1108.Comali (Tamil,2019)
16 വർഷങ്ങൾക്കു മുമ്പുണ്ടായ അപകടത്തിൽ കോമ സ്റ്റേജിൽ ആയ രവി എന്ന യുവാവ് ബോധം വന്നു ജീവിതത്തിലേക്ക് ഉള്ള യാത്ര വീണ്ടും തുടങ്ങാൻ പോവുകയാണ്.പക്ഷെ എളുപ്പം അല്ലായിരുന്നു അവനു വഴികൾ.2000 ആകാൻ ഏതാനും മണിക്കൂറുകൾ ഉള്ളപ്പോൾ കോമയിൽ ആയ രവിയ്ക്കു 2016 അപരിചിതമാണ്.മൊബൈൽ ടച്ച് ഫോണ് യുഗത്തിലേക്ക് അവന്റെ ചിന്തകൾ എത്തുന്നില്ല.പക്ഷെ survive ചെയ്യുകയും വേണം.അതിനു എന്തു ചെയ്യും??
ജയം രവി ,രവി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കഥയെല്ലാം മാറ്റി നോക്കിയാൽ നല്ല ഒരു സോഷ്യൽ sattire ആണെന്ന് പറയാൻ കഴിയും.തമാശയുടെ അകമ്പടിയോടെ ആണ് സോഷ്യൽ കമന്ററി ഉൾപ്പെടുത്തിയിരിക്കുന്നത്.ഫേസ്ബുക് പോലുള്ള സോഷ്യൽ മീഡിയ ടൂൾസിനെ ഒക്കെ അതുമായി തീരെ പരിചയം ഇല്ലാത്ത ആളുടെ കാഴ്ചപ്പാടിൽ നിന്നും അവതരിപ്പിക്കുന്നത് ആണ് ചിത്രത്തിന്റെ ഹൈലൈറ്റ്.
ആദ്യ പകുതി നല്ല രസകരം ആയിരുന്നു.യോഗി ബാബു ഒക്കെ നല്ല പോലെ സ്‌കോർ ചെയ്ത്.തുടക്കം കുറെ 90 കളിലേ നൊസ്റ്റു എല്ലാം കൂടി ചിത്രം നല്ല രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്.രണ്ടാം പകുതി സിനിമയുടെ കഥ എന്ന ഘടകത്തിലേക്കു പോയി
മെലോഡ്രാമ അൽപ്പം കൂടി പോയി എന്ന് തോന്നി.എന്നതും മോശമല്ല.
മൊത്തത്തിൽ നല്ല തമാശകൾ ഒക്കെ ഉള്ള ഒരു തമിഴ് ചിത്രം ആണ് 'കോമാളി'.
More movie suggestions @www.movieholicviews.blogspot.ca
ആശംസകൾ
ReplyDelete