Thursday, 5 December 2019

1125. A Witness Out of the Blue(Cantonese,2019)


1125. A Witness Out of the Blue(Cantonese,2019)

   ഒരു കൊലപാതകം നടക്കുന്നു.അടുത്തായി നടന്ന ഒരു വലിയ ജ്വലറി മോഷണ കേസിലെ പ്രതികളിൽ ഒരാളാണ് കൊല്ലപ്പെട്ടത്.ഒഴിഞ്ഞ ഒരു കെട്ടിടത്തിൽ നടന്ന കൊലയ്ക്കു ദൃക്‌സാക്ഷികൾ ആയി മനുഷ്യർ ആരും ഇല്ലായിരുന്നു.മനുഷ്യർ ആരും ഇല്ല എന്നേ ഉള്ളൂ.ഒരു തത്ത ഉണ്ടായിരുന്നു ദൃക്‌സാക്ഷി ആയി.സംസാരിക്കാൻ കുറച്ചൊക്കെ കഴിയുന്ന തത്ത.ഇനി തത്ത ചൈനീസ് ഭാഷയോ, ഇംഗ്ലീഷ് ഭാഷയോ പഠിച്ചു കൊലപാതകിയെ കണ്ടു പിടിക്കണമായിരിക്കും.

  അങ്ങനെ ചിന്തിച്ച ഒരാളുണ്ട്.പൊലീസിലെ ഉദ്യോഗസ്ഥനായ ലാറി.വലിയ മൃഗ സ്നേഹി ആണ്.ജോലിയിൽ വലിയ മിടുക്ക് ഒന്നും ഇല്ലാത്ത പാവത്താൻ.എന്നാൽ മൃഗങ്ങളോട് സ്നേഹം ഉള്ളത് കൊണ്ട് തത്തയെ ട്രെയിൻ ചെയ്‌ത് എടുത്തു തെളിവ് കൊണ്ടു വരുമോ?

  പൊലീസിന് മുന്നിൽ പ്രതി എന്നു സംശയിക്കുന്നത് ഷോണിനെ ആണ്.ഷോണ് ആയിരുന്നു ജ്വലറി മോഷണക്കേസിലെ കൊള്ള തലവൻ.കേസ് അന്വേഷണം പോലീസ് ഇൻസ്‌പെക്‌ടർ യിപ്പിന്റെ നേതൃത്വത്തിലും.കൂട്ടാളികൾക്കു മോഷണത്തിന്റെ പങ്കു കൊടുക്കാതെ ഇരിക്കാൻ ഷോണ് അവരെ കൊല്ലാൻ ശ്രമിക്കുന്നതിന്റെ ഭാഗം ആയിരിക്കും ഈ കൊലപാതകം.അതു കൊണ്ടു കൂടിത്തൽ കൊലകൾ നടക്കും എന്നു അവർ കണക്കു കൂട്ടി.

  ഒരു കേസിൽ പ്രതികളെ കുടുക്കാൻ തെളിവുകൾ വേണം.ആ തെളിവുകൾ സാഹചര്യവും ആയി ഒത്തു പോകണം.അങ്ങനെ പലതും ഉണ്ടല്ലോ?ഇവിടെ എന്താണ് സംഭവിക്കുന്നത് എന്നു മനസിലാക്കാൻ സിനിമ കാണുക.

   Distraction എന്ന ഒരു പഴയ ടെക്നിക് നല്ല രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.ശരിക്കും സിനിമ കാണുമ്പോൾ മനസ്സു ഒറ്റ ഘടകത്തിൽ ആയിരുന്നു.അതു സംഭവം ശരിക്കും distraction ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും സിനിമ തീർന്നൂ.

   എളുപ്പത്തിൽ മനസ്സിലാക്കാവുന്ന ഒരു കഥ ഇങ്ങനെ അവതരിപ്പിച്ചത് നന്നായി ഇഷ്ടമായി.ഇഷ്ടം ഇല്ലാത്തവരും ഉണ്ടാകും.ഈ പറഞ്ഞ distraction ശരിക്കും മനസ്സിലാക്കണമെങ്കിൽ സിനിമ കാണണം.സംവിധായകൻ ഫങ് ആ ഘടകത്തെ ഉപയോഗിച്ചത് ബുദ്ധിപൂർവം ആയിരുന്നു.

  സിനിമയുടെ ടെലിഗ്രാം ലിങ്ക് : @mhviews or t.me/mhviews


www.movieholicviews.blogspot.ca

1 comment:

  1. Distraction എന്ന ഒരു പഴയ ടെക്നിക് നല്ല രീതിയിൽ സിനിമയിൽ ഉപയോഗിച്ചിട്ടുണ്ട്.ശരിക്കും സിനിമ കാണുമ്പോൾ മനസ്സു ഒറ്റ ഘടകത്തിൽ ആയിരുന്നു.അതു സംഭവം ശരിക്കും distraction ആണെന്ന് മനസ്സിലാക്കിയപ്പോഴേക്കും സിനിമ തീർന്നൂ.

    ReplyDelete