1099.The Gold Seekers(Spanish,2017)
Thriller
"ഞാൻ അദ്ദേഹത്തോട് കടൽ കാണിച്ചു തരാൻ പറഞ്ഞപ്പോൾ അദ്ദേഹം പറഞ്ഞത് നമ്മൾ പാവങ്ങൾ ആണെന്നും,കടൽ ധനികർക്കു ഉള്ളതാണ് എന്നുമാണ്.നമുക്ക് തൊട്ടപുറത്തുള്ള നദി മതിയാകും".മാനുവിന്റെ അമ്മൂമ്മ അവരുടെ ഭർത്താവിനെ കുറിച്ചു അവനോടു പറയുന്നതാണ്.വർഷങ്ങളായി ചലിക്കാനും സംസാരിക്കാനും കഴിയാത്ത അയാൾ അവനു നൽകിയത് ഒരു പുസ്തകം ആണ്.ധാരാളം കഥകൾ അന്വേഷിച്ചു കണ്ടെത്താവുന്ന ഒരു പുസ്തകം.
മാനു അമ്മയോടും കുഞ്ഞനുജനോടും ഒപ്പം അപ്പൂപ്പന്റെ വീട്ടിൽ ആണ് താമസിക്കുന്നത്.മഴക്കാലങ്ങളിൽ വെള്ളം കയറുന്ന വീടുകൾ.അവന്റെ അമ്മയ്ക്ക് അവിടെ നിന്നും മാറണം എന്നും ഉണ്ട്.പക്ഷെ പണം ഒരു പ്രശ്നം ആണ്.എന്നാൽ,ഇതിൽ നിന്നെല്ലാം രക്ഷപ്പെടാൻ ഒരു വഴിയുണ്ട്.നന്മ മനസ്സിൽ ഉള്ളവരെ തേടി വരുന്ന സൗഭാഗ്യം.ചരിത്ര കാലം മുതൽ മനുഷ്യൻ കണ്ടെത്താൻ പരിശ്രമിക്കുന്ന അപൂർവ നിധി!
മാനുവിന് കിട്ടിയ പുസ്തകത്തിൽ ഉള്ളത് എന്താണെന്ന് മനസ്സിലാക്കി എടുക്കാൻ ആയിരുന്നു ബുദ്ധിമുട്ട്.പക്ഷെ ദാരിദ്ര്യത്തിൽ,ഒരു തെരുവിൽ കഴിയുന്ന,പേപ്പർ ബോയ് ആയി ജോലി ചെയ്യുന്ന അവനു ഒറ്റയ്ക്ക് സാധിക്കുന്ന ഒന്നായിരുന്നില്ല ആ ഉദ്യമം.അവൻ സമാനമനസ്ക്കാരായ സുഹൃത്തുക്കളെ കൂടെ കൂട്ടി.അവർ പോകുന്ന വഴികൾ തെറ്റാണോ ശരിയാണോ?സിനിമ കണ്ടു നോക്കുക.
പരാഗ്വെയ്ൻ സിനിമയിലെ മികച്ച ചിത്രങ്ങളിൽ ഒന്നായ "7 Boxes" ന്റെ അത്ര ത്രിൽ അടുപ്പിച്ചു സിനിമകൾ അധികം ഉണ്ടാകില്ല..Total Chaos!!Total Class!!കാണാത്തവർ ഉണ്ടെങ്കിൽ കാണാൻ മറക്കരുത്.അതിന്റെ സംവിധായകനായ യുവാൻ കാർലോസും ടാന സംബോറിയും ചേർന്നു ആണ് ഈ സിനിമയും ഒരുക്കിയിരിക്കുന്നത്.ചരിത്ര പരാമര്ശങ്ങളിലൂടെ ഇടയ്ക്കിടെ പരാഗ്വെയ്ൻ ചരിത്രത്തെ കുറിച്ചുള്ള സൂചനകൾ നൽകുകയും,മൊത്തത്തിൽ മാനു ഇറങ്ങി തിരിച്ച കാര്യത്തെ കുറിച്ചു നല്ല ഒരു ഐഡിയ പ്രേക്ഷകന് ലഭിക്കുന്നു.
7 Boxes ഇറങ്ങി കഴിഞ്ഞു 5 വർഷം എടുത്തൂ ഈ സിനിമ ഇറങ്ങാൻ.അവസാന നിമിഷങ്ങളിൽ ഉള്ള കുറെ ഏറെ ട്വിസ്റ്റുകൾ..അതു അവസാന രംഗം വരെയും നീളുന്നു.നല്ല വേഗതയിൽ പോകുന്ന,ബോർ അടിപ്പിക്കാത്ത ഒരു ത്രില്ലർ ആണ് The Gold Seekers.
More movie suggestions @www.movieholicviews.blogspot.ca
ടെലിഗ്രാം ചാനൽ ലിങ്ക്: t.me/mhviews or 'type in' @mhviews in telegram search.
No comments:
Post a Comment