Thursday, 5 December 2019

1124.Joker (English,2019)


1124.Joker (English,2019)
         Drama,Thriller.


"In a white room with black curtains near the station..."


   ക്രീമിന്റെ White Room എന്ന ഗാനം സാധാരണ FM റേഡിയോയിൽ കേൾക്കുന്ന പാട്ടാണ്.ഡ്രൈവ് ചെയ്യുമ്പോൾ ഒക്കെ ആ ഒരു ഫ്ലോയിൽ കേൾക്കുന്ന ഒന്നു.പക്ഷെ,ജോക്കർ സിനിമയുടെ പശ്‌ചാത്തലത്തിൽ കേൾക്കുമ്പോൾ ആകെ ഒരു തരിപ്പ് ആണ്.അതു വരെ നടന്ന സംഭവങ്ങൾ എല്ലാം ആർതറിനെ എന്താക്കി മാറ്റി എന്നു പ്രേക്ഷകന് പോലും മനസ്സിലാകാത്ത നിമിഷം.നിസ്സഹായത ആണോ അതോ അയാളിലെ killer instinct ആണോ?
   
    പണ്ട് ഹീത് ലെഡ്ജറുടെ ജോക്കർ കണ്ടപ്പോൾ ഉണ്ടാകാത്ത അത്ര ഒരു impact ആണ് ജോക്വീന്റെ ജോക്കർ കണ്ടപ്പോൾ ഉണ്ടായത്.ഒരു കാരണം ആദ്യത്തേത് ബാറ്റ്മാന്റെ കൂടെ കഥ ആയതിനാൽ ആകാം.പക്ഷെ ഇവിടെ ഒരാളിൽ മാത്രം ആണ് ഫോക്കസ്.ജോക്കർ എന്ന പേരിൽ കുപ്രസിദ്ധനായ ആർതർ ഫ്ലെക്കിന്റെ മാത്രം കഥ.ബാക്കി എല്ലാവരും കാഴ്ചക്കാർ മാത്രം.


    കടുത്ത മാനസിക സമ്മർദ്ദം അനുഭവിക്കുന്നുണ്ട് ആർതർ.ഒരു സ്റ്റാൻഡ് അപ് കോമഡിയേൻ ആയി മാറാൻ ഉള്ള ആഗ്രഹം പലപ്പോഴും പരാജയപ്പെട്ടു.അനിയന്ത്രിതമായ, അനവസരത്തിൽ വരുന്ന ചിരിയുടെ രോഗം.ആർതർ കഷ്ടപ്പെടുക ആണ്.മാനസികമായി അയാൾ ഒരു രോഗിയാണ്.മിനിസ്റ്ററിയെ ആശ്രയിച്ചു മരുന്നുകൾ കഴിച്ചു മാത്രം മാനസിക ആരോഗ്യം നിലനിർത്തുന്ന ആൾ.


  ഈ സാഹചര്യങ്ങൾ,പലപ്പോഴായി അനുഭവിക്കേണ്ടി വന്ന അഭിമാനക്ഷതങ്ങൾ,തന്റെ ജനനത്തെ കുറിച്ച് പോലും ഉള്ള വെളിപ്പെടുത്തലുകൾ,എല്ലാം കൂടി ആകുമ്പോൾ അയാൾ ഇതു വരെ അറിയുന്ന ലോകത്തിൽ നിന്നും ഒറ്റപ്പെടുക ആണ്.അവിടെ ആണ് ജോക്കർ അവതരിക്കുന്നത്.

  ജോക്കർ എന്ന കഥാപാത്രത്തെ വേണമെങ്കിൽ  ഒരു വലിയ ജനതയുടെ പ്രതീകം ആയി എടുക്കാം.അവിടെ നിന്നും അയാളുടെ കഥാപാത്രത്തെ വിശകലനം ചെയ്ത് നോക്കണം.അയാൾ ഇവിടെ ഒരു സാമ്പിൾ ആണ്.ദാരിദ്ര്യം,അവഗണന തുടങ്ങി തന്റെ മരുന്നുകൾ പോലും മുടങ്ങാതെ കിട്ടാവുന്ന സാഹചര്യം ഇല്ലാതെ ആവുക.അയാൾ സ്ഫോടക ശേഷി ഉള്ള ഒരാളായി മാറുക ആണ്.സമൂഹത്തോട് തന്നെ വെറുപ്പും അതിനെ ആക്രമിക്കാനും ഉള്ള ത്വരയും അയാളിൽ ഉണ്ടാകുന്നു.

  ഇതു ഇനി ഒരു വലിയ സമൂഹം ആയി നോക്കിക്കേ.ഇത്തരം ഒരു അവസ്ഥയിൽ സ്ഫോടക ശേഷി ഉള്ള ആളുകൾ.ജോക്കർ ഇവിടെ ചെയ്യുന്നത് അതാണ്.തനിക്കു നല്ലതു ഒന്നും സംഭവിക്കാത്ത സമൂഹത്തിന്റെ നാശത്തിനു വേണ്ടി അയാൾ പ്രവർത്തിക്കാൻ തുടങ്ങുന്നു.Chaos എന്നു മാത്രം വിശേഷിപ്പിക്കാവുന്ന അവസ്ഥ.

  സമൂഹം എങ്ങനെ വേണമെങ്കിലും നശിക്കുക അതിനു സ്ഥായിയായി രൂപകൽപ്പന ചെയ്ത വിശദീകരണം ഒന്നുമില്ല.ആ ഒരു വഴിയിലേക്കുള്ള ആദ്യ കല്ലിട്ടത് ഗോതം നഗരത്തിൽ ജോക്കർ ആയിരുന്നിരിക്കാം.

   ജോക്കർ എങ്ങനെ രൂപപ്പെട്ടു എന്നതാണ് സിനിമയുടെ കഥ.സിനിമ കണ്ട് കുറച്ചു ദിവസം കഴിഞ്ഞിട്ടുണ് മനസ്സിൽ നിന്നും പോകുന്നില്ല.ഒരു  സിനിമ ഒന്നിൽ കൂടുതൽ കാണുന്ന സ്വഭാവം കുറച്ചു വർഷങ്ങളായി കുറവാണ്.പക്ഷെ ജോക്കർ സിനിമ മുഴുവൻ ആയി അല്ലാതെ ഇടയ്ക്കുള്ള സീനുകൾ ടാബ്‌ലറ്റിൽ കാണും വെറുതെ ഇരിക്കുമ്പോൾ.ഒരു മനസുഖം!!എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോക്കർ ജോക്വീൻ ഫീനിക്സ് തന്നെ ആണ്.

  ജോക്കർ കാണാത്തവർ കുറവായിരിക്കും.എന്തെങ്കിലും കാരണം കൊണ്ട് കാണാതെ മാറ്റി വച്ചിട്ടുണ്ടെങ്കിൽ കണ്ടു നോക്കാൻ മറക്കല്ലേ!!

More movie suggestions @www.movieholicviews.blogspot.ca

1 comment:

  1. ജോക്കർ എങ്ങനെ രൂപപ്പെട്ടു എന്നതാണ് സിനിമയുടെ കഥ.സിനിമ കണ്ട് കുറച്ചു ദിവസം കഴിഞ്ഞിട്ടുണ് മനസ്സിൽ നിന്നും പോകുന്നില്ല.ഒരു സിനിമ ഒന്നിൽ കൂടുതൽ കാണുന്ന സ്വഭാവം കുറച്ചു വർഷങ്ങളായി കുറവാണ്.പക്ഷെ ജോക്കർ സിനിമ മുഴുവൻ ആയി അല്ലാതെ ഇടയ്ക്കുള്ള സീനുകൾ ടാബ്‌ലറ്റിൽ കാണും വെറുതെ ഇരിക്കുമ്പോൾ.ഒരു മനസുഖം!!എനിക്ക് ഏറ്റവും പ്രിയപ്പെട്ട ജോക്കർ ജോക്വീൻ ഫീനിക്സ് തന്നെ ആണ്.

    ReplyDelete