1096.Thamaasha(Malayalam,2019)
"ഒണ്ടു മോട്ടേയ കഥ"(Ondu Moteya Kathe)
കണ്ടു ഇഷ്ടം ആയതു കൊണ്ട് തന്നെ ,അതു മലയാളത്തിൽ "തമാശ" ആയി വന്നപ്പോൾ മികച്ച അഭിപ്രായങ്ങൾ കേട്ടെങ്കിലും കാണേണ്ട എന്നു കരുതിയിരുന്നു.പക്ഷെ വിനയ് ഫോർട്ടിന്റെ നല്ല നാച്ചുറൽ ആയി തമാശ അവതരിപ്പിക്കുന്ന രീതി ഇഷ്ടം ആയതു കൊണ്ട് വെറുതെ ഒന്ന് കാണാൻ തീരുമാനിച്ചു.കഥ അറിയാവുന്നത് കൊണ്ടു മൊബൈലിൽ ഒക്കെ നോക്കി ആണ് കണ്ടു കൊണ്ടിരുന്നത്.പക്ഷെ സിനിമ കുറച്ചു ആയപ്പോൾ, പതിയെ മൊബൈൽ മാറ്റി വച്ഛ് സിനിമ കണ്ടു തുടങ്ങി!!
ഇത്രയും പറഞ്ഞതു കന്നഡ സിനിമ കണ്ടവർ തമാശ കാണാതെ ഇരിക്കരുത് എന്നു പറയാൻ ആണ്.
കന്നഡ സിനിമയിൽ നിന്നുമുള്ള വ്യത്യാസത്തിൽ തുടങ്ങാം അഭിപ്രായം.കന്നഡ സിനിമയിൽ കൂടുതലായും Inferiority Complex ഭയങ്കരമായും ഉള്ള കഥാപാത്രം ആയി തോന്നി 'രാജ്' അവതരിപ്പിച്ച 'ജനാർദ്ധന' എന്ന കഥാപാത്രം.നല്ല രീതിയിൽ പെട്ടെന്ന് ഡിപ്രശനിലേക്കു പോകുന്ന ആൾ എന്ന പ്രതീതി എപ്പോഴും ഉണ്ടായിരുന്നു.അല്ലെങ്കിൽ ആ ഒരു തോന്നൽ പ്രേക്ഷകന് പോലും തോന്നിയിരുന്നു.കൂടുതൽ ചൂടനായ,പരുക്കൻ ആയ കഥാപാത്രം.എന്നാൽ,തമാശയിലെ 'ശ്രീനിവാസൻ' ഭയങ്കര നിഷ്ക്കളങ്കൻ ആണ്.അയാൾ പറയുന്നതൊക്കെ തമാശ ആയി തോന്നും.നിസഹായാവസ്ഥയിൽ പോലും അയാൾ അതിനെ നല്ലതു പോലെ മാനേജ് ചെയ്യുന്നുണ്ട്.ഫേസ്‌ബുക്കിൽ വന്ന കമന്റുകൾ മാത്രമാകും അയാളെ കൂടുതൽ പ്രകോപിച്ചിരിപ്പിക്കുക.അയാളുടെ പ്രധാന പ്രശ്നത്തെ അഭിമുഖീകരിക്കാൻ അയാൾ പഠിച്ചിരുന്നു.
ജനാർധനയ്ക്കു ഉള്ളത് പോലെ രാജ്കുമാർ ,കന്നഡ ഫാനിസം അതിന്റെ പാരമ്യത്തിൽ ഒന്നും ഇല്ലായിരുന്നു ശ്രീനിവാസന്.ശ്രീനിവാസന് മലയാളം ഭാഷയിലെ പ്രയാസമേറിയ വാക്കുകളോട് ചെറിയ ഒരു പ്രതിപത്തി ഉണ്ടായിരുന്നു എന്ന് മാത്രം.അങ്ങനെ ആയിരുന്നു പല കാര്യത്തിൽ ശ്രീനിവാസൻ.ഒരു സാധാരണ മലയാളി.അതിനപ്പുറം അയാളുടെ ലോകം ചെറുതാണ്.
ചുരുക്കത്തിൽ, സിംപിൾ ആയി എടുത്ത ഏറെ നിഷ്കളങ്കത ഒക്കെ ഉള്ള ഒരു ചെറിയ മലയാള സിനിമ.നന്മ മരങ്ങളെ ഒരു പരിധിയ്ക്കപ്പുറം തുറന്നു വിട്ടിട്ടുമില്ല.അവതരണ രീതി ഒരു റീമേക് സിനിമയെ എത്ര മാത്രം മാറ്റാം എന്നു തമാശ കാണിച്ചു തരുന്നുണ്ട്.സ്ത്രീ കഥാപാത്രങ്ങൾ ഉൾപ്പടെ ഉള്ള താരതമ്യേന പുതിയ നടീ നടന്മാർ എല്ലാവരും നന്നായി തന്നെ അഭിനയിച്ചു.
ഏറ്റവും ഇമ്പ്രെസ് ചെയ്തത് സിനിമയുടെ നിർമാതാക്കളുടെ പേര് കണ്ടപ്പോൾ ആണ്.മലയാള സിനിമയുടെ നവീന കാലത്തെ പ്രധാന മുഖങ്ങൾ എന്നു പറയാവുന്നവരുടെ ഒരു കൂട്ടം.അവർക്ക് ഈ വിഷയത്തിൽ ഉള്ള താൽപ്പര്യം തന്നെയാകുമല്ലോ ഈ റീമേക് സിനിമയ്ക്ക് കാരണം.അവരെ വിശ്വസിച്ചു തന്നെ കണ്ടോളൂ.ഒരു ചെറിയ,നല്ല മലയാള ചിത്രം.
More movie suggestions @www.movieholicviews.blogspot.ca
No comments:
Post a Comment