1664. Better Watch Out (English, 2016)
Psycholigical Horror, Thriller
Streaming for free on Plex
ഇതു നമ്മുടെ സ്ഥിരം ഹോം ഇൻവേഷൻ സിനിമ അല്ല. ചെറിയ ഒരു പ്ലോട്ട് ട്വിസ്റ്റ്, അത് ക്ലൈമാക്സ് ആകുമ്പോൾ കഥയുടെ സ്വഭാവം മൊത്തം മാറി, അവസാനം ടെയിൽ എൻഡിൽ, ധാ ചെറിയ ഒരു ട്വിസ്റ്റ് കൂടി. ശരിക്കും സമാധാനം തോന്നുന്ന ഒരു ക്ലൈമാക്സ് എന്നു പറയാം Better Watch Out ന് ഉള്ളത്. അല്ലെങ്കിൽ ഈ സിനിമ കണ്ടു കഴിഞ്ഞു വിഷമം ആകില്ലേ? അതേ, സ്ഥിരം പ്രമേയത്തിൽ അൽപ്പം ട്വിസ്റ്റുകൾ കൊണ്ട് വന്നു ബെറ്റർ ആക്കിയ സിനിമയാണ് Better Watch Out.
ക്രിസ്മസ് സമയം ആയതു കൊണ്ട് ലൂക്കിന്റെ മാതാപിതാക്കൾ ഒരു പാർട്ടിക്ക് പോവുകയാണ്. പന്ത്രണ്ടു വയസുകാരൻ ലൂക്കിനെ ആ സമയം ബേബി സിറ്റിംഗ് ചെയ്യാൻ ആണ് ആശ്‌ലി എത്തുന്നത്. ലൂക്കിന്റെ പ്രായത്തിൽ ആഷ്‌ലിയോട് പ്രണയം തോന്നുന്നു എങ്കിലും അവൾ അതിന് നേരെ കണ്ണടയ്ക്കുന്നു. കുറച്ചു നേരം കഴിഞ്ഞപ്പോൾ മറ്റാരുടെയോ സാന്നിധ്യം അവിടെ അനുഭവപ്പെട്ടൂ. ഇനി ഉള്ളത് സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ കണ്ടു മനസ്സിലാക്കുക.
എനിക്ക് നല്ല interesting ആയി തോന്നി സിനിമയുടെ കഥ. ഒരു ക്ളീഷേ കഥയിൽ ഉണ്ടായ add -ons നന്നായി തന്നെ സിനിമയ്ക്കുങ്കുണം ചെയ്യുകയും ചെയ്തിട്ടുണ്ട്. മോശമല്ലാത്ത നിരൂപക പ്രശംസ ലഭിച്ച ചിത്രം ആണ് Better Watch Out. ഇത്തരം ഹോം ഇൻവേഷൻ സിനിമകൾ കുറെ കണ്ടിട്ടുള്ള ആളാണ് നിങ്ങൾ എങ്കിലും ഒന്ന് കണ്ടു നോക്കാൻ ഉള്ളത് ഉണ്ട്.
സിനിമയുടെ ലിങ്ക് t.me/mhviews1 ൽ ലഭ്യമാണ്.
എന്റെ റേറ്റിംഗ് : 3.5/5