Monday, 9 December 2019

1127. One Must Fall(English,2019)



1127. One Must Fall(English,2019)
         Slasher,Black Comedy.
   നേരത്തെ ഉണ്ടായിരുന്ന ജോലി ശല്യക്കാരനായ ബോസ് കാരണം പോയ സാറ പുതിയ ജോലിയിലേക്ക് കയറി.ക്രൈം സീൻ ക്ളീൻ അപ് ആണ് ജോലി.സ്ക്കൂൾ മുതലേ സുഹൃത്തായ ആൾട്ടനും സാറയുടെ ഒപ്പം ഉണ്ട്.കൊലപാതകങ്ങളോ ആത്മഹത്യകളോ ഉണ്ടായതിനു ശേഷം അവിടെ ബാക്കി വരുന്ന ശരീര ഭാഗങ്ങൾ,രക്തം തുടങ്ങിയവ കഴുകി വൃത്തിയാക്കി ആ സ്ഥലം പഴയത് പോലെ ആക്കുക എന്നതാണ് സാറയുടെ പുതിയ ജോലിയിൽ ഉള്ളത്.
  ആദ്യ ജോലിയ്ക്ക് ശേഷം ഇനി അത് തുടരണോ വേണ്ടയോ എന്ന് ചിന്തിച്ചിരിക്കുമ്പോൾ ആണ് അടുത്ത ജോലി വരുന്നത്.നഗരത്തിൽ ഒരു സീരിയൽ കില്ലർ ഉണ്ട്.അയാളുടെ ചെയ്തികൾ വളരെ ഭീകരം ആയിരുന്നു.കൊലപാതകങ്ങളിൽ ഹരം കണ്ടെത്തുന്ന അയാൾ തന്റെ ഇരകളുടെ ശരീരം ക്രൂരമായി തന്നെ വികൃതമാക്കും.
  അയാൾ ചെയ്ത പുതിയ കൊലപാതകങ്ങൾ ആണ് പുതിയ ജോലിയ്ക്ക് വിളി വരാൻ കാരണം.സാറ എന്തായാലും ഇതു ചെയ്യാൻ തീരുമാനിക്കുന്നു.ഒറ്റപ്പെട്ട ഒരു വെയർഹൗസിൽ ആണ് ജോലി.ഈ ജോലിയിൽ ഏറ്റവും ഭയപ്പെടേണ്ട ഒന്നുണ്ട്.സാറയുടെ ആ ഭയം യാഥാർഥ്യം ആകുമോ?എന്താണ് അവളുടെ ഭയം?കൂടുതൽ അറിയാൻ ചിത്രം കാണുക.
 
   1980 കളിൽ നടക്കുന്ന കഥ ആണ് ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്.ബി ഗ്രേഡ്  സിനിമകളുടെ മൂഡ് നൽകുന്ന ചിത്രം.ബ്ളാക് കോമഡി ധാരാളം ഉണ്ട് ചിത്രത്തിൽ.കൊലയാളിയുടെ ഉള്ളിലേക്ക് അധികം പോകാതെ അയാളുടെ ക്രൂരമായ കൊലപാത രീതികൾ പച്ചയ്ക്ക് കാണിച്ചു ഹൊറർ സ്വഭാവം നില നിർത്തിയിട്ടുണ്ട്.
തരക്കേടില്ലാത്ത slasher/horror ചിത്രം.സ്വതന്ത്ര സിനിമ വിഭാഗത്തിൽ ഉള്ള ഹൊറർ ഴോൻറെ വിഭാഗത്തിൽ ധാരാളം അവാർഡുകൾ നേടിയിട്ടുണ്ട്
  കാണാൻ താൽപ്പര്യം ഉള്ളവർ  ടെലിഗ്രാം ചാനൽ ലിങ്ക് ഉപയോഗിക്കുക.

t.me/mhviews 

or
@mhviews

    




1126.Go(English,1999)
         Crime,Thriller.

  Twenty:20  സിനിമയിൽ മോഹൻലാലിന്റെ ദേവരാജ പ്രതാപ വർമ്മ എന്ന കഥാപാത്രം ഇന്റർവലിന് മുന്നേ മമ്മൂട്ടിയുടെ രമേശ് നമ്പ്യാർ എന്ന കഥാപാത്രത്തെ പറ്റിച്ചു മാസ് ആയി ഇറങ്ങി പോകുന്ന സ്ഥലത്തു സിനിമ തീർന്നിരുന്നെങ്കിലോ?ബാക്കി കഥയിലേക്ക് ഒന്നും കടക്കാതെ?അത്രയും കണ്ടു സംതൃപ്തി തോന്നി സിനിമ കണ്ടു ഇറങ്ങുന്നവരും ഉണ്ട്,പൂർണത ഇല്ല എന്നു പറയുന്നവരും ഉണ്ട്.

  സാധാരണ സിനിമകളിൽ ക്ളൈമാക്സിൽ നായകൻ വിജയിച്ചു അവസാനം സ്ലോ മോഷനിൽ പോകുന്നു.ആ പോകുന്ന വഴിക്ക് ഒരു ലോറി ഇടിച്ചു മരിച്ചാലോ?അതു പ്രേക്ഷകൻ എന്തായാലും കാണില്ല.അങ്ങനെ നോക്കുമ്പോൾ പല സിനിമകളും അപൂർണമാണ്.പ്രത്യേകിച്ചും ഒരു പ്രത്യേക കഥ മാത്രം പറഞ്ഞു പോകുമ്പോൾ.ആ കഥയ്ക്ക് അപ്പുറം ഒന്നിനും സ്ക്കോപ് ഇല്ല സിനിമയിൽ.

  എന്തു കൊണ്ടാണ് ഇങ്ങനെ ഒക്കെ എഴുതിയത് എന്നു വച്ചാൽ GO എന്ന സിനിമയെ കുറിച്ചു പറയാൻ ആണ്.ആദ്യം പറഞ്ഞതിൽ നിന്നും വ്യത്യസ്തമായി അവതരിപ്പിച്ച സിനിമ ആണ് Go.ഒരു പരിധി വരെയെങ്കിലും.

  ഒരു സൂപ്പർ മാർക്കറ്റിൽ ജോലി ചെയ്യുന്ന റോന വാടക അടയ്ക്കാത്തത് കൊണ്ടു വീട്ടിൽ നിന്നും ഇറങ്ങേണ്ട അവസ്ഥ ആണ്.അപ്പോഴാണ് കൂടെ ജോലി സിബിയുന്ന സൈമണിന് ലാസ് വെഗാസിൽ കൂട്ടുകാരുടെ പോകണം എന്നും ആ സമയം റോന അയാൾക്ക്‌ പകരം ജോലി ചെയ്യാനും ഉള്ള അവസരം നൽകുന്നത്.

   കാശ് ആവശ്യം ഉള്ളത് കൊണ്ട് റോന അതിനു സമ്മതിക്കുന്നു.ജോലിയുടെ ഇടയിൽ സൈമണിനെ അന്വേഷിച്ചു വരുന്ന രണ്ടു യുവാക്കൾ റോനയോട് അവരുടെ ഒരു ആവശ്യം പറയുന്നു.എന്തായിരുന്നു ആ ആവശ്യം?അത് ഈ കഥയിൽ എന്തു മാത്രം സ്വാധീനം ഉണ്ടാക്കും?ചിത്രം കാണുക.


   Go എന്ന സിനിമ തിയറ്ററിൽ ചലനം ഉണ്ടാക്കിയില്ലെങ്കിലും പിന്നീട് ഒരു കൾട് ക്ലാസിക് ആയി മാറി.ഒരു സംഭവത്തോടെ കഥ തീർന്നൂ എന്നു കരുതുന്നിടത്തു നിന്നും മറ്റു കഥാപാത്രങ്ങൾ ആ സമയം എന്തു ചെയ്യക ആയിരുന്നു എന്നതിൽ നിന്നും ഒരു ത്രില്ലർ ആക്കി എടുത്തിട്ടുണ്ട് Go.


    തികച്ചും അപ്രസക്തമായ കഥാപാത്രങ്ങൾ ഹൈപ്പർ ലിങ്കിലൂടെ പരസ്പ്പരം ബന്ധിക്കുന്നു പിന്നീട്.ആ രീതിയിൽ നോക്കുക ആണെങ്കിൽ ഭയങ്കര സങ്കീർണം ആണ് കഥ.പക്ഷെ സിംപിൾ ആയി നല്ല fun മൂഡിൽ അവതരിപ്പിച്ചത് കൊണ്ടു പ്രേക്ഷകന് അധികം സങ്കീർണതകൾ തോന്നില്ല.ഒന്നു ആലോചിച്ചാൽ കൂടുതൽ ലെയർ ഉണ്ടാകുന്നു ഓരോ കഥാപാത്രങ്ങൾക്കും.അതിനെ വെവ്വേറെ ആയി കാണിച്ചിരിക്കുന്നു.അതാണ് Go.

സിനിമ കാണാൻ താൽപ്പര്യം ഉണ്ടെങ്കിൽ ടെലിഗ്രാം ചാനൽ ലിങ്ക് ഇതാ t.me/mhviews or @mhviews

More movie suggestions @ www.movieholicviews.blogspot.ca

Thursday, 5 December 2019

1123. Margamkali(Malayalam,2019)



1123. Margamkali(Malayalam,2019)
 

    ഒരു ടൈം പാസ് സിനിമ എന്ന നിലയിൽ മാത്രം കണ്ടൂടെ എന്നു ചോദിക്കാവുന്ന സിനിമ.പക്ഷെ ഒരു പ്രശ്നം ഉണ്ട്.ഗുരുതരമായ പ്രശ്നം.പഴയ തമിഴ് സിനിമകളിൽ ഉള്ള ഗൗണ്ടമണി  - സെന്തിൽ കോംബോ പോലെ ഉള്ള തമാശ(????) കൾ ധാരാളം ഉണ്ട് സിനിമയിൽ.തമിഴ് സിനിമകളിൽ അന്നത്തെ കാലത്തു പ്രധാന കഥയോടൊപ്പം സമാന്തരമായി ഒരു കോമഡി ട്രാക് ഉണ്ടാക്കി ആയിരുന്നു അവരുടെ കളികൾ.വലിയ ഹിറ്റ് ആയ ഒരു കൂട്ടുക്കെട്ടു.


   പക്ഷെ അതിൽ ഉപയോഗിക്കുന്ന കഥകൾ എപ്പോഴും ഗൗണ്ടമണി ,സെന്തിലിന്റെ ശരീരത്തെയും നിറത്തെയും കളിയാക്കി ഉള്ള സംഭാഷണങ്ങൾ ആയിരുന്നു.ഒരു സൂത്രൻ- ഷെരു അല്ലെങ്കിൽ ടോം ആൻഡ് ജെറി രീതിയിൽ ആയിരുന്നു പലപ്പോഴും സമാന്തരമായ കഥകൾ എങ്കിലും സംഭാഷണങ്ങൾ ഈ നിലവാരം ആയിരുന്നു ഉണ്ടായിരുന്നത്.കാലങ്ങൾ കഴിഞ്ഞതോടെ അവരുടെ കൂട്ടുക്കെട്ടു പതുക്കെ അപ്രത്യക്ഷമായി.വിവേക് ഒക്കെ വന്നപ്പോൾ ബോഡി ഷെയമിങ് താരതമ്യേന കുറഞ്ഞെങ്കിലും സോഷ്യൽ കമന്ററി ആയിരുന്നു സിനിമകളിൽ ഭൂരിഭാഗവും.

  ഇത്രയും പറയാൻ കാരണം ഉണ്ട്.മാർഗംകളി എന്ന സിനിമയിൽ മിയ്ക്കപ്പൊഴും പഴയ സെന്തിൽ- ഗൗണ്ടമണി രീതിയിൽ ഉള്ള തമാശകൾ ആണ് ഉണ്ടാക്കാൻ ശ്രമിച്ചത്.എന്തിനു നായികയുടെ വരെ മുഖത്തെ മറുക് ആണ് സിനിമയുടെ പ്രമേയം.കാലിനു സ്വാധീന കുറവുള്ള നായകന് നായികയുടെ മറുക് വലിയ പ്രശ്നം ആയി തീരുന്നു.

  സിനിമകൾ ഇപ്പഴും സാമൂഹിക പ്രതിബദ്ധത ഉരുക്കി ഒഴിച്ചു കാണിക്കണം എന്നോ മറ്റോ ഉള്ള അഭിപ്രായം ഇല്ല.ഒരു സിനിമയിൽ പല രീതിയിൽ ഉള്ള കഥാപാത്രങ്ങൾ ഉണ്ടാകാം.എന്നാൽ ബോഡി ഷെയമിങ്ങിന് വേണ്ടി മാത്രം ഒരു സിനിമ.അതാണ് മാർഗംകളി.

  മലയാള സിനിമയിൽ തെറി പറയാൻ ഉള്ള ലൈസൻസ് കിട്ടിയ ബൈജുവിന്റെ കഥാപാത്രം പോലും ചിരിപ്പിക്കുമ്പോൾ ഈ കഥ പ്രമേയം തീരെ ആരോചകം ആയി തന്നെ തോന്നി.സിനിമയ്ക്ക് ലോജിക് വേണോ വേണ്ടയോ, No plans to change എന്നതൊക്കെ അതാതു സിനിമകളുടെ പ്രവർത്തകരുടെ ഇഷ്ടമാണ്.ഒരു മറുകിന്റെ പേരിൽ സെന്റി ഒക്കെ അടിച്ചുള്ള പ്രണയം.അതിന്റെ പേരിൽ ദുഃഖിക്കുന്ന നായിക.

  തമാശ എന്ന ഒരു വിനയ് ഫോർട്ട് ചിത്രം ഇറങ്ങിയിരുന്നു.കഷണ്ടി,തടി എന്നീ വളരെ സീരിയസ് ആയ, ബോഡി ഷെയമിങ്ങിന് വേണ്ടി മലയാളികൾ ഉപയോഗിക്കുന്ന ഏറ്റവും വലിയ ടൂളുകൾ പ്രമേയം ആയ സിനിമ.പക്ഷെ അതിൽ അവസാനം ഒരു പോസിറ്റിവ് ഉണ്ടായിരുന്നു.ഇത്തരം സിനിമകളുടെ ആത്യന്തികമായി ഉള്ള ലക്ഷ്യവും അതായിരിക്കണം.അല്ലെങ്കിൽ പാടെ ഉപേക്ഷിക്കണം.മാർഗംകളി എന്ന സിനിമ അങ്ങനെ ആണ്.

   ബിബിൻ ദിലീപിനെ അനുകരിക്കാൻ നന്നായി നോക്കിയത് പോലെ തോന്നി.ഇടയ്ക്കു ദിലീപിന്റെ സിനിമകളിൽ ആയിരുന്നല്ലോ ഇതു പോലത്തെ സംഭവങ്ങൾ കൂടുതൽ.പക്ഷെ അതിനെ ഒക്കെ കവച്ചു വയ്ക്കും മാർഗംകളി.

  കാണണോ വേണ്ടയോ എന്ന് ആലോചിച്ചു കാണാവുന്ന സിനിമ.കുടുംബ പ്രേക്ഷകർ ഇതൊക്കെ കാണും, ചിരിക്കും എന്നുള്ള വിശ്വാസത്തിൽ ആണ് ഇത്തരം സിനിമകൾ വരുന്നത്.വന്നു കൊണ്ടേ ഇരിക്കും.പേഴ്‌സണൽ ആയ അഭിപ്രായം ആണ്.

1124.Joker (English,2019)


1124.Joker (English,2019)
         Drama,Thriller.


"In a white room with black curtains near the station..."


   ക്രീമിന്റെ White Room എന്ന ഗാനം സാധാരണ FM റേഡിയോയിൽ കേൾക്കുന്ന പാട്ടാണ്.ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ ആ ഒരു ഫ്ലോയിൽ കേൾക്കുന്ന ഒന്നു.പക്ഷെ,ജോക്കർ സിനിമയുടെ പശ്‌ചാത്തലത്തിൽ കേൾക്കുമ്പോൾ ആകെ ഒരു തരിപ്പ് ആണ്.അതു വരെ നടന്ന സംഭവങ്ങൾ എല്ലാം ആർതറിനെ എന്താക്കി മാറ്റി എന്നു പ്രേക്ഷകന് പോലും മനസ്സിലാകാത്ത നിമിഷം.നിസ്സഹായത ആണോ അതോ അയാളിലെ killer instinct ആണോ?
   
    പണ്ട് ഹീത് ലെഡ്ജറുടെ ജോക്കർ കണ്ടപ്പോൾ ഉണ്ടാകാത്ത അത്ര ഒരു impact ആണ് ജോക്വീന്റെ ജോക്കർ കണ്ടപ്പോൾ ഉണ്ടായത്.ഒരു കാരണം ആദ്യത്തേത് ബാറ്റ്മാന്റെ കൂടെ കഥ ആയതിനാൽ ആകാം.പക്ഷെ ഇവിടെ ഒരാളിൽ മാത്രം ആണ് ഫോക്കസ്.ജോക്കർ എന്ന പേരിൽ കുപ്രസിദ്ധനായ ആർതർ ഫ്ലെക്കിന്റെ മാത്രം കഥ.ബാക്കി എല്ലാവരും കാഴ്ചക്കാർ മാത്രം.


    കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് ആർതർ.ഒരു സ്റ്റാൻഡ് അപ് കോമഡിയേൻ ആയി മാറാൻ ഉള്ള ആഗ്രഹം പലപ്പോഴും പരാജയപ്പെട്ടു.അനിയന്ത്രിതമായ, അനവസരത്തിൽ വരുന്ന ചിരിയുടെ രോഗം.ആർതർ കഷ്ടപ്പെടുക ആണ്.മാനസികമായി അയാൾ ഒരു രോഗിയാണ്.മിനിസ്റ്ററിയെ ആശ്രയിച്ചു മരുന്നുകൾ കഴിച്ചു മാത്രം മാനസിക ആരോഗ്യം നിലനിർത്തുന്ന ആൾ.


  ഈ സാഹചര്യങ്ങൾ,പലപ്പോഴായി അനുഭവിക്കേണ്ടി വന്ന അഭിമാനക്ഷതങ്ങൾ,തന്റെ ജനനത്തെ കുറിച്ച് പോലും ഉള്ള വെളിപ്പെടുത്തലുകൾ,എല്ലാം കൂടി ആകുമ്പോൾ അയാൾ ഇതു വരെ അറിയുന്ന ലോകത്തിൽ നിന്നും ഒറ്റപ്പെടുക ആണ്.അവിടെ ആണ് ജോക്കർ അവതരിക്കുന്നത്.

  ജോക്കർ എന്ന കഥാപാത്രത്തെ വേണമെങ്കിൽ  ഒരു വലിയ ജനതയുടെ പ്രതീകം ആയി എടുക്കാം.അവിടെ നിന്നും അയാളുടെ കഥാപാത്രത്തെ വിശകലനം ചെയ്ത് നോക്കണം.അയാൾ ഇവിടെ ഒരു സാമ്പിൾ ആണ്.ദാരിദ്ര്യം,അവഗണന തുടങ്ങി തന്റെ മരുന്നുകൾ പോലും മുടങ്ങാതെ കിട്ടാവുന്ന സാഹചര്യം ഇല്ലാതെ ആവുക.അയാൾ സ്ഫോടക ശേഷി ഉള്ള ഒരാളായി മാറുക ആണ്.സമൂഹത്തോട് തന്നെ വെറുപ്പും അതിനെ ആക്രമിക്കാനും ഉള്ള ത്വരയും അയാളിൽ ഉണ്ടാകുന്നു.

  ഇതു ഇനി ഒരു വലിയ സമൂഹം ആയി നോക്കിക്കേ.ഇത്തരം ഒരു അവസ്ഥയിൽ സ്ഫോടക ശേഷി ഉള്ള ആളുകൾ.ജോക്കർ ഇവിടെ ചെയ്യുന്നത് അതാണ്.തനിക്കു നല്ലതു ഒന്നും സംഭവിക്കാത്ത സമൂഹത്തിന്റെ നാശത്തിനു വേണ്ടി അയാൾ പ്രവർത്തിക്കാൻ തുടങ്ങുന്നു.Chaos എന്നു മാത്രം വിശേഷിപ്പിക്കാവുന്ന അവസ്ഥ.

  സമൂഹം എങ്ങനെ വേണമെങ്കിലും നശിക്കുക അതിനു സ്ഥായിയായി രൂപകൽപ്പന ചെയ്ത വിശദീകരണം ഒന്നുമില്ല.ആ ഒരു വഴിയിലേക്കുള്ള ആദ്യ കല്ലിട്ടത് ഗോതം നഗരത്തിൽ ജോക്കർ ആയിരുന്നിരിക്കാം.

   ജോക്കർ എങ്ങനെ രൂപപ്പെട്ടു എന്നതാണ് സിനിമയുടെ കഥ.സിനിമ കണ്ട് കുറച്ചു ദിവസം കഴിഞ്ഞിട്ടുണ് മനസ്സിൽ നിന്നും പോകുന്നില്ല.ഒരു  സിനിമ ഒന്നിൽ കൂടുതൽ കാണുന്ന സ്വഭാവം കുറച്ചു വർഷങ്ങളായി കുറവാണ്.പക്ഷെ ജോക്കർ സിനിമ മുഴുവൻ ആയി അല്ലാതെ ഇടയ്ക്കുള്ള സീനുകൾ ടാബ്‌ലറ്റിൽ കാണും വെറുതെ ഇരിക്കുമ്പോൾ.ഒരു മനസുഖം!!എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോക്കർ ജോക്വീൻ ഫീനിക്സ് തന്നെ ആണ്.

  ജോക്കർ കാണാത്തവർ കുറവായിരിക്കും.എന്തെങ്കിലും കാരണം കൊണ്ട് കാണാതെ മാറ്റി വച്ചിട്ടുണ്ടെങ്കിൽ കണ്ടു നോക്കാൻ മറക്കല്ലേ!!

More movie suggestions @www.movieholicviews.blogspot.ca

1125. A Witness Out of the Blue(Cantonese,2019)


1125. A Witness Out of the Blue(Cantonese,2019)

   ഒരു കൊലപാതകം നടക്കുന്നു.അടുത്തായി നടന്ന ഒരു വലിയ ജ്വലറി മോഷണ കേസിലെ പ്രതികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ നടന്ന കൊലയ്ക്കു ദൃക്‌സാക്ഷികൾ ആയി മനുഷ്യർ ആരും ഇല്ലായിരുന്നു.മനുഷ്യർ ആരും ഇല്ല എന്നേ ഉള്ളൂ.ഒരു തത്ത ഉണ്ടായിരുന്നു ദൃക്‌സാക്ഷി ആയി.സംസാരിക്കാൻ കുറച്ചൊക്കെ കഴിയുന്ന തത്ത.ഇനി തത്ത ചൈനീസ് ഭാഷയോ, ഇംഗ്ലീഷ് ഭാഷയോ പഠിച്ചു കൊലപാതകിയെ കണ്ടു പിടിക്കണമായിരിക്കും.

  അങ്ങനെ ചിന്തിച്ച ഒരാളുണ്ട്.പൊലീസിലെ ഉദ്യോഗസ്ഥനായ ലാറി.വലിയ മൃഗ സ്നേഹി ആണ്.ജോലിയിൽ വലിയ മിടുക്ക് ഒന്നും ഇല്ലാത്ത പാവത്താൻ.എന്നാൽ മൃഗങ്ങളോട് സ്നേഹം ഉള്ളത് കൊണ്ട് തത്തയെ ട്രെയിൻ ചെയ്‌ത് എടുത്തു തെളിവ് കൊണ്ടു വരുമോ?

  പൊലീസിന് മുന്നിൽ പ്രതി എന്നു സംശയിക്കുന്നത് ഷോണിനെ ആണ്.ഷോണ് ആയിരുന്നു ജ്വലറി മോഷണക്കേസിലെ കൊള്ള തലവൻ.കേസ് അന്വേഷണം പോലീസ് ഇൻസ്‌പെക്‌ടർ യിപ്പിന്റെ നേതൃത്വത്തിലും.കൂട്ടാളികൾക്കു മോഷണത്തിന്റെ പങ്കു കൊടുക്കാതെ ഇരിക്കാൻ ഷോണ് അവരെ കൊല്ലാൻ ശ്രമിക്കുന്നതിന്റെ ഭാഗം ആയിരിക്കും ഈ കൊലപാതകം.അതു കൊണ്ടു കൂടിത്തൽ കൊലകൾ നടക്കും എന്നു അവർ കണക്കു കൂട്ടി.

  ഒരു കേസിൽ പ്രതികളെ കുടുക്കാൻ തെളിവുകൾ വേണം.ആ തെളിവുകൾ സാഹചര്യവും ആയി ഒത്തു പോകണം.അങ്ങനെ പലതും ഉണ്ടല്ലോ?ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാക്കാൻ സിനിമ കാണുക.

   Distraction എന്ന ഒരു പഴയ ടെക്നിക് നല്ല രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.ശരിക്കും സിനിമ കാണുമ്പോൾ മനസ്സു ഒറ്റ ഘടകത്തിൽ ആയിരുന്നു.അതു സംഭവം ശരിക്കും distraction ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും സിനിമ തീർന്നൂ.

   എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കഥ ഇങ്ങനെ അവതരിപ്പിച്ചത് നന്നായി ഇഷ്ടമായി.ഇഷ്ടം ഇല്ലാത്തവരും ഉണ്ടാകും.ഈ പറഞ്ഞ distraction ശരിക്കും മനസ്സിലാക്കണമെങ്കിൽ സിനിമ കാണണം.സംവിധായകൻ ഫങ് ആ ഘടകത്തെ ഉപയോഗിച്ചത് ബുദ്ധിപൂർവം ആയിരുന്നു.

  സിനിമയുടെ ടെലിഗ്രാം ലിങ്ക് : @mhviews or t.me/mhviews


www.movieholicviews.blogspot.ca

Sunday, 1 December 2019

1122.Kaithi (Tamil,2019)


1122.Kaithi (Tamil,2019)

    ഇത്രയും ഉന്മാദം നിറഞ്ഞ ഒരു ക്ളൈമാക്‌സ് ഈ അടുത്തു കണ്ടിട്ടില്ല.ഹോ! സിനിമ കണ്ട് കഴിഞ്ഞപ്പോൾ ആരോടെങ്കിലും ഇതു പറയണം എന്നാണ് തോന്നിയത്.മിസ്റ്ററി, സസ്പെൻസ് ഒന്നും പ്രതീക്ഷിച്ചു പോകണ്ട.മറ്റൊന്നാണ് ഉദ്ദേശിച്ചത്.

   കൈദി ഭയങ്കര റിയലിസ്റ്റിക് ചിത്രം ഒന്നും അല്ല.കുറെ ആളുകളെ ഇടിച്ചിടുന്ന  അമാനുഷികതയുള്ള നായകൻ ആണ് ദില്ലി.അയാൾ വെട്ടേറ്റു കുത്തു കൊണ്ടു വീണാലും പിന്നെയും എഴുന്നേൽക്കുന്നുണ്ട്.എന്തൊരു ക്ളീഷേ ആണെന്ന് ഓരോ രംഗവും ഇങ്ങനെ എടുത്തു പറഞ്ഞാൽ തോന്നും.

പക്ഷെ എന്തു കൊണ്ടാകും ഇങ്ങനെ എല്ലാമായിട്ടും കൈദി എന്ന സിനിമയ്ക്ക് ഇത്രയും ആരാധകർ ഉണ്ടായതെന്നു നോക്കിയാൽ ഉള്ള കാരണങ്ങളിൽ ഒന്നു അവതരണ മികവാണ്.സിനിമ തുടങ്ങുന്ന സമയം മുതൽ ആ രാത്രിയിലേക്കുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്.രാത്രി നടക്കാൻ പോകുന്ന സംഭവവികാസങ്ങളിലേക്കുള്ള തുടക്കമാണ്.അതിലേക്കുള്ള മുന്നൊരുക്കം ആണ്.

  പ്രേക്ഷകന്റെ ശ്രദ്ധ സിനിമയ്ക്ക് അവിടെ കിട്ടുന്നു.അവിടുന്നു പിന്നെ അങ്ങോട്ടു പേരക്ഷകന്റെ ഊഴമാണ് സിനിമ ആസ്വദിക്കാൻ.കഥയിൽ പുതുമ ഇല്ല എന്നു പറയാം.പ്രത്യേകിച്ചും Assault on the Precinct ഒറിജിനലും അതിന്റെ പ്രമേയം കടമെടുത്ത Assault on the Precinct 13 ഒക്കെ കണ്ടവർക്ക്.കൈദിയുടെ ഒരു പ്രത്യേകതയും അതാണ്.

  ഒരു സീൻ ബൈ സീൻ കോപ്പി ഒന്നും അല്ല രണ്ടു സിനിമകളുടെയും.പക്ഷേ അത്തരത്തിൽ  ഉള്ള അവസ്ഥ ഇന്ത്യൻ പശ്ചാത്തലത്തിലേക്കു മാറ്റി അവതരിപ്പിച്ചിരിക്കുന്നു.ഇതിൽ സെന്റിമെന്റ്‌സ് ഉണ്ട്,കടമകളെ കുറിച്ചുള്ള സ്റ്റഡി ക്ലാസ് ഉണ്ട്,അങ്ങനെ പലതും.ഇന്ത്യൻ സിനിമയുടെ പൊതുവായ ഒരു ഫോർമാറ്റ് ഇവിടെ പിന്തുടരുന്നും ഉണ്ട്.എന്നാൽ, മുഖ്യ പ്രമേയത്തിൽ നിന്നും സമനതരമായി വരുന്ന കോമഡി ,പ്രണയം,ഗാനങ്ങൾ ഒക്കെ ഒഴിവാക്കി ആണ് സിനിമ അവതരിപ്പിച്ചത്‌.ഈ മൂന്നും മോശം ആണ് എന്നല്ല പറഞ്ഞതു.പക്ഷെ ഇത്തരം ഒരു സിനിമയിൽ  നല്ല ബോർ ആക്കി മാറ്റും.തുടക്കത്തിൽ ഉണ്ടാക്കിയ ഒരു മൂഡ് നഷ്ടമാവുകയും ചെയ്യുമായിരിക്കാം.

  ലോകേഷ് കനകരാജ് നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രം.പ്രത്യേകിച്ചും ഇരുട്ടിൽ തന്നെ അവതരിപ്പിച്ച ചിത്രം ഒരു നല്ല ത്രില്ലർ എന്ന നിലവാരത്തിൽ എത്താൻ ഉള്ള കഷ്ടപ്പാട്.കാർത്തി, ബി ജി എം സിനിമ മുഴുവൻ നിറഞ്ഞു നിന്നു എന്നു തന്നെ പറയാം .കാർത്തിയുടെ കഥാപാത്രത്തിന്റെ ഓരോ തവണയും ഉള്ള ഉയിർത്തെഴുന്നേൽപ്പിന്റെ സമയം ഉള്ള ആ ബി ജി എം ഒക്കെ മികച്ചതായിരുന്നു. അതിന്റെ ഒപ്പം ഈ അടുത്തായി കാർത്തി സ്‌ക്രിപ്റ്റ് സെലക്ഷനിൽ നിലവാരം എന്ന ഘടകത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നു തോന്നുന്നു.'ആൾ ഇൻ അഴകുരാജ' പോലെ ഉള്ള ചവറുകൾ ഇനി വരില്ല എന്നു പ്രതീക്ഷിക്കുന്നു.

 വിദേശ സിനിമകൾ ഈച്ച കോപ്പി അടിക്കുന്നതിനു പകരം അതിന്റെ പ്രമേയം  എങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടി adapt ചെയ്യാം എന്നതിന്റെ മികച്ച ഉദാഹരണം ആണ് കൈദി.കൈദി ഒരിക്കലും Assault on the Precinct ആകുന്നില്ല.പകരം മറ്റൊരു ചിത്രമായി, അതിന്റെതായ വ്യക്തിത്വം  കാത്തു സൂക്ഷിക്കുന്ന ഒന്നായി നിൽക്കുന്നു.

സിനിമ കാണാൻ താൽപ്പര്യം ഉള്ളവർ കാണുക.

More movie suggestions @www.movieholicviews.blogspot.ca

1121.War (Hindi,2019)

​​

1121.War (Hindi,2019)

       Statutory Warning: സിനിമ കണ്ട ഒരു ഫാനിന്റെ പോസ്റ്റ് ആയി കൂട്ടിയാൽ മതി.ആരാധന മൂത്ത് ആദ്യം ഉണ്ടായ മകന് ഋതിക് എന്നു പേരിട്ട ഒരു ഫാൻ.War സിനിമ റിലീസ് ആയപ്പോൾ തിയറ്ററിൽ പോയി കാണാവുന്ന ഒരു സാഹചര്യം അല്ലായിരുന്നു.അതു കൊണ്ടു ആമസോണ് പ്രൈമിൽ ആണ് കണ്ടത്.ഇത്രയൊക്കെ പറഞ്ഞതു സിനിമ ഇഷ്ടമാകാത്ത ധാരാളം ആളുകൾ ഉള്ളത് കൊണ്ടാണ്.കാരണം,ഇനി പറയാൻ പോകുന്നത് പടം വലിയ ഇഷ്ടമായ കാര്യമാണ്.

  War ഒരു ആക്ഷൻ മൂവി ആണെന്ന് അറിഞ്ഞതോടെ പഴയ 'കഹോ നാ പ്യാർ ഹേ' ഫാനിനും ത്രിൽ അടിച്ചു. ഫസ്റ്റ് ലുക്ക്,പോസ്റ്റർ ഒക്കെ പ്രതീക്ഷകൾ കൂട്ടി.2 മിനിറ്റോളം ഉള്ള 'ജയ് ജയ് ശിവ് ശങ്കർ' പാട്ട് ആയിരുന്നു വീട്ടിലെ ടി വിയിൽ യൂടൂബിൽ എപ്പോഴും.ഋതിക് റോഷൻ ജീവിതത്തിൽ ഉണ്ടായ പല മോശം സാഹചര്യങ്ങളിലും നിന്നും തിരിച്ചു വന്നത് ഒരു ആരാധകൻ എന്ന നിലയിൽ നല്ല ത്രില്ലിംഗ് ആയിരുന്നു.

  എന്തായാലും സിനിമ ഇന്ന് തിരക്കുകൾ ഒക്കെ മാറിയപ്പോൾ കണ്ടൂ.ഒറ്റ വാക്കിൽ പറഞ്ഞാ കിടിലം ആയാണ് തോന്നിയത്.ഒറ്റ ഇരുപ്പിൽ തന്നെ കണ്ടൂ.എന്താണെന്ന് അറിയില്ല ഋതിക്കിന്റെ സ്‌ക്രീൻ പ്രസൻസ് അപാരം ആയിരുന്നു. സൈഡിലേക്കു ഒതുങ്ങി പോകും എന്ന് കരുതിയ ടൈഗറും നല്ല പ്രകടനം ആയിരുന്നു.പ്രത്യേകിച്ചും ആക്ഷനും ഡാൻസിനും ഒരേ സ്റ്റെപ്പുകൾ വലിയ വ്യത്യാസം ഇല്ലാതെ കാണിച്ചെങ്കിലും ഒരു ആക്ഷൻ ഹീറോ എന്ന നിലയിൽ ആളും കിടിലം ആയിരുന്നു.

  ഡാൻസിൽ ഋതിക് റോഷന്റെ സ്റ്റെപ്പുകൾ, ആക്ഷൻ രംഗങ്ങളിലെ ഭാഗങ്ങളിൽ ഒക്കെ പ്രായത്തിന്റേതായ വ്യത്യാസം ഉണ്ടായിരുന്നു ടൈഗറും ആയി.പക്ഷെ പെര്ഫെക്ഷനാ സാറേ ഇവന്റെ മെയിൻ എന്നു പറയാൻ തോന്നി.

  പ്രകൃതി,നന്മ മരം സിനിമകൾ ഒക്കെ ഇഷ്ടം ഉള്ള പ്രേക്ഷകൻ എന്ന നിലയിൽ ബോംബ് കഥ ആയിരുന്നിട്ടു പോലും entertain ചെയ്യിപ്പിച്ചു.ബോംബ് കഥകൾ ആണ് നമ്മുടെയും മെയിൻ ഇഷ്ടം എന്ന് മനസ്സു കൊണ്ടു ഉറപ്പിച്ചു.നല്ല വേഗതയിൽ അവതരിപ്പിച്ച കഥ ഒരിക്കലും ബോർ അടുപ്പിച്ചും ഇല്ല.

  കബീർ- ഖാലിദ് എന്നിവരുടെ ജീവിതവും അവരുടെ ജോലിയിൽ രണ്ടു പേരും ഉണ്ടാക്കുന്ന സ്വാധീനം ആണ് കഥയുടെ ചുരുക്കം.ദേശ സ്നേഹം,ഫാമിലി സെന്റിമെന്റ്,Who is the black sheep തുടങ്ങി പല ക്ളീഷേകളും ഉണ്ട്.പക്ഷെ നല്ല വേഗതയിൽ പോകുന്ന ചടുലമായ സിനിമയിൽ പലയിടത്തും പശ്ചാത്തല സംഗീതം ഒക്കെ മികച്ചതായി.

   ഋതിക്കിന് ശരിക്കും വേണ്ടത് ഒരു സ്റ്റയിൽ -മാച്ചോ  സെറ്റപ്പിൽ ഉള്ള ഫ്രാഞ്ചൈസി ആണ്.War ലെ കബീറിന് ധാരാളം സാധ്യതകൾ ഉണ്ട്.രണ്ടാം ഭാഗം ആയി പുതിയ താരങ്ങളിൽ ഉള്ള ആരെങ്കിലും ആയി ബാക്കി ഭാഗങ്ങൾ വന്നാൽ പൊളിയ്ക്കും.പോലീസ് യൂണിവേഴ്‌സ് ആയി അക്ഷയ്,അജയ്,രൻവീർ തുടങ്ങിയവർ പോകുമ്പോൾ ഇതു പോലെ ഉള്ള മറ്റു ഫുൾ ഫ്ലോയിൽ ഉള്ള സിനിമകളും വേണം എന്നാണ് അഭിപ്രായം.നല്ല സിനിമകൾ എല്ലാം ഇഷ്ടമാണ്.

  പക്ഷെ കണ്ടു കഴിഞ്ഞിട്ടു വലിയ impact ഒന്നും ഉണ്ടാക്കാത്ത ,എന്നാൽ ബോർ അടിപ്പിക്കാത്ത സിനിമകൾ ഒഴിവു നേരങ്ങൾ ആനന്ദകരം ആക്കും.ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ പടം ആണോ അല്ലയോ എന്ന് ചോദിച്ചാൽ അറിയില്ല.എന്റെ അഭിപ്രായത്തിൽ ഹിന്ദിയിലെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നു തന്നെയാണ് War.


More movie suggestions @www.movieholicviews.blogspot.com

Friday, 29 November 2019

1119. Asuran (Tamil,2019)


​​1119. Asuran (Tamil,2019)
         Action, Drama


  ആ കുടുംബം ഒരു ഓട്ടത്തിലാണ്.ആരെയൊക്കെയോ അവർ ഭയപ്പെടുന്നു.ഒരുമിച്ചു പോയാൽ തന്റെ കുടുംബം മൊത്തം നശിച്ചു പോകും എന്ന ചിന്ത.അതു കൊണ്ടു പല വഴിക്കാണ് അവരുടെ ഓട്ടം.ആർക്കോ അവരോടു വലിയ ഒരു പകയുണ്ട്.കൊല പക ആണത്.സ്വയം രക്ഷിക്കാനും പ്രിയപ്പെട്ടവരെ രക്ഷിക്കാനും ഉള്ള ഓട്ടം.എന്താണ് ഇവർക്ക് സംഭവിച്ചത്?അസുരന്റെ കഥ ഇതാണ്.

           ശിവസാമി എന്ന കഥാപാത്രമായി തുടക്കത്തിൽ സിനിമയിൽ ധനുഷിനെ കാണുന്നത് ആകെ തളർന്ന നിസഹായാവസ്ഥയിൽ ഉള്ള മനുഷ്യൻ ആയാണ്. ശിവസാമിയുടെ ഭാര്യയ്ക്ക് ലഭിച്ച സ്ഥലത്തിനു വേണ്ടി ഗ്രാമത്തിലെ ജന്മി തട്ടിയെടുക്കാൻ നോക്കുമ്പോഴും സ്വന്തം മണ്ണിൽ അധവാണിച്ചു ജീവിക്കാൻ ഉള്ള ത്വര മാത്രമാണ് അയാളിൽ അൽപ്പമെങ്കിലും വാശിയുണ്ടെന്നു തോന്നിക്കുന്നത്.

  സ്ഥിരം ധനുഷ് സിനിമകളിൽ ഉള്ള ഒരു എനർജി തീരെ ഇല്ലാത്ത കഥാപാത്രം.ഒപ്പം ശിവസാമിയുടെ മൂത്ത മകൻ വേൽമുരുകൻ ആയി വന്ന അരുണാചലം (വിക്കിയിൽ നിന്നും ആണ് പേര് കിട്ടിയതു) തന്റെ കഥാപാത്രത്തെ നല്ല എനർജി ലെവലിൽ തന്നെ കൊണ്ടു പോകുന്നുണ്ട്.

   ധനുഷിന്റെ റോളിന്റെ പ്രസക്തിയെ കുറിച്ചു പോലും സംശയം തോന്നി.പിന്നെ ഒരു രംഗം ഉണ്ട്.സിനിമയുടെ അതു വരെ മൊത്തത്തിൽ ഉള്ള ഒരു ഒഴുക്കിനെ മൊത്തം മാറ്റിക്കൊണ്ട്.


മഞ്ജുവിന്റെ സിനിമകളുടെ പ്രേക്ഷകൻ ഒന്നും അല്ലെങ്കിൽ പോലും ബോൾഡ് ആയ നാട്ടിൻപുറത്തുകാരി എന്ന റോളിൽ കന്മദം ഒക്കെ കണ്ടത് മുതൽ ഉള്ള അതേ പ്രകടനം തന്നെ ആയിരുന്നു ഇതിലും.വേൽമുരുകൻ എന്ന കഥാപാത്രം മികച്ചതായി തോന്നി.ഒപ്പം പശുപതിയുടെ വേഷവും.

  കരുണാസിന്റെ മകൻ കെൻ കരുണാസ് അവതരിപ്പിച്ച ചിദംബരം എന്ന കഥാപാത്രം സിനിമയിൽ ഉടനീളം ഉണ്ടായിരുന്നു.ആകെ മൊത്തത്തിൽ മികച്ച കാസ്റ്റിങ് ആണ് ചിത്രത്തിനുള്ളത്.അതിനോടൊപ്പം ആക്ഷനിലെ വയലൻസ് കൂടി ചേരുമ്പോൾ ഗ്രാമീണ കുടിപ്പക സിനിമകളിൽ ഒക്കെ ഉള്ള ഒരു ക്ലാസ് സിനിമ ആയി അസുരൻ മാറി.ജി വി പ്രകാശ് ശരിക്കും തന്റെ പ്രതിഭയോട് ചെയ്യുന്ന അനീതി ആണ് അഭിനയം എന്നു തോന്നി പോകും.പശ്ചാത്തല സംഗീതം എല്ലാം തന്നെ മികച്ച നിന്നു.

   ബാഷയിലെ രജനിയുടെ ട്രാൻസ്ഫോർമേഷൻ സീൻ ഇല്ലേ?അതിനോട് അടുത്തു നിൽക്കുന്ന ഒരു മാസം സീൻ ഈ അടുത്തു കാണാൻ കഴിഞ്ഞു.Goosebumps!! എന്നു പറയാം.സിനിമ കാണാൻ ശ്രമിക്കുക.രംഗസ്ഥലം കണ്ടതിനു ശേഷം ആ ഴോൻറെയിൽ ഉള്ള മികച്ച ഒരു ചിത്രം ആണ് അസുരൻ.ഇങ്ങനെ ഒരു സിനിമ വെട്രിമാരൻ അവതരിപ്പിച്ചപ്പോൾ ഒരു പ്രേക്ഷകൻ എന്ന നിലയിൽ സന്തോഷം തോന്നി.മനസ്സു നിറച്ച സിനിമ.

  സിനിമയുടെ ലിങ്ക് ഇവിടെ ലഭിക്കും

  t.me/mhviews

or
@mhviews

More movie suggestions @www.movieholicviews.blogspot.ca

1120. Mouse Hunt( English, 1997)


1120. Mouse Hunt( English, 1997)
           Comedy

      എലി ഒരു സിനിമയിലെ സമാന്തരമായ മറ്റൊരു കഥയായി വന്ന ചിത്രമാണ് ഈ പറക്കും തളിക.സുന്ദരനും എലിയും തമ്മിൽ ഉള്ള ടോം ആൻഡ് ജെറി കഥ ഇപ്പോഴും ഓർമയിൽ ഉള്ള ഒന്നാണല്ലോ.അതു പോലെ ഈ അടുത്തു എസ് ജെ സൂര്യ നായകനായ Monster എന്ന സിനിമയും ഒരു എലി ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള കഥയായിരുന്നു.തമാശയുടെ രൂപത്തിൽ അവതരിപ്പിച്ച ആ രണ്ടു സിനിമകളിലും Mouse Hunt എന്ന സിനിമയുടെ സ്വാധീനം ഉണ്ടാകാം എന്നു കരുതുന്നു.

"A world without string is chaos"
                           -Rudolph Smuntz

  ഒരു കോമഡി സ്ലാപ്സ്റ്റിക് സിനിമയുടെ തുടക്കം  എഴുതി കാണിക്കുന്നത് ആണ്.പിന്നീട് പലപ്പോഴും quotes കളുടെ ഇടയിൽ സ്ഥാനം പിടിച്ച ഈ ഡയലോഗ് ആണ് ഈ സിനിമയുടെ പ്രമേയം തന്നെ.ഫിലോസഫിക്കൽ ആയി തുടങ്ങുന്ന സിനിമയുടെ പിന്നീട് ഉള്ള സീനിൽ തന്നെ സ്ലാപ്സ്റ്റിക് കോമഡി അതിന്റെ വഴി തുറക്കുന്നു.പിന്നീട് ഒരു കായവും ആയിരുന്നു.പ്രേക്ഷകനെ ചിരിയുടെ കലാപകാരികൾ ആക്കിയ സന്ദർഭങ്ങൾ.

   രണ്ടു സഹോദരങ്ങളുടെയും അവരുടെ പിതാവ് അവർക്കായി മരണാനന്തരം മാറ്റി വച്ച നൂലുണ്ടാക്കുന്ന കമ്പനിയുടെയും കഥയാണ് സിനിമ.അപ്പോൾ ഒരു സംശയം ഉണ്ടാകാം.പടത്തിന്റെ പേര് എങ്ങനെ Mouse Hunt എന്നു വന്നെന്നു.അതിനു സിനിമ കാണുക.

  Dreamworks ന്റെ ആദ്യ കുടുംബ ചിത്രമായിരുന്നു Mouse Hunt (കട:വിക്കി).നല്ല ക്ലാസ് തമാശകൾ ആണ് ചിത്രത്തിൽ ഉടനീളം.ഇടയ്ക്കു വരുന്ന ക്രിസ്റ്റഫർ വാക്കൻ പോലും ചിരിപ്പിക്കുന്നുണ്ട്.പ്രശസ്തമായ ലോറൽ-ഹാൻഡി കഥാപാത്രങ്ങളുടെ അച്ചിൽ ആണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായ ലാൻസ്-ഏർണി എന്നിവരെ വാർത്തെടുത്തിരിക്കുന്നത്.
   
     കഥയുടെ പശ്ചാത്തലം തന്നെ പഴയ കാലം ആണ്.അതു കൊണ്ടു തന്നെ അന്നത്തെ പല പരിമിതികൾ കൊണ്ടും ഉണ്ടാകുന്ന സന്ദര്ഭോചിതമയ തമാശകൾ സിനിമയുടെ ജീവനാണ്.

    ഒരു മോശം ദിവസം വെറുതെ ഇരിക്കുമ്പോൾ ഒരു തമാശ പടം കാണണം എന്ന് തോന്നിയാൽ മറക്കണ്ട. Mouse Hunt കണ്ടോളൂ.ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ലഭിക്കും.

  t.me/mhviews

or

 @mhviews

More movie suggestions @www.movieholicviews.blogspot.ca

 

Sunday, 24 November 2019

1118.Ready or Not (English,2019)


1118.Ready or Not (English,2019)
          Thriller, Horror

       സാധാരണയായി ജോലി സമയത്തു ഉള്ള ബ്രേക്ക് സമയം സിനിമകൾ കാണാറുണ്ട്.ഇടയ്ക്കു ഒരു മണിക്കൂറിൽ ബ്രേക്ക് സമയത്തു ചില സിനോമകൾ കണ്ടു ഉറങ്ങി പോകാറും ഉണ്ട്.പക്ഷെ, ഇന്ന് ഒരു സിനിമ കണ്ടൂ.കണ്ടു തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ തന്നെ ആകെ മൊത്തത്തിൽ സിനിമ ഇഷ്ടമായി.ഒരു ത്രില്ലറിന് വേണ്ട പശ്ചാത്തലം.താല്പര്യത്തോടെ ഇരുന്നു കണ്ടൂ.ഒരു അര മണിക്കൂർ കഴിഞ്ഞപ്പോൾ നിർത്തി.വീട്ടിൽ പോയി ടി വിയിൽ വലിയ സ്‌ക്രീനിൽ കാണാമെന്നു കരുതി.ഭാര്യയ്ക്കും ഇതു പോലത്തെ സിനിമകൾ ഇഷ്ടമാണ്.

  കണ്ട സിനിമയുടെ പേര് Ready or Not. വീട്ടിൽ വച്ചു ബാക്കി കണ്ടു.ഒരു ത്രില്ലവർ സിനിമയിൽ ഹൊറർ എലമെന്റ് എങ്ങനെ ഉയയോഗിക്കാം എന്നു ഭംഗിയായി സിനിമ കാണിച്ചു തന്നു.ഹൊറർ എന്നു പറഞ്ഞാൽ പ്രേത പടം മാത്രമായി എടുക്കേണ്ട.വയലൻസ് ഉൾപ്പടെ ആണ് പറഞ്ഞതു.

  സിനിമയുടെ കഥയെ കുറിച്ചു ഒന്നും പറഞ്ഞില്ലലോ.അതാണ് ഈ സിനിനിമയുടെ കുഴപ്പം.ഒരു പരിധിക്കപ്പുറം പറഞ്ഞാൽ കഥയുടെ ക്ളൈമാക്‌സ് വരെ പ്രേക്ഷകന് പറയാൻ കഴിയും.പക്ഷെ അവതരണ രീതി ഒരു ചിത്രത്തിന്റെ മികവ് ആകുമ്പോൾ ഈ കഥ പറച്ചിൽ കാരണം നല്ലൊരു സിനിമ നഷ്ടമായേക്കാം.

  ഗ്രേസ് എന്ന യുവതിയുടെ കല്യാണം ആണ്.ധനികനായക അലക്‌സ് ആണ് വരൻ.കല്യാണം കഴിഞ്ഞ രാത്രി സാധാരണ മനുഷ്യർക്കു ഒരു സങ്കൽപ്പം ഉണ്ടാകും.എന്നാൽ ഗ്രേസ് എന്നല്ല ആരും വിചാരിക്കാത്ത...ബാക്കി സിനിമ കണ്ടു നോക്കിക്കോ.

   Modern ഹൊറർ ചിത്രങ്ങളിൽ മികച്ചവയിൽ ഒന്നാണ് Ready or Not.അതിന് ഒരു കാരണം ഉണ്ട്.ഒരു സാധാരണ കഥ എന്ന രീതിയിൽ കാണുന്നതിനോടൊപ്പം തന്നെ ഒരു സോഷ്യൽ കമന്ററി കൂടി ആണ് ചിത്രം.ധനികരുടെ ഭ്രാന്തൻ ചിന്തകൾ ഒരു പക്ഷെ ഒരു anime യുടെ രീതിയിൽ രക്തം ഒഴുക്കാൻ ഒരു ക്ഷാമവും ഇല്ലാതെ അവതരിപ്പിച്ചിരിക്കുന്നു.ക്ളൈമാക്‌സ് ആകുമ്പോൾ ഈ ഒരു ചിന്തയോട് ഒപ്പം ചിത്രം ചേർന്നു പോകുന്നതും കാണാം.
 
അപ്പോൾ Ready or Not? സിനിമ കാണുകയല്ലേ?

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : @mhviews

More movie suggestions @www.movieholicviews.blogspot.ca

Thursday, 21 November 2019

1117.The 39 Steps(English,1935)


1117.The 39 Steps(English,1935)
          Mystery ,Thriller

#2. #Hitchcock_The_Master_of_Suspense

    കാനഡയിൽ നിന്നുമുള്ള റിച്ചാർഡ് ഹാനെയുടെ ഒപ്പം അന്ന് റൂമിലേക്ക് പോകുമ്പോൾ ഒരു സുന്ദരിയായ യുവതിയും ഉണ്ടായിരുന്നു.ഇടയ്ക്കിടെ ആ മുറിയിലേക്ക് വരുന്ന ഫോണ് കോളുകൾ എടുക്കരുത് എന്നും അതു അവൾക്കു ഉള്ളതാണെന്നും പറയുന്നു.

 അന്നബെല്ല എന്ന ആ സ്ത്രീ ഹാനെയുടെ ഒപ്പം അയാളുടെ റൂമിൽ നിൽക്കുമ്പോൾ വെടിയേൽക്കുന്നു.ആ മുറിയിൽ എത്തിയതിനു ശേഷം അവർ ഹാനെയോട് അവർ യഥാർത്ഥത്തിൽ ആരാണെന്നും ആ മുറിയുടെ പുറത്തു നിൽക്കുന്ന അജ്ഞാതരായ രണ്ടു ഏറെ കുറിച്ചുള്ള വിവരണങ്ങളും നൽകിയിരുന്നു.

    അതിന്റെ ഒപ്പം വലിയ ഒരു രഹസ്യവും.അതു സ്‌കോട്ടലാന്റിൽ ഉള്ള ഒരു സ്ഥലത്തെ കുറിച്ചു ആയിരുന്നു.എന്നാൽ പിന്നീട് അനാബെല്ലയുടെ മരണത്തിനു ശേഷം ഹാനെ ആയി കൊലപാതകത്തിലെ പ്രതി.

  ഒരു കൊലപാതകി ആയി കണക്കാക്കി ഹാനെയുടെ പുറകെ പോലീസ് ഉണ്ട്.എന്നാൽ അയാളുടെ നിരപരാധിത്വം ആരും വിശ്വസിക്കുന്നും ഇല്ല.തന്റെ നിരപരാധിത്വം തെളിയിക്കേണ്ട ബാധ്യത അയാൾക്ക്‌ മാത്രം ആയി മാറുന്നു.
   
റിച്ചാർഡ് ഹാനെ ഈ കേസിൽ നിന്നും രക്ഷപ്പെടുമോ?ആരാണ് കൊലപാതകങ്ങൾക്കു പിന്നിൽ?ചിത്രം കാണുക.

   സിനിമയുടെ കഥ ഒരു പഴയ മലയാള ചിത്രവും ആയി സാമ്യം തോന്നുന്നുണ്ടോ? "മൈ ഡിയർ റോങ് നമ്പർ" എന്ന ചിത്രം ഇതിന്റെ ഒരു loose adaptation ആയിരുന്നു.സിനിമ ചരിത്രത്തിൽ പിന്നീട് വന്ന escapist സിനിമകളുടെ എല്ലാം തുടക്കം ഈ സിനിമ ആയിരുന്നു.പ്രതിയാണെന്ന് സംശയിക്കപ്പെടുന്ന ആൾ നിരപരാധിത്വം തെളിയിക്കുക എന്ന ഒരു പ്രമേയത്തിൽ എത്ര സിനിമകൾ?

  ജോണ് ബുക്കാൻ എഴുതിയ The Thirty-Nine Steps എന്ന നോവലിനെ ആസ്പദമാക്കിയാണ് ഈ ചിത്രം അവതരിപ്പിച്ചിരുന്നത്. British Film Institute ന്റെ എക്കാലത്തെയും ബ്രിട്ടീഷ് സിനിമകളിൽ 4 ആം സ്ഥാനത്തുള്ള ചിത്രം , പുസ്തകങ്ങളിൽ നിന്നും സിനിമയായി മാറിയവയിൽ രണ്ടാം സ്ഥാനത്തു ആണ് ഈ ചിത്രത്തിന് .

  ഹിച്ചകോക്കിന്റെ സിനിമകളിൽ മാസ്റ്റർപീസ് എന്നു ലോകം പിന്നീട് വിളിച്ച ചിത്രങ്ങളിൽ ആദ്യത്തേത് ആണ് The 39 Steps.ഒരു സിനിമ പ്രേക്ഷകൻ എന്ന നിലയിൽ ഭാവിയിൽ വന്ന സിനിമ പ്രമേയങ്ങളുടെ എല്ലാം തുടക്കം എന്ന നിലയിൽ ഉള്ള ചിത്രം കാണാൻ ശ്രമിക്കുക.

   [ഹിച്കോക് സിനിമകൾ പരിചയപ്പെടുത്തുന്ന ഒരു പരമ്പരയാണിത്.അദ്ദേഹത്തിന്റെ കുറെയേറെ സിനിമകൾ ലോസ്റ്റ് ഫിലിം വിഭാഗത്തിൽ ആണ് ഇപ്പോൾ ഉള്ളത്.അവശേഷിക്കുന്നവ കഴിയുന്നത്ര ഈ വിഭാഗത്തിൽ ഉൾപ്പെടുത്താൻ ശ്രമിക്കുന്നു.അദ്ദേഹത്തിന്റെ സിനിമകൾ കാണാത്തവർ കുറവായിരിക്കും.എന്തെങ്കിലും മിസ് ആയിട്ടുണ്ടെങ്കിൽ അതും കൂടി ഉൾപ്പെടുത്താൻ ഉള്ള അവസരം ആയി കരുതുന്നു.

  ടെലിഗ്രാം ചാനൽ ലിങ്ക്  @mhviews

Tuesday, 19 November 2019

1116.The Man Who Knew Too Much(1934,English)


​​1 #Hitchcock_The_Master_of_Suspense

      "The Master of Suspense". ആൽഫ്രഡ് ഹിച്കോക്ക് അവതരിപ്പിച്ച സിനിമകൾ എല്ലാം തന്നെ സ്വീകരിച്ച ഒരു ഫോർമാറ്റ് ഉണ്ട്. അതിന്റെ പ്രതിഫലനം ആണ് സിനിമ കണ്ടതിനു ശേഷം അത്ഭുതപ്പെട്ടിരിക്കുന്ന കാണികൾ. സിനിമയുടെ ഭാഷ ഒക്കെ വർഷങ്ങൾ കഴിയും തോറും മാറും.പക്ഷെ ഏതു കാലത്തിനും മനസ്സിലാകുന്ന സിനിമകൾ ആണ് അദ്ദേഹം അവതരിപ്പിച്ചിട്ടുള്ളത്.

  ടെക്‌നോളജി പോലെ ഉള്ള സംഭവങ്ങൾ കഥാഗതിയിൽ നിർണായകം ആകുന്ന സ്ഥലങ്ങളിൽ മാത്രമായിരിക്കും ഹിച്കോക് സിനിമകൾ കാലത്തെ അതിജീവിക്കാതെ പോകുന്നത്.സസ്പെൻസ് സിനിമകളുടെ തമ്പുരാന്റെ പല സിനിമകളും ലോസ്റ്റ് സിനിമകളുടെ കൂട്ടത്തിൽ ആണ് ഇപ്പോൾ.ഒരു പ്രിന്റ് പോലും അവശേഷിക്കാതെ പോയി.അവശേഷിക്കുന്ന സിനിമകൾ ആണ് ഈ ചെറിയ പരമ്പരയിൽ ഉൾപ്പെടുത്തുന്നത്.ഹിച്കോക് സിനിമകൾ ഒരു യുഗത്തിന്റെ അടയാളപ്പെടുത്തൽ ആണ്.

  1116.The Man Who Knew Too Much(1934,English)
  Mystery

 ഒരു പാർട്ടിക്കിടെ ആണ് അത് സംഭവിക്കുന്നത്.പിയറെ ഫ്രസ്‌നേ എന്ന ഫ്രഞ്ചുകാരൻ അജ്ഞാതനായ ഒരാളുടെ വെടിയേറ്റു മരിക്കുന്നു.പാർട്ടിക്കിടെ ഡാൻസ് ചെയ്യുന്ന സമയം ആണ് അത് എഡ്നയോട് ഒരു  സംഭവിക്കുന്നത്.മരണത്തിന് മുന്നേ അയാൾ എഡ്നയോട് ഒരു രഹസ്യം പറയുന്നു.അൽപ്പ സമയത്തിനകം എഡ്നയുടെ മകളെ തങ്ങൾ തട്ടി കൊണ്ടു പോയി എന്നും, പിയറെ പറഞ്ഞ രഹസ്യം പൊലീസോ മറ്റോ അറിഞ്ഞാൽ അവളുടെ ജീവന് തന്നെ ഭീഷണി  ഉണ്ടെന്നും ഉള്ള സന്ദേശം ആണ് അവർക്ക് ലഭിക്കുന്നത്.

  അവധിക്കാലം  സ്വിട്സര്ലാണ്ടിൽ ചിലവഴിക്കാൻ എത്തിയ എഡ്നാ -ബാങ്ക്‌സ് ദമ്പതികൾക്ക് അവിടെ വച്ചു ലഭിച്ച സൗഹൃദം ആയിരുന്നു പിയറെ.ജീവിതം സന്തോഷപരമായി ചിലവഴിക്കാൻ ശ്രമിച്ച അയാളെ ആരാണ് കൊന്നിട്ടുണ്ടാവുക?എന്താണ് കൊലയാളിയുടെ ഉദ്ദേശം?കൂടുതൽ അറിയാൻ ചിത്രം കാണുക.

1934 കാലഘട്ടത്തിൽ അവതരിപ്പിച്ച ചിത്രത്തിലെ ഷൂട്ടിങ് സീനുകൾ ഒക്കെ ആ കാലഘട്ടം വച്ചു നോക്കുമ്പോൾ മികച്ചതായിരുന്നു.അന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ ഉള്ള കഥകളിൽ പറയുന്നത് ഇന്നത്തെ കാലത്തു ക്ളീഷേയും ആവർത്തന വിരസത അനുഭവപ്പെടുന്നതും ആകാം.

  എന്നാൽ പിന്നീട് വന്ന സിനിമകളിൽ മേൽപറഞ്ഞ ക്ളീഷേകളുടെ തുടക്കങ്ങളിൽ ഒന്നു ഈ ചിത്രം ആയിരുന്നിരിക്കാം.ഹിച്കോക് സിനിമകൾക്ക് ഒരു സരള ഭാവമുണ്ട്.ആർക്കും മനസ്സിലാകുന്ന കഥയിലൂടെ അപ്രതീക്ഷിതമായി ഉള്ള ട്വിസ്റ്റുകളിൽ പ്രേക്ഷകനെ അമ്പരിപ്പിക്കാൻ ഉള്ള കഴിവ്.ഇവിടെയും അതു വ്യക്തമാണ്.

ചിത്രം കാണുക.

More movie suggestions @www.movieholicviews.blogspot.ca
സിനിമയുടെ ലിങ്ക് ബ്ലോഗിൽ ഉള്ള ടെലിഗ്രാം ചാനലിൽ ലഭ്യമാണ്.

Wednesday, 13 November 2019

1115.Magamuni(Tamil,2019)


​​1115.Magamuni(Tamil,2019)

    ഒരു ഡാർക്ക് മൂഡിൽ ആണ് സിനിമ തുടങ്ങുന്നത്.അജ്ഞാതരായ ആരോ മഗാദേവനെ കുത്തുന്നു.ഒരു ടാക്‌സി ഡ്രൈവർ ആണയാൾ.പ്രായത്തിനും അപ്പുറം ഉള്ള നര അയാളുടെ മുഖത്തുണ്ട്.കഷ്ടപ്പാട് ആണ് ജീവിതം മുഴുവൻ.അയാൾ കുത്തേറ്റ വിവരം ഭാര്യയോട് പോലും പറയുന്നില്ല.

   മുനിരാജ് ബ്രഹ്മചാരി ആകാൻ ഉള്ള ശ്രമത്തിൽ ആണ്.അമ്മയോടൊപ്പം ഒരു ചെറിയ ഗ്രാമത്തിൽ ജീവിക്കുന്നു.വൈകുന്നേരങ്ങളിൽ കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന ജോലിയും അയാൾ ചെയ്യുന്നുണ്ട്.യോഗയിൽ ജീവിതത്തെ കണ്ടെത്താൻ ശ്രമിക്കുന്ന അയാളിൽ കൗതുകം ധനികയായ ഒരു ജേർണലിസം വിദ്യാർഥിനിക്ക് തോന്നുന്നു.

  കാഴ്ചയിൽ ഒരേ പോലെ ഉള്ള രണ്ടു വ്യക്തികളുടെ കഥാപത്ര സ്വഭാവം ആണ് മുകളിൽ വിവരിച്ചത്.സിനിമയുടെ തുടക്കത്തിൽ സമാന്തരമായി ഈ കഥ പോകുന്നത് കൊണ്ടു ഇനി ആദ്യം കാണിച്ച ആളുടെ ഫ്‌ളാഷ് ബാക് എങ്ങാനും ആണോ എന്നൊരു തോന്നൽ ഉണ്ടായിരുന്നു.ഒരു കഥ നടക്കുന്നത് നഗരത്തിലും; മറ്റൊന്ന് ഗ്രാമത്തിലും.രണ്ടു ഭാഗങ്ങളിലും ഉള്ള വയലൻസ് വ്യക്തമായി കാണിക്കുന്നുണ്ട്.മഗാദേവൻ, മുനി രാജ് എന്നിവർ എങ്ങനെ ഇതി ഭാഗം ആകുന്നു എന്നത് ആണ് സിനിമയുടെ ഇതിവൃത്തം.

   ചാക്കിൽ കയ്യിട്ടു കൊല്ലിക്കാൻ നോക്കുന്നത് ശരിക്കും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു.ഒരാളെ കൊല്ലാൻ ഇതിലും എളുപ്പ വഴി ഇല്ലല്ലോ എന്നു തോന്നും അതു കാണുമ്പോൾ.ആര്യ കുറെ കാലത്തിനു ശേഷം സഹ നടൻ റോൾ വിട്ടു നല്ലൊരു സ്‌ക്രിപ്റ്റ് തിരഞ്ഞെടുത്തു എന്നത് ഒരു നടൻ എന്ന നിലയിൽ അദ്ദേഹത്തിന് ഗുണമാണ്.ഗ്ലാമർ ഒക്കെ കുറച്ചു ഉള്ള വേഷം.

   മറ്റൊരു ശ്രദ്ധേയമായ കാര്യം, ക്ളീഷേ ആയ ഒരു കഥ ഇത്തരത്തിൽ അവതരിപ്പിച്ചത് നന്നായിരുന്നു.വലിയ പ്രാധാന്യം ആ ക്ളീഷേയ്ക്കു കൊടുക്കാതെ അതു ക്ളൈമാക്സിലേക്കു മാറ്റി വച്ചതു കൊണ്ടും, അതിന്റെ പ്രതിഫലനം കഥാപാത്രങ്ങളെ എങ്ങനെ ബാധിച്ചു എന്നതും നന്നതിരുന്നു.തിയറ്റർ റെസ്പോണ്സ് നല്ലതായിരുന്നു എന്നാണ് കേട്ടത്.സിനിമ തീരെ നിരാശപ്പെടുത്തിയില്ല.കണ്ടു നോക്കാവുന്ന ഒന്നാണ് മഗാമുനി.
  "'മഗാമുനി' എന്ന പേരു ഈ ചിത്രത്തിന് എങ്ങനെ വന്നൂ എന്നുള്ളതും ചിത്രത്തിന്റെ ക്ളൈമാക്‌സ് അടുക്കുമ്പോൾ മനസ്സിലാകും.


More movie suggestions @www.movieholicviews.blogspot.ca

1031.Mirage(Spanish,2018)



1031.Mirage(Spanish,2018)
          Mystery,Crime, Fantasy,Sci-Fi

      ഒരു കൊലപാതകം നടക്കുന്നു എന്നു കരുതുക.ആ സംഭവത്തിൽ രണ്ടു ഫലങ്ങൾ ഉണ്ടാകാം.ഒന്നു.ആ കൊലപാതകം ആളുകൾ അറിയുന്നു.കൊലയാളി പിടിയിലാകുന്നു.രണ്ടാമത് കൊലപാതകം നടന്നത് ആരും അറിയുന്നില്ല.ഈ അവസരത്തിൽ മറ്റൊരു മരണത്തിൽ നിന്നും ഒരാളെ രക്ഷിക്കാൻ അവൾക്കു ഒരവസരം ലഭിച്ചിരിക്കുകയാണ്.അവൾ അത് ഉപയോഗിക്കുന്നു.ഭൂതകാലത്തിൽ ഉള്ള ഒരാളുടെ ജീവിതം ആണ് അവൾ കാരണം രക്ഷപ്പെടുന്നത്.എന്നാൽ അതിന്റെ ഫലമായി വർത്തമാന കാലത്തിൽ ഉള്ള അവളുടെ ജീവിതമോ?

   സങ്കീർണമായ ഒരു കഥയാണ് സ്പാനിഷ് ചിത്രമായ "Mirage" അവതരിപ്പിക്കുന്നത്.ഒരു കൊലപാതക കേസിനെ ചുറ്റിപ്പറ്റിയും അതിനൊപ്പം ബർലിൻ മതിൽ 'തകർക്കുന്ന' ദിവസം ഉണ്ടായ കാലാവസ്ഥ വ്യതിയാനം സൃഷ്ടിച്ച 'Space-Time Continuum glitch' സൃഷ്ടിച്ച പ്രതിഭാസങ്ങൾ ചിലരുടെ ജീവിതത്തിൽ ഉണ്ടായ മാറ്റങ്ങളെ കുറിച്ചും ആണ്.അന്നത്തെ ദിവസം സംഭവിക്കേണ്ടി ഇരുന്ന രണ്ടു മരണങ്ങൾ,അതിനെ തുടർന്ന് പിന്നീട് ഉണ്ടാകുന്ന നഷ്ട ബോധം എല്ലാം എന്നാൽ പിന്നീട് മാറുകയാണ്.

    വേരാ എന്ന സ്ത്രീയുടെ ജീവിതം ആയിരുന്നു ഏറ്റവും അധികം ബാധിച്ചത്.സാധാരണയായി പോയിക്കൊണ്ടിരുന്ന ജീവിതം.സന്തോഷവും,അവളുടെ ജീവിതത്തിൽ എന്തായി തീരാൻ കഴിയാതെ ഇരുന്നത് പോലും തന്റെ കുടുംബ ജീവിതത്തിനു വേണ്ടി ഉള്ള ത്യാഗം ആയി ആണ് അവൾ കരുതിയത്.എന്നാൽ ഭൂതകാലത്തിൽ നടക്കുന്ന സംഭവങ്ങൾ ചെറുതായി മാറ്റാൻ ശ്രമിക്കുന്ന അവൾ എത്തിച്ചേരുന്നത് ആ ടൈം ലൈനിന് സമാന്തരമായി നിർമിക്കപ്പെട്ട മറ്റു ടൈം ലൈനുകളിലും.അവിടെ അവൾ വ്യത്യസ്ത ആണ്.അവളുടെ ജീവിതവും,ബന്ധങ്ങളും,സന്തോഷവും എല്ലാം.എന്നാൽ അവൾക്കു പ്രിയപ്പെട്ട ഒന്നുണ്ട്.അവളുടെ മകൾ.അവൾ മകൾക്കായി അന്വേഷണം നടത്തുക ആണ്.എന്നാൽ എല്ലാം മാറിയ അവൾക്കു അതു സാധ്യം ആകുമോ?

  The Body,Invisible Guest ഒക്കെ സംവിധാനം ചെയ്ത Oriol Paulo യെ അങ്ങനെ എളുപ്പം മറക്കാൻ സാധിക്കുമോ?അദ്ദേഹത്തിന്റെ തന്നെ സംവിധാന മികവിൽ ആണ്  'Mirage' വന്നിരിക്കുന്നത്.ഒരു ത്രില്ലർ,മിസ്റ്ററി കഥയെ ബുദ്ധിപൂർവം സയൻസ് ഫിക്ഷനിൽ യോജിപ്പിച്ചു ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.ട്വിസ്റ്റുകൾ,സസ്പെൻസ് എന്നീ പ്രേക്ഷക പ്രീതി നേടുന്ന ഘടകങ്ങൾ നന്നായി ഉപയോഗിച്ചിട്ടുണ്ട് ചിത്രത്തിൽ.പ്രേക്ഷകനെയും അതു കൊണ്ടു തന്നെ കഥയോടൊപ്പം യാത്ര ചെയ്യിപ്പിക്കുന്നു ചിത്രവും.

  നേരത്തെ പറഞ്ഞത് പോലെ സങ്കീർണമായ കഥയാണ് ചിത്രത്തിന്.എഴുതിയോ പറഞ്ഞോ അറിഞ്ഞാൽ അതിൽ അധികം കൗതുകം ഉണ്ടാകില്ല.പകരം സിനിമ കാണാൻ ശ്രമിക്കുക
Netflix റിലീസ് ആയി ആണ് ചിത്രം വന്നത്.

  More movie suggestions @www.movieholicviews.blogspot.ca

   ചിത്രത്തിന്റെ ലിങ്ക് എന്റെ ടെലിഗ്രാം ചാനലിലും ലഭ്യമാണ്

Wednesday, 30 October 2019

1114.An Inspector Calls(English,1954)


1114.An Inspector Calls(English,1954)
         Mystery

   ഒരു സ്ത്രീ ആത്മഹത്യ ചെയ്തിരിക്കുന്നു.താൻ ആണ് ആ കേസ് അന്വേഷിക്കുന്നത് എന്ന് പറഞ്ഞാണ് ഇൻസ്‌പെക്‌ടർ പൂളെ ബെര്ളിങ്ങിന്റെ വീട്ടിൽ എത്തുന്നത്.

 ധനികനായ ബിർലിംഗ്‌ വളരെയധികം സ്വാധീനം ഉള്ള വ്യക്തിയാണ്.ഉടൻ തന്നെ Knighthood വരെ കിട്ടാൻ സാധ്യത ഉള്ള ആൾ.പോലീസ് കേസുകളിൽ നിന്നും കുടുംബത്തിന് അപമാനം ഉണ്ടാക്കുന്ന കാര്യങ്ങളിൽ നിന്നും മാറി നിന്നാൽ മാത്രം മതി അയാൾക്ക്‌ ആ പദവി ലഭിക്കുവാൻ.

  പക്ഷെ അപ്രതീക്ഷിതമായി അവിടെ എത്തിയ ഇൻസ്‌പെക്‌ടർ അയാളെ അമ്പരപ്പിച്ചു.തന്റെ മകളുടെ വിവാഹം നടക്കാൻ പോകുന്നു.പ്രതിസുത വരൻ ആയ ജെറാർഡ് അവിടെയുണ്ട്.അവിടെ ചെറിയ ഒരു പാർട്ടി നടക്കുകയാണ്.

  മകനായ എറിക്,മകളായ ഷീല,Mrs. ബിർലിംഗ്‌ എന്നിവർ മാത്രം ഉള്ളത്.തങ്ങളുടെ കൂട്ടത്തിൽ ആ കേസും ആയി ബന്ധം ഉള്ള ആരും ഉണ്ടാകില്ല എന്നും, ഇതു അവരെ കരുതിക്കൂട്ടി കുടുക്കാൻ വേണ്ടി വന്നത് ആണെന്നും ഉള്ള നിലപാടിൽ ആണ് അവർ പൂളെയോട് സംസാരിക്കുന്നതു.

  എന്നാൽ അവരെയെല്ലാം പതിയെ നിശ്ശബ്ദരാക്കി കൊണ്ടു ഇൻസ്‌പെക്‌ടർ പൂളെ ആ ഫോട്ടോ അവർ ഓരോരുത്തരായി കാണിക്കുന്നു.കഥ മാറി.ഓരോരുത്തർക്കും ഓരോ കഥ. 

  എന്തായിരുന്നു ആ കഥകൾ?

ജെ.ബി പ്രിസ്റ്റലിയുടെ പ്രസിദ്ധമായ ഇതേ പേരിൽ ഉള്ള നാടകത്തെ ആസ്പദം ആക്കിയാണ് ഈ സിനിമ അവതരിപ്പിച്ചിരിക്കുന്നത്.ഒരു കുറ്റാന്വേഷണ കതയോടൊപ്പം ഫാന്റസിയും കലർന്ന ഒരു മിസ്റ്ററി ആണ് അവതരണ രീതി.ഇതിനും ഒപ്പം എക്കാലവും പ്രസക്തമായ social commentary കൂടി ഉണ്ട് ചിത്രത്തിന്.ഈ ചിത്രത്തിന്റെ കഥ എക്കാലവും മറ്റു സിനിമകൾക്ക് പ്രചോദനം ആവുകയും ചെയ്യും.

  ഒരു ഇവ സ്മിത്തിനെ പോലെ എത്രയോ ഇവ സ്മിത്ത് ഉണ്ടാകും എന്ന പൂളെയുടെ ചോദ്യം സ്ത്രീ പക്ഷ സിനിമ എന്ന കാഴ്ചപ്പാടിലേക്കും എത്തിക്കുന്നുണ്ട്.ക്ലാസിക് മിസ്റ്ററി സിനിമകളിൽ അതിന്റെതായ സ്ഥാനം ഉള്ള ഈ ചിത്രത്തിന്റെ നാടക ഭാഗം അതിനും അപ്പുറം ആണ് Western world ൽ സ്വീകാര്യം ആയി മാറിയത്.

  പഴയ സിനിമ അല്ലെ എന്നു കരുതി കാണാതെ ഇരിക്കുന്നത് നഷ്ടമാണ്.

ധാരാളം സിനിമ രൂപങ്ങൾ പിന്നീട് ഈ ചിത്രത്തിന് ഉണ്ടായി.ഏതാനും വർഷം മുൻപ് ഇതിന്റെ ചൈനീസ് വേർഷൻ ഇറങ്ങിയിരുന്നു കോമഡി ചിത്രം ആയി.വെറും വധം ആയിരുന്നു.പാളി പോയി സിനിമ.ഒരു മമ്മൂട്ടി ചിത്രം വന്നിരുന്നു ഇതേ കഥയുമായി ഹിന്ദിയിൽ "Sau Jhooth Ek Sach" എന്ന പേരിൽ.

 കഴിയുമെങ്കിൽ കാണുക.നഷ്ടം ഉണ്ടാകില്ല.


More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്: @mhviews

Tuesday, 29 October 2019

1113.Ittymaani: Made in China(Malayalam,2019)


1113.Ittymaani: Made in China(Malayalam,2019)

  50,100,150,200 കോടി ക്ലബുകളിലേക്കു മലയാള സിനിമയെ കയറ്റിയ ലാലേട്ടൻ ഇടയ്ക്ക് ഇങ്ങനെ കുറെ സിനിമകളും ചെയ്യും.സാധാരണ പ്രേക്ഷകർക്ക് വേണ്ടി.തന്റെ എല്ലാം എല്ലാമായ ഫാൻസിന് വേണ്ടി.സ്വന്തം കൂടപ്പിറപ്പുകളെ പോലെ തന്റെ ആരാധകരെ കാണുന്ന ആ ഏട്ടൻ,അവരുടെ ഒരേ ഒരു രാജാവിന്റെ ഓണ സമ്മാനം ആയിരുന്നു ഇട്ടിമാണി എന്ന സിനിമ.

വെളിപ്പാടിന്റെ പുസ്തകം,ഡ്രാമ,നീരാളി ഒക്കെ പോലെ ആരാധകർ മാത്രം ആസ്വദിച്ച സിനിമ,ആരാധകർക്ക് വേണ്ടി മാത്രം ഈ അടുത്തായി ഏട്ടൻ ചെയ്യുന്ന സിനിമ.

(ആരാധകർക്ക് അങ്ങനെ തന്നെ വേണം)


  സത്യൻ അന്തിക്കാട് സിനിമകളിലെ ക്ളീഷേ കഥ.മറ്റൊരു ഏട്ടൻ ആയ ജയറാമേട്ടൻ മാസം തോറും ഉള്ള തിരിച്ചു വരവ് സിനിമകളുടെ പുറകെ ആയതു കൊണ്ടാവാം ആ ഏട്ടനെ ഈ സിനിമയിലേക്ക് വിളിക്കാത്തത്.പേടിക്കണ്ട വേറെയും വരുമല്ലോ.അച്ഛൻ വേഷം ചെയ്യുന്ന ഇന്നസെന്റ് ചേട്ടനും തിരക്കായത് കൊണ്ടു അമ്മയായി കെ പി എ സി ലളിത ചേച്ചിയും വന്നൂ.കഥ ഇത്രയേ ഉള്ളൂ.അമ്മയെ സ്നേഹിക്കാത്ത മക്കൾ.അവർക്ക് ഒരു വൻ ഷോക്ക് നൽകുക.ഇതാണ് കഥ.

Political correctness മുതൽ സ്ത്രീ വിരുദ്ധത ഒക്കെ കുറെ ഇരുന്നു കണ്ടു പിടിക്കാം.പക്ഷെ ശ്രദ്ധിച്ചു ഈ സിനിമ അതിനു വേണ്ടി കാണാൻ ഉള്ള കഴിവ് ഒന്നും ആ കൂട്ടർക്കും ഉണ്ടായില്ല എന്നു തോന്നുന്നു.

  ഏട്ടൻ ഫുൾ ഫ്ലോയിൽ അഴിഞ്ഞാട്ടം ആണ് സിനിമയിൽ.നേരത്തെ പറഞ്ഞത് പോലെ ഫാൻസ് ഒക്കെ ആവേശ തിമിർപ്പിൽ ആയിരിക്കും തിയറ്ററിൽ.

 പക്ഷെ തിയറ്ററിൽ കാണാത്തത് കൊണ്ടും.ഏട്ടൻ ഫാൻ അല്ലാത്തത് കൊണ്ടും സിനിമ ആസ്വദിക്കാൻ ഉള്ള കഴിവ് ഇല്ലാത്തതു കൊണ്ടും മേൽപ്പറഞ്ഞ കഴിവ് ഉള്ളവർ ശരിക്കും ഭാഗ്യവാന്മാർ ആയതു കൊണ്ടും ഇത്രയും നല്ല ഒരു സിനിമ ആയി ഇതിനെ കണക്കാക്കാൻ കഴിഞ്ഞതിൽ അവരോടു ഐക്യപ്പെട്ടു പോകാൻ മാത്രേ കഴിയൂ.

  കാരണം പടം ഇഷ്ടപ്പെട്ടില്ല.എങ്ങനെ എങ്കിലും തീർന്നാൽ മതി എന്നായിരുന്നു.അപ്പൊ ചോദിക്കും ഓടിച്ചു വിടാൻ മേലെ എന്നു.ഫാമിലി ആയിട്ടാണ് കണ്ടത് ആമസോണ് പ്രൈമിൽ.ഇനി ഓടിച്ചു വിടുമ്പോൾ വല്ല പ്രധാന സംഭവങ്ങളും മിസ് ആയി സിനിമ ഇഷ്ടപ്പെടാതെ വന്നാലോ എന്നു ചിന്തിച്ചു.മൊത്തം കണ്ടൂ!!

  പടം തിയറ്ററിൽ ഇരുന്നു മൊത്തത്തിൽ കണ്ട എല്ലാവരോടും ആ കാരണം കൊണ്ടും ഒക്കെ മൊത്തത്തിൽ  അസൂയ ആണ്!!കഥയുടെ അവസാനം ഇട്ടിമാണി യഥാർത്ഥത്തിൽ ഒരു ജിൻ ആണെന്ന് കാണിക്കുന്നതൊക്കെ മെസേജ് ആയി.ഹോ!!ജാംബവാന്റെ കാലം ഒക്കെ തോറ്റ് പോകും.ചുരുക്കത്തിൽ കോടികൾ അടിക്കുന്ന ഇടയിൽ മമ്മൂക്കയ്ക്ക് വേണ്ടി ഏട്ടൻ ഒന്നു പഠിച്ചതാണോ എന്നു തോന്നി.ഇവരുടെ കഥാപാത്രങ്ങൾക്ക് ഒക്കെ നല്ല പ്രായത്തിൽ കെട്ടിക്കൂടെ?

Thursday, 24 October 2019

1112.Nightwatch(Danish,1994)


1112.Nightwatch(Danish,1994)
          Mystery(Serial Killer)

       ഒരു കൊലപാതകി അവിടെ ഉണ്ട്.സ്ത്രീകളെ തിരഞ്ഞു പിടിച്ചു കൊല്ലുന്ന അയാൾ അവരുടെ ശിരോചർമം മുറിച്ചെടുക്കും.അയാളുടെ സിഗ്നേച്ചർ ആയിരുന്നു അത്.സംതൃപ്തനായ കൊലയാളി.പോലീസ് കേസ് അന്വേഷണം നടത്തുന്നുണ്ടെങ്കിലും തെളിവുകൾ ഒന്നും കിട്ടുന്നില്ല.
    ഈ കൊലപാതകങ്ങളിൽ ഉള്ള ഒരു പ്രത്യേകത അയാളുടെ ഇരകൾ അഭിസാരികകൾ ആയിരുന്നു എന്നതാണ്. അതി ക്രൂരമായ രീതിയിൽ സ്ത്രീകളെ കൊല്ലുന്ന അയാൾ ആരായിരുന്നു?അതിനു പിന്നിൽ ഉള്ള വികാരം എന്തായിരിക്കും?

  മാർട്ടിൻ ഒരു നിയമ വിദ്യാർത്ഥി ആയിരുന്നു.മാർട്ടിന്റെ സുഹൃത്തായ ജെൻസ്‌ എന്തു കാര്യത്തെയും ഒരു മത്സരം പോലെ കാണുന്ന ആളായിരുന്നു.ഭ്രാന്തമായ പല പന്തയങ്ങളും അവർ നടത്തുമായിരുന്നു.അവരുടെ കാമുകിമാർ സുഹൃത്തുക്കളായിരുന്നു.ചെറിയ സംഭവങ്ങളും ആയി പോകുന്ന അവരിൽ മാർട്ടിൻ ഒരു മോർച്ചറിയിൽ ജോലിക്കു കയറിയതോട് കൂടി ഉണ്ടായ സംഭവങ്ങൾ ജീവിതം കൂടുതൽ സങ്കീർണം ആക്കി.

    ജെൻസ്‌ മാര്ട്ടിന് പരിചയപ്പെടുത്തിയ ജോയ്‌സ് എന്ന സ്ത്രീയുടെ സുഹൃത്തും മുകളിൽ പറഞ്ഞ രീതിയിൽ, സമാന സാഹചര്യത്തിൽ കൊല്ലപ്പെട്ടത് ആയിരുന്നു.പാർട്ട് ടൈം ആയി മോർച്ചറിയിൽ രാത്രി കാവൽ നിൽക്കാൻ പോയ മാർട്ടിൻ പല കാരണങ്ങൾ കൊണ്ടും പതിയെ പോലീസിന്റെ സംശയം ഉള്ളവരുടെ ലിസ്റ്റിൽ ഇടം പിടിച്ചു.

   ഈ സിനിമ പിന്നീട് 1997ൽ ഇംഗ്ളീഷ് റീമേക് ആയി വന്നിരുന്നു.തുടക്കം മുതൽ ഒരു സൈക്കോ കില്ലർ ഉണ്ടെന്നുള്ള പ്രതീതിയിൽ ആണ് സിനിമ പൊയ്ക്കൊണ്ടിരുന്നത്.അപ്രതീക്ഷിതമായ ഒരു ട്വിസ്റ്റ് ഉണ്ടായിരുന്നു സിനിമയിൽ.ആരും പ്രതീക്ഷിക്കാത്ത രീതിയിൽ കഥയ്ക്ക് വഴിത്തിരിവ് ഉണ്ടാക്കിയ ഒന്നു.

   പക്ഷെ ഇഷ്ടപ്പെടാത്ത ഒരു ഘടകം ഉണ്ടായിരുന്നു.One dimensional മാത്രമായി കൊലയാളിയെ അവതരിപ്പിച്ചത്.ഇത്തരം സിനിമകളിൽ കൂടുതൽ സംഭവങ്ങൾ ഉൾക്കൊള്ളിക്കുമ്പോൾ ഉള്ള ഒരു ഗ്രിപ് അതിൽ അന്യം ആയതു പോലെ തോന്നി.എന്നാലും തരക്കേടില്ലാത്ത ഒരു സീരിയൽ കില്ലർ മിസ്റ്ററി കഥ ആണ് ചിത്രത്തിന് ഉള്ളത്.

More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക് : @mhviews

Thursday, 17 October 2019

1111.Mission Mangal(Hindi,2019)


1111.Mission Mangal(Hindi,2019)

       ഇടയ്ക്ക് ചപ്പാത്തിയോ പൊറോട്ടയോ ചുടുമ്പോൾ ഈ സിനിമ മനസ്സിലേക്ക് വരും.ചൂട് കൂട്ടി വച്ചിട്ട് ചൂട് കുറച്ചു ചുട്ടെടുക്കുന്ന പരിപാടിയുടെ റോക്കറ്റ് സയൻസ് കൊണ്ടായിരുന്നു സിനിമയിൽ മംഗൾയാൻ നടത്തുന്നത്.ഹോം സയൻസിൽ നിന്നും റോക്കറ്റ് സയൻസിലേക്കുള്ള ദൂരം വളരെ ചെറുതാണ്.നിരീക്ഷണ ബുദ്ധിയും അതു പ്രാവർത്തികമാക്കാൻ ഉള്ള ചിന്തയും ആണ് സിനിമയിൽ മംഗൾയാൻ പര്യവേഷം വിജയിക്കാൻ ഉള്ള കാരണമായി പറയുന്നത് തന്നെ.

സത്യമാണോ എന്നു വലിയ പിടിയില്ല.ഒന്നാമത്, എങ്ങും അങ്ങനെ വായിച്ചിട്ടില്ല.രണ്ടാമത്, മനോരമയിൽ മംഗൾയാൻ മാപ്പിൽ ഈ വിദ്യയെ കുറിച്ചു പറഞ്ഞു കണ്ടും ഇല്ല.അതു കൊണ്ടൊക്കെ ആണ് അത് ഒറിജിനൽ ആണോ എന്ന് അറിയാത്തത്.

   സിനിമ പൂർണമായും സ്ത്രീ കേന്ദ്രീകൃതം ആണ്.സ്ത്രീകൾക്ക് ആണ് പ്രാമുഖ്യം കൂടുതൽ.വിദ്യ ബാലന്റെ അത്ര സ്‌ക്രീൻ സ്‌പേസ് പുരുഷ കേസരി ആയ അക്ഷയ കുമാറിന് പോലും ഇല്ലായിരുന്നു.ജഗന്നാഥ വർമയെ പോലെ ഉള്ള ആരെങ്കിലും ചെയ്യേണ്ട ഒരു റോൾ.അത്രയേ ഉള്ളൂ അക്ഷയ് കുമാറിന്.പടം ഹിറ്റ് ആകും എന്നുള്ള പ്രതീക്ഷയാകാം അക്കിയെ കൊണ്ടു ഈ റോൾ ചെയ്യിപ്പിച്ചത്.

  ചുരുക്കത്തിൽ നല്ല സിനിമ ആയാണ് തോന്നിയത്.ഒരു സയൻസ് ഫിക്ഷന്റെ ഒക്കെ നിലവാരം ഉണ്ടോ എന്ന് ചോദിച്ചാൽ, New Y ork Times ന്റെ കാര്ട്ടൂണ് പോലെ എന്നേ പറയാൻ കഴിയൂ.അവരുടെ കണ്ണിൽ വലിയ അമേരിക്കയ്ക്ക് ഒക്കെയെ ഇതൊക്കെ ചെയ്യാൻ പറ്റൂ എന്നാണ്.

എലിയൻസ് ഒക്കെ സാധാരണ ഇറങ്ങുന്നത് അമേരിക്കയിൽ ആണല്ലോ.ഇൻഡ്യയിൽ കുറച്ചു പശുവും ഓട്ടോയും മാത്രം അല്ലെ ഉള്ളൂ.പക്ഷെ ഇന്ത്യ, ബോളിവുഡ് രീതിയിൽ ഈ സിനിമ  ചെയ്‌തു.അതു കൊണ്ടു ഹോളിവുഡ് സയൻസ് ഫിക്ഷൻ ഒക്കെ വച്ചു നോക്കി വിലയിരുത്തരുത്.ഇന്ത്യക്കാർക്ക് വേണ്ടി കുറച്ചു പാട്ടുകൾ,ഇൻസ്പിറേഷൻ,ഫാമിലി സെന്റിമെന്റ്‌സ് എല്ലാം ചേർത്ത , അവസാനം ശുഭം എന്നു എഴുതി കാണിക്കാവുന്ന നന്മ ചിത്രം ആണ് മിഷൻ മംഗൾ.

  അതൊക്കെ മനസ്സിൽ വച്ചു കണ്ടോളൂ.ഇന്ത്യൻ സയൻസ് ഫിക്ഷൻ സിനിമ കാണാം.

More movie suggestions @www.movieholicviews.blogspot.ca

Wednesday, 16 October 2019

1110.Brother's Day (Malayalam,2019)


1110.Brother's Day (Malayalam,2019)


         കലാഭവൻ ഷാജോണ് കുറെ സിനിമകൾ കണ്ടു ആണ് ഈ സിനിമയുടെ കഥ എഴുതിയതെന്ന് തോന്നും.കുറച്ചു ദൂരം ഒരു സിനിമയുടെ കഥ എഴുത്തും.പിന്നെ ഉറങ്ങി എഴുന്നേൽക്കും അടുത്ത സിനിമ കാണും.ആ കഥ ആദ്യത്തെ കഥയിലേക്ക് എഴുത്തും.അങ്ങനെ അങ്ങനെ ഏകദേശം ഒരാഴ്ച.അപ്പോഴാണ് ക്ളൈമാക്‌സ് ഒക്കെ വേണമല്ലോ എന്നു തോന്നിയത്.

ഒന്നിനൊന്നു മികച്ച അഞ്ചാറു കഥകൾ ആണല്ലോ?ഇടയ്ക്കു എവിടെയോ വച്ചു ഫുൾ ഫ്ലോയിൽ കഥ മാറുന്നു.ഒരു തട്ടു പൊളിപ്പൻ പടത്തിൽ നിന്നും അൽപ്പം പരിഷ്കാരി കൂടി ആകുന്നു.സൈക്കോ ത്രില്ലർ.സൈക്കോ വില്ലൻ,സൈക്കോ സീരിയൽ കില്ലർ,സൈക്കോ ക്രിമിനൽ എന്നിങ്ങനെ പല രീതിയിലും ഒരു കഥാപാത്രത്തെ മാറി മാറി കാണിക്കുന്നു.നമ്മൾ ക്ളൈമാക്സിലേക്കു പോകുന്നു.അവിടെ നിന്നും പിന്നെയും സസ്പെൻസ്.

       ഡാർക്ക് മൂഡ് സിനിമകളിൽ നിന്നും ഫെസ്റ്റിവൽ സിനിമ ആയി പ്രിത്വി വന്നെന്നു കരുതി ഇരിക്കുമ്പോൾ ധാ!! ഫുൾ ഡാർക്ക് പടം.അതിന്റെ ഇടയിൽ മാരകമായ ട്വിസ്റ്റും.തമാശയ്ക്കായി ധർമജൻ പോലെ കുറെ നടന്മാർ ഉണ്ടായിരുന്നെങ്കിലും അവരെല്ലാം സീരിയസ് ആയി കാണപ്പെട്ടൂ.ചിരിപ്പിച്ചു ആളുകളുടെ സമയം കളയാൻ മാത്രമല്ല തങ്ങളുടെ വേഷങ്ങൾ എന്നു കഷ്ടപ്പെട്ടു തെളിയിക്കാൻ നോക്കി.എന്തായാലും അതു ഫലിച്ചു.അബദ്ധത്തിൽ പോലും അവരൊന്നും ചിരിപ്പിച്ചില്ല.

   ഏജ് ഇൻ റിവേഴ്‌സ് ഗിയറിൽ വന്ന വിജയരാഘവൻ നന്നായിരുന്നു.നല്ല സ്‌ക്രീൻ പ്രസൻസ്.പല നായികമാരിൽ നിന്നും പ്രിത്വിയുടെ നായിക ആരായിരിക്കും എന്നു സംശയം ഉണ്ടായി.പ്രത്യേകിച്ചും ഫ്‌ളാഷ് ബാക് കാണിക്കുന്ന സംഭവത്തിൽ ഉള്ള അനുജത്തി ഉൾപ്പടെ വളർന്നു വലുതാകും എന്നു ഉറപ്പും ആയിരുന്നു.പല തട്ടിൽ നിന്നു നോക്കുമ്പോഴും സസ്പെൻസ് element കൂടുതൽ ആണ്.നായിക ആരാണെന്നുള്ള കാര്യത്തിൽ പോലും.

  പല സിനിമകളായി എടുക്കാൻ ഉള്ള കഥ ഉണ്ടായിരുന്നെങ്കിലും ഒറ്റ സിനിമയിൽ അതെല്ലാം എഴുതിയ കലാഭവൻ ഷാജോണ് കിട്ടിയ കാശിന്റെ ആറിരട്ടി കാശിനുള്ള പണി ചെയ്‌തു.ഓണ സിനിമകളിൽ ബാക്കി ഉള്ളതിനെക്കാളും ഇതായിരുന്നു ഭേദം എന്നു കേട്ടിരുന്നു.അപ്പോൾ ബാക്കി ഉള്ളതും ഇതു പോലെ ഇഷ്ടമാകുമായിരിക്കും എന്നു കരുതുന്നു.

   അവസാനം വരെ പ്രിത്വി ആയിരിക്കും വില്ലൻ എന്നു കരുതി ആണ് സിനിമ കണ്ടത്.എന്തായാലും സിനിമ ആസ്വദിക്കാൻ അതും കാരണം ആയി.ഇനിയും ഇതു പോലത്തെ കളർഫുൾ ഫെസ്റ്റിവൽ സിനിമകൾ വരട്ടെ.ബുദ്ധിജീവികൾ സ്റ്റെപ് ബായ്ക്!!ഇതു ആഘോഷ സിനിമകളുടെ രാവ്!!


More movie suggestions @www.movieholicviews.blogspot.ca

ടെലിഗ്രാം ലിങ്ക് ബ്ലോഗിൽ നിന്നും കിട്ടില്ല.ആമസോണ് പ്രൈമിൽ പടം ഉണ്ട്.തിയറ്ററിൽ പോയി കാണാത്തവർ അങ്ങനെ കാണാൻ ശ്രമിക്കുക!!

1109.Unbelievable(English,2019)


1109.Unbelievable(English,2019)
         Crime,Drama

    ആദ്യത്തെ എപ്പിസോഡ് കാണുമ്പോൾ മാരി അഡ്‌ലർ എന്ന പെണ്കുട്ടിയോട് തോന്നിയ അത്ര ദേഷ്യം വേറൊന്നിനോടും ഉണ്ടാകില്ല.പക്ഷെ അതിനു ശേഷം ആ കഥാപാത്രം സ്‌ക്രീനിൽ എപ്പോഴും ഇല്ലെങ്കിലും അവളെ കുറിച്ചായിരുന്നു ചിന്ത.അവൾ പറഞ്ഞതിൽ എന്തെങ്കിലും സത്യമുണ്ടോ?അതോ ഇവിടെ നിന്നെങ്കിലും കാര്യങ്ങൾ വേറെ രീതിയിൽ ട്വിസ്റ്റ് വന്നു പോകുമോ എന്നു.

  ആരും അവളെ വിശ്വസിക്കുന്നില്ല.വിശ്വസിക്കാൻ കഴിയും എന്ന് അവൾ കരുതിയവർ പോലും കൈവിട്ടു.ഒരു പക്ഷെ marginalized,vulnerable ആയ യൂത്തിനെ സംബന്ധിച്ചു അവർ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം അതായിരിക്കണം.

പ്രത്യേകിച്ചും വികസിത രാജ്യങ്ങളിൽ.സിസ്റ്റത്തിൽ ജീവിച്ചു തുടങ്ങുമ്പോൾ മുതൽ പലപ്പോഴും അവരുടെ സംസാരം  stereotype ചെയ്യപ്പെടുന്നു, അല്ലെങ്കിൽ മറ്റു രീതികളിൽ interpret ചെയ്യപ്പെടുന്നു.ഒരു മിനി സീരിസിന്റെ വെളിച്ചത്തിൽ മാത്രം സംസാരിക്കണ്ട കാര്യം അല്ല എന്ന് മാത്രം.

  ഇനി കഥയിലേക്ക്.തന്നെ ഉറക്കത്തിൽ ആരോ റേപ്പ് ചെയ്തു എന്ന് പരാതി കൊടുക്കുന്നു മാരി അഡ്‌ലർ.എന്നാൽ പിന്നീട് അവളുടെ മൊഴികളിൽ ഉള്ള വൈരുദ്ധ്യം കാരണം പോലീസ് കേസ് നിർത്തുന്നു.അതെ സമയം കള്ള മൊഴി കൊടുത്തതിന്റെ പേരിൽ മാരിയ്ക്കു നിയപ നടപടി നേരിടേണ്ടി വരുന്നു.

  ഇതേ സമയം അമേരിക്കയിലെ മറ്റിടങ്ങളിൽ ഒരാൾ പ്രായം ഒന്നും നോക്കാതെ പരമ്പര റേപ്പ് നടത്തുന്നു.ഒരിക്കലും പിടികിട്ടാത്ത രീതിയിൽ ഡി എൻ എ പോലുള്ള തെളിവുകൾ ഒന്നും അവശേഷിപ്പിക്കാതെ ഒരാൾ ജനങ്ങളുടെ ഇടയിൽ അവരിൽ ഒരാളായി ജീവിക്കുന്നു.
 
എന്നാൽ ഈ കേസിനെ സീരിയസ് ആയി കാണുന്നവർ ഉണ്ടായിരുന്നു.അവരുടെ അന്വേഷണ വഴിയിലൂടെ ആണ് സീരീസ് മുന്നോട്ട് പോകുന്നത്..True Detective 4 ആം സീസണ് (ഫീമെയിൽ വേർഷൻ) ആയി ചുമ്മാ മനസ്സിൽ കണക്കു കൂട്ടിയാൽ മതി.മികച്ച അഭിനയം.മെറിറ്റ് വീവർ,ടോണി കോലിറ്റോ എന്നിവർ ശരിക്കും മത്സരിച്ചു അഭിനയിച്ചു.

പൂർണമായും സ്ത്രീ പക്ഷം എന്ന നിലയിലേക്ക് കഥ കൊണ്ടു വരുമ്പോഴും അതു forced അല്ലായിരുന്നു.പകരം, സ്ത്രീകൾ തന്നെ ഇരകൾ ആയി മാറിയ സ്ത്രീകളോടുള്ള empathy യിൽ നിന്നും ഈ കേസിലേക്കു കൂടുതൽ താല്പര്യം കാണിച്ചു തുടങ്ങുന്നു.

   കുറ്റാന്വേഷണം ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്.ഒരു മണിക്കൂറിനു താഴെ ഉള്ള 8 എപ്പിസോഡുകൾ.ഒരു കേസ് അന്വേഷണത്തിന്റെ വഴികളിലൂടെ തന്നെ പോകുമ്പോൾ നല്ല interesting ആണ്.നല്ല രീതിയിൽ ത്രിൽ അടിപ്പിക്കുകയും അടുത്ത എപ്പിസോഡ് കാണാനുള്ള ആഗ്രഹം ഉണ്ടാക്കുകയും ചെയ്യന്നു.ചിലപ്പോൾ content കാരണം നല്ലത് പോലെ disturbing ഉം ആയിരുന്നു.

Netflix ൽ സീരീസ് ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

ടെലിഗ്രാം ലിങ്ക് : t.me/mhviews
or @mhviews in search section

Thursday, 10 October 2019

1108.Comali (Tamil,2019)


1108.Comali (Tamil,2019)

   16 വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കോമ സ്റ്റേജിൽ ആയ രവി എന്ന യുവാവ് ബോധം വന്നു ജീവിതത്തിലേക്ക് ഉള്ള യാത്ര വീണ്ടും തുടങ്ങാൻ പോവുകയാണ്.പക്ഷെ എളുപ്പം അല്ലായിരുന്നു അവനു വഴികൾ.2000 ആകാൻ ഏതാനും മണിക്കൂറുകൾ ഉള്ളപ്പോൾ കോമയിൽ ആയ രവിയ്ക്കു 2016 അപരിചിതമാണ്.മൊബൈൽ ടച്ച് ഫോണ് യുഗത്തിലേക്ക് അവന്റെ ചിന്തകൾ എത്തുന്നില്ല.പക്ഷെ survive ചെയ്യുകയും വേണം.അതിനു എന്തു ചെയ്യും??

  ജയം രവി ,രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഥയെല്ലാം മാറ്റി നോക്കിയാൽ നല്ല ഒരു സോഷ്യൽ sattire ആണെന്ന് പറയാൻ കഴിയും.തമാശയുടെ അകമ്പടിയോടെ ആണ് സോഷ്യൽ കമന്ററി ഉൾപ്പെടുത്തിയിരിക്കുന്നത്.ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ ടൂൾസിനെ ഒക്കെ അതുമായി തീരെ പരിചയം ഇല്ലാത്ത ആളുടെ കാഴ്ചപ്പാടിൽ നിന്നും അവതരിപ്പിക്കുന്നത് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.

  ആദ്യ പകുതി നല്ല രസകരം ആയിരുന്നു.യോഗി ബാബു ഒക്കെ നല്ല പോലെ സ്‌കോർ ചെയ്ത്.തുടക്കം കുറെ 90 കളിലേ നൊസ്റ്റു എല്ലാം കൂടി ചിത്രം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.രണ്ടാം പകുതി സിനിമയുടെ കഥ എന്ന ഘടകത്തിലേക്കു പോയി
മെലോഡ്രാമ അൽപ്പം കൂടി പോയി എന്ന് തോന്നി.എന്നതും മോശമല്ല.
  മൊത്തത്തിൽ നല്ല തമാശകൾ ഒക്കെ ഉള്ള ഒരു തമിഴ് ചിത്രം ആണ് 'കോമാളി'.


More movie suggestions @www.movieholicviews.blogspot.ca

Tuesday, 8 October 2019

1107.Remain Silent(Mandarin,2019)


1107.Remain Silent(Mandarin,2019)
         Mystery

  അടച്ചിട്ട മുറിയിൽ ആണ് ആ സ്ത്രീ കുത്തേറ്റ് കിടക്കുന്നത് കണ്ടത്.ആ മുറിയിൽ ഉണ്ടായിരുന്നു എന്ന് പറയപ്പെടുന്ന യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു.പക്ഷെ അവിടെ ദുരൂഹതകൾ ഏറെ ഉണ്ടായിരുന്നു.പ്രത്യേകിച്ചും ആ യുവാവിന് കുത്തേറ്റു കിടക്കുന്ന സ്ത്രീയും ആയുള്ള ബന്ധം.അവൻ പറയുന്ന ആ വലിയ രഹസ്യം ആർക്കും പെട്ടെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല.

  വെങ്വാൻ ഫാൻ എന്ന ഗായികയ്ക്ക് കുത്തേറ്റ് കോമയിൽ ആയതിനു ശേഷം ആണ് കേസ് അന്വേഷണം നടക്കുന്നത്.കോടതിയിൽ കേസ് വാദിക്കാൻ എത്തിയത് ലാനും വൂവും ആണ്.പ്രതിയായി മറു ഭാഗത്ത് ഉള്ളത് അമേരിക്കൻ പൗരൻ ആണ്.ജിമ്മി തോമസ്.ചൈനീസ് വംശജനായ ജിമ്മിയെ കേസിൽ നിന്നും രക്ഷപെടുത്താൻ അമെരിക്കൻ എംബസ്സി നിയോഗിച്ച വൂ എന്ന വക്കീലിനോട് അവൻ അവരെ ഒന്നും ചെയ്തിട്ടില്ല എന്നാണ് പറയുന്നത്.പക്ഷെ മറ്റാരും അവിടെ ഉള്ളതായി ക്യാമറയിൽ ഇല്ല.ആ മുറിയിൽ മൂന്നാമത് ഒരാളുടെ സാനിധ്യം ഉണ്ടോ?

    തരക്കേടില്ലാത്ത ഒരു കുറ്റാന്വേഷണ ചിത്രമാണ് ചൈനീസ് ചിത്രമായ Remain Silent.

More movie suggestions @www.movieholicviews.blogsot.ca

ചിത്രത്തിന്റെ ലിങ്ക് : t.me/mhviews

1106.Thanneer Mathan Dinangal(Malayalam,2019)


1106.Thanneer Mathan Dinangal(Malayalam,2019)

  ഇതാണോ ഇത്ര വലിയ കെട്ടിഘോഷിച്ച പടം?കുറെ meme ഒക്കെ ഇറങ്ങിയിരുന്നു സിനിമ വന്നപ്പോൾ.പക്ഷെ എല്ലാം ബോർ!തിയറ്റർ എക്സ്പീരിയൻസ് എന്തായാലും സിനിമ ആവശ്യപ്പെടുന്നില്ല.പിന്നെ അതാണ് പ്രശ്നം എന്നു പറയരുത്.കുറെ സംഭവങ്ങൾ ഒക്കെ കൂട്ടി വച്ച് സിനിമ എടുത്തിരിക്കുന്നു.സിനിമയിൽ അവസരം തേടി എത്രയോ പേർ നടക്കുന്നു.അവരെ ഒന്നും കണക്കിൽ എടുക്കാതെ ചുമ്മാ waste of resource!!ഇതൊക്കെ ആണോ സിനിമ!!

പിന്നെന്താ....

  സ്റ്റെഫിയെ ജെയ്സൻ ഫോണ് വിളിക്കുന്ന സംഭവം ഒക്കെ ഉണ്ടല്ലോ,സത്യം പറഞ്ഞാൽ ജീവിതത്തിൽ നടന്നിട്ടുണ്ട് എന്നു പറയാൻ കഴിയുന്നവർക്ക് കൂടുതൽ റിലേറ്റ് ചെയ്യാൻ പറ്റും സിനിമയും ആയിട്ടു.അമ്മാതിരി ബോറൻ ഫോണ് വിളി.ഹോ!! ക്ലാസിൽ ആരും ശ്രദ്ധിക്കാതെ കാമുകിയെ നോക്കുന്ന,പ്രണയം അസ്ഥിക്ക് പിടിച്ചിട്ട് റിബൽ ഒക്കെ ആകുന്ന പ്ലസ് ടൂ കാലം ഒക്കെ റിലേറ്റ് ചെയ്യാൻ പറ്റുമെങ്കിൽ സിനിമ ആയി കാണേണ്ട, നല്ല രസമുള്ള ഓർമ ആയി കണ്ടാൽ മതി.

  സ്ക്കൂളിലെ ക്രിക്കറ്റ് കളി മുതൽ ഇന്റർവെൽ സമയത്തു പുറത്തു പോയി നാരങ്ങ വെള്ളവും പഫ്സും കഴിച്ചവർക്കു മനസ്സിലാകും ആ സീനുകളിലെ രസങ്ങൾ.ഇന്നത്തെ കാലത്ത് പ്ലസ് ടൂ പിള്ളേരൊക്കെ ഇങ്ങനെ ആണോ എന്നറിയില്ല.പക്ഷെ സിനിമയുടെ പിന്നണിയിൽ ഉള്ളവർ,അവരുടെ ഒരു അനുഭവം വച്ചു ആ കാലഘട്ടത്തിലെ സംഭവങ്ങൾ ആണ് സിനിമയിൽ നിറച്ചിരിക്കുന്നത് എന്നു വിശ്വസിക്കുന്നു.

  രവി സാർ കഥയിൽ നിറഞ്ഞാടി ജെയ്സനെ വട്ടാക്കുമ്പോൾ അതു പോലത്തെ ഒരു അദ്ദേഹം ,അതേ രീതിയിൽ കോളേജിൽ പഠിപ്പിച്ചത് ഓർമ വന്നു.ഭയങ്കരമായും നമ്മുക്ക് പരിചിതമായ ഒരു ലോകത്തിലേക്ക്‌ കൊണ്ടു പോയ ഫീൽ.നൊസ്റ്റാൾജിയ അടുപ്പിക്കാൻ ദൂരദര്ശനും,വാഷിങ് പൗഡർ നിർമയുടെ പാട്ടും ഒന്നും വേണ്ട എന്നു ഗിരീഷും കൂട്ടരും കാണിച്ചു തന്നു.എന്നാൽ ഇതു പഴയകാലത്ത് ഉള്ള കഥയാണോ എന്നു ചോദിച്ചാൽ അതും അല്ല.തണ്ണീർ മത്തൻ പോലത്തെ സിനിമകൾ ഒക്കെ നല്ല ഒരു ആശയമാണ്.ജീവിതത്തിലെ ഒരു പ്രത്യേക കാലഘട്ടത്തിലെ സരളമായ സംഭവങ്ങൾ നൽകുന്ന ഗൃഹാതുരത്വത്തിന്റെ ഓർമകൾ വീണ്ടും വരാൻ കഴിയുന്ന സിനിമകൾ.പ്രേമം ഒക്കെ ഹിറ്റ് ആയതിനു മറ്റൊരു കാരണമില്ല.

   പിന്നെ,പലർക്കും പല അനുഭവങ്ങൾ ആകും  പ്ലസ് ടൂ,കോളേജ് കാലം ഒക്കെ.ജെയ്സനെ പോലെ തന്നെ കാണാൻ കൊള്ളാമോ,പെണ്ണുങ്ങൾ തന്നെ നോക്കുമോ എന്നൊക്കെ ഉള്ള 'വലിയ' കൊച്ചു ചിന്തകൾ ഉള്ള, ഇഷ്ടം ഉള്ള പെണ്ണിന് ദിവസവും ഗ്ലാമർ കൂടി പോകുന്നു എന്ന് ഭയക്കുന്ന ചില ആളുകൾ ഇല്ലേ?അതേ ചിന്താഗതി ഉള്ള ധാരാളം ആളുകൾ ഉണ്ടാകാം നാട്ടിൽ.അവരൊക്കെ ആകും ഈ സിനിമ ഇത്ര ഹിറ്റ് ആക്കിയത്.

  ഇതിന്റെ ഒക്കെ മേലെ ചിന്തിക്കുന്ന, പ്രായത്തിന്റെ അപ്പുറത്തെ പക്വത ഉള്ളവരെ സംബന്ധിച്ചു ചിരിക്കാൻ ഒക്കെ ഒറ്റ സീൻ മാത്രമേ കാണൂ.അതവരുടെ maturity ആണ്.അത്രയും mature അല്ലാത്തവർ കണ്ടോളു സിനിമ.ഇഷ്ടമാകും.

സിനിമയിൽ ഉണ്ടായിരുന്ന പ്രിയ സ്നേഹിതർക്കു ഒക്കെ അഭിമാനിക്കാം,ഇങ്ങനെ ഒരു സിനിമയുടെ ഭാഗം ആയതിൽ.'ജാതിയ്ക്ക തോട്ടം' ആണ് 1 വയസുള്ള മകളുടെ ഇഷ്ട ഗാനം.യൂടൂബിൽ റിപ്പീറ്റ്‌ ആണ് ടി വിയിൽ.

Tuesday, 1 October 2019

1105.The Skin I Live In(Spanish,2011)


1105.The Skin I Live In(Spanish,2011)
          Mystery,Drama


   തന്റെ വീട്ടിൽ  സജ്ജമാക്കിയ ഓപറേഷൻ മുറിയിൽ പ്ലാസ്റ്റിക് സർജൻ ആയ റോബർട്ട് നടത്തുന്ന പരീക്ഷണങ്ങളിൽ നിന്നും ഉള്ള അറിവുകൾ അയാൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നു.പക്ഷെ Code of Ethics വച്ചു അയാൾ ചെയ്യുന്നത് തെറ്റായിരിക്കാം .കാരണം അയാളുടെ പരീക്ഷണങ്ങൾക്ക് ഒരു സ്ത്രീയെ ആണ് ഉപയോഗിക്കുന്നത്.എന്നാൽ രഹസ്യമായി തന്നെ അയാൾ അതു ചെയ്യുന്നു.

   ധനികനായ റോബർട്ട് അവളെ ഒരു പ്രത്യേക മുറിയിൽ ആണ് താമസിപ്പിച്ചിരുന്നത്.വീട്ടിൽ ഉള്ള സി സി ടി വി ക്യാമറകൾ വഴി അവളുടെ ഓരോ ചലനവും അയാൾ കാണുമായിരുന്നു.വീട്ടിൽ ഉള്ള ജോലിക്കാരി ഇന്റർക്കോം വഴി ആ സ്ത്രീയുടെ ആവശ്യങ്ങൾ നടത്തി കൊടുത്തിരുന്നു.

  പ്രത്യേകിച്ചും ഒന്നും തോന്നാത്ത ഒരു കഥ അല്ലെ?ഇതു സിനിമയുടെ കഥയുടെ തുടക്ക ഭാഗങ്ങൾ ആണ്.ഒരു ഫ്ലാഷ് ബാക്കിൽ കഥ മൊത്തം മാറി മറിയും.അപ്രതീക്ഷിതമായി മുന്നിൽ വന്ന നിഗൂഢതകൾ എല്ലാം അത്ഭുതം ആകും.പ്രത്യേകിച്ചും അതിനും അപ്പുറം കഥ ഉണ്ടാകും എന്ന് മനസ്സിലാക്കുമ്പോൾ.കഥയെ കുറിച്ചുള്ള പരാമർശം ഇവിടെ നിർത്തുകയാണ്.

  കാരണം,ബാക്കി ഉള്ളത് കണ്ടു തന്നെ മനസ്സിലാക്കണം.അതാണ് ആ സിനിമയുടെ സൗന്ദര്യം.കഥയുടെ രീതി വച്ചു അല്പം ഇറോട്ടിക് സീനുകൾ ഉണ്ട്.കഥയിൽ പക്ഷെ സാധാരണമായ ഒരു കാര്യം പോലെ നന്നായി പ്ളേസ്‌ ചെയ്തിട്ടും ഉണ്ട്.

  Thierry Jonquet രചിച്ച ഫ്രഞ്ച് നോവലായ Mygale ആണ് സിനിമയ്ക്ക് പ്രചോദനം ആയതു.ഈ നോവൽ പിന്നീട് ഇംഗ്ളീഷിൽ Tarantula ആയി മാറുകയും ചെയ്തു.നിഗൂഢതകൾ നിറഞ്ഞ സിനിമ മികച്ച ഒരനുഭവം ആയിരിക്കും.പ്രത്യേകിച്ചും കഥയിലെ വിശ്വസനീയം ആയ ട്വിസ്റ്റ് ഒക്കെ...

  More movie suggestions @www.movieholicviews.blogsot.ca

സിനിമയുടെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews
or

@mhviews in telegram search

Saturday, 28 September 2019

1104.Super Deluxe(Tamil,2019)


1104.Super Deluxe(Tamil,2019)


        ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ ഉള്ള ഇന്ത്യൻ സിനിമകളിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ആണ് Super Deluxe കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.Netflix ൽ സിനിമ കണ്ടു കഴിഞ്ഞിട്ടു കുറെ ആയെങ്കിലും എങ്ങനെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നു ഒരു പിടിയും ഇല്ലായിരുന്നു.

ഒരു ത്രില്ലർ,മിസ്റ്ററി എന്നൊക്കെ പറഞ്ഞു പോകുന്നതിന്റെ ഇടയ്ക്കു വിജയ് സേതുപതിയുടെ കഥാപാത്രം കൂടി വരുമ്പോൾ അതിനു സമൂഹതിബറെ ചില വിഷയങ്ങളിൽ ഇപ്പോഴും ഉള്ള കാഴ്ചപ്പാടുകളിൽ മാറ്റം ഇല്ലാത്ത അവസ്ഥയെ അവതരിപ്പിക്കുന്നു.അപ്പോഴാണ് അന്യഗ്രഹത്തിൽ നിന്നും വന്ന മൃണാളിനി രവിയുടെ കഥാപാത്രം.

   ഒരു പക്ഷെ വ്യത്യസ്ത ഴോൻറെകളിൽ ഉള്ള കഥകൾ ഒറ്റ സിനിമയും ഹൈപ്പർലിങ്കിങ്ങിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ മൊത്തത്തിൽ ഉള്ള ഫ്‌ളോ പോകാതെയും സിനിമ അവതരിപ്പിച്ചത് നന്നായി ഇഷ്ടപ്പെട്ടൂ.സമന്തയും,വിജയ് സേതുപതിയും,ഫഹദും,മിസ്ക്കിനും രമ്യ കൃഷ്ണനും ആ പയ്യന്മാരും എല്ലാം കഥാപാത്രങ്ങൾ നന്നായി ചെയ്തു.

  എടുത്തു പറയേണ്ട കഥാപാത്രം പോലീസുകാരൻ ആയി വരുന്ന ഭഗവതി പെരുമാളിന്റെ ബെർലിൻ എന്ന കഥാപാത്രം ആണ്.ഒറ്റ കഥാപാത്രത്തിലൂടെ അയാൾ പ്രതിനിധീകരിച്ചത് സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ ആണ്.ഓരോ കഥയിലും അയാൾക്കുള്ള സ്വാധീനം അതു സൂചിപ്പിക്കുന്നുണ്ട്.

     ബ്ലാക്മെയിലിലൂടെ സ്ത്രീ ശരീരത്തോട് ഉള്ള ആർത്തി,തന്റെ സമൂഹത്തിലെ റോളിൽ മാറ്റം വരുത്തിയ വ്യക്തിയോടുള്ള സമീപനം,തന്റെ അധികാരം ഉപയോഗിച്ചു നിയന്ത്രിക്കുന്നത് എല്ലാം നോക്കുമ്പോൾ സിനിമയുടെ കഥാപാത്രം തന്നെ ആ കഥാപാത്രം ആണ്.ആ കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ഇവരിൽ പലരുടെയും ജീവിതം കുറേക്കൂടി എളുപ്പം ആയേനെ.

കഥയുടെ മൊത്തത്തിൽ ഉള്ള പശ്ചാത്തലം ഇങ്ങനെ ഒക്കെ ആണ് എന്ന് പറയാം.സിനിമ കൊമേർഷ്യൽ ഹിറ്റ് ആണോ അല്ലയോ എന്നൊന്നും കണക്കിൽ എടുക്കാതെ കാണാം ചിത്രത്തെ.കുറെ കഴിഞ്ഞാലും സിനിമ മനസ്സിൽ നിൽക്കും.വിജയ് സേതുപതിയുടെ നിഷ്കളങ്കമായ കഥാപാത്രം ഇപ്പോഴും മനസ്സിൽ നിൽക്കുന്നുണ്ട്.


   സിനിമ Netflix ൽ ലഭ്യമാണ്...

More movie suggestions @www.movieholicviews.blogspot.ca

 ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്: t.me/mhviews

Friday, 27 September 2019

1103.The Tashkent Files(Hindi,2019)


1103.The Tashkent Files(Hindi,2019)
         Mystery.


       Alt Balaji യുടെ ഒരു സീരീസ് ഉണ്ടായിരുന്നു.രാജ്കുമാർ റാവു നായകനായ Bose:Dead or Alive.സുബാഷ് ചന്ദ്ര ബോസിന്റെ മരണത്തെ കുറിച്ചു ധാരാളം ദുരൂഹതകൾ Conspiracy Theory കൾ ആയി പ്രചരിക്കുന്നുണ്ടായിരുന്നു.

  എന്നാൽ ഈ കഥകളിൽ അൽപ്പം ആധികാരികത ഉണ്ടെന്ന് പലരും അഭിപ്രായപ്പെട്ട 'India's Biggest Cover-up'  എന്ന അനൂജ് ധറിന്റെ നോവലിനെ ആസ്പദം ആക്കിയാണ് സീരീസ് അവതരിപ്പിച്ചത്.ആ സീരിസിന്റെ അവസാനം മറ്റൊരു ദുരൂഹ മരണത്തിലേക്കുള്ള സൂചനകൾ ഉണ്ടായിരുന്നു.ഇന്ത്യയുടെ രണ്ടാമത്തെ പ്രധാനമന്ത്രി ലാൽ ബഹദൂർ ശാസ്ത്രിയുടെ മരണത്തിലെ ദുരൂഹത.

    The Tashkent Files എന്ന ചിത്രം പറയുന്നത് ലാൽ ബഹദൂർ ശാസ്ത്രിയുടെ ദുരൂഹ മരണത്തെ കുറിച്ചുള്ള കഥയാണ്.പല കോണ്സപിറസി തിയറികളും വന്നു പോകുന്നുണ്ട്.നേരത്തെ പറഞ്ഞ സീരീസിലെ സാധ്യതകൾ പോലും പരാമർശിച്ചു പോകുന്നുണ്ട്.ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും വലിയ ദുരൂഹതകളിൽ ഒന്നാണ് സുബാഷ് ചന്ദ്രബോസിന്റെ മരണത്തെ കുറിച്ചുള്ള രഹസ്യങ്ങളും ,പാക്കിസ്ഥാനുമായുള്ള യുദ്ധത്തിന് ശേഷം താഷ്കെന്റിൽ രണ്ടു രാജ്യങ്ങളുടെയും നേതാക്കൾ ഉടമ്പടി ഒപ്പു വയ്ക്കാൻ പോയപ്പോൾ ഉണ്ടായ ശാസ്ത്രിയുടെ മരണവും.അതിലേക്കുള്ള സാധ്യതകൾ ചിത്രം ചർച്ച ചെയ്യുന്നുണ്ട്.

  ഒരു ജൂനിയർ ജേർണലിസ്റ്റ് ആയ രാഗിണിയ്ക്കു ഉടൻ തന്നെ ഒരു പൊളിറ്റിക്കൽ സ്‌കൂപ് കിട്ടിയില്ലെങ്കിൽ ജോലി പോകും എന്ന് ഉള്ള അവസ്ഥയിൽ ആണ് ആണ് അജ്ഞാതമായ ആ ഫോണ് കോൾ വരുന്നത്.ഒരു ഗെയിം പോലെ അവളോട്‌ ചോദ്യങ്ങൾ ചോദിച്ചു അവളെ തന്നെ തന്റെ കളി കളിപ്പിയ്ക്കാൻ തീരുമാനിക്കുന്ന ഒരാൾ. 

   രാഗിണിയ്ക്കു കിട്ടിയ ആ വലിയ സ്‌കൂപ് ആയിരുന്നു തന്ത്രപ്രധാനമായ രേഖകൾ അവളുടെ കയ്യിൽ എത്തിയതോടെ അവളുടെ കരിയർ രക്ഷിക്കുന്നത്.രാഗിണിയും അറിയാതെ തന്നെ ഒരു സത്യാന്വേഷണത്തിൽ ആണ്.ആ അന്വേഷണത്തിന്റെ കഥയാണ് The Tashkent Files.

    ഒരു propoganda ചിത്രം എന്ന നിലയിൽ ആയിരുന്നു നിരൂപകർ അവസാന ഇലക്ഷന്റെ സമയം ചിത്രത്തെ കണ്ടിരുന്നത്.പലരും ചിറ്റഗ്രാത്തിന്റെ ആധികാരികതയെ കുറിച്ചു സംശയം പ്രകടിപ്പിച്ചിരുന്നു.കാരണം,ചരിത്രം നമ്മൾ പുസ്തകങ്ങളിൽ നിന്നും പഠിച്ച ഒന്നല്ലായിരുന്നു ഈ കഥ.സിനിമ എന്നാൽ ഒരു സ്ലീപ്പർ ഹിറ്റ് ആയി മാറുക ആണുണ്ടായത്.

   ഒരു മിസ്റ്ററി സിനിമ എന്ന നിലയിൽ കാണാൻ ശ്രമിക്കാവുന്ന ഒന്നാണ് ഈ ചിത്രം.അതിനുള്ള എല്ലാം ചിത്രത്തിൽ ഉണ്ട്.പ്രത്യേകിച്ചും കോണ്സപിറസി തിയറികൾ ഒക്കെ താൽപ്പര്യമുള്ള,സ്ഥിരമായി വായിക്കുന്നവർക്കു കണ്ടു നോക്കാവുന്ന ഒരു ചിത്രം!!


  More movie suggestions @www.movieholicviews.blogspot.ca

ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക് : t.me/mhviews

      or

@mhviews in telegram search

Thursday, 26 September 2019

1102.Article 15(Hindi,2019)



​​1102.Article 15(Hindi,2019)


       "ആർട്ടിക്കിൾ 15- ഇൻഡ്യയുടെ Mississippi Burning".

   ചിരിച്ചു തള്ളേണ്ട ഒരു താരതമ്യം അല്ല ഇതു.റിസർവേഷൻ ആണ് ഇന്ത്യയുടെ ഏറ്റവും വലിയ പ്രശ്നം.റിസർവേഷൻ ഉള്ളവർക്ക് ഒന്നും പഠിക്കാതെ തന്നെ ജോലിയും അഡ്മിഷനും എല്ലാം കിട്ടുന്നു.മാർക്ക് ഉള്ള നമുക്കൊന്നും ഇല്ല!ഈ അടുത്തായി ഫേസ്ബുക്കിലെ ഏറ്റവും വലിയ കദന കഥകളിൽ ഒന്നായിരുന്നു ഇതു.അതിനു പിന്നിൽ ഉള്ള കഥ പറയാൻ പോയാൽ മുൻ ധാരണയോടെ ഒരു വിഷയത്തെ സമീപിക്കുന്ന പലർക്കും അതു മനസ്സിലാകില്ല.ആരുടെയും അഭിപ്രായം മാറ്റാൻ വേണ്ടി അല്ല.പക്ഷെ ആർട്ടിക്കിൾ 15 കാണണം ഈ അഭിപ്രായം ഉള്ളവർ,ഒരിക്കലെങ്കിലും.

മെയിൻസ്ട്രീം സിനിമയിൽ ജാതിയുടെ പേരിൽ അഭിമാനം കൊള്ളുന്നു ഓരോരുത്തരെയും അഡ്രസ് ചെയ്യുന്നുണ്ട് ഈ സിനിമ.നേരത്തെ 'പരിയേറും പെരുമാൾ' കണ്ടതിനു ശേഷം പറഞ്ഞ ഒരു ജാതിയുടെ വശം ഉണ്ട്.ജാതി വെറി എന്നത് രണ്ടു ഏറ്റവും തമ്മിൽ ഉള്ളത് അല്ലാതെ ഒരു അറ്റത്ത് ഉള്ളവരിൽ തന്നെ വെവ്വേറെ തട്ടുകൾ ഉണ്ടെന്നു ഉള്ള വസ്തുത. വ്യക്തമായി പറയുന്നുണ്ട് ആർട്ടിക്കിൾ 15 ലും ഈ വസ്തുത.ശരിക്കും ഈ താരതമ്യം ചിത്രത്തിൽ ഒരു  കാര്ട്ടൂണ്/സ്പൂഫ് ആയി തന്നെ വ്യക്തമായി കൊള്ളേണ്ടിടത്തു തന്നെ അവതരിപ്പിക്കുന്നുണ്ട്.


  പക്ഷെ അങ്ങനെ ഒരു രീതിയിൽ മാത്രമായി കഥ അവതരിപ്പിക്കാതെ ഒരു കുറ്റാന്വേഷണ കഥ കൂടി ആയി ആണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.പുതുതായി അസിസ്റ്റന്റ് കമ്മീഷണർ ആയി ചാർജ് എടുത്ത അയൻ രഞ്ജൻ,അതിന്റെ രണ്ടാമത്തെ ദിവസം തന്നെ കാണാതായ മൂന്നു പെണ്ക്കുട്ടികളിൽ രണ്ടു പേരുടെ ശവശരീരം മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയതിന്റെ അന്വേഷണത്തിൽ ആണ് എത്തിപ്പെടുന്നത്.'ദുരഭിമാന കൊല' എന്ന പേരിൽ കേസ് എഴുതി തള്ളി,മരിച്ചവരുടെ പിതാക്കന്മാർ അവർ തമ്മിൽ ഉള്ള സദാചാരത്തിനു ചേരാത്ത ബന്ധം കാരണം കൊലപ്പെടുത്തി എന്ന നിലയിൽ കേസ് അവസാനിപ്പിക്കാൻ ഉള്ള ശ്രമം നടന്നിരുന്നു.


   എന്നാൽ കൊലപാതകത്തിന് പിന്നിൽ മറയായി ഉപയോഗിച്ച ഒരു കഥ ആണോ ഇതു?ആദ്യം പറഞ്ഞ Mississippi Burning ഉം കണ്ടു നോക്കണം കാണാത്തവർ.ആ സിനിമ കണ്ടപ്പോൾ ഉണ്ടായ അതേ ഒരു ഫീൽ ആയിരുന്നു ഈ ചിത്രത്തിനും.റിസർവേഷൻ ആണ് ഇൻഡ്യയിലെ ഏറ്റവും വിപത്ത് എന്നു പറയുമ്പോൾ ആർട്ടിക്കിൾ 15 ആ വാദം പൂർണമായും തകർത്തു തരിപ്പണമാക്കുന്നുണ്ട്.ക്ളൈമാക്സിലെ ഒരു സീൻ ഉണ്ട്.കറ നല്ലതാണ് എന്നു പറഞ്ഞു കൊണ്ട് അഴുക്കു ചാലിൽ ഇറങ്ങുന്നവർ.ഒരു പക്ഷെ പ്രതീകമായി തന്നെ അഴുക്കു ചാലുകൾ ഒരു പ്രത്യേക വിഭാഗത്തിന് മാത്രമല്ല,ആർക്കും നടക്കാവുന്ന ഒന്നാണ് എന്നു നല്ല രീതിയിൽ അവതരിപ്പിക്കുന്നു.

   ഇന്ത്യയുടെ രാഷ്ട്രീയ മുഖം എങ്ങനെ ആയാലും വർഷങ്ങളായി മനസ്സിൽ കുഷ്ഠം വഹിക്കുന്ന ആളുകൾ ഉണ്ട്.ഒരു പക്ഷെ ആ രോഗത്തിന് പോലും നാണക്കേട് ഉണ്ടാക്കുന്ന വസ്തുതകൾ.ദുരഭിമാന കൊലകളും ജാതിയുടെ വ്യത്യാസവും എല്ലാം ഇന്ത്യൻ ഭരണ ഘടനയുടെ കീഴിൽ ഉള്ള ഭൂരിഭാഗം സംസ്ഥാനങ്ങളിൽ പോലും ഉണ്ട്.ആർട്ടിക്കിൾ 15 ന്റെ പ്രസക്തി എഴുതി വച്ചു ഓർമിപ്പിക്കേണ്ട അവസ്ഥ.അയൻ രഞ്ജൻ ചെയ്തത് പോലെ.

  സിനിമ കാണുക!!

NB:കഴിഞ്ഞ ദിവസം സിനിമയെ കുറിച്ചു വിശദമായി സംസാരിക്കാൻ ഒരു അവസരം ലഭിച്ചിരുന്നു.ഇന്ത്യയുടെ Mississipi Burning ആണെന്ന് സിനിമ കണ്ട വിദേശികൾ പോലും സമ്മതിച്ചിരുന്നു,ഇങ്ങനെ ഒരു ആശയം മുന്നോട്ട് വച്ചപ്പോൾ.ലോകമെമ്പാടും റിലേറ്റ് ചെയ്യാൻ പറ്റുന്ന ഒരു പ്രമേയം ആണ് ആർട്ടിക്കിൾ 15നു ഉള്ളത്.വിശദമായി ചർച്ച ചെയ്യേണ്ട വിഷയം.

  സിനിമ Netflix ൽ ലഭ്യമാണ്.

More movie suggestions @www.movieholicviews.blogspot.ca

1101.The Wicker Man(English,1973)

​​1101.The Wicker Man(English,1973)
          Mystery,Horror

     പോലീസ് ഉദ്യോഗസ്ഥനായ നീൽ ആ ദ്വീപിലേക്ക് വന്നത് ഒരു അന്വേഷണത്തിന് ആയിരുന്നു.ഒരു പെണ്ക്കുട്ടിയെ കാണാതായിരുന്നു എന്ന രീതിയിൽ ലഭിച്ച അജ്ഞാത കത്തു കാരണം ആണ് അയാൾ അവിടെ എത്തുന്നത്.സമറൈൽ എന്ന ദ്വീപിലെ റോവൻ ഹോറിസൻ എന്ന കൗമാരക്കാരിയുടെ തിരോധാനം അന്വേഷിച്ചു വന്ന നീലിനെ അവിടത്തെ ആളുകൾ തീരെ ഗൗനിക്കുന്നത് ആയി തോന്നിയില്ല.അതിലും വിചിത്രം അവിടെ അങ്ങനെ ഒരു പെണ്ക്കുട്ടി ഇല്ല എന്നും,അതു കൊണ്ടു തന്നെ അങ്ങനെ ഒരാളെ കാണാതെ ആയില്ല എന്ന വിവരവും ആയിരുന്നു.അതിലും ഭീകരം ആയിരുന്നു അവളുടെ അമ്മ പോലും തനിക്കു അങ്ങനെ ഒരു മകൾ ഇല്ല എന്നു അയാളോട് പറയുന്നത്.

  ആരാണ് സത്യം പറയുന്നത്?അവിടത്തെ ജനങ്ങളോ?അതോ അജ്ഞാത കത്തോ?അതോ മറ്റെന്തെങ്കിലും??


   പരിഷ്കൃത ലോകത്തിൽ രൂപാന്തരം സംഭവിച്ച  മതങ്ങളിൽ ഒന്നും ഉൾപ്പെടാതെ കുറെ ആളുകൾ മാറി നിന്നു.പ്രകൃതി ആണ് അവർക്ക് എല്ലാം.അവർ പ്രകൃതിയെ ആരാധിക്കുന്നു.Pagan മതങ്ങൾ എന്നു അവ അറിയപ്പെടുന്നു.ഒന്നിലധികം ദൈവങ്ങളെ ആരാധിക്കുന്ന അവരെ യാഥാസ്ഥിക മതങ്ങളുടെ പരിധിയിൽ വരുന്ന മതങ്ങൾക്ക് അനാഭിമിതർ ആണ്.കൂടുതലായും Earth Religion എന്നു വിളിക്കാവുന്ന സംഭവം.

  ചിത്രത്തിന്റെ കഥയിൽ തുടക്കം തന്നെ ഇത്തരം ഒരു ആചാരം നമുക്ക് കാണാൻ സാധിക്കുമെങ്കിലും ആ രീതിയിൽ ചിന്തിക്കുന്ന പ്രേക്ഷകന് പിന്നീട് നടക്കുന്ന സംഭവങ്ങൾ കൂടുതൽ മികച്ചതായി തോന്നാം.പ്രത്യേകിച്ചും ഹൊറർ സിനിമകളിലെ ഏറ്റവും മികച്ച ക്ലാസിക് എന്നു നിരൂപകർ വിലയിരുത്തിയ,എക്കാലത്തെയും ബ്രിട്ടീഷ് സിനിമകളിൽ ആറാം സ്ഥാനം അലങ്കരിക്കുന്ന ക്ലാസിക് എന്നു പറയുമ്പോൾ ആണ് ചിത്രത്തിന്റെ മികവ് മനസ്സിലാക്കുന്നത്.

   ചിത്രത്തിന്റെ  eerie ആയുള്ള പശ്ചാത്തല സംഗീതം മാത്രം മതി സിനിമയുടെ മൂടിലേക്കു പ്രേക്ഷകനെയും കൊണ്ടു പോകാൻ.ഹെഡ്‌ഫോൻ/നല്ല സൗണ്ട് സിസ്റ്റം ഉണ്ടെങ്കിൽ മനസ്സിലാകും ഈ ഘടകം.ഈ പതിപ്പിന്റെ മികവ് മനസ്സിലാക്കുവാൻ മറ്റൊരു കാര്യം കൂടി കണക്കിൽ എടുത്താൽ മതിയാകും.നിക്കോളാസ് കെജിനെ വച്ചു ഇതിന്റെ റീമേക് പിന്നീട് ഉണ്ടായി.പ്രേക്ഷകർ ഒന്നടങ്കം തള്ളി കളഞ്ഞ ഒരു റീമേക്.ചില കാര്യങ്ങൾ അങ്ങനെയാണ്.ഒരിക്കലും ആവർത്തിക്കപ്പെടില്ല അതിന്റെ യഥാർത്ഥ ഭംഗിയിൽ.The Wicker Man ന്റെ 1973 ലെ പതിപ്പും അങ്ങനെ ഒന്നായിരുന്നു.

  കണ്ടു നോക്കൂ.ഇല്ലെങ്കിൽ നഷ്ടമാകുന്നത് ഒരു ക്ലാസിക് ഹൊറർ/മിസ്റ്ററി ആകും.ഹൊറർ എന്നാൽ വെള്ള വസ്ത്രം ഇട്ടു കൊണ്ടു വന്നു പേടിപ്പിക്കുന്ന സ്ത്രീകളുടെ കഥ മാത്രമല്ല എന്നു മനസ്സിലാക്കുവാൻ ശ്രമിക്കുമല്ലോ?

More movie suggestions @www.movieholicviews.blogspot.ca


ചിത്രത്തിന്റെ ലിങ്ക് : t.me/mhviews

1100.Crawl (English,2019)


1100.Crawl (English,2019)
          Thriller,Horror


    ഒരച്ഛൻ,ഒരമ്മ,രണ്ടു പെണ്ക്കുട്ടികൾ.ഒരു കൊച്ചു കുടുംബം.സംതൃപ്തമായ കുടുംബം.ഒരു ഉച്ച ഉച്ചരയോട് അടുത്തു കനത്ത മഴ.ഭയങ്കര മഴ.അതാ അങ്ങു ബേസ്മെന്റിലെ വെള്ളത്തിന്റെ അടിയിൽ നിന്നും ഒരു മുതല പ്രത്യക്ഷപ്പെടുന്നു.അതാ രണ്ടു മുതല,മൂന്നു മുതല.മൊത്തം മുതലകൾ,വെള്ളത്തിന്റെ അടിയിൽ നിന്നും.മൊത്തം ചോരമയം.

     Crawl എന്ന സിനിമ ഇതു പോലത്തെ മൃഗങ്ങളുടെ ക്രൂര വിനോദത്തിനു ഇരയാകുന്ന മനുഷ്യരുടെ കദന കഥ തന്നെയാണ്.അതിജീവനത്തിന്റെയും.ഒടുക്കത്തെ ക്ളീഷേ കഥ അല്ലെ??ഒന്നും നോക്കാനില്ല.കാണരുത് എന്നു തീരുമാനിക്കാൻ വരട്ടെ.ഒരു ക്ളീഷേ തീമിനെ പോലും കൊള്ളാവുന്ന VFX ഉം അധികം നീട്ടി അലമ്പാക്കാത്ത കഥയും,അതായത് ഒരു അഞ്ചു പത്തു മിനിറ്റിൽ തന്നെ പ്രേക്ഷകൻ പേടിച്ചു തുടങ്ങണം എന്ന ലക്ഷ്യത്തോടെയും ആണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്.

   ത്രിൽ അടിക്കുന്ന ധാരാളം രംഗങ്ങൾ ഉണ്ട് സിനിമയിൽ.നീന്തലുകാരി ആയ നായിക എന്നത് കൊണ്ട് തന്നെ ആ കഥാപാത്രം വിശ്വസനീയം ആയി തോന്നി.കനത്ത മഴയും അമേരിക്കയിൽ ആളുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോൾ ഒരു വീട്ടിൽ അപ്രതീക്ഷിതമായി എത്തുന്ന അതിഥികളും അവരെ ആതിഥേയർ എങ്ങനെ സ്വീകരിച്ചു  എന്നും മനസ്സിലാക്കാൻ സിനിമ കാണുക.

  വരെ ചുരുങ്ങിയ ബഡ്ജറ്റിൽ വൻ ലാഭം നേടിയ ചിത്രം ഈ വർഷത്തെ സ്ലീപ്പർ ഹിറ്റുകളിൽ ഒന്നാണ്.ഹോളിവുഡ് സിനിമയുടെ എപിക് മ്യൂസിക്കും പൈസയുടെ ധാരളിത്തവും ഇല്ലാത്ത സിംപിൾ ആൻഡ് പവർഫുൾ ആയ ചിത്രം.സമയം ഉണ്ടെങ്കിൽ കണ്ടു നോക്കൂ.ഇഷ്ടമാകും.പ്രത്യേകിച്ചും വയലൻസ് സീനുകൾ ഒക്കെ കുട്ടികൾക്ക് ഭയം ഉണ്ടാക്കും.


More movie suggestions @www.movieholicviews.blogspot.ca

  ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്:t.me/mhviews or @mhviews

Tuesday, 24 September 2019

1099.The Gold Seekers(Spanish,2017)


​​1099.The Gold Seekers(Spanish,2017)
          Thriller


         "ഞാൻ അദ്ദേഹത്തോട് കടൽ കാണിച്ചു തരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ പാവങ്ങൾ ആണെന്നും,കടൽ ധനികർക്കു ഉള്ളതാണ് എന്നുമാണ്.നമുക്ക് തൊട്ടപുറത്തുള്ള നദി മതിയാകും".മാനുവിന്റെ അമ്മൂമ്മ അവരുടെ ഭർത്താവിനെ കുറിച്ചു അവനോടു പറയുന്നതാണ്.വർഷങ്ങളായി ചലിക്കാനും സംസാരിക്കാനും കഴിയാത്ത അയാൾ അവനു നൽകിയത് ഒരു പുസ്തകം ആണ്.ധാരാളം കഥകൾ അന്വേഷിച്ചു കണ്ടെത്താവുന്ന ഒരു പുസ്തകം.

  മാനു അമ്മയോടും കുഞ്ഞനുജനോടും ഒപ്പം അപ്പൂപ്പന്റെ വീട്ടിൽ ആണ് താമസിക്കുന്നത്.മഴക്കാലങ്ങളിൽ വെള്ളം കയറുന്ന വീടുകൾ.അവന്റെ അമ്മയ്ക്ക് അവിടെ നിന്നും മാറണം എന്നും ഉണ്ട്.പക്ഷെ പണം ഒരു പ്രശ്നം ആണ്.എന്നാൽ,ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഒരു വഴിയുണ്ട്.നന്മ മനസ്സിൽ ഉള്ളവരെ തേടി വരുന്ന സൗഭാഗ്യം.ചരിത്ര കാലം മുതൽ മനുഷ്യൻ കണ്ടെത്താൻ പരിശ്രമിക്കുന്ന അപൂർവ നിധി!

   മാനുവിന് കിട്ടിയ പുസ്തകത്തിൽ ഉള്ളത് എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ ആയിരുന്നു ബുദ്ധിമുട്ട്.പക്ഷെ ദാരിദ്ര്യത്തിൽ,ഒരു തെരുവിൽ കഴിയുന്ന,പേപ്പർ ബോയ് ആയി ജോലി ചെയ്യുന്ന അവനു ഒറ്റയ്ക്ക് സാധിക്കുന്ന ഒന്നായിരുന്നില്ല ആ ഉദ്യമം.അവൻ സമാനമനസ്ക്കാരായ സുഹൃത്തുക്കളെ കൂടെ കൂട്ടി.അവർ പോകുന്ന വഴികൾ തെറ്റാണോ ശരിയാണോ?സിനിമ കണ്ടു നോക്കുക.

    പരാഗ്വെയ്ൻ സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ "7 Boxes" ന്റെ അത്ര ത്രിൽ അടുപ്പിച്ചു സിനിമകൾ അധികം ഉണ്ടാകില്ല..Total Chaos!!Total Class!!കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ മറക്കരുത്.അതിന്റെ സംവിധായകനായ യുവാൻ കാർലോസും  ടാന സംബോറിയും ചേർന്നു  ആണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.ചരിത്ര പരാമര്ശങ്ങളിലൂടെ ഇടയ്ക്കിടെ പരാഗ്വെയ്ൻ ചരിത്രത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയും,മൊത്തത്തിൽ മാനു ഇറങ്ങി തിരിച്ച കാര്യത്തെ കുറിച്ചു നല്ല ഒരു ഐഡിയ പ്രേക്ഷകന് ലഭിക്കുന്നു.


   7 Boxes ഇറങ്ങി കഴിഞ്ഞു 5 വർഷം എടുത്തൂ ഈ സിനിമ ഇറങ്ങാൻ.അവസാന നിമിഷങ്ങളിൽ ഉള്ള കുറെ ഏറെ ട്വിസ്റ്റുകൾ..അതു അവസാന രംഗം വരെയും നീളുന്നു.നല്ല വേഗതയിൽ പോകുന്ന,ബോർ അടിപ്പിക്കാത്ത ഒരു ത്രില്ലർ ആണ് The Gold Seekers.


More movie suggestions @www.movieholicviews.blogspot.ca

ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews or 'type in'  @mhviews in telegram search.

​​1098.Super 30(Hindi,2019)


​​1098.Super 30(Hindi,2019)

        ഏകലവ്യന്മാർ എങ്ങനെ ആണ് ജനിക്കുന്നത്?പണക്കാരനായ രാജാവിന് വേണ്ടി വിരല് മുറിക്കപ്പെടുന്ന ഓരോരുത്തരും ഏകലവ്യൻ ആണ്.ചെറു പ്രായത്തിൽ തന്നെ കുടുംബ പ്രാരാബ്ധം തലയിൽ എടുത്തു വച്ചവർ.അവരുടെ കാഴ്ചകളിൽ മാത്രേ നിറം കാണൂ.ബാക്കി എല്ലാം പൊടി പടങ്ങൾ മൂടിയ മങ്ങിയ രൂപങ്ങൾ മാത്രം.പഠിക്കാൻ ഉള്ള അവസരങ്ങളുടെ അഭാവം സ്വന്തം കഴിവിനോടുള്ള നീതിക്കേട് ആണ്.അവിടെ  അവർക്കെല്ലാം വേണ്ടി ഇതെല്ലാം മനസ്സിലാകുന്ന ഒരാൾ വന്നൂ.ഇൻഡ്യയിലെ തന്നെ മികച്ച ഇൻസ്റ്റിറ്റിയൂട്ട് ആയി മാറിയ സൂപ്പർ 30 യൂടെ കഥ.അതാണ് ഈ ചിത്രം.

  ഹൃതിക് റോഷൻ ഭംഗിയായി ചെയ്തു ബീഹാറി ആയ ആനന്ദ് കുമാറിന്റെ റോൾ.ഹീറോ പരിവേഷം അധികം ഇല്ലാത്ത ,എന്നാൽ സൂപ്പർമാൻ ആയ മനുഷ്യൻ.യഥാർത്ഥ സംഭവങ്ങളെ ആസ്പദമാക്കി അവതരിപ്പിച്ച ചിത്രം,അതിലെ motivational ഘടകങ്ങൾ,വിദ്യാഭ്യാസത്തിന്റെ പ്രസക്തി,സമൂഹത്തിൽ നില നിൽക്കുന്ന ഒരു തരം ethnocentrism;അതു രണ്ടു രീതിയിലും അവതരിപ്പിക്കുന്നുണ്ട്.ദരിദ്രൻ ആയ വിദ്യാർത്ഥിക്ക് പണക്കാരൻ ആയ വിദ്യാർത്ഥിയോട് തോന്നുന്നതും അതു നേരെ തിരിച്ചും.അതു കൂടാതെയാണ് ഇൻഡ്യയിലെ രാഷ്ട്രീയം വിദ്യാഭ്യാസ രംഗത്തോട്,വ്യക്തികൾ എന്ന നിലയിൽ ചെയ്യുന്നത്.എന്തും ഏതും ബിസിനസ് ആക്കുന്ന ആളുകൾ,അവരുടെ വലിയ മാഫിയകൾ,സാധാരണക്കാരനും,അതിന്റെ താഴെ തട്ടിൽ ഉള്ളവനും പൊരുതാൻ ഏറെയുണ്ട്.

ഇടയ്ക്കു ഹൃതിക് റോഷന്റെ കഥാപാത്രം വിദ്യാർത്ഥികളോട് പറയുന്നുണ്ട് ,"ദരിദ്രനായി ജനിച്ച ആദ്യ ദിവസം തന്നെ നീ മരിച്ചു" എന്നു.നഷ്ടപ്പെടാൻ സ്വന്തം ജീവൻ പോലും ഇല്ലാത്ത കുട്ടികൾ,അവര്സ് ഉയർത്തെഴുന്നേൽപ്പു,അതാണ് സൂപ്പർ 30.

     ഓരോ വർഷവും മുപ്പതു പേരിൽ നടത്തുന്ന ഏറ്റവും വലിയ  സാമൂഹിക മാറ്റം എന്നു പറയാം ഈ സംഭവത്തെ.ഒരു കുട്ടി പഠിച്ചു ജയിക്കുമ്പോൾ അവിടെ രക്ഷപ്പെടുന്നത് ധാരാളം ആളുകൾ ആണ്,വരാൻ പോകുന്ന തലമുറകൾ ആണ്.ഇൻഡ്യയിലെ ഏറ്റവും prestigious institution ൽ പഠിക്കാൻ ഉള്ള യോഗ്യത പണക്കാരനായ ജനിക്കുക എന്നതല്ല.പകരം കഴിവുകളുടെ ആണ്.ഒരു മാർക്ക് പോയാൽ പോലും ജീവിതം മാറി മറിയുന്ന എൻട്രൻസ് പരീക്ഷയുടെ സംഭവ ബഹുലമായ കഥയാണ് Super 30.

  കണ്ടു നോക്കൂ..ഇഷ്ടമാകും

More movie suggestions @www.movieholicviews.blogapot.ca

Tuesday, 17 September 2019

1097.Evaru(Telugu,2019)



1097.Evaru(Telugu,2019)
         Mystery,Thriller

    കാണേണ്ട എന്നു വച്ച റീമേക് സിനിമകൾ വീണ്ടും എന്റെ പ്രതീക്ഷകൾ തകർക്കുകയാണ്.അതും,മികച്ചതെന്ന് തോന്നിയ ചിത്രങ്ങൾ.അവയുടെ റീമേക്കുകൾ കണ്ടു ഒറിജിനൽ സിനിമയോടുള്ള ഇഷ്ടം പോകേണ്ട എന്ന ചിന്ത.വർഷങ്ങളായി മനസ്സിൽ ഉണ്ടാട്ടിരുന്ന ഒരു സിനിമ ബോധം ഇടയ്ക്കു മാറ്റിയത് Suspect X ഉം അതിന്റെ റീമേക്കുകളും ആയിരുന്നു.ഈ അടുത്തു പോലും തരക്കേടില്ലാത്ത തമിഴ് രൂപവും കണ്ടിരുന്നു.എന്നാൽ,മികവിൽ ഒറിജിനലിന്റെ ഒപ്പമോ അല്ലെങ്കിൽ അതിന്റെ മുകളിലോ നിൽക്കുന്നവയിൽ ഒന്നാണ് "എവരു".മറ്റേതു "തമാശ" ആയിരുന്നു.

      ഇനി എവരുവിലേക്ക് വരാം."The Invisible Guest" എന്നൊരു സിനിമ റീമേക് ആകുമ്പോൾ അതു നൽകിയ ആ സസ്പെൻസ് elements ഒന്നും റീമേക്കുകൾക്കു ഇനി നൽകാൻ കഴിയില്ല എന്ന മുൻ വിധിയോടെ സിനിമ കാണാൻ തുടങ്ങിയപ്പോൾ ,തുടക്കം തന്നെ വേറെ ഒരു കഥ പോലെ തോന്നി.വലിയ പരിചയമില്ലാത്ത,എന്നാൽ എവിടെ ഒക്കെയോ കണ്ടത് പോലെ ഉള്ള തോന്നലുകൾ.പക്ഷെ സിനിമ വലിയ രീതിയിൽ മാറ്റങ്ങൾക്ക് വിധേയമായത് കൊണ്ടു തന്നെ സ്പാനിഷ് ചിത്രം മറന്നു പോയെന്ന് തന്നെ പറയാം.

     ഒരു കൊലപാതക കേസിൽ ആണ് ചിത്രം ആരംഭിക്കുന്നതി.തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ  സ്വയരക്ഷാർത്ഥം വെടി വച്ചു കൊന്ന കോടീശ്വരന്റെ ഭാര്യയുടെ കേസിൽ സമൂഹം രണ്ടു തട്ടിൽ ആണ്.ഒരു ഭാഗത്തു തന്റെ അഭിമാനം കാത്തു സൂക്ഷിച്ച സ്ത്രീ എന്ന നിലയിൽ അവൾ മാധ്യമങ്ങളുടെ മുന്നിൽ നിന്നു.എന്നാൽ കാണുന്നതെല്ലാം സത്യമാണോ?കണ്മുന്നിൽ ഒരു മായാജാലക്കാരൻ മായാലോകം പണിതെടുക്കുന്നത് പോലെ ഒരു കഥ.അതിനു പിന്നിൽ രഹസ്യങ്ങൾ എന്തെങ്കിലും ഉണ്ടോ?പ്രത്യക്ഷത്തിൽ ഒന്നും തോന്നില്ല...പക്ഷെ...

    ആദി വിശേഷിന്റെ മികച്ച ചിത്രം "എവരു" ആണെന്ന് നിസംശയം പറയാം.സ്പാനിഷ് സിനിമ കണ്ടിട്ടുള്ള ആണ് എങ്കിലും മടിക്കാതെ,മറക്കാതെ സിനിമ കണ്ടോളൂ.കണ്ടു വന്നപ്പോൾ ചെറുതായി കുറച്ചു കാര്യങ്ങൾ സ്പാനിഷ് സിനിമയിൽ നിന്നും അടിച്ചു മാറ്റിയ തെലുങ്കു സിനിമ ആയി 'എവരു'.റീമേക്കുകളിൽ സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നവരുടെ മികച്ച സിനിമ.ഒരിക്കലും നഷ്ടം വരില്ല.

ട്വിസ്റ്റോട് ട്വിസ്റ്റ്!!സസ്പെൻസ് ..സസ്പെൻസ്!!

More movie suggestions @www.movieholicviews.blogspot.ca

Sunday, 15 September 2019

1096.Thamaasha(Malayalam,2019)



1096.Thamaasha(Malayalam,2019)
 

     "ഒണ്ടു മോട്ടേയ കഥ"(Ondu Moteya Kathe)
കണ്ടു ഇഷ്ടം ആയതു കൊണ്ട് തന്നെ ,അതു മലയാളത്തിൽ "തമാശ" ആയി വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ കേട്ടെങ്കിലും കാണേണ്ട എന്നു കരുതിയിരുന്നു.പക്ഷെ വിനയ് ഫോർട്ടിന്റെ നല്ല നാച്ചുറൽ ആയി തമാശ അവതരിപ്പിക്കുന്ന രീതി ഇഷ്ടം ആയതു കൊണ്ട് വെറുതെ ഒന്ന് കാണാൻ തീരുമാനിച്ചു.കഥ അറിയാവുന്നത് കൊണ്ടു മൊബൈലിൽ ഒക്കെ നോക്കി ആണ് കണ്ടു കൊണ്ടിരുന്നത്.പക്ഷെ സിനിമ കുറച്ചു ആയപ്പോൾ, പതിയെ മൊബൈൽ മാറ്റി വച്ഛ് സിനിമ കണ്ടു തുടങ്ങി!!

  ഇത്രയും പറഞ്ഞതു കന്നഡ സിനിമ കണ്ടവർ തമാശ കാണാതെ ഇരിക്കരുത് എന്നു പറയാൻ ആണ്.

     കന്നഡ സിനിമയിൽ നിന്നുമുള്ള വ്യത്യാസത്തിൽ തുടങ്ങാം അഭിപ്രായം.കന്നഡ സിനിമയിൽ കൂടുതലായും Inferiority Complex ഭയങ്കരമായും ഉള്ള കഥാപാത്രം ആയി തോന്നി 'രാജ്' അവതരിപ്പിച്ച 'ജനാർദ്ധന' എന്ന കഥാപാത്രം.നല്ല രീതിയിൽ പെട്ടെന്ന് ഡിപ്രശനിലേക്കു പോകുന്ന ആൾ എന്ന പ്രതീതി എപ്പോഴും ഉണ്ടായിരുന്നു.അല്ലെങ്കിൽ ആ ഒരു  തോന്നൽ പ്രേക്ഷകന് പോലും തോന്നിയിരുന്നു.കൂടുതൽ ചൂടനായ,പരുക്കൻ  ആയ കഥാപാത്രം.എന്നാൽ,തമാശയിലെ 'ശ്രീനിവാസൻ' ഭയങ്കര നിഷ്ക്കളങ്കൻ ആണ്.അയാൾ പറയുന്നതൊക്കെ തമാശ ആയി തോന്നും.നിസഹായാവസ്ഥയിൽ പോലും അയാൾ അതിനെ നല്ലതു പോലെ മാനേജ് ചെയ്യുന്നുണ്ട്.ഫേസ്‌ബുക്കിൽ വന്ന കമന്റുകൾ മാത്രമാകും അയാളെ കൂടുതൽ പ്രകോപിച്ചിരിപ്പിക്കുക.അയാളുടെ പ്രധാന പ്രശ്നത്തെ അഭിമുഖീകരിക്കാൻ അയാൾ പഠിച്ചിരുന്നു.

  ജനാർധനയ്ക്കു ഉള്ളത് പോലെ രാജ്കുമാർ ,കന്നഡ ഫാനിസം അതിന്റെ പാരമ്യത്തിൽ ഒന്നും ഇല്ലായിരുന്നു ശ്രീനിവാസന്.ശ്രീനിവാസന് മലയാളം ഭാഷയിലെ പ്രയാസമേറിയ വാക്കുകളോട് ചെറിയ ഒരു പ്രതിപത്തി ഉണ്ടായിരുന്നു എന്ന് മാത്രം.അങ്ങനെ ആയിരുന്നു പല കാര്യത്തിൽ ശ്രീനിവാസൻ.ഒരു സാധാരണ മലയാളി.അതിനപ്പുറം അയാളുടെ ലോകം ചെറുതാണ്.

   ചുരുക്കത്തിൽ, സിംപിൾ ആയി എടുത്ത ഏറെ നിഷ്കളങ്കത ഒക്കെ ഉള്ള ഒരു ചെറിയ മലയാള സിനിമ.നന്മ മരങ്ങളെ ഒരു പരിധിയ്ക്കപ്പുറം തുറന്നു വിട്ടിട്ടുമില്ല.അവതരണ രീതി ഒരു റീമേക് സിനിമയെ എത്ര മാത്രം മാറ്റാം എന്നു തമാശ കാണിച്ചു തരുന്നുണ്ട്.സ്ത്രീ കഥാപാത്രങ്ങൾ ഉൾപ്പടെ ഉള്ള താരതമ്യേന പുതിയ നടീ നടന്മാർ എല്ലാവരും നന്നായി തന്നെ അഭിനയിച്ചു.

   ഏറ്റവും ഇമ്പ്രെസ് ചെയ്തത് സിനിമയുടെ നിർമാതാക്കളുടെ പേര് കണ്ടപ്പോൾ ആണ്.മലയാള സിനിമയുടെ നവീന കാലത്തെ പ്രധാന മുഖങ്ങൾ എന്നു പറയാവുന്നവരുടെ ഒരു കൂട്ടം.അവർക്ക് ഈ വിഷയത്തിൽ ഉള്ള താൽപ്പര്യം തന്നെയാകുമല്ലോ ഈ റീമേക് സിനിമയ്ക്ക് കാരണം.അവരെ വിശ്വസിച്ചു തന്നെ കണ്ടോളൂ.ഒരു ചെറിയ,നല്ല മലയാള ചിത്രം.


More movie suggestions @www.movieholicviews.blogspot.ca

Saturday, 14 September 2019

​​1095.The House(English,2017)


​​1095.The House(English,2017)
          Comedy.

   

 പ്രശസ്തമായ ബക്നൽ സർവകലാശാലയിൽ അഡ്മിഷന് വേണ്ടി ശ്രമിക്കുന്ന അലക്സ് എന്ന വിദ്യാർത്ഥിനിയുടെ "കദന" കഥയാണ് The House എന്ന സിനിമയുടെ ഇതിവൃത്തം.കദന കഥയോ?കോമഡി ഴോൻറെ എന്നു എഴുതി വച്ചിട്ട്?സംഭവം ഡാർക്ക് ആയിരുന്നു.കാരണം,അഡ്മിഷൻ കിട്ടിയെങ്കിലും അവസാന സമയം ടൗണ് കൗണ്സിൽ എല്ലാ വർഷവും  ആ ടൗണിലെ മികച്ച വിദ്യാർത്ഥിക്ക് നൽകുന്ന സ്‌കോളർഷിപ്പ് ഈ പ്രാവശ്യം നിർത്തി വച്ചു.ആകെ കുടുങ്ങിയില്ലേ?
 

  വീടിന്റെ കടം ഉൾപ്പടെ അടയ്ക്കാൻ ബാക്കിയുള്ള സ്കോട്ടും കേറ്റും പല വഴിയിൽ നോക്കിയിട്ടും ഒന്നും ആകുന്നില്ല.വിദ്യാഭ്യാസ സമ്പ്രദായം തകർന്നു തരിപാനം ആക്കിയ സർക്കാർ.ആകെ ദാരിദ്ര്യം.ദുഃഖം.പക്ഷെ സിനിമ വിൽ ഫാരലിന്റെ ആണ്.ആകെ മൊത്തം കഥയുടെ സ്വഭാവവും മാറി.സ്കോട്ടും കേറ്റും മകൾക്കു വേണ്ടി എങ്ങനെ പണം കണ്ടെത്തും?

തമാശ രൂപത്തിൽ ആണ് മേൽപറഞ്ഞ കഥ അവതരിപ്പിക്കുന്നത്.തങ്ങൾ എന്തെല്ലാം ആകണം എന്നു ആഗ്രഹിച്ചിരുന്നോ?അങ്ങനെ ഒരു വേഷം മാറൽ.ചുമ്മാ റിലാക്സ് ചെയ്യാൻ ആയി കാണാവുന്ന ഒരു ചിത്രം.ചിരിക്കാൻ കുറച്ചുണ്ടു.Typical അമേരിക്കൻ കോമഡി ചിത്രം.താൽപ്പര്യം ഉള്ളവർക്ക് കണ്ടു നോക്കാം.


More movie suggestions @www.movieholicviews.blogspot.ca