Friday, 29 November 2019

1119. Asuran (Tamil,2019)


​​1119. Asuran (Tamil,2019)
         Action, Drama


  ആ കുടുംബം ഒരു ഓട്ടത്തിലാണ്.ആരെയൊക്കെയോ അവർ ഭയപ്പെടുന്നു.ഒരുമിച്ചു പോയാൽ തന്റെ കുടുംബം മൊത്തം നശിച്ചു പോകും എന്ന ചിന്ത.അതു കൊണ്ടു പല വഴിക്കാണ് അവരുടെ ഓട്ടം.ആർക്കോ അവരോടു വലിയ ഒരു പകയുണ്ട്.കൊല പക ആണത്.സ്വയം രക്ഷിക്കാനും പ്രിയപ്പെട്ടവരെ രക്ഷിക്കാനും ഉള്ള ഓട്ടം.എന്താണ് ഇവർക്ക് സംഭവിച്ചത്?അസുരന്റെ കഥ ഇതാണ്.

           ശിവസാമി എന്ന കഥാപാത്രമായി തുടക്കത്തിൽ സിനിമയിൽ ധനുഷിനെ കാണുന്നത് ആകെ തളർന്ന നിസഹായാവസ്ഥയിൽ ഉള്ള മനുഷ്യൻ ആയാണ്. ശിവസാമിയുടെ ഭാര്യയ്ക്ക് ലഭിച്ച സ്ഥലത്തിനു വേണ്ടി ഗ്രാമത്തിലെ ജന്മി തട്ടിയെടുക്കാൻ നോക്കുമ്പോഴും സ്വന്തം മണ്ണിൽ അധവാണിച്ചു ജീവിക്കാൻ ഉള്ള ത്വര മാത്രമാണ് അയാളിൽ അൽപ്പമെങ്കിലും വാശിയുണ്ടെന്നു തോന്നിക്കുന്നത്.

  സ്ഥിരം ധനുഷ് സിനിമകളിൽ ഉള്ള ഒരു എനർജി തീരെ ഇല്ലാത്ത കഥാപാത്രം.ഒപ്പം ശിവസാമിയുടെ മൂത്ത മകൻ വേൽമുരുകൻ ആയി വന്ന അരുണാചലം (വിക്കിയിൽ നിന്നും ആണ് പേര് കിട്ടിയതു) തന്റെ കഥാപാത്രത്തെ നല്ല എനർജി ലെവലിൽ തന്നെ കൊണ്ടു പോകുന്നുണ്ട്.

   ധനുഷിന്റെ റോളിന്റെ പ്രസക്തിയെ കുറിച്ചു പോലും സംശയം തോന്നി.പിന്നെ ഒരു രംഗം ഉണ്ട്.സിനിമയുടെ അതു വരെ മൊത്തത്തിൽ ഉള്ള ഒരു ഒഴുക്കിനെ മൊത്തം മാറ്റിക്കൊണ്ട്.


മഞ്ജുവിന്റെ സിനിമകളുടെ പ്രേക്ഷകൻ ഒന്നും അല്ലെങ്കിൽ പോലും ബോൾഡ് ആയ നാട്ടിൻപുറത്തുകാരി എന്ന റോളിൽ കന്മദം ഒക്കെ കണ്ടത് മുതൽ ഉള്ള അതേ പ്രകടനം തന്നെ ആയിരുന്നു ഇതിലും.വേൽമുരുകൻ എന്ന കഥാപാത്രം മികച്ചതായി തോന്നി.ഒപ്പം പശുപതിയുടെ വേഷവും.

  കരുണാസിന്റെ മകൻ കെൻ കരുണാസ് അവതരിപ്പിച്ച ചിദംബരം എന്ന കഥാപാത്രം സിനിമയിൽ ഉടനീളം ഉണ്ടായിരുന്നു.ആകെ മൊത്തത്തിൽ മികച്ച കാസ്റ്റിങ് ആണ് ചിത്രത്തിനുള്ളത്.അതിനോടൊപ്പം ആക്ഷനിലെ വയലൻസ് കൂടി ചേരുമ്പോൾ ഗ്രാമീണ കുടിപ്പക സിനിമകളിൽ ഒക്കെ ഉള്ള ഒരു ക്ലാസ് സിനിമ ആയി അസുരൻ മാറി.ജി വി പ്രകാശ് ശരിക്കും തന്റെ പ്രതിഭയോട് ചെയ്യുന്ന അനീതി ആണ് അഭിനയം എന്നു തോന്നി പോകും.പശ്ചാത്തല സംഗീതം എല്ലാം തന്നെ മികച്ച നിന്നു.

   ബാഷയിലെ രജനിയുടെ ട്രാൻസ്ഫോർമേഷൻ സീൻ ഇല്ലേ?അതിനോട് അടുത്തു നിൽക്കുന്ന ഒരു മാസം സീൻ ഈ അടുത്തു കാണാൻ കഴിഞ്ഞു.Goosebumps!! എന്നു പറയാം.സിനിമ കാണാൻ ശ്രമിക്കുക.രംഗസ്ഥലം കണ്ടതിനു ശേഷം ആ ഴോൻറെയിൽ ഉള്ള മികച്ച ഒരു ചിത്രം ആണ് അസുരൻ.ഇങ്ങനെ ഒരു സിനിമ വെട്രിമാരൻ അവതരിപ്പിച്ചപ്പോൾ ഒരു പ്രേക്ഷകൻ എന്ന നിലയിൽ സന്തോഷം തോന്നി.മനസ്സു നിറച്ച സിനിമ.

  സിനിമയുടെ ലിങ്ക് ഇവിടെ ലഭിക്കും

  t.me/mhviews

or
@mhviews

More movie suggestions @www.movieholicviews.blogspot.ca

1 comment:

  1. ആ കുടുംബം ഒരു ഓട്ടത്തിലാണ്.ആരെയൊക്കെയോ അവർ ഭയപ്പെടുന്നു.ഒരുമിച്ചു പോയാൽ തന്റെ കുടുംബം മൊത്തം നശിച്ചു പോകും എന്ന ചിന്ത.അതു കൊണ്ടു പല വഴിക്കാണ് അവരുടെ ഓട്ടം.ആർക്കോ അവരോടു വലിയ ഒരു പകയുണ്ട്.കൊല പക ആണത്.സ്വയം രക്ഷിക്കാനും പ്രിയപ്പെട്ടവരെ രക്ഷിക്കാനും ഉള്ള ഓട്ടം.എന്താണ് ഇവർക്ക് സംഭവിച്ചത്?അസുരന്റെ കഥ ഇതാണ്.

    ReplyDelete