1121.War (Hindi,2019)
Statutory Warning: സിനിമ കണ്ട ഒരു ഫാനിന്റെ പോസ്റ്റ് ആയി കൂട്ടിയാൽ മതി.ആരാധന മൂത്ത് ആദ്യം ഉണ്ടായ മകന് ഋതിക് എന്നു പേരിട്ട ഒരു ഫാൻ.War സിനിമ റിലീസ് ആയപ്പോൾ തിയറ്ററിൽ പോയി കാണാവുന്ന ഒരു സാഹചര്യം അല്ലായിരുന്നു.അതു കൊണ്ടു ആമസോണ് പ്രൈമിൽ ആണ് കണ്ടത്.ഇത്രയൊക്കെ പറഞ്ഞതു സിനിമ ഇഷ്ടമാകാത്ത ധാരാളം ആളുകൾ ഉള്ളത് കൊണ്ടാണ്.കാരണം,ഇനി പറയാൻ പോകുന്നത് പടം വലിയ ഇഷ്ടമായ കാര്യമാണ്.
War ഒരു ആക്ഷൻ മൂവി ആണെന്ന് അറിഞ്ഞതോടെ പഴയ 'കഹോ നാ പ്യാർ ഹേ' ഫാനിനും ത്രിൽ അടിച്ചു. ഫസ്റ്റ് ലുക്ക്,പോസ്റ്റർ ഒക്കെ പ്രതീക്ഷകൾ കൂട്ടി.2 മിനിറ്റോളം ഉള്ള 'ജയ് ജയ് ശിവ് ശങ്കർ' പാട്ട് ആയിരുന്നു വീട്ടിലെ ടി വിയിൽ യൂടൂബിൽ എപ്പോഴും.ഋതിക് റോഷൻ ജീവിതത്തിൽ ഉണ്ടായ പല മോശം സാഹചര്യങ്ങളിലും നിന്നും തിരിച്ചു വന്നത് ഒരു ആരാധകൻ എന്ന നിലയിൽ നല്ല ത്രില്ലിംഗ് ആയിരുന്നു.
എന്തായാലും സിനിമ ഇന്ന് തിരക്കുകൾ ഒക്കെ മാറിയപ്പോൾ കണ്ടൂ.ഒറ്റ വാക്കിൽ പറഞ്ഞാ കിടിലം ആയാണ് തോന്നിയത്.ഒറ്റ ഇരുപ്പിൽ തന്നെ കണ്ടൂ.എന്താണെന്ന് അറിയില്ല ഋതിക്കിന്റെ സ്‌ക്രീൻ പ്രസൻസ് അപാരം ആയിരുന്നു. സൈഡിലേക്കു ഒതുങ്ങി പോകും എന്ന് കരുതിയ ടൈഗറും നല്ല പ്രകടനം ആയിരുന്നു.പ്രത്യേകിച്ചും ആക്ഷനും ഡാൻസിനും ഒരേ സ്റ്റെപ്പുകൾ വലിയ വ്യത്യാസം ഇല്ലാതെ കാണിച്ചെങ്കിലും ഒരു ആക്ഷൻ ഹീറോ എന്ന നിലയിൽ ആളും കിടിലം ആയിരുന്നു.
ഡാൻസിൽ ഋതിക് റോഷന്റെ സ്റ്റെപ്പുകൾ, ആക്ഷൻ രംഗങ്ങളിലെ ഭാഗങ്ങളിൽ ഒക്കെ പ്രായത്തിന്റേതായ വ്യത്യാസം ഉണ്ടായിരുന്നു ടൈഗറും ആയി.പക്ഷെ പെര്ഫെക്ഷനാ സാറേ ഇവന്റെ മെയിൻ എന്നു പറയാൻ തോന്നി.
പ്രകൃതി,നന്മ മരം സിനിമകൾ ഒക്കെ ഇഷ്ടം ഉള്ള പ്രേക്ഷകൻ എന്ന നിലയിൽ ബോംബ് കഥ ആയിരുന്നിട്ടു പോലും entertain ചെയ്യിപ്പിച്ചു.ബോംബ് കഥകൾ ആണ് നമ്മുടെയും മെയിൻ ഇഷ്ടം എന്ന് മനസ്സു കൊണ്ടു ഉറപ്പിച്ചു.നല്ല വേഗതയിൽ അവതരിപ്പിച്ച കഥ ഒരിക്കലും ബോർ അടുപ്പിച്ചും ഇല്ല.
കബീർ- ഖാലിദ് എന്നിവരുടെ ജീവിതവും അവരുടെ ജോലിയിൽ രണ്ടു പേരും ഉണ്ടാക്കുന്ന സ്വാധീനം ആണ് കഥയുടെ ചുരുക്കം.ദേശ സ്നേഹം,ഫാമിലി സെന്റിമെന്റ്,Who is the black sheep തുടങ്ങി പല ക്ളീഷേകളും ഉണ്ട്.പക്ഷെ നല്ല വേഗതയിൽ പോകുന്ന ചടുലമായ സിനിമയിൽ പലയിടത്തും പശ്ചാത്തല സംഗീതം ഒക്കെ മികച്ചതായി.
ഋതിക്കിന് ശരിക്കും വേണ്ടത് ഒരു സ്റ്റയിൽ -മാച്ചോ സെറ്റപ്പിൽ ഉള്ള ഫ്രാഞ്ചൈസി ആണ്.War ലെ കബീറിന് ധാരാളം സാധ്യതകൾ ഉണ്ട്.രണ്ടാം ഭാഗം ആയി പുതിയ താരങ്ങളിൽ ഉള്ള ആരെങ്കിലും ആയി ബാക്കി ഭാഗങ്ങൾ വന്നാൽ പൊളിയ്ക്കും.പോലീസ് യൂണിവേഴ്‌സ് ആയി അക്ഷയ്,അജയ്,രൻവീർ തുടങ്ങിയവർ പോകുമ്പോൾ ഇതു പോലെ ഉള്ള മറ്റു ഫുൾ ഫ്ലോയിൽ ഉള്ള സിനിമകളും വേണം എന്നാണ് അഭിപ്രായം.നല്ല സിനിമകൾ എല്ലാം ഇഷ്ടമാണ്.
പക്ഷെ കണ്ടു കഴിഞ്ഞിട്ടു വലിയ impact ഒന്നും ഉണ്ടാക്കാത്ത ,എന്നാൽ ബോർ അടിപ്പിക്കാത്ത സിനിമകൾ ഒഴിവു നേരങ്ങൾ ആനന്ദകരം ആക്കും.ഇന്ത്യയിലെ ഏറ്റവും വലിയ ആക്ഷൻ പടം ആണോ അല്ലയോ എന്ന് ചോദിച്ചാൽ അറിയില്ല.എന്റെ അഭിപ്രായത്തിൽ ഹിന്ദിയിലെ മികച്ച ആക്ഷൻ സിനിമകളിൽ ഒന്നു തന്നെയാണ് War.
More movie suggestions @www.movieholicviews.blogspot.com

പ്രകൃതി,നന്മ മരം സിനിമകൾ ഒക്കെ ഇഷ്ടം ഉള്ള പ്രേക്ഷകൻ എന്ന നിലയിൽ ബോംബ് കഥ ആയിരുന്നിട്ടു പോലും entertain ചെയ്യിപ്പിച്ചു.ബോംബ് കഥകൾ ആണ് നമ്മുടെയും മെയിൻ ഇഷ്ടം എന്ന് മനസ്സു കൊണ്ടു ഉറപ്പിച്ചു.നല്ല വേഗതയിൽ അവതരിപ്പിച്ച കഥ ഒരിക്കലും ബോർ അടുപ്പിച്ചും ഇല്ല
ReplyDelete