1097.Evaru(Telugu,2019)
Mystery,Thriller
കാണേണ്ട എന്നു വച്ച റീമേക് സിനിമകൾ വീണ്ടും എന്റെ പ്രതീക്ഷകൾ തകർക്കുകയാണ്.അതും,മികച്ചതെന്ന് തോന്നിയ ചിത്രങ്ങൾ.അവയുടെ റീമേക്കുകൾ കണ്ടു ഒറിജിനൽ സിനിമയോടുള്ള ഇഷ്ടം പോകേണ്ട എന്ന ചിന്ത.വർഷങ്ങളായി മനസ്സിൽ ഉണ്ടാട്ടിരുന്ന ഒരു സിനിമ ബോധം ഇടയ്ക്കു മാറ്റിയത് Suspect X ഉം അതിന്റെ റീമേക്കുകളും ആയിരുന്നു.ഈ അടുത്തു പോലും തരക്കേടില്ലാത്ത തമിഴ് രൂപവും കണ്ടിരുന്നു.എന്നാൽ,മികവിൽ ഒറിജിനലിന്റെ ഒപ്പമോ അല്ലെങ്കിൽ അതിന്റെ മുകളിലോ നിൽക്കുന്നവയിൽ ഒന്നാണ് "എവരു".മറ്റേതു "തമാശ" ആയിരുന്നു.
ഇനി എവരുവിലേക്ക് വരാം."The Invisible Guest" എന്നൊരു സിനിമ റീമേക് ആകുമ്പോൾ അതു നൽകിയ ആ സസ്പെൻസ് elements ഒന്നും റീമേക്കുകൾക്കു ഇനി നൽകാൻ കഴിയില്ല എന്ന മുൻ വിധിയോടെ സിനിമ കാണാൻ തുടങ്ങിയപ്പോൾ ,തുടക്കം തന്നെ വേറെ ഒരു കഥ പോലെ തോന്നി.വലിയ പരിചയമില്ലാത്ത,എന്നാൽ എവിടെ ഒക്കെയോ കണ്ടത് പോലെ ഉള്ള തോന്നലുകൾ.പക്ഷെ സിനിമ വലിയ രീതിയിൽ മാറ്റങ്ങൾക്ക് വിധേയമായത് കൊണ്ടു തന്നെ സ്പാനിഷ് ചിത്രം മറന്നു പോയെന്ന് തന്നെ പറയാം.
ഒരു കൊലപാതക കേസിൽ ആണ് ചിത്രം ആരംഭിക്കുന്നതി.തന്നെ പീഡിപ്പിക്കാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥനെ സ്വയരക്ഷാർത്ഥം വെടി വച്ചു കൊന്ന കോടീശ്വരന്റെ ഭാര്യയുടെ കേസിൽ സമൂഹം രണ്ടു തട്ടിൽ ആണ്.ഒരു ഭാഗത്തു തന്റെ അഭിമാനം കാത്തു സൂക്ഷിച്ച സ്ത്രീ എന്ന നിലയിൽ അവൾ മാധ്യമങ്ങളുടെ മുന്നിൽ നിന്നു.എന്നാൽ കാണുന്നതെല്ലാം സത്യമാണോ?കണ്മുന്നിൽ ഒരു മായാജാലക്കാരൻ മായാലോകം പണിതെടുക്കുന്നത് പോലെ ഒരു കഥ.അതിനു പിന്നിൽ രഹസ്യങ്ങൾ എന്തെങ്കിലും ഉണ്ടോ?പ്രത്യക്ഷത്തിൽ ഒന്നും തോന്നില്ല...പക്ഷെ...
ആദി വിശേഷിന്റെ മികച്ച ചിത്രം "എവരു" ആണെന്ന് നിസംശയം പറയാം.സ്പാനിഷ് സിനിമ കണ്ടിട്ടുള്ള ആണ് എങ്കിലും മടിക്കാതെ,മറക്കാതെ സിനിമ കണ്ടോളൂ.കണ്ടു വന്നപ്പോൾ ചെറുതായി കുറച്ചു കാര്യങ്ങൾ സ്പാനിഷ് സിനിമയിൽ നിന്നും അടിച്ചു മാറ്റിയ തെലുങ്കു സിനിമ ആയി 'എവരു'.റീമേക്കുകളിൽ സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നവരുടെ മികച്ച സിനിമ.ഒരിക്കലും നഷ്ടം വരില്ല.
ട്വിസ്റ്റോട് ട്വിസ്റ്റ്!!സസ്പെൻസ് ..സസ്പെൻസ്!!
More movie suggestions @www.movieholicviews.blogspot.ca
ചെറുതായി കുറച്ചു കാര്യങ്ങൾ സ്പാനിഷ് സിനിമയിൽ നിന്നും അടിച്ചു മാറ്റിയ തെലുങ്കു സിനിമ ആയി 'എവരു'.റീമേക്കുകളിൽ സ്വന്തം ക്രിയേറ്റിവിറ്റി ഉപയോഗിക്കുന്നവരുടെ മികച്ച സിനിമ.ഒരിക്കലും നഷ്ടം വരില്ല.ആശ0സ.....
ReplyDelete