1104.Super Deluxe(Tamil,2019)
ഹൈപ്പർ ലിങ്ക് ഫോർമാറ്റിൽ ഉള്ള ഇന്ത്യൻ സിനിമകളിലെ മാസ്റ്റർ പീസുകളിൽ ഒന്നായി ആണ് Super Deluxe കണ്ടു കഴിഞ്ഞപ്പോൾ തോന്നിയത്.Netflix ൽ സിനിമ കണ്ടു കഴിഞ്ഞിട്ടു കുറെ ആയെങ്കിലും എങ്ങനെ ഈ സിനിമയെ കുറിച്ചു എഴുതണം എന്നു ഒരു പിടിയും ഇല്ലായിരുന്നു.
ഒരു ത്രില്ലർ,മിസ്റ്ററി എന്നൊക്കെ പറഞ്ഞു പോകുന്നതിന്റെ ഇടയ്ക്കു വിജയ് സേതുപതിയുടെ കഥാപാത്രം കൂടി വരുമ്പോൾ അതിനു സമൂഹതിബറെ ചില വിഷയങ്ങളിൽ ഇപ്പോഴും ഉള്ള കാഴ്ചപ്പാടുകളിൽ മാറ്റം ഇല്ലാത്ത അവസ്ഥയെ അവതരിപ്പിക്കുന്നു.അപ്പോഴാണ് അന്യഗ്രഹത്തിൽ നിന്നും വന്ന മൃണാളിനി രവിയുടെ കഥാപാത്രം.
ഒരു പക്ഷെ വ്യത്യസ്ത ഴോൻറെകളിൽ ഉള്ള കഥകൾ ഒറ്റ സിനിമയും ഹൈപ്പർലിങ്കിങ്ങിലൂടെ അവതരിപ്പിക്കപ്പെട്ടപ്പോൾ അതിന്റെ മൊത്തത്തിൽ ഉള്ള ഫ്‌ളോ പോകാതെയും സിനിമ അവതരിപ്പിച്ചത് നന്നായി ഇഷ്ടപ്പെട്ടൂ.സമന്തയും,വിജയ് സേതുപതിയും,ഫഹദും,മിസ്ക്കിനും രമ്യ കൃഷ്ണനും ആ പയ്യന്മാരും എല്ലാം കഥാപാത്രങ്ങൾ നന്നായി ചെയ്തു.
എടുത്തു പറയേണ്ട കഥാപാത്രം പോലീസുകാരൻ ആയി വരുന്ന ഭഗവതി പെരുമാളിന്റെ ബെർലിൻ എന്ന കഥാപാത്രം ആണ്.ഒറ്റ കഥാപാത്രത്തിലൂടെ അയാൾ പ്രതിനിധീകരിച്ചത് സമൂഹത്തിലെ വലിയ ഒരു വിഭാഗത്തെ ആണ്.ഓരോ കഥയിലും അയാൾക്കുള്ള സ്വാധീനം അതു സൂചിപ്പിക്കുന്നുണ്ട്.
ബ്ലാക്മെയിലിലൂടെ സ്ത്രീ ശരീരത്തോട് ഉള്ള ആർത്തി,തന്റെ സമൂഹത്തിലെ റോളിൽ മാറ്റം വരുത്തിയ വ്യക്തിയോടുള്ള സമീപനം,തന്റെ അധികാരം ഉപയോഗിച്ചു നിയന്ത്രിക്കുന്നത് എല്ലാം നോക്കുമ്പോൾ സിനിമയുടെ കഥാപാത്രം തന്നെ ആ കഥാപാത്രം ആണ്.ആ കഥാപാത്രം ഇല്ലായിരുന്നെങ്കിൽ ഇവരിൽ പലരുടെയും ജീവിതം കുറേക്കൂടി എളുപ്പം ആയേനെ.
കഥയുടെ മൊത്തത്തിൽ ഉള്ള പശ്ചാത്തലം ഇങ്ങനെ ഒക്കെ ആണ് എന്ന് പറയാം.സിനിമ കൊമേർഷ്യൽ ഹിറ്റ് ആണോ അല്ലയോ എന്നൊന്നും കണക്കിൽ എടുക്കാതെ കാണാം ചിത്രത്തെ.കുറെ കഴിഞ്ഞാലും സിനിമ മനസ്സിൽ നിൽക്കും.വിജയ് സേതുപതിയുടെ നിഷ്കളങ്കമായ കഥാപാത്രം ഇപ്പോഴും മനസ്സിൽ നിൽക്കുന്നുണ്ട്.
സിനിമ Netflix ൽ ലഭ്യമാണ്...
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ടെലിഗ്രാം ലിങ്ക്: t.me/mhviews
ആശംസകൾ
ReplyDelete