നാണ് പള്ളിയിലെ അച്ഛൻ ഹൈ സ്പീഡ് ഇന്റര്നെറ്റ് ഉപയോഗിച്ച് ബാധ ഒഴിപ്പിക്കുന്നു എന്നതാണ്. നയൻ താര ആണെങ്കിൽ തമിഴിൽ ഇപ്പോൾ സ്ഥിരം അഭിനയിക്കുന്ന കുടുംബ പ്രശ്നങ്ങൾ ഉള്ള അമ്മയായി തന്നെയാണ് ഇതിലും . പുള്ളിക്കാരിക്ക് ഈയിടെ അല്ലാതെ കിട്ടിയ റോൾ ഗോൾഡ് സിനിമയിലെ മാത്രം ആണെന്ന് തോന്നുന്നു. അവസാനം അതു എങ്ങനെ ആയി എന്നു നമ്മൾ കണ്ടതും ആണ്.
സിനിമയുടെ തുടക്കം കൊള്ളാമായിരുന്നു. കോവിഡ് തുടങ്ങിയ കാലഘട്ടം, മരണം എന്നിവയൊക്കെ കഴിഞ്ഞു ഓജോ ബോർഡ് കൂടി വന്നതോടെ പിന്നെ സ്ഥിരം ക്ലീഷേ സിനിമ ആയി മാറി. പേടിപ്പിക്കാൻ വേണ്ടി നല്ലത് പോലെ ശ്രമിക്കുന്നുണ്ട്. പക്ഷേ jump - scare രംഗങ്ങൾ ജാംബവാന്റെ കാലത്തിലെ ആയത് കൊണ്ട് ഇത്രയേ ഉള്ളോ എന്ന ഭാവത്തിൽ ഇരിക്കാം. പിള്ളേരൊക്കെ പേടിച്ചേക്കാം. മൈ ഡിയർ കുട്ടിച്ചാത്തനിലെ പോലെ മച്ചിന്റെ മുകളിൽ ഓക്കെ പ്രേതം കയറി ഇരുന്നു പേടിപ്പിക്കാൻ നോക്കുന്നുണ്ട് . പക്ഷേ മായ എന്ന സിനിമ അവതരിപ്പിച്ച അശ്വിൻ ശരവണനിൽ നിന്നും ഇതൊന്നും അല്ല പ്രതീക്ഷിച്ചത്. അതാണ് നിരാശ കൂട്ടിയത്.
ഞാൻ പ്രേതത്തെ കണ്ടു പേടിച്ചു സിനിമയുടെ ഇടയ്ക്ക് ഉറങ്ങി പോയി. പിന്നെ എഴുന്നേറ്റു റിവൈൻഡ് അടിച്ചു കാണുക ആയിരുന്നു. അത് കൊണ്ട് കൂടി ആയിരിക്കും ഇങ്ങനെ ഒക്കെ തോന്നിയത്. പക്ഷേ അശ്വിന് കുറേക്കൂടി നന്നാക്കമായിരുന്നു. മായ ഒറ്റയ്ക്ക് പാതി രാത്രി ഇരുന്നു കണ്ടു ഇറങ്ങിയ സമയം അത്യാവശ്യം പേടിച്ച് സംതൃപ്തി അടഞ്ഞ ആളാണ് ഞാൻ . മായ കണ്ടു പേടിക്കാത്തവരും ഉണ്ടാകും. പക്ഷേ മായ കണ്ടു വരെ പേടിച്ച എനിക്കു ഉറക്കം വന്നത് കൊണ്ട് സിനിമ ഇഷ്ടപ്പെട്ടില്ല എന്നതാണ് ഇവിടെ ഹൈലൈറ്റ്.
എന്റെ റേറ്റിംഗ് 1/5
No comments:
Post a Comment