Thursday 15 December 2016

726.LEBANON(HEBREW,2009)

726.LEBANON(HEBREW,2009),|War|,Drama|,Dir:-Samuel Maoz,*ing:- Yoav Donat, Itay Tiran, Oshri Cohen.


  ആദ്യം  ക്ലൈമാക്സില്‍  നിന്നും  പറഞ്ഞു  തുടങ്ങാം.അതാകും  ഈ  ചിത്രത്തിനോട്  ചെയ്യുന്ന  നീതി.ഒരു  ഹൊറര്‍  സിനിമ  കാണുന്ന  പ്രേക്ഷകന്  എത്ര  മാത്രം  ഭയം  ആ  ചിത്രത്തിന്  നല്‍കാന്‍  സാധിക്കും?ശബ്ദ വ്യന്യാസം,പേടിപ്പെടുത്തുന്ന രൂപങ്ങള്‍,ചോരയില്‍  കുതിര്‍ന്ന  മാംസ  ശരീരങ്ങള്‍,മരണങ്ങള്‍.ഇതെല്ലാം  ഉണ്ടെങ്കില്‍ തന്നെ  അതും  ഭയപ്പെടുത്തുന്നത്‌  അപൂര്‍വ്വം  ആയിരിക്കും.എന്നാല്‍  Lebanon  എന്ന  ഈ  ഹീബ്രൂ  ചിത്രത്തില്‍ ക്ലൈമ്കാസിനോട്  അടുക്കുമ്പോള്‍  പ്രേക്ഷകന്റെ  മാംസം  തുളച്ചു  കയറുന്ന  ഒരു  തണുപ്പ്  ഉണ്ടാകും.മരണത്തിന്റെ  കയ്യൊപ്പ്  പതിഞ്ഞ  ഒരു  തണുപ്പ്.അതൊന്നു  മാത്രം  മതി 1982  ലെ  ലെബനന്‍ യുദ്ധത്തെ  ആസ്പദം  ആക്കിയെടുത്ത  ഈ  ചിത്രം  പ്രേക്ഷകന്  ഒരു  അനുഭവം  ആകാന്‍.

   ലെബനന്‍  യുദ്ധത്തിന്റെ  ആദ്യ  ദിവസം   ആണ്  കഥ.ഒരു  ടാങ്കറിന്റെ  ഉള്ളില്‍  നിന്നും  ഉള്ള കാഴ്ച്ചകള്‍.അതിന്റെ  ഉള്ളിലെ നാല്  ഇസ്രയേലി  പട്ടാളക്കാര്‍.പ്രേക്ഷകന്‍  പുറം  ലോകം  ആയി  സംവദിക്കുന്നത്  ടാങ്കറിന്റെ കുഴലിലൂടെ  ആണ്.ശത്രുക്കളെ ഉന്നം  വയ്ക്കുന്ന  ആ  കുഴലുകള്‍  ആണ് പുറം  ലോകവും  ആയി  അവര്‍ക്ക്  ഉള്ള  ബന്ധം.മനുഷ്യന്റെ  സ്വഭാവത്തിലെ ചില  specimen  ഇവിടെ  വിഷയം  ആകുന്നുണ്ട്.Superiority complex  ഉള്ള അസ്സി  എന്ന കമാണ്ടര്‍.ശാന്തന്‍  ആയിരുന്നെങ്കിലും  ഒരു  പക്ഷെ  ആ  ഒരു  ടാങ്കരിനെ  നിയന്ത്രിക്കാന്‍  ഉള്ള  കഴിവുകേട്  കാരണം  ആയിരിക്കും,  അത്  ആരും  മനസ്സിലാകാതെ  ഇരിക്കാന്‍  അയാളുടെ  മനസ്സ്  അങ്ങനെ പ്രവര്‍ത്തിക്കുന്നത്.ഹെര്‍ത്സലിനെ  പോലെ  ഒരു  സുഹൃത്ത്‌ നമുക്കും കാണും.ഉന്മേഷവാനും  കാര്യഗൌരവത്തോടെ  പെരുമാറുന്ന  ആള്‍.നിര്‍ബന്ധിത  പട്ടാള  സേവനത്തിന്റെ  ഒരു  ബലിയാട്  ആണ്  ഹെര്‍ത്സല്‍.യിഗാല്‍  എന്ന  റാങ്ക്  ഡ്രൈവര്‍ ശരിക്കും  ഉള്ള  യുദ്ധ മുഖത്ത്  എത്തിയപ്പോള്‍  ഭയപ്പെടുന്നു.ആദ്യ  സമയം വെടി  വയ്ക്കാന്‍  പോലും  കഴിയാതെ  ഇരുന്ന  ആള്‍ പിന്നീട്  ഉതിര്‍ക്കുന്ന  വെടി  അനാവശ്യം  ആയതായിരുന്നു.തമാശയിലൂടെ  പോകേണ്ട  ഒരു  രംഗം  എന്നാല്‍ ദാരുണം  ആയി  മാറുന്നു.ആ  വൃദ്ധനെ  മറക്കാന്‍  സാധിക്കുന്നില്ല.


   Me Will Be Men  എന്ന്  പറയുന്നതിനോട്  ഈ  ചിത്രത്തിലെ  ഒരു  ഭാഗം  യോജിക്കുന്നുണ്ട്.യിഗാല്‍  അവന്റെ  അച്ഛന്‍  മരിച്ച  ദിവസത്തെ  കഥ  പറയുന്നതൊക്കെ രസകരം  ആയിരുന്നു.ആ  അടച്ചു  മൂടപ്പെട്ട  ടാങ്കില്‍ അവര്‍ക്ക്  എല്ലാം  ഒരു  ആശ്വാസവും  ആയിരുന്നു  അത്.എന്നാല്‍   അവരുടെ  മുന്നില്‍  നേരിടാന്‍  ഉള്ള  ഭീകരത അവരുടെ  തന്നെ  മനസ്സിനോട്  ആയിരുന്നു.കാരണം  ഒരിക്കലും  യുദ്ധ  മുഖത്ത്  വരാം  എന്ന  പ്രതീക്ഷ  ഇല്ലാതെ  ഇരുന്നവരില്‍  നിന്നും  എന്ത്  പ്രതീക്ഷിക്കാന്‍?സംവിധായകന്‍  ആയ  സാമുവല്‍  മാവോസ്  നിര്‍ബന്ധിത  സൈനിക  സേവനത്തിനു  ശേഷം  തിരിച്ചു  വന്നപ്പോള്‍  എടുത്ത  ഈ  ചിത്രം  അന്താരാഷ്ട്ര  ഉടമ്പടികള്‍  പ്രകാരം  ഉപേക്ഷിച്ച  ഫോസ്ഫറസ്  ഗ്രനേഡുകള്‍  മറ്റു  പേരുകളില്‍  യുദ്ധ  മുഖത്ത്  ഉപയോഗിച്ചതിനെ  കുറിച്ചൊക്കെ  പരാമാശം  ഉണ്ട്.ഒരു  യുദ്ധ  വിരുദ്ധ  ചിത്രം  ആയി  ഇറങ്ങിയ  Lebanon അത്  കൊണ്ട്  തന്നെ  ഇസ്രായേലി  സര്‍ക്കാരിന്റെ  അപ്രീതിക്കും  പാത്രമായി തീര്‍ന്നിരുന്നു.ഒപ്പം  നിര്‍ബന്ധിത  സൈനിക  സേവനത്തെ  കുറിച്ച്  യുവാക്കളുടെ ഇടയില്‍  മറിച്ചൊരു  അഭിപ്രായം  ഉണ്ടാകുമോ  എന്ന  ഭയവും.  അന്താരാഷ്ട്രതലത്തില്‍  വളരെയധികം  പുരസ്ക്കാരങ്ങള്‍  വാരി കൂട്ടിയ  ചിത്രം  ആയിരുന്നു  ലെബനന്‍.തീര്‍ച്ചയായും  കണ്ടിരിക്കണ്ട  ചിത്രങ്ങളില്‍  ഉള്‍പ്പെടുത്തണം  ലെബനന്‍.കാരണം  ഒന്നര  മണിക്കൂറില്‍  ഈ  ചിത്രം  അവതരിപ്പിക്കുന്ന  ഒരു  ലോകം  ഉണ്ട്.നിര്‍ബന്ധിത  സൈനിക  സേവനം ,അത്  പോലെ  ശത്രുവിന്റെ  കൈകളില്‍  അകപ്പെട്ടു  പോകുന്ന  പട്ടാളക്കാര്‍ ,അവര്‍  അഭിമുഖീകരിക്കുന്ന  ഭയം.ശരിക്കും  ഇതൊരു  ഹൊറര്‍  ചിത്രത്തോടും  കിടപിടിക്കും  അത്.


More movie suggestions @www.movieholicviews.blogspot.com

No comments:

Post a Comment

1835. Oddity (English, 2024)