1657. Shershaah (Hindi, 2021)
War, Action, Biography
Streaming in Amazon Prime.
രാജ്യത്തിന്റെ അതിർത്തി കാക്കുന്നത് തങ്ങളുടെ ജീവിത ലക്ഷ്യം ആണെന്ന് കരുതിയ ധാരാളം ദേശസ്നേഹികളായ പട്ടാളക്കാരുടെ ജീവന്റെ വില ആണ് ലോകത്തിലെ പല രാജ്യങ്ങളുടെയും സ്വാതന്ത്രത്തിന്റെ നിലനിൽപ്പ്. പ്രഖ്യാപിത ശത്രു തങ്ങളിൽ നിന്നും അടർന്നു പോയ ഒരു രാജ്യമായി മാറുന്നതാണ് ഇന്ത്യയുടെ ദുരവസ്ഥ. രാഷ്ട്രീയമായി അസ്ഥിരതകൾ ഏറെ ഉള്ള പാക്കിസ്ഥാൻ എന്ന രാജ്യത്തിലെ യുദ്ധ കൊതിയന്മാർ ആയ രാഷ്ട്രീയക്കാർ ആയിരുന്നു കാർഗിൽ യുദ്ധം തുടങ്ങി വച്ചതു.
പല യുദ്ധ കരാറുകളും കാറ്റിൽ പറത്തി തുടങ്ങിയ യുദ്ധം ഇന്ത്യയ്ക്കും നഷ്ടങ്ങൾ ഏറെ നൽകിയെങ്കിലും, സ്വന്തം ജീവൻ കൊടുത്തും തങ്ങളെ വിശ്വസിച്ചു ഏൽപ്പിച്ച ജോലി ചെയ്തു തീർത്ത കുറെ സൈനികർ ഉണ്ട്. അതിൽ ഒരാളാണ് മരണാന്തര ബഹുമതി ആയി പരം വീർ ചക്ര നേടിയ ക്യാപ്റ്റൻ വിക്രം ബത്ര. അദ്ദേഹത്തിന്റെ ജീവിതത്തെ ആസ്പദം ആക്കിയാണ് Shershaah അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യൻ സേനകളെ സിനിമയിൽ അവതരിപ്പിച്ചതിൽ മികച്ച സിനിമകളിൽ ഒന്നാണ് Shershaah എന്ന് തോന്നി. സ്ഥിരമായി ഉള്ള പല യുദ്ധ സിനിമ ഫോർമാറ്റ് ഉപയോഗിച്ചിരുന്നെങ്കിലും, സൈനികരുടെ ടീം വർക്ക് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടുണ്ട്. വില്ലനായ ഒരു മേലുദ്യോഗസ്ഥൻ പോലുള്ള സിനിമാറ്റിക് ഫ്രീഡം ഇവിടെ മാറ്റി വച്ചതും നന്നായി തോന്നി.
അത്തരം ഒരു conflict ന് പ്രാധാന്യം കൊടുക്കാതെ, സിനിമ എന്താണോ പറയാൻ വന്നത്, അത് മികച്ച രീതിയിൽ തന്നെ അവതരിപ്പിച്ചിട്ടും ഉണ്ട്. സിദ്ധാർഥ് മൽഹോത്രയുടെ മികച്ച റോളുകളിൽ ഒന്നാണ് സ്‌ക്രീനിലെ ക്യാപറ്റൻ വിക്രം ബത്ര. സിനിമ കാണാത്തവർ കുറവായിരിക്കും. സിനിമയുടെ ക്ലൈമാക്സ്, യുദ്ധത്തിന്റെ അവസാനം എന്താണ് സംഭവിക്കുന്നത് എന്നെല്ലാം ഗൂഗിൾ സേർച്ച് ചെയ്തു നോക്കിയാൽ അറിയാവുന്ന കാലത്ത്, ഒരു ത്രില്ലർ പോലെ മികച്ച ക്വാളിറ്റിയിൽ ആണ് Shershaah അവതരിപ്പിച്ചിരിക്കുന്നത്.
കാണാൻ വൈകി പോയ ഒരു ചിത്രം ആണ് Shershaah. എന്നാലും Better Late Than Never എന്നാണല്ലോ?എനിക്ക് നല്ലത് പോലെ ഇഷ്ടമായി ചിത്രം.
എന്റെ റേറ്റിംഗ് : 4/5
No comments:
Post a Comment