1122.Kaithi (Tamil,2019)
ഇത്രയും ഉന്മാദം നിറഞ്ഞ ഒരു ക്ളൈമാക്‌സ് ഈ അടുത്തു കണ്ടിട്ടില്ല.ഹോ! സിനിമ കണ്ട് കഴിഞ്ഞപ്പോൾ ആരോടെങ്കിലും ഇതു പറയണം എന്നാണ് തോന്നിയത്.മിസ്റ്ററി, സസ്പെൻസ് ഒന്നും പ്രതീക്ഷിച്ചു പോകണ്ട.മറ്റൊന്നാണ് ഉദ്ദേശിച്ചത്.
കൈദി ഭയങ്കര റിയലിസ്റ്റിക് ചിത്രം ഒന്നും അല്ല.കുറെ ആളുകളെ ഇടിച്ചിടുന്ന അമാനുഷികതയുള്ള നായകൻ ആണ് ദില്ലി.അയാൾ വെട്ടേറ്റു കുത്തു കൊണ്ടു വീണാലും പിന്നെയും എഴുന്നേൽക്കുന്നുണ്ട്.എന്തൊരു ക്ളീഷേ ആണെന്ന് ഓരോ രംഗവും ഇങ്ങനെ എടുത്തു പറഞ്ഞാൽ തോന്നും.
പക്ഷെ എന്തു കൊണ്ടാകും ഇങ്ങനെ എല്ലാമായിട്ടും കൈദി എന്ന സിനിമയ്ക്ക് ഇത്രയും ആരാധകർ ഉണ്ടായതെന്നു നോക്കിയാൽ ഉള്ള കാരണങ്ങളിൽ ഒന്നു അവതരണ മികവാണ്.സിനിമ തുടങ്ങുന്ന സമയം മുതൽ ആ രാത്രിയിലേക്കുള്ള തയ്യാറെടുപ്പുകൾ ആണ് നടക്കുന്നത്.രാത്രി നടക്കാൻ പോകുന്ന സംഭവവികാസങ്ങളിലേക്കുള്ള തുടക്കമാണ്.അതിലേക്കുള്ള മുന്നൊരുക്കം ആണ്.
പ്രേക്ഷകന്റെ ശ്രദ്ധ സിനിമയ്ക്ക് അവിടെ കിട്ടുന്നു.അവിടുന്നു പിന്നെ അങ്ങോട്ടു പേരക്ഷകന്റെ ഊഴമാണ് സിനിമ ആസ്വദിക്കാൻ.കഥയിൽ പുതുമ ഇല്ല എന്നു പറയാം.പ്രത്യേകിച്ചും Assault on the Precinct ഒറിജിനലും അതിന്റെ പ്രമേയം കടമെടുത്ത Assault on the Precinct 13 ഒക്കെ കണ്ടവർക്ക്.കൈദിയുടെ ഒരു പ്രത്യേകതയും അതാണ്.
ഒരു സീൻ ബൈ സീൻ കോപ്പി ഒന്നും അല്ല രണ്ടു സിനിമകളുടെയും.പക്ഷേ അത്തരത്തിൽ ഉള്ള അവസ്ഥ ഇന്ത്യൻ പശ്ചാത്തലത്തിലേക്കു മാറ്റി അവതരിപ്പിച്ചിരിക്കുന്നു.ഇതിൽ സെന്റിമെന്റ്‌സ് ഉണ്ട്,കടമകളെ കുറിച്ചുള്ള സ്റ്റഡി ക്ലാസ് ഉണ്ട്,അങ്ങനെ പലതും.ഇന്ത്യൻ സിനിമയുടെ പൊതുവായ ഒരു ഫോർമാറ്റ് ഇവിടെ പിന്തുടരുന്നും ഉണ്ട്.എന്നാൽ, മുഖ്യ പ്രമേയത്തിൽ നിന്നും സമനതരമായി വരുന്ന കോമഡി ,പ്രണയം,ഗാനങ്ങൾ ഒക്കെ ഒഴിവാക്കി ആണ് സിനിമ അവതരിപ്പിച്ചത്.ഈ മൂന്നും മോശം ആണ് എന്നല്ല പറഞ്ഞതു.പക്ഷെ ഇത്തരം ഒരു സിനിമയിൽ നല്ല ബോർ ആക്കി മാറ്റും.തുടക്കത്തിൽ ഉണ്ടാക്കിയ ഒരു മൂഡ് നഷ്ടമാവുകയും ചെയ്യുമായിരിക്കാം.
ലോകേഷ് കനകരാജ് നന്നായി അവതരിപ്പിച്ചിട്ടുണ്ട് ചിത്രം.പ്രത്യേകിച്ചും ഇരുട്ടിൽ തന്നെ അവതരിപ്പിച്ച ചിത്രം ഒരു നല്ല ത്രില്ലർ എന്ന നിലവാരത്തിൽ എത്താൻ ഉള്ള കഷ്ടപ്പാട്.കാർത്തി, ബി ജി എം സിനിമ മുഴുവൻ നിറഞ്ഞു നിന്നു എന്നു തന്നെ പറയാം .കാർത്തിയുടെ കഥാപാത്രത്തിന്റെ ഓരോ തവണയും ഉള്ള ഉയിർത്തെഴുന്നേൽപ്പിന്റെ സമയം ഉള്ള ആ ബി ജി എം ഒക്കെ മികച്ചതായിരുന്നു. അതിന്റെ ഒപ്പം ഈ അടുത്തായി കാർത്തി സ്‌ക്രിപ്റ്റ് സെലക്ഷനിൽ നിലവാരം എന്ന ഘടകത്തിന് പ്രാധാന്യം കൊടുക്കുന്നു എന്നു തോന്നുന്നു.'ആൾ ഇൻ അഴകുരാജ' പോലെ ഉള്ള ചവറുകൾ ഇനി വരില്ല എന്നു പ്രതീക്ഷിക്കുന്നു.
വിദേശ സിനിമകൾ ഈച്ച കോപ്പി അടിക്കുന്നതിനു പകരം അതിന്റെ പ്രമേയം എങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടി adapt ചെയ്യാം എന്നതിന്റെ മികച്ച ഉദാഹരണം ആണ് കൈദി.കൈദി ഒരിക്കലും Assault on the Precinct ആകുന്നില്ല.പകരം മറ്റൊരു ചിത്രമായി, അതിന്റെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ഒന്നായി നിൽക്കുന്നു.
സിനിമ കാണാൻ താൽപ്പര്യം ഉള്ളവർ കാണുക.
More movie suggestions @www.movieholicviews.blogspot.ca
വിദേശ സിനിമകൾ ഈച്ച കോപ്പി അടിക്കുന്നതിനു പകരം അതിന്റെ പ്രമേയം എങ്ങനെ ഒരു സിനിമയ്ക്ക് വേണ്ടി adapt ചെയ്യാം എന്നതിന്റെ മികച്ച ഉദാഹരണം ആണ് കൈദി.കൈദി ഒരിക്കലും Assault on the Precinct ആകുന്നില്ല.പകരം മറ്റൊരു ചിത്രമായി, അതിന്റെതായ വ്യക്തിത്വം കാത്തു സൂക്ഷിക്കുന്ന ഒന്നായി നിൽക്കുന്നു.
ReplyDelete