1656. Thai Massage (Hindi, 2022)
Comedy, Drama
Streaming on Netflix
ഇന്ത്യൻ സാഹചര്യങ്ങളിൽ തന്നെ മോശമായ ഒരു ചിന്താഗതി ആണ് പ്രായം ആയവർ വികാരങ്ങൾ ഒന്നും ഇല്ലാത്തവർ ആണെന്നും, അവർ സ്വാതികമായ ജീവിതം നയിക്കണം എന്നും. പ്രായം ആയതോടെ സമൂഹത്തിന്റെ മുൻവിധിയോടെ ഉള്ള ഈ കാഴ്ചപ്പാട് ചിലർക്ക് എങ്കിലും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അത്തരത്തിൽ ഉള്ള ഒരു മനുഷ്യൻ ആണ് ആത്മാറാം ദുബേയ്.വർഷങ്ങളോളം തളർന്നു കിടന്ന ഭാര്യ മരിച്ചതിനു ശേഷം അയാളുടെ ജീവിതത്തിൽ ആഗ്രഹങ്ങൾ ഉണ്ടെങ്കിലും മക്കളും മരുമക്കളും ദൈവമായി കാണുന്ന ഒരു മനുഷ്യൻ ആണ്.
എന്നാൽ ഒരു ദിവസം അവർ ആത്മാറാമിന്റെ ജീവിതത്തിലെ ഒരു രഹസ്യം കണ്ടെത്തുകയാണ്. അയാൾ തായ്‌ലണ്ടിലേക്ക് ഒരു ട്രിപ്പ് ഒറ്റയ്ക്കു, ആരെയും അറിയിക്കാതെ പോയിരുന്നു എന്ന്.അതോടെ അവിടെ ഒരു ഭൂകമ്പം ഉണ്ടാവുകയാണ്.അതിൽ നിന്നും നിന്നും ആത്മാറാമിന്റെ ജീവിതത്തിലേക്ക് ഒരു തിരിഞ്ഞു നോട്ടം നടത്തുകയാണ് Thai Massage എന്ന സിനിമ.
അധികം ചർച്ച ചെയ്യാത്ത, എന്നാൽ വാർദ്ധക്യം റെസ്റ്റ് എടുക്കാൻ വേണ്ടി മാത്രം ഉപയോഗിക്കണം എന്ന സ്ഥിരം സങ്കൽപ്പങ്ങൾക്ക് വിരുദ്ധമായി ആണ് ആത്മാറാം തായ്‌ലൻഡ് നടത്തിയത് എന്നാണ് മതം. അതിനെതുടർന്നു ഉണ്ടാകുന്ന സംഭവങ്ങൾ ആണ് സിനിമയിൽ അവതരിപ്പിക്കുന്നത്.
നല്ലൊരു സിനിമ ആയിട്ടാണ് Thai Massage തോന്നിയത്. പ്രത്യേകിച്ചും, ഇന്ത്യ പോലുള്ള ഒരു രാജ്യത്ത് ജീവിതക്കാലം മുഴുവൻ കുടുംബത്തിന് വേണ്ടി മാറ്റി വച്ച ഒരാൾ പിന്നീട് മറ്റുള്ളവരുടെ കാഴ്ചപ്പാടിന് അനുസരിച്ചു ജീവിക്കുക എന്നത് വളരെ മോശമായി തോന്നുന്ന ഒരു കാര്യമാണ്. വിദേശ രാജ്യങ്ങളിൽ പലപ്പോഴും പ്രായം ആയവർ കൂടുതലും ബാക്കി ഉള്ള ജീവിതം യാത്രയ്ക്ക് ആയും, ഇഷ്ട വിഷയങ്ങളെ കുറിച്ച് പഠിക്കാനും എല്ലാം സമയം കണ്ടെത്തുന്നത് കാണുമ്പോൾ ആണ് ഈ ഒരു സംഭവം ചർച്ച ചെയ്യപ്പെടേണ്ടത് ആണെന്ന് തോന്നുന്നത്. എല്ലാവരുടെയും അവസ്ഥ ഇതല്ല എന്നേറിയാം. എന്നാലും ഭൂരിപക്ഷവും അങ്ങനെ ആണെന്ന് കരുതുന്നു.
വിഷയത്തിന്റെ പ്രാധാന്യം കാരണവും, സിനിമയിലെ ചെറിയ തമാശകളും പിന്നെ വൈകാരികമായ വശങ്ങളും കാരണം സിനിമ ഇഷ്ടമായി.
എന്റെ റേറ്റിംഗ് 3.5/5
No comments:
Post a Comment