1100.Crawl (English,2019)
Thriller,Horror
ഒരച്ഛൻ,ഒരമ്മ,രണ്ടു പെണ്ക്കുട്ടികൾ.ഒരു കൊച്ചു കുടുംബം.സംതൃപ്തമായ കുടുംബം.ഒരു ഉച്ച ഉച്ചരയോട് അടുത്തു കനത്ത മഴ.ഭയങ്കര മഴ.അതാ അങ്ങു ബേസ്മെന്റിലെ വെള്ളത്തിന്റെ അടിയിൽ നിന്നും ഒരു മുതല പ്രത്യക്ഷപ്പെടുന്നു.അതാ രണ്ടു മുതല,മൂന്നു മുതല.മൊത്തം മുതലകൾ,വെള്ളത്തിന്റെ അടിയിൽ നിന്നും.മൊത്തം ചോരമയം.
Crawl എന്ന സിനിമ ഇതു പോലത്തെ മൃഗങ്ങളുടെ ക്രൂര വിനോദത്തിനു ഇരയാകുന്ന മനുഷ്യരുടെ കദന കഥ തന്നെയാണ്.അതിജീവനത്തിന്റെയും.ഒടുക്കത്തെ ക്ളീഷേ കഥ അല്ലെ??ഒന്നും നോക്കാനില്ല.കാണരുത് എന്നു തീരുമാനിക്കാൻ വരട്ടെ.ഒരു ക്ളീഷേ തീമിനെ പോലും കൊള്ളാവുന്ന VFX ഉം അധികം നീട്ടി അലമ്പാക്കാത്ത കഥയും,അതായത് ഒരു അഞ്ചു പത്തു മിനിറ്റിൽ തന്നെ പ്രേക്ഷകൻ പേടിച്ചു തുടങ്ങണം എന്ന ലക്ഷ്യത്തോടെയും ആണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്.
ത്രിൽ അടിക്കുന്ന ധാരാളം രംഗങ്ങൾ ഉണ്ട് സിനിമയിൽ.നീന്തലുകാരി ആയ നായിക എന്നത് കൊണ്ട് തന്നെ ആ കഥാപാത്രം വിശ്വസനീയം ആയി തോന്നി.കനത്ത മഴയും അമേരിക്കയിൽ ആളുകൾ വെള്ളപ്പൊക്ക ഭീഷണി നേരിടുമ്പോൾ ഒരു വീട്ടിൽ അപ്രതീക്ഷിതമായി എത്തുന്ന അതിഥികളും അവരെ ആതിഥേയർ എങ്ങനെ സ്വീകരിച്ചു എന്നും മനസ്സിലാക്കാൻ സിനിമ കാണുക.
വരെ ചുരുങ്ങിയ ബഡ്ജറ്റിൽ വൻ ലാഭം നേടിയ ചിത്രം ഈ വർഷത്തെ സ്ലീപ്പർ ഹിറ്റുകളിൽ ഒന്നാണ്.ഹോളിവുഡ് സിനിമയുടെ എപിക് മ്യൂസിക്കും പൈസയുടെ ധാരളിത്തവും ഇല്ലാത്ത സിംപിൾ ആൻഡ് പവർഫുൾ ആയ ചിത്രം.സമയം ഉണ്ടെങ്കിൽ കണ്ടു നോക്കൂ.ഇഷ്ടമാകും.പ്രത്യേകിച്ചും വയലൻസ് സീനുകൾ ഒക്കെ കുട്ടികൾക്ക് ഭയം ഉണ്ടാക്കും.
More movie suggestions @www.movieholicviews.blogspot.ca
ചിത്രത്തിന്റെ ടെലിഗ്രാം ചാനൽ ലിങ്ക്:t.me/mhviews or @mhviews
No comments:
Post a Comment